Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 13

Affair // erotic thriller / 13

3 mins
29


Affair // erotic thriller / part 13 // last part

തുടർക്കഥ

Written by Hibon Chacko

©copyright protected

ഹണി, ഫ്ലാറ്റിലെ ഡൈനിങ് റൂമിലിരുന്ന് ഒറ്റയ്ക്ക് ഡിന്നർ കഴിച്ചുകൊണ്ടിരിക്കുകയാണ്. അല്പം മാറി ഒരു സോഫയിൽ മകൻ ടാബിൽ എന്തോ വീഡിയോ കണ്ടുകൊണ്ട് ഫുഡ്‌ കഴിക്കുകയാണ്. എന്തൊക്കെയോ ചിന്തിച്ച് കൂട്ടിവെച്ചിരിക്കുന്ന വിധമാണ് അവളുടെ ഇരിപ്പും കഴിപ്പും. ഇരുവരും പരസ്പരം ശ്രദ്ദിക്കുന്നില്ല. ലൈറ്റിന്റെ വെളുത്തവെളിച്ചം അവർക്ക് നടുവിൽ മുകളിലെന്നവിധം തന്റെ പ്രഭവിടർത്തി നിലകൊള്ളുകയാണ്. ഹണി കഴിപ്പ് പഴയപടി തുടർന്നുകൊണ്ടങ്ങനെ ഇരിക്കെ അടുത്തായി വെച്ചിരുന്ന മൊബൈൽ റിങ്ങ് ചെയ്തുതുടങ്ങി. ഈ ശബ്ദം പക്ഷെ മകൻ ശ്രദ്ദിച്ചതേയില്ലായിരുന്നു. അവൾ കോളിന്റെ ഉടമസ്ഥൻ ആരാണെന്ന് മുഖമല്പം നീട്ടി നോക്കി ഇടത്തേക്ക്. കഴിപ്പ് താത്കാലികമായി നിർത്തിയിരിക്കുന്ന അവൾ വായയ്ക്കകം അയവിറക്കിയങ്ങനെ കുറച്ചുനിമിഷം നോട്ടം തുടർന്നു. പെട്ടെന്നവൾ ടേബിളിൽ നിന്നുമാ മൊബൈലെടുത്ത് കോൾ കട്ട്‌ ചെയ്തു. ഉടനടി അത് പഴയസ്ഥാനത്ത് തിരികെ വെക്കുകയും ചെയ്തു. ശേഷമൊരു നിമിഷം അവൾ, കണ്ണുകൾകൊണ്ട് തന്റെ മകനെയൊന്ന് നോക്കിയശേഷം കഴിപ്പ് പഴയപടി തുടർന്നു. മകനും പഴയപടി സോഫയിൽ തുടരുകയായിരുന്നു.

   പതിവിലും തിരക്കിട്ട് ലിഫ്റ്റിലേക്കെന്നവിധം നടക്കുകയാണ് ഹണി. കറുത്ത കോട്ടും സ്യൂട്ടുമാണ് അവളുടെ വേഷം, ഹാൻഡ്‌ബാഗ് ഇടതുതോളിൽ എന്നത്തേയുംപോലെ ഭദ്രമാക്കിയിരിക്കുന്നു. ആ ഏരിയയിൽ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയും പണികൾക്കായും ആളുകൾ കുറച്ചുപേർ അങ്ങിങ്ങായി ഉണ്ടായിരുന്നു. അവൾ പതിവുപോലെയെന്നവിധം, എന്നാൽ വേഗത്തിൽ, പരിസരം മാനിക്കാതെ ലിഫ്റ്റിനടുത്തെത്തി ഒന്നുനോക്കിയൊരുനിമിഷം കളഞ്ഞശേഷം സ്വിച്ച് അമർത്തി. ശേഷം തിടുക്കംഭാവിച്ച്, ഇരുകൈകളും മടക്കി നെഞ്ചോട് ചേർത്തുകെട്ടി -ഹാൻഡ്‌ബാഗ് ചേർത്ത്, ലിഫ്റ്റിനുമുന്നിൽ കാത്തുനിന്നു. നിമിഷങ്ങൾ കഴിഞ്ഞതോടെ ലിഫ്റ്റ് എത്തി ഡോർ പതിയെ തുറന്നുവന്നു. യുവാവിനെ വകവെക്കാതെ ലിഫ്റ്റിലേക്ക് കയറി അയാളുടെ എതിർവശത്തായി പഴയപടി നിലയുറപ്പിച്ചു ഹണി. യുവാവുടൻ ബേസ്മെന്റിലേക്കുള്ള സ്വിച്ചമർത്തി, തിരികെ പഴയസ്ഥാനത്ത് എത്തിനിന്നു. ഡോർ സാവധാനം അടഞ്ഞു, ലിഫ്റ്റ് താഴേക്ക് സഞ്ചരിച്ചുതുടങ്ങി.

