Hibon Chacko

Drama Romance Thriller

3  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 3

Affair // erotic thriller / 3

3 mins
36



പതിവുശൈലിയിൽ അടുത്തടുത്തായി കോളിങ്ബെല്ലുകൾ മുഴങ്ങുന്നതുകേട്ടാണ് ഹണി കണ്ണുകൾ തുറന്നത്. താൻ വന്ന് ഇരുന്നശേഷം എപ്പോഴോ മയങ്ങിപ്പോയിരുന്നതായി അവൾ അറിഞ്ഞു ആനിമിഷം. അവൾ സോഫയിൽ നിന്നും, ഹാൻഡ്‌ബാഗ് ഉപേക്ഷിച്ച് ഒന്ന്‌ വായക്കോട്ട വിട്ടശേഷം എഴുന്നേറ്റ് മെല്ലെ ഡോർ തുറക്കുവാൻ ചെന്നു, അന്ധകാരം വർദ്ധിച്ചിരുന്ന ഹാളിലൂടെ.

3

   പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലിലെ ലിഫ്റ്റിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ് ഹണി. ലിഫ്റ്റിനടുത്തെത്തിയപ്പോൾ, മിക്കവാറും സംഭവിക്കാറുള്ളതുപോലെ അത് റണ്ണിംഗിൽ ആണ്. അവൾ തന്റെ ഫ്ലോറിലെ നമ്പർ അമർത്തിയശേഷം ഇടതുതോളിലെ ഹാൻഡ്‌ബാഗിന്റെ സ്ട്രാപ് ആ കൈകൊണ്ടുതന്നെ കൂട്ടി തന്റെ നെഞ്ചോടുചേർത്ത് വലത്തേ കൈകൂടി അതിനോട് ചേർത്ത് പിടിച്ച് ആകെയൊന്നയഞ്ഞു കാത്തുനിന്നു, ലഘുവായ വിരസത പ്രകടമാക്കി മുഖത്ത്.


   താമസംകൂടാതെ ലിഫ്റ്റ് എത്തി, വിജനത തോന്നിക്കുന്ന ആ ഇടത്തുനിന്നും തുറന്നുവന്ന ലിഫ്റ്റിലേക്കവൾ കയറി. പതിവുപോലെ, പതിവ്സ്ഥാനത്ത് യുവാവ് നിൽക്കുന്നുണ്ട്. ഹണി അയാളെയൊന്ന് നോക്കി, അയാൾക്ക് ചലനമില്ലാതെ വന്നപ്പോൾ ബേസ്മെന്റിലേക്കുള്ള സ്വിച്ച് അവൾതന്നെ അമർത്തിയശേഷം, അയാൾക്കെതിരെയായി പതിവുപോലെ നിന്നു. ലിഫ്റ്റ് മെല്ലെ അടഞ്ഞശേഷം, താഴേക്ക് മെല്ലെ ചലിച്ചുതുടങ്ങി.


   അയാൾ, അവളുടെ കണ്ണിലേക്ക് ഇമചിമ്മാതെ നോക്കിനിൽക്കുകയാണ്. അവളുടെ നോട്ടം അയാളുടെ കണ്ണുകളിൽനിന്നും അല്പം മാറി, അവൾ തലയല്പം താഴ്ത്തിനിന്നു. ലിഫ്റ്റ് മെല്ലെ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു, പഴയതായതിനാൽ അല്പം പ്രവർത്തനക്ഷമത കുറവുള്ളതുപോലെ തോന്നിക്കുന്നുണ്ട്. അയാൾ പെടുന്നനെ അവളുടെ മുന്നിലേക്ക് വന്ന് ഇരുകൈകൾകൊണ്ടും, അവളുടെ മുഖമുയർത്തി ചുണ്ടിൽ തന്റെ ചുണ്ടുകൾ ചരിച്ച് ഗാഡമായി ചുംബിച്ചു. പെട്ടെന്നുള്ള ആ പ്രവർത്തനത്തിൽ അവളൊന്ന് ഞെട്ടി പിന്നിലെ ലിഫ്റ്റ് വാളിൽ ചെറിയ ശബ്ദത്തിന്റെ അകമ്പടിയോടെ അമർന്നു, സ്വതന്ത്രമായ കൈകളിലൊന്നിലെ ഹാൻഡ്‌ബാഗ് ഊർന്ന് ഫ്ലോറിൽ വീണു.

