Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

Affair // erotic thriller / 10

Affair // erotic thriller / 10

4 mins
11



അവൾ, അയാളോട് എന്തോ പറയുവാൻ തുനിഞ്ഞതും കോളിങ് ബെൽ മുഴങ്ങി. ശബ്ദംകേട്ട ഭാഗത്തേക്കൊന്ന് തലതിരിച്ച് ഞെട്ടിയശേഷം ഉടനടി, സ്വന്തം പ്രവർത്തനങ്ങൾ കഴിഞ്ഞ് തന്നെനോക്കിയ യുവാവിനോടായി അവൾ പറഞ്ഞു;

“പുള്ളിക്കാരനാണ്. ഒരു പ്രൈവറ്റ് ഓഫീസിലല്ലേ ജോലി...

 വരുന്നതിന് നേരവും കാലവുമൊക്കെ കണക്കാ,,”

   അല്പം ലാഘവം ഭാവിച്ചെന്നവിധമായിരുന്നു അവളിങ്ങനെ പറഞ്ഞുനിർത്തിയത്. അവനെന്തിനെങ്കിലും തുനിയുന്നതിന് മുൻപേ അവൾ തുടർന്നുപറഞ്ഞു;

“താഴെ സെക്യൂരിറ്റിക്ക് പ്രശ്നമൊന്നുമില്ല ഇതുവരെ.

ഇവിടെ എല്ലായിടത്തും ഫ്രണ്ട്സും ഫാമിലീസുമൊക്കെ വന്ന് പോകുന്നതാ...”

   ഈ സമയം യുവാവ് റൂമിന് വെളിയിലേക്കൊന്ന് നോക്കുകയായിരുന്നു, തുറന്നുകിടക്കുന്ന ഡോറിലൂടെ, അവൾക്കുമുന്നിൽ പഴയപടി നിന്നുകൊണ്ടുതന്നെ. പെട്ടെന്നുതന്നെ ഒരിക്കൽക്കൂടി കോളിങ്ബെൽ മുഴങ്ങി. പെടുന്നനെ ടെസ്സിയെ തട്ടിമാറ്റി അയാൾ മെയിൻഡോറിലേക്ക് ചെന്നു. ശബ്ദമുണ്ടാക്കാതെയെന്നവിധം അവളും പിന്നാലെ ഒരു ഈർഷ്യം കലർന്ന മുഖഭാവത്തോടെ ഓടി ചെന്നു, അയാളുടെ. മെയിൻഡോർ അയാൾ എത്തുന്നതിന് മുൻപേ അവൾ ഓടിച്ചെന്ന് മറികടന്ന്, അയാളുടെ മുന്നിൽ മെയിൻഡോറിൽ ചാരി നിലയുറപ്പിച്ചു. അവളുടെ മുന്നിൽ ഒരുനിമിഷം നിൽക്കേണ്ടിവന്ന അയാൾ, അവളുടെ മുഖത്തേക്കൊന്ന് നോക്കി.

“ഇതുവഴിയല്ല...”

   മുഖം ചുളുപ്പിച്ച് ഒരു കുറുമ്പുകലർത്തി വളരെ അടക്കത്തിൽ അവളിങ്ങനെ പറഞ്ഞ് ഇരുകൈകളും, ഇരുവശങ്ങളിലേക്കുമുയർത്തിപ്പിടിച്ചുനിന്നു. ഇരുവരുടെയും മുഖങ്ങൾ പരസ്പരം ഉടക്കിയങ്ങനെ നിൽക്കുന്നനിമിഷം രണ്ടുതവണ അടുപ്പിച്ച് കോളിങ്ബെൽ മുഴങ്ങി. അയാൾ ഉടനടി എന്നാൽ മെല്ലെ അവളുടെ പിന്നിൽ നടുവിന് താഴെ മാംസളഭാഗത്ത് തന്റെ ഇരുകൈകളും പിടുത്തം മുറുക്കി. അതിന്റെ ആഘാതത്തിൽ അവളൊന്ന് ഞരങ്ങി. ശേഷം പഴയപടി ഇരുമുഖങ്ങളും നിൽക്കെ, അവൾ ഒരു ചുംബനത്തിന് തന്റെ മുഖത്തെ ശട്ടംകെട്ടി. അതുകണ്ട് അയാൾ തന്റെ കൈകളെ പിൻവലിക്കാതെ, പൊടുന്നനെ അവളെ ചുംബിച്ചു ഗാഡമായി. അല്പനിമിഷങ്ങൾ ആ രംഗം നീണ്ടുപോയതോടെ റൂമിൽ നിന്നുമെന്നവിധം ടെസ്സിയുടെ മൊബൈൽ റിങ്ങ് ചെയ്തുതുടങ്ങി.

