Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 12

Affair // erotic thriller / 12

4 mins
17



“യൂ നോ ആക്ച്വലി ഐ ആം വെരി ഹാപ്പി വിത്ത്‌ മൈ സൺ നൗ.

ഇറ്റ് ഈസ്‌ ബിക്കോസ് ഓഫ് യൂ മൈ ഡിയർ...”

   പൂർത്തിയാക്കുവാനാകാതെ ഹണിയങ്ങനെ തുടർന്നപ്പോൾ കണ്ണുകൾ ഇറുക്കിയടച്ച് ടെസ്സിയും അവളുടെ നെഞ്ചിലേക്ക് ചായ്ഞ്ഞു.

13

   ഹണി തന്റെ മകനുമൊത്ത് അവരുടെ പതിവ് ചെറിയ കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തിന്റെ തിരക്ക് എന്നവിധം, വേഗത്തിൽ പായുന്നുവെന്ന് തോന്നിപ്പിക്കുംവിധം മറ്റ് വാഹനങ്ങൾ അങ്ങുമിങ്ങും പൊയ്ക്കൊണ്ടിരിക്കുന്നു. അവൾ തന്റെ വലതുഭാഗത്തേക്ക്, മുഖത്തേക്ക് അടിച്ചുകൊണ്ടിരിക്കുന്ന വൈകുന്നേരത്തിന്റെ ചുവപ്പുകലർന്നലിഞ്ഞ വെയിലിനെ പ്രതിരോധിച്ചെന്നവിധം ചലനം കൂടാതെയിരുന്ന് ഡ്രൈവ് ചെയ്യുകയാണ്. മകനാകട്ടെ തന്റെ അമ്മയുടെ മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരിക്കുകയാണ്, വിടർന്ന് ചിരിച്ച മുഖഭാവത്തോടെ.

   ഒരു സൂപ്പർമാർക്കറ്റിൽ അതേ വേഷത്തിലായിരിക്കെത്തന്നെ വലിയൊരു ക്യാരിയറിൽ വളരെ ചെറിയ സാധനങ്ങളുമായി, വളരെ സാവധാനം ചുവടുകൾ വെക്കുകയാണ് ഹണി -അവളുടെ തലയ്ക്കുള്ളിലെന്തോ ഭാരമുള്ളതിന്റെ സൂചന മുഖത്ത് പ്രകടമായി നിലകൊള്ളുകയാണ്. അല്പനിമിഷങ്ങൾക്കകം, അധികം തിരക്കില്ലാത്ത ആ ഏരിയയിലേക്ക് കൈ നിറയെ ഹാഫ്കുക്കഡ് ഉൾപ്പെടെയുള്ള സാധനങ്ങൾ നെഞ്ചോടുചേർത്തുപിടിച്ചുകൊണ്ട് വേഗത്തിൽ വന്ന് അത് തന്റെ അമ്മയുടെ ക്യാരിയറിലേക്ക് ഇടുകയാണ് മകൻ. ശേഷം അവളെ വകവെക്കാതെ മകൻ വന്നവഴി മറഞ്ഞു. അപ്പോഴാണ് അവൾ പെടുന്നനെയെന്നപോലെ റാക്കിലെ സാധനങ്ങളിൽനിന്നും കണ്ണുകളെടുത്ത് ക്യാരിയറിലേക്ക് ശ്രദ്ദിക്കുന്നത്. എന്തോ പറയുവാനെന്നവിധം പിന്നീട് മുഖമുയർത്തിയപ്പോൾ പക്ഷെ മകൻ മറഞ്ഞിരുന്നത് അവൾക്ക് ബോധ്യമായി. അവൾ അവിടേക്കും റാക്കിലേക്കും മാറി-മാറി നോക്കിയങ്ങനെ നിന്നുപോയി.

“വേഗം നടക്ക് നീയൊന്ന്...”

   ഡ്യൂട്ടിക്ക് ശേഷം പഞ്ച് ചെയ്തിറങ്ങിയുള്ള വരവെന്നറിയിക്കുന്ന അന്തരീക്ഷത്തിൽ, മെയ്ന്റനൻസ് ജോലികൾ ആ ഏരിയയിൽ പഴയതിലും പുരോഗമിച്ചിരിക്കുന്നുവെന്നറിയിക്കുന്ന, ലിഫ്റ്റിന്റെ ഭാഗത്തേക്കുള്ള വഴിയിലേക്ക് പ്രവേശിക്കുകയാണ് ഹണി ഇങ്ങനെ പറഞ്ഞ് തന്റെ മകനോടൊപ്പം.