   അവൾ, അയാളെ ഒന്ന്‌ ശ്രദ്ദിച്ചതും, പെടുന്നനെ അയാൾ ചെന്നവളെ കെട്ടിപ്പിടിച്ച് മുഖത്താകെ ചുംബിച്ചു. അവളങ്ങനെ നിന്നുപോയെന്ന് പറയാം. ഉടനടിതന്നെ അയാളൊന്ന് പിൻവലിഞ്ഞു അവളെ നോക്കിനിന്നു. അവൾ തുടർന്നുവന്നപടി, തുടർന്നുനിന്നതേയുള്ളൂ, അയാളെ പക്ഷെ നോക്കി. അടുത്തനിമിഷം അയാൾ, അവളുടെ കോട്ടിനുള്ളിലെ, പാന്റിന്റെ ഹുക്കിന്റെ ഭാഗത്ത് പാതി വിരലുകളുടെ ഭാഗം അകത്തേക്കാക്കി പിടുത്തമിട്ടു. അയാൾ തന്റെ കൈകളെ പാന്റിനുള്ളിലേക്ക് ചലിപ്പിക്കുവാൻ തുടങ്ങിയനിമിഷംതന്നെ അവളാ കൈകളിൽ പിടുത്തമിട്ട് തന്റെ ശക്തിയാകെയെടുത്തെന്നവിധം, പിറകിലേക്കയാളെ തള്ളിമാറ്റി. അവളുടെ തോളിൽ നിന്നും ഹാൻഡ്‌ബാഗ് ഊർന്ന്, ആ ഇടതുകൈയ്യിൽ വന്ന് തങ്ങിക്കിടന്നു.

“പാർക്കിംഗിൽ എന്റെ കാറിലേക്ക് വാ നീ...”

   അല്പം ദൃഢമായും ഉറക്കെയുമുള്ള ഈ വാചകം അയാളുടെ മുഖത്തുനോക്കിയവൾ പറഞ്ഞശേഷം ഒരു പ്രത്യേകഭാവം പ്രകടമാക്കുംവിധം അവൾ, അയാളെ നോക്കിയങ്ങനെ നിന്നു. അയാൾ തിരികെ അവളെ നോക്കി അങ്ങനെതന്നെ തുടർന്നു.

“ലിഫ്റ്റിലിനി ചേച്ചിക്ക് കൂട്ടുകാരുണ്ടാകുവാൻ സാധ്യതയുണ്ട് കെട്ടോ...

അതിലെ ക്യാമറയും, ലിഫ്റ്റ് മൊത്തമായും ഉടനെ റെഡിയാക്കിയേക്കുമെന്നാ കേട്ടത്!”

 തന്റെയൊപ്പം ഡ്യൂട്ടി ചെയ്ത നേഴ്സ് ഇടയ്ക്കിന്നെപ്പോഴോ ഈ വാചകം പറഞ്ഞത് ഹണി, ഈ അവസരത്തിലോർത്തുപോയി, പ്രത്യേകം കാരണങ്ങളൊന്നുമില്ലാതെ. അവളങ്ങനെ, ഡോറിലേക്ക് തലമാത്രം തിരിച്ച് യുവാവിന് മുന്നിൽ നിലയുറപ്പിച്ചതോടെ ലിഫ്റ്റ് ബേസ്മെന്റിലെത്തിയെന്നവിധം നിന്നു, സാവധാനം ഡോർ തുറന്നു.

   അവൾ, പഴയപടി നിൽപ്പ് തുടരവേ, അയാളെ വകവെക്കാതെ തന്റെ കാർ ലക്ഷ്യമാക്കി തിടുക്കത്തിൽ നടന്നു. പതിവിന് വിപരീതമെന്നവിധം ഇത്തവണ ബേസ്മെന്റിൽ വെളിച്ചത്തിന്റെ സാന്നിധ്യം കൂടുതലായിരുന്നു. പരിസരം ശ്രദ്ദിക്കാതെ നടന്നുപോകുന്ന അവളുടെ പിറകെ, ലിഫ്റ്റിലെ വെളുത്ത വെളിച്ചത്തെ പിന്നിലാക്കി യുവാവും തിടുക്കത്തിലാക്കി തന്റെ നടത്തം. ഇതുവരെ പാർക്ക്‌ ചെയ്തിരുന്ന ഏരിയയിൽ തന്നെയായിരുന്നു അവളുടെ ചെറിയ കാർ കിടന്നിരുന്നത് പതിവുപോലെ.