   തന്റെ കഴുത്തിനു മുകളിലേക്കുള്ള ഭാഗം മുഴുവനായും അയാളുടെ കൈകളിലായി, തന്റെ ഉടലിൽനിന്നും വേർപെട്ടപടി -ഉടലുമായി ബന്ധമില്ലാത്തവിധത്തിൽ അവൾക്കനുഭവപ്പെട്ട്, അവളങ്ങനെ നിന്നുപോയി. അയാളുടെ കണ്ണുകൾ സ്വന്തം ചുണ്ടിലേക്ക് ശ്രദ്ധകൊടുക്കുംവിധം താഴ്ന്നിരുന്നത് ഏതോ ഒരു നിമിഷത്തിൽ ഇതിനിടയിൽ, മിഴിച്ച് അല്പം മുകളിലേക്കുപോയ തന്റെ കണ്ണുകളിലൂടെ അവൾ കണ്ടിരുന്നു. ലിഫ്റ്റ് താഴെയെത്തി നിന്നപ്പോഴും അയാൾ അവളുടെ ചുണ്ടിൽ തന്റെ ചുണ്ടമർത്തി പഴയപടി നിൽക്കുകയായിരുന്നു, പഴയപടിതന്നെ ഇരുകൈകളും സ്വതന്ത്രമായി, പരിസരം നഷ്ടമായവിധം ഹണിയും.

   ലിഫ്റ്റ് തുറന്നു. തന്റെ കണ്ണുകൾകൊണ്ട് അത് ശ്രദ്ധിച്ച ഹണി, അയാൾക്കുനേരെയാക്കി പഴയപടി തന്റെ കണ്ണുകൾ. ചലനമില്ലാതെ തുടർന്ന അയാളെ ദ്രുതഗതിയിൽ അല്പം ബലംപ്രയോഗിച്ച്, അവൾ പിന്നിലേക്ക് ഇരുകൈകളുമുപയോഗിച്ച് തള്ളിമാറ്റി. അയാൾ പിന്നിലേക്കല്പം നീങ്ങിപ്പോയശേഷം തന്റെ പ്രവർത്തിയുടെ ഹാങ്ങ്‌ഓവറിൽ ചുണ്ടുകളല്പം തുറന്ന് ഇരുകൈകളും പാതിവഴിയിൽ വായുവിൽ വിടർത്തിയപടി നിന്നുപോയനിമിഷം ഫ്ലോറിൽനിന്നും തന്റെ ഹാൻഡ്‌ബാഗ് എടുത്ത് പരിസരം മറന്ന് ഹണി ലിഫ്റ്റിലെ വെളിച്ചത്തിൽനിന്നും വേഗത്തിൽ തന്റെ കാർ പാർക്ക്‌ ചെയ്തിരിക്കുന്ന സാമാന്യം ഇരുട്ടുനിറഞ്ഞ ഭാഗത്തേക്ക്‌ നടന്നുപോയി.

   അന്ന് തന്റെ ഫ്ലാറ്റിലെത്തിയ ഹണി, പാർക്കിംഗ് സ്ലോട്ടിൽ കുറച്ചുസമയം കാർ നിർത്തിയിട്ടശേഷം അതിൽ ഇരുകൈകളും സ്റ്റിയറിങ്ങ് വീലിൽ പിടിച്ചുകൊണ്ട് കുറച്ചുസമയം ഇരുന്നു. അവൾക്ക് തന്റെ മിഴികൾ ചിമ്മുവാനാകുന്നില്ലായിരുന്നു.