   അത് കേട്ടെന്നവിധം തന്റെ ഇരുകൈകളെയും പിൻവലിച്ച് അവൾ, അയാളെ പിന്നിലേക്ക് മെല്ലെ തള്ളിക്കൊണ്ടുപോയി. അപ്പോഴും ചുംബനം അവസാനിച്ചിട്ടില്ലായിരുന്നു. പിന്നിലേക്ക് പോകുന്തോറും അയാളുടെ കൈകൾ പതുക്കെ അവളുടെ പിന്നിൽനിന്നും അഴഞ്ഞുവന്നു. ടെറസ്സിലേക്കുള്ള, ഹാളിൽ നിന്നുമുള്ള സ്റ്റെപ്പ് ആരംഭിക്കുന്നിടത്തെത്തിയതോടെ അയാളെ എല്ലാത്തരത്തിലും വിടുവിപ്പിച്ച് അവൾ പറഞ്ഞു;

“എല്ലാം കുളമാക്കുന്നോ...

അതോ ഇനിയും ഇതുപോലെ വരുന്നോ...?!”

   ശേഷം തന്റെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ടുനിന്ന അവളോട്, തിരികെ നോക്കിനിൽക്കുമ്പോൾത്തന്നെ സ്വന്തം ചുണ്ടുകൾ പരസ്പരമൊന്ന് നുണഞ്ഞശേഷം അയാൾ സ്റ്റെപ്പ് കയറി പതിവുപോലെ ടെറസ്സിലേക്കെന്നവിധം പോയി. അപ്പോഴാണ് തന്റെ മൊബൈൽ റിങ്ങ് തുടർന്നുകൊണ്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചത് വീണ്ടും. അവൾ തിരിഞ്ഞ് വേഗം മെയിൻഡോറിനടുത്തേക്ക് പാഞ്ഞുനടന്നു.

   മറ്റൊരുദിവസം, രാത്രിയുടെ ഏകാന്തതയോട് വെല്ലുവിളിക്കുംവിധം യുവാവിന്റെ കറുത്ത ബെൻസ് കാർ പാർക്കിംഗ് ഏരിയയിൽ ഒരിടത്ത് അല്പം അലസമായെന്നവിധം കിടക്കുകയാണ് ഒഴിഞ്ഞ്. ടെറസ്സിലേക്ക് കയറുന്ന ഡോറിന് അകത്തായി, ഭിത്തിയിൽ ടെസ്സിയെ ചാരിനിർത്തി ലൈംഗികബന്ധം നടത്തുകയാണ് യുവാവ് -ഇരുവരും വസ്ത്രങ്ങൾ ധരിച്ചിരിക്കെത്തന്നെ. പെട്ടെന്നുതന്നെ അവൾ താഴേക്ക് ഊർന്നിരുന്നു, പതുക്കെ അയാൾ ഉന്മാദം ഭാവിച്ച് തന്റെ തല, ചുണ്ടുകൾ തുറന്ന് കണ്ണുകളടച്ചെന്നവിധം പിന്നിലേക്കാക്കി. അല്പനിമിഷങ്ങൾ കഴിഞ്ഞില്ല, കോളിങ്ബെൽ മുഴങ്ങുന്ന ശബ്ദം ആ ഇരുട്ടിന്റെ സാന്നിധ്യത്തിനുള്ളിലും അവർക്ക് കേൾക്കാമെന്നായി. അവളുടൻ തന്റെ ചുണ്ടുകൾ തുടച്ചുകൊണ്ടും മറ്റും എഴുന്നേറ്റു, വസ്ത്രങ്ങൾ നേരെയാക്കി. അയാളും ചുണ്ടുകൾ പരസ്പരം അകത്തേക്ക് മടക്കിയെന്നവിധം തന്റെ മുന്നിൽ, താഴെ മുൻഭാഗം ഭദ്രപ്പെടുത്തുന്ന തിരക്കിലായിരുന്നു.