   ഒഴിഞ്ഞൊരു കടലിന്റെ തീരത്തെന്നവിധം, നിലാവ് വിതറുവാൻ കാത്തുനിൽക്കുന്ന ആകാശത്തെ ചന്ദ്രനെ സാക്ഷിയാക്കി, ദൂരെനിന്നെന്നവിധം ഹണിയുടെ ചെറിയ കാർ വേഗത്തിലെത്തി ഒറ്റ ബ്രേക്കിന് ഞൊടിയിടയിൽ നിർത്തി. കാറിന്റെ ഇടതുഭാഗത്തായി പാതിയും പൂർണ്ണമായുമൊക്കെ പൊളിഞ്ഞുപഴകിയവിധം കിടക്കുന്ന കെട്ടിടങ്ങളായിരുന്നു. അതേ ഭാഗത്തായി അല്പം മുന്നിൽ മാറിയൊരിടത്തുനിന്നും ഒരു ലൈറ്റ്ഹൗസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ വെളിച്ചം കാറിലേക്ക് വന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. യുവാവ് പതിവുപോലെ ആഷ് കളർ കോട്ടും സ്യൂട്ടും ധരിച്ചിരിക്കെ കാറിന്റെ മുന്നിലെ പാസഞ്ചർ സീറ്റിലിരുന്ന് പരിസരം അമ്പരപ്പ് കലർന്ന സംശയത്തോടെ തലങ്ങും വിലങ്ങും മെല്ലെ വീക്ഷിച്ചു. വിജനത താത്കാലികമായി തോന്നിക്കുന്ന ആ പരിസരത്തുനിന്നും കണ്ണുകളെടുത്ത് അയാൾ ഹണിയെ നോക്കി. അവൾ തന്റെ മൊബൈൽ വലതുകൈയ്യിലെടുത്ത് പിടിച്ചതോടൊപ്പം ഇരുകൈകളും സ്റ്റിയറിങ്ങിൽ പിടുത്തമിട്ട് മുന്നോട്ട് ലക്ഷ്യംവെച്ചെന്നവിധം ഇരിക്കുകയായിരുന്നു, ഒരു പ്രത്യേകഭാവം പ്രകടമാക്കി -ലിഫ്റ്റിൽ പ്രകടിപ്പിച്ചത് -ദൃഢനിശ്ചയത്തോടെയുള്ളൊരു ധൈര്യഭാവം!

   അവൾ ഉടനെ തന്റെ മൊബൈലിലൊരു നമ്പർ നോക്കി ഡയൽ ചെയ്തു. ശേഷമത് ലൗഡ്സ്പീക്കറിലാക്കി. യുവാവ് അതിലേക്ക് ശ്രദ്ദിച്ചിരുന്നു.

“ഹാഹ് മമ്മീ...”

   അങ്ങേ തലയ്ക്കൽ നിന്നും മകൻ കോൾ എടുത്തു, മറ്റുള്ള കുട്ടികളുടെ ശബ്ദകോലാഹലങ്ങൾ കേൾക്കാമായിരുന്നു.

“മമ്മിയേ നമ്മള് കഴിഞ്ഞ ദിവസം വന്ന ബീച്ചിലുണ്ട്.

നീ ഏതെങ്കിലും ഫ്രണ്ട്സിനൊപ്പം ഇങ്ങ് പോരേ, തീരാറായില്ലേ...”

ഒന്ന്‌ നെറ്റിച്ചുളുപ്പിച്ചായിരുന്നു ഹണി തന്റെ മകന് മറുപടിയിങ്ങനെ നൽകിയത്.

“തീരാറായി. ഞാൻ, അങ്ങോട്ടുള്ള രണ്ടുപേരുണ്ട്, അവരുടെ കൂടെ വന്നേക്കാം.”

   വർദ്ധിച്ച, കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികളുടെ ശബ്ദകോലാഹലങ്ങളോടൊപ്പം മകനിങ്ങനെ അല്പം ധൃതിയിലും ഒത്ത ഉച്ചത്തിലും പറഞ്ഞുനിർത്തി. ശേഷം ആരാണ് കോൾ കട്ടാക്കിയത് എന്ന് സംശയിക്കേണ്ടിവന്നു യുവാവിന് കാറിനകത്തിരിക്കെ.

   മൊബൈൽ മുന്നിലെ ഡാഷ്ബോർഡിന്റെ ഒത്ത നടുവിലേക്ക് വെച്ചശേഷം ഹണി യുവാവിനെ നോക്കി. അവളെ നോക്കിയിരുന്ന അയാൾ ഉടനടി ഇരുകൈകളും അവളുടെ കവിളുകളിൽ പിടുത്തമിട്ട് ആഞ്ഞു ചുംബിച്ചുതുടങ്ങി -തന്റെ ചുണ്ടുകൾ സമയം കളയാതെ തുറന്നുകൊടുത്ത ഹണിയുടെ, ചുണ്ടുകളോട് തന്റേത് പിണപ്പിച്ച്. കാറിനുള്ളിൽ ചുംബനത്തിന്റെ ശക്തി ശബ്ദമായി ഇടിച്ചുനടന്നു.

   അവളുടനെ തന്റെ കൈകൾ അയാളുടെ ബെൽറ്റിന്റെ ഹുക്കിലേക്ക് പിടുത്തമിടീപ്പിച്ച് അത് തുറക്കുവാൻ ശ്രമം തുടങ്ങി. ഇരുവരും അടുത്തനിമിഷം, അതേപടി തുടർന്നുവരവേ, ഇരു സീറ്റുകളിൽനിന്നും കൂടുതൽ അടുത്തു, പരിസരം മറന്ന് മാത്രമല്ല തങ്ങളെത്തന്നെ മറന്ന്.


അവസാനിച്ചു //



Rate this content
Log in

Similar malayalam story from Drama