“മമ്മീ ഇന്നെന്തൊരു ബോറായിരുന്നു എന്നറിയാമോ...”

   വേഗം നടക്കുന്നതിനിടയിൽ തന്റെ അമ്മയോടായി മുഖമുയർത്തി മകനിങ്ങനെ പറഞ്ഞു.

“നിനക്ക് കുറച്ചുദിവസം അവധിയല്ലേ...

വെറുതേ വീട്ടിലിരിക്കുന്നതിലും ഭേദമല്ലേ ഇത്...”

   ഉത്തരം മുട്ടിയമട്ടിൽ തന്റെ അമ്മയോടൊപ്പം നടപ്പ് തുടർന്നു മകൻ, ഹണിയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി.

   നടന്നടുത്ത നിമിഷം ലിഫ്റ്റിന് മുന്നിലെത്തി, ഹണി സ്വിച്ച് അമർത്തി -ലിഫ്റ്റ് ഉടൻതന്നെ മെല്ലെ തുറന്നു. അവൾ തന്റെ മകനെ മറന്നൊരുനിമിഷം അതിലേക്ക് നോക്കി, കയറുന്നതിനു മുൻപ് ലിഫ്റ്റ് തീർത്തും വിജനമായിരുന്നു.

   ലിഫ്റ്റ് ബേസ്മെന്റിലെത്തിനിന്നശേഷം മെല്ലെ തുറന്നുവന്നു. പഴയ വേഗത്തിൽ അതിൽനിന്നും ഇറങ്ങി തന്റെ കാർ പാർക്ക്‌ ചെയ്തിരിക്കുന്നിടത്തേക്ക് പാതി ഇരുട്ടിലെന്നവിധം നടക്കുന്നതിനിടയിൽ, തന്റെ മകനോട് അവൾ ചോദിച്ചു;

“ക്ലാസ്സ്‌ തുടങ്ങുന്നവരെ നീ എന്റെകൂടെ പോരേ...

രണ്ടുമൂന്നു ദിവസംകൂടി കഴിയുമ്പോൾ ബോറടിയൊക്കെ മാറും...”

ഉടനടിയെന്നവിധം മകൻ പറഞ്ഞു;

“ഹാഹ് ഓക്കെയ്.

ഇന്നലത്തേപോലെയൊക്കെയാണെങ്കിൽ ഐ ആം ഹാപ്പി.”

   ഒരു പ്രത്യേക വശ്യം തന്റെ മകനോട് പ്രകടമാക്കിയെന്നവിധം ഹണി ഇങ്ങനെ പറഞ്ഞു, മറുപടിയെന്നവിധം;

“അത് ഇന്ന് നല്ല തിരക്കായതുകൊണ്ടല്ലേടാ...

നാളെയൊക്കെ എല്ലാവരും ഫ്രീയായിരിക്കും, നിന്റെ കൂടെ കാണും...”

   രാത്രി മകൻ പാതി ഉറക്കത്തിലായെന്ന സമയം, അല്പം നീങ്ങിയൊരിടത്തിരിക്കുകയാണ് ഹണി -നേർത്ത ബനിയനും പാന്റും ധരിച്ചിരിക്കെ കൈയ്യിൽ മൊബൈലുമായി, കട്ടിലിന്റെ തലയ്ക്കലായി ബെഡ്ഡിൽ ചാരിയിരിക്കെ കാൽമുട്ടുകൾ മടക്കിവെച്ച് നിർത്തിയിരിക്കുന്നു. അടുത്ത നിമിഷങ്ങളിലൊന്നിൽ, റൂമിൽ ബെഡ്‌ഡിനടുത്തായുള്ള ചെറിയ ടേബിളിൽ വെച്ചിരിക്കുന്ന ടേബിൾ ലാമ്പിന്റെ തീവ്രത കുറഞ്ഞതും എന്നാൽ നേർത്ത് റൂമിലാകെ പരന്നുകിടക്കുന്നതുമായ വെളിച്ചത്തിന്റെ അകമ്പടിയിൽ, അവൾ അലസമായി പിടിച്ചിരുന്ന തന്റെ മൊബൈലിൽ ഒരു നമ്പർ കുറച്ചു നാളുകൾക്കുശേഷം ആദ്യമായെന്നവിധം തിരഞ്ഞെടുത്ത് ഡയൽ ചെയ്തു. മുന്നോട്ടൊന്നും തല്കാലത്തേക്ക് ചിന്തിക്കാത്തവിധം മൊബൈലെടുത്ത് ഇടതുവശത്തായി മാറി കിടക്കുന്ന മകനെ മുൻനിറുത്തി തന്റെ വലതുചെവിയിൽ വലതുകൈകൊണ്ട് ചേർത്തു. അത് പരമാവധി റിങ്ങ് ചെയ്ത് മറുപടിയില്ലാതെ അവസാനിച്ചു. അവൾ തന്റെ പ്രവർത്തി പിൻവലിച്ച്, മൊബൈൽ തന്റെ ഇടത്തേക്ക് കൈമാറിവെച്ച് പഴയപടി മുന്നോട്ടെന്നവിധം അലക്ഷ്യമായി നോക്കി ഇരിപ്പ് തുടർന്നു. അവളുടെ വലത്തായുള്ള വിൻഡോയെ മറച്ചിരിക്കുന്ന കർട്ടൻ വളരെ നേർത്ത് ഒന്നനങ്ങിയതായി തോന്നി.