   ഒരു പകൽ, റൂമിലെ ബെഡ്ഡിൽ ഏതാണ്ട് ഉച്ചയോടടുക്കുന്ന സമയം ടെസ്സി കമിഴ്ന്ന് കിടക്കുകയാണ്. അവളുടെ കണ്ണുകൾ അടയുവാൻ കൂട്ടാക്കാതെ മിഴിച്ച് തുറന്ന് സന്തോഷം കലർത്തി നിലകൊള്ളുന്നുണ്ട് ഒപ്പം. അല്പനിമിഷങ്ങൾ കഴിയുംമുൻപേ അവളുടെ ചുണ്ടുകൾക്ക്, പിന്നിൽനിന്നുമെത്തി ശല്യംചെയ്യുന്ന പുഞ്ചിരിയെ പുറപ്പെടുവിക്കുവാതിരിക്കുവാൻ കഴിഞ്ഞില്ല. അതിനൊടുവിൽ, ബെഡ്ഡിൽ അല്പം മാറി കിടന്നിരുന്ന തന്റെ മൊബൈലവൾ അങ്ങനെ കിടക്കെത്തന്നെ വലതുകൈകൊണ്ട് നോക്കിയെന്നവിധം എടുത്തു. അതിലെ ഗ്യാലറി ഇരുകൈകളുമുപയോഗിച്ച് തുറന്ന് തിരഞ്ഞുതുടങ്ങി -കാലുകൾ ആട്ടി, പുഞ്ചിരി തുടർന്നുകൊണ്ട് -പഴയപടി കിടക്കവേതന്നെ.

   അല്പസമയം കടന്നുപോയെന്നവിധം, അതേ വസ്ത്രങ്ങൾ ധരിച്ചിരിക്കെ -കാഷ്വൽ ചുരിദാർ, ടെസ്സി വാഷ്ബേസനിൽ അല്പം ബുദ്ധിമുട്ടി ഛർദ്ദിക്കുകയാണ്. അവൾ മുൻപേ ബെഡ്ഡിൽ കിടക്കവേ പഴയപടി, യുവാവിന്റെ വിവിധ ചിത്രങ്ങൾ മാറി-മാറി ഗ്യാലറി വഴി കണ്ട് പ്രണയം പുറപ്പെടുവിക്കുംവിധം സമയം തള്ളിനീക്കുകയായിരുന്നു.

   അന്ന് വൈകുന്നേരമെന്നവിധം, മെയിൻഡോറിൽ കോളിങ്ങ്ബെൽ കേട്ടവിധം ടെസ്സി ചെറുചിരിയോടെ തുടർന്നു. പുറത്ത് ഭർത്താവ് ഓഫീസിൽ നിന്നെന്നവിധം അതേ ചിരിഭാവത്തോടെ നിൽക്കുകയായിരുന്നു. ഫ്ലാറ്റിലേക്ക് കയറി ഡോറടച്ചശേഷം തന്റെ ബാഗും കൈയ്യിലെ സ്പെഷ്യൽ കവറുകളും മറന്നെന്നവിധം ഭർത്താവ് ഭാവം പഴയത് വിടാതെ ഒരുനിമിഷം തന്റെ ഭാര്യയെപ്പോലെ, ഭാര്യയെ പരസ്പരം നോക്കിനിന്നശേഷം കെട്ടിപ്പിടിച്ച് ഉടനടി ഇരുകവിളിലും മാറി-മാറി ചുംബിച്ചു, അവളുടെ കെട്ടിപ്പിടുത്തത്തെ മറന്ന്. ശേഷം ഒന്നുകൂടി അവളുടെ സന്തോഷത്തെ തന്റെ സന്തോഷത്താൽ പരിഗണിക്കുവാൻ മുഖമുപയോഗിച്ചശേഷം ഇരുവരുമറിയാതെയെന്നവിധം ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടിച്ചുപോയി -വളരെ കാലത്തെ കാത്തിരിപ്പവസാനിച്ചെന്നവിധം.