   അടുത്തദിവസം ഹണി ലിഫ്റ്റിലേക്ക് കയറിയ ഉടൻ അയാൾ ബേസ്മെന്റിലേക്കുള്ള സ്വിച്ച് അമർത്തി, അവളെ മറികടന്ന്. അവളയാളെ നോക്കിയപ്പോഴേക്കും, അയാളവളെ ഇരുകൈകൾകൊണ്ടും അവളുടെ അരക്കെട്ടിന് മുകളിലായി കെട്ടിപ്പിടിച്ച്, അവളുടെ ചുണ്ടിൽ തന്റെ ചുണ്ടുകൾ കഴിഞ്ഞപടി അമർത്തി. ഇത്തവണ ഒരുനിമിഷം അവളുടെ കണ്ണുകൾ അടഞ്ഞുപോയി, ലിഫ്റ്റ് അടയുന്നതിനൊപ്പം. അയാൾ തന്റെ നാവിനെ കൂർപ്പിച്ച് മെല്ലെ അവളുടെ ചുണ്ടുകൾക്കിടയിലേക്ക് പ്രവേശിപ്പിക്കുവാൻ ശ്രമം തുടങ്ങി. ഒരുവേള കണ്ണുകളവൾ തുറന്നനിമിഷം, അല്പം ഇടമുണ്ടാക്കിയെടുത്തു അയാളുടെ നാവ്. അവളുടെ കണ്ണുകൾ താഴ്ന്നിരുന്നു പിന്നീട്, അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ രുചിച്ചുതുടങ്ങി. പൂർണ്ണമായും അവൾ സ്വന്തം ചുണ്ടുകളെ സ്വതന്ത്രമാക്കാതെ വന്നപ്പോൾ അയാളവളെ ഒന്നയച്ച് കൂടുതൽ ചേർത്തിറുക്കി പഴയപടി. ചുണ്ടുകൾ തുറന്ന് തലയല്പം പിന്നിലേക്ക് ചായ്ഞ്ഞ അവളുടെ, ചുണ്ടുകളെ അയാൾ വേഗത്തിൽ പൂർണ്ണമായും രുചിച്ചുതുടങ്ങി. അടുത്തനിമിഷം അയാളെ, തിരികെ കെട്ടിപ്പിടിച്ച് അവളും ഒപ്പം പങ്കുചേർന്നു പ്രവർത്തനത്തിൽ. പൂർണ്ണമായും പരിസരം മറന്നുള്ള കുറച്ചുനിമിഷങ്ങൾക്കുള്ളിൽ ലിഫ്റ്റ് താഴെയെത്തി നിന്നു. ഗാഡമായി ചുംബിച്ചുകൊണ്ടിരുന്ന ഇരുവരും അല്പം തൃപ്തരായെന്നവിധം, ലിഫ്റ്റിന്റെ ഡോർ തുറന്നുവന്നപ്പോഴേക്കും പ്രവർത്തനം പെടുന്നനെ അവസാനിപ്പിച്ചു.

   ഇരുവർക്കും, പരസ്പരം സ്വതന്ത്രരാക്കി അല്പം പിന്നിലേക്ക് വീതം മാറുകയല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലായിരുന്നു -ചുംബിച്ച് പിണഞ്ഞിരുന്ന ചുണ്ടുകളെ പിന്നോട്ട് വലിച്ച് പിന്മാറ്റിക്കൊണ്ട്. ചുണ്ടുകൾ പറിച്ചുമാറ്റപ്പെട്ടതിന്റെ ശബ്ദം ഉയർന്നുകേട്ടിരുന്നു ഇതിനകം.

   അയാൾ കെട്ടിപ്പിടിച്ചപ്പോൾ അമർന്നപടി ഹണി പുറത്തേക്കിറങ്ങി തന്റെ ഇടതുഭാഗത്തേക്ക് പതിവുപോലെ നടന്നു. ഒപ്പം ഇറങ്ങിയ യുവാവ് തന്റെ വലതുഭാഗത്തേക്കും നടന്നു, ഇരുട്ടിന്റെ മറവിൽ. ഇരുവർക്കും പരസ്പരമൊന്നും ബാക്കിയുണ്ടായിരുന്നില്ല.

   അന്നേദിവസം രാത്രി ഫ്ലാറ്റിൽ ഡിന്നർ കഴിക്കുന്നതിനിടയിൽ, തന്നോടൊപ്പം അകലം പാലിച്ചിരുന്ന് പതിവിന് വിപരീതമായി ചലനമറ്റ് വളരെ സാവധാനം ഹണി ഭക്ഷണം കഴിക്കുന്നതുകണ്ട മകൻ തന്റെ കഴിപ്പ് ഒന്നുനിർത്തിയശേഷം ചോദിച്ചു;

“മമ്മയെന്താ ഈ ആലോചിച്ചിരിക്കുന്നത്...?”

   അവൻ മുഖമെടുക്കാതെ വന്നെന്നു തോന്നിയ അവൾ മറുപടിയായി ഭാവം മാറാതെ പറഞ്ഞു, അവനെ നോക്കി നെറ്റിയല്പം ചുളുപ്പിച്ച്;

“മ്ച്ച്. ഒന്നുമില്ലെടാ, നീ കഴിക്ക്.”

തുടരും//



Rate this content
Log in

Similar malayalam story from Drama