   ഹണി മകനുമൊത്ത്, ഡ്യൂട്ടിക്ക് ശേഷം ലിഫ്റ്റിനടുത്തെത്തി സ്വിച്ചമർത്താൻ തുടങ്ങിയപ്പോൾ അവളൊന്ന് നിലച്ചുനിന്നു. അവളങ്ങനെതന്നെ നിൽക്കെ ലിഫ്റ്റിന്റെ മേൽപ്പോട്ടുള്ള പാതയിലേക്കെന്നവിധം തലയുയർത്തി നോക്കിപ്പോയി. മെല്ലെ അതേപടി തലതാഴ്ത്തി അവൾ സ്വിച്ച് അമർത്തി. ശേഷം തന്റെ മകനെ ഒരുനിമിഷം മറന്നെന്നവിധം ലിഫ്റ്റ് എത്തി തുറക്കുവാനായി കാത്തുനിന്നു- ഇരുകൈകളും നെഞ്ചിൽ മടക്കിക്കെട്ടിവെച്ച് ഇടത്തേ തോളിലെ പുതിയ ഹാൻഡ്‌ബാഗ് ചേർത്തെന്നവിധം. അധികം താമസിയാതെ ലിഫ്റ്റ് എത്തി, സാവധാനം ഇരുവർക്കും മുന്നിൽ തുറന്നു. അവൾ അതേപടി അല്പം തലകുനിച്ച് അകത്തേക്ക് കയറി ഇടതുഭാഗത്തായി നിലയുറപ്പിച്ചു. അവളെ അനുകരിച്ച്, അലസനായി തുടർന്നിരുന്ന മകനും. അവൾക്കെതിരെ യുവാവ് പതിവുപോലെ നിൽക്കുന്നുണ്ടായിരുന്നു.

അവളുടനെ തന്റെ മകനെ ഇടത്തേകൈകൊണ്ട് ചേർത്തുപിടിച്ച് ചോദിച്ചു;

“നിന്റെ ബോറടിയൊക്കെ മാറിയോടാ...”