11

‘ഹലോ... ആള് ലീവ് കഴിഞ്ഞ് പോകാറായോ...

എന്തുണ്ട് പുള്ളിക്കാരന് വിശേഷം... ഞാൻ തിരക്കിലായിരുന്നെടീ...

എന്നുവെച്ച് നിനക്ക് പേടിക്കാനൊന്നുമില്ല കെട്ടോ,,

നീ സേഫാണ്... ഇനി നിനക്കൊരു പ്രശ്നവും വരില്ല...’

   കിച്ചണ്‌ പുറത്തായൊരിടത്തുനിന്നും ടി. വി. പ്രവർത്തിക്കുന്നതിന്റെ ശബ്ദം കേൾക്കുന്നതിനിടയിൽ, വാട്സ്ആപ്പിൽ വന്ന ടെസ്സിയുടെ ഈ വോയിസ്‌ മെസ്സേജ് ഹണി കിച്ചണിൽ തന്റെ ജോലിക്കിടയിലെന്നവിധം നിശബ്ദയായിനിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്. അവൾക്ക് കൂട്ടായെന്നവിധം കിച്ചണിലെ, വെളുത്ത പ്രകാശം തൂകിനിൽക്കുന്നുണ്ടായിരുന്നു ലൈറ്റ്.

   പരിസരം മറന്നെന്നവിധം ഹണി ഒരിക്കൽക്കൂടി, പഴയപടിതന്നെ താഴ്ന്ന ശബ്ദത്തിൽ ആ വോയിസ്‌ പ്ലേ ചെയ്തു. തന്റെ സുഹൃത്തിന്റെ സംസാരത്തിൽ കാണുന്ന ലാഘവം കലർന്ന മാറ്റം, അതായിരുന്നു വോയിസ്‌ വീണ്ടും കേൾക്കുവാൻ തന്നെ പ്രേരിപ്പിച്ചത് എന്ന ഭാവത്തിലായിരുന്നു ഹണി. വോയിസ്‌ അവസാനിച്ച് രണ്ടുമൂന്നു നിമിഷംകൂടി നെറ്റി പതിയെയൊന്ന് ചുളുപ്പിച്ച് മൊബൈലുമായങ്ങനെ അവൾ നിന്നുപോയി. പിന്നെ സ്വയം സമാധാനിപ്പിക്കുംവിധം, ലാഘവംഭാവിക്കുംവിധം സ്വന്തം മുഖം അഴച്ച് കിച്ചണിലെ അറ്റകുറ്റപ്പണികൾ തുടർന്നു അവൾ, മൊബൈൽ അല്പം മാറ്റിയൊരിടത്ത് വെച്ച്.

   ടെസ്സിയുടെ ഫ്ലാറ്റിൽ കോളിങ്ബെൽ മുഴങ്ങി. സമയം വൈകുന്നേരം ഏതാണ്ട് പൂർണ്ണമായും കഴിഞ്ഞിരുന്നു. അവൾ റൂമിൽനിന്നുമെന്നവിധം, സാധാരണഗതിയിലും സാവധാനമെത്തി ഡോർ തുറന്നു. മുന്നിൽ തന്റെ പതിവ് വേഷവിധാനത്തിൽ യുവാവ് നിൽക്കുകയാണ്. അവളെ കണ്ടപടി അയാൾ കുറച്ചു രൂക്ഷത ഭാവിച്ച് അവിടെ പുറത്തായിത്തന്നെ നിന്നു. സന്തോഷം മറച്ചെന്നവിധമുള്ളൊരു ഭാവത്തോടെ അവളും തിരികേ നോക്കിയങ്ങനെ നിന്നുകൊടുത്തു, ഒരുകൈ പാതിയിലധികം തുറന്ന ഡോറിൽ പിടിച്ചുകൊണ്ട് അതിലൂന്നിയെന്നവിധം.