   ഉത്തരം പറയുവാൻ കുഴഞ്ഞുനിൽക്കുംവിധം ഒരു മന്ദഹാസം മുഖത്ത് വരുത്തിയതേയുള്ളൂ മകൻ. അപ്പോഴേക്കും ബേസ്മെന്റിലേക്കുള്ള സ്വിച്ച് അമർത്തിയിരുന്നു യുവാവ്. ലിഫ്റ്റ് അടഞ്ഞ് താഴേക്ക് നീങ്ങിത്തുടങ്ങിയ സമയം തന്റെ മകനെ ചേർത്തിരിക്കെ നെറുകയിലൊന്നവൾ ചുംബിച്ചു. അവൻ ചെറിയ നാണം ചിരിയിൽ പ്രകടമാക്കി, എതിർവശത്തായി ആള് നിൽക്കുന്നുണ്ടെന്നവിധം. തന്നെ ശ്രദ്ധിക്കാതെ തുടങ്ങി തുടരുന്ന ഇരുവർക്കും എതിരെയായി യുവാവ് വർദ്ദിച്ചുവന്ന ഗൗരവം അടക്കി നിലകൊള്ളുകയാണ്. അയാൾ തന്റെ ഇരുമുഷ്ടികളും കാര്യമായി ചുരുട്ടി, പല്ലുകൾ ഇറുക്കി, ദേഹം മുറുക്കി എന്നാൽ ലക്ഷണമൊന്നും പ്രത്യേകം പുറത്തുകാണിക്കാത്തവിധം തുടർന്നു. അയാളെ ശ്രദ്ധിക്കാതെ തലയല്പം താഴ്ത്തി ഹണിയും, ഹണിയുടെ ശ്രദ്ധയിൽ വീണുപോയി മകനും പഴയപടി പരിസരം മറന്നെന്നവിധം തുടരുകയാണ്. അവളെ നോക്കുവാനാകാത്തവിധം അയാൾ കണ്ണുകൾ അടച്ചുപിടിച്ചു. അങ്ങനെ ലിഫ്റ്റ് ബേസ്മെന്റിലെത്തി, മെല്ലെ തുറന്നു, അവൾ തന്റെ മകന്റെ തലയിൽ തലോടിക്കൊണ്ടിരിക്കുകയായിരുന്നു. ഇരുവരും മന്ദഹാസത്തിൽ തുടങ്ങി ചെറുചിരി ശബ്ദത്തോടൊപ്പം പുറപ്പെടുവിച്ചുപോയി പുറത്തേക്കിറങ്ങി പരിസരം മറന്നെന്നവിധംതന്നെ. അവൾ തങ്ങളുടെ വാഹനം ലക്ഷ്യമാക്കി മറയുന്നവിധമായപ്പോൾ കണ്ണുകൾ മാത്രം തുറന്നു പഴയപടി നിന്നിരുന്ന യുവാവ് തന്റെ തുടർച്ച അവസാനിപ്പിക്കുംവിധം ശ്വാസം ശബ്ദത്തിൽ നിശ്വസിച്ചുകൊണ്ട് തന്റെയൊരു കാല് മടക്കി പിന്നിലെ ലിഫ്റ്റ് വാളിൽ ചവിട്ടി. അടുത്തനിമിഷം അതേപടി പുറത്തേക്കിറങ്ങുവാൻ നേരം സ്വിച്ചുകൾക്ക് മുകൾവശത്തായി വലതുകൈയ്യുടെ ചുരുട്ടിയ മുഷ്ട്ടികൊണ്ട് വലിച്ചടിച്ചു. ശേഷം ലിഫ്റ്റിനെ മറന്ന് വലത്തേക്ക് തന്റെ കാർ ലക്ഷ്യമാക്കിയെന്നവിധം നടന്നു ശരവേഗം.

14

   ഹണി, ഫ്ലാറ്റിലെ ഡൈനിങ് റൂമിലിരുന്ന് ഒറ്റയ്ക്ക് ഡിന്നർ കഴിച്ചുകൊണ്ടിരിക്കുകയാണ്. അല്പം മാറി ഒരു സോഫയിൽ മകൻ ടാബിൽ എന്തോ വീഡിയോ കണ്ടുകൊണ്ട് ഫുഡ്‌ കഴിക്കുകയാണ്. എന്തൊക്കെയോ ചിന്തിച്ച് കൂട്ടിവെച്ചിരിക്കുന്ന വിധമാണ് അവളുടെ ഇരിപ്പും കഴിപ്പും. ഇരുവരും പരസ്പരം ശ്രദ്ധിക്കുന്നില്ല. ലൈറ്റിന്റെ വെളുത്തവെളിച്ചം അവർക്ക് നടുവിൽ മുകളിലെന്നവിധം തന്റെ പ്രഭവിടർത്തി നിലകൊള്ളുകയാണ്. ഹണി കഴിപ്പ് പഴയപടി തുടർന്നുകൊണ്ടങ്ങനെ ഇരിക്കെ അടുത്തായി വെച്ചിരുന്ന മൊബൈൽ റിങ്ങ് ചെയ്തുതുടങ്ങി. ഈ ശബ്ദം പക്ഷെ മകൻ ശ്രദ്ധിച്ചതേയില്ലായിരുന്നു. അവൾ കോളിന്റെ ഉടമസ്ഥൻ ആരാണെന്ന് മുഖമല്പം നീട്ടി നോക്കി ഇടത്തേക്ക്. കഴിപ്പ് താത്കാലികമായി നിർത്തിയിരിക്കുന്ന അവൾ വായയ്ക്കകം അയവിറക്കിയങ്ങനെ കുറച്ചുനിമിഷം നോട്ടം തുടർന്നു. പെട്ടെന്നവൾ ടേബിളിൽ നിന്നുമാ മൊബൈലെടുത്ത് കോൾ കട്ട്‌ ചെയ്തു. ഉടനടി അത് പഴയസ്ഥാനത്ത് തിരികെ വെക്കുകയും ചെയ്തു. ശേഷമൊരു നിമിഷം അവൾ, കണ്ണുകൾകൊണ്ട് തന്റെ മകനെയൊന്ന് നോക്കിയശേഷം കഴിപ്പ് പഴയപടി തുടർന്നു. മകനും പഴയപടി സോഫയിൽ തുടരുകയായിരുന്നു.



Rate this content
Log in

Similar malayalam story from Drama