   അയാൾ അടുത്തൊരുനിമിഷം വേഗത്തിൽ അകത്തേക്ക് കയറി അവളെ പിടിച്ച് ഒന്നുമാറ്റി ഡോർ അല്പം ശബ്ദത്തിൽ വേഗത്തിലടച്ചു. ശേഷം അവളെ പിടിവിടാതെ റൂമിലേക്ക് നിർബന്ധിച്ചുകൊണ്ട് നടന്നു. റൂമിൽ കടന്നയുടൻ മറ്റൊന്നും ചിന്തിക്കാതെ അയാൾ, ടെസ്സിയെ ബെഡ്ഡിലേക്ക് മലർത്തിയിട്ടു. അവൾ വീണതിന്റെ ബുദ്ധിമുട്ട് പതിവിന് വിപരീതമായെന്നവിധം പ്രകടമാക്കി അരയ്ക്കുമുകളിലുള്ള ഭാഗം മുഴുവൻ ഉയർത്തി ഇരുകൈകളും ബെഡ്ഡിൽ കുത്തി ഇരുന്നുവെന്ന് പറയാം.

   അയാളുടനെ തന്റെ ബെൽറ്റ്‌ അഴിക്കുവാൻ ശ്രമം നടത്തിയപ്പോൾ അവൾ അല്പം സാവധാനം എഴുന്നേറ്റ് അവനെയൊന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു;

“എനിക്കിനി പറ്റില്ല...”

   അവളുടെ വയറിനു മുന്നിലും തന്റെ ബെൽറ്റിനുമിടയിൽ കുടുങ്ങിനിൽക്കുന്ന അവന്റെ കൈകൾ ഇരുവതും നിശ്ചലമായി. ഉടനടി അവൾ തുടർന്നുപറഞ്ഞു, അവന്റെ മുഖത്തുനോക്കി;

“ഞാൻ ഡോക്ടറെ കണ്ടിരുന്നു... അതാ കുറച്ചു ദിവസം വിളിക്കാതിരുന്നത്...

ഡോക്ടറ് വേണ്ടെന്ന് പറഞ്ഞിരിക്കുവാ,,”

   അവസാനവാചകം പറഞ്ഞതിനൊപ്പം അവളൊന്ന് തലതാഴ്ത്തി. അയാൾ, അവളുടെ വയറിനു മുകളിലൂടെയൊന്ന് മെല്ലെ പരതിപ്പോയി. അല്പം ബലംവന്ന് ഉയർന്നതിന്റെ ലക്ഷണം ഉടനടിതന്നെ അയാൾക്കനുഭവപ്പെട്ടു. പെട്ടെന്നുള്ളൊരു നിശ്വാസത്തോടെ അയാളാകെയൊന്നയഞ്ഞുനിന്നു. അടുത്തതായി സ്വന്തം കൈകൾ തന്റെ ബെൽറ്റിന്റെ ഭാഗത്തുനിന്നും പൂർണ്ണമായി പിൻവലിച്ച് സാവധാനം അവളെ പിറകോട്ടയാൾ തള്ളിമാറ്റി നിർത്തി. ശേഷം കണ്ണുകളല്പം താഴ്ത്തി ആലോചനയിലാണ്ടവിധം അങ്ങനെ നിൽപ്പ് തുടങ്ങി. അവൾ എന്തുചെയ്യണമെന്ന കാര്യം മറന്നവിധമങ്ങനെ നിൽക്കുകയാണ്.

തുടരും//



Rate this content
Log in

Similar malayalam story from Drama