The Stamp Paper Scam, Real Story by Jayant Tinaikar, on Telgi's takedown & unveiling the scam of ₹30,000 Cr. READ NOW
The Stamp Paper Scam, Real Story by Jayant Tinaikar, on Telgi's takedown & unveiling the scam of ₹30,000 Cr. READ NOW

Sabith koppam

Comedy Drama

3.7  

Sabith koppam

Comedy Drama

ആദരാഞ്ജലികൾ 2020

ആദരാഞ്ജലികൾ 2020

2 mins
299


ഒരു പുതിയ രീതി പരീക്ഷിച്ചു നോക്കിയതാ!


2020 എന്ന ഭൂലോക തോൽവി വർഷം കഴിഞ്ഞു 21ലേക്ക് കടക്കുന്നു. എല്ലാവരും പുതിയ തീരുമാനങ്ങളും പുതിയ വർഷത്തെയും കുറിച്ചു പറഞ്ഞു തുടങ്ങി. നമുക്ക് ഒന്ന് എത്തി നോക്കാം. ആ ദിവസത്തിലേക്ക്, 2020 dec 31 രാത്രിയിലേക്ക്, സമയം: 10.00മണി.


 ഒരു വീടിന്റെ ടെറസ്സ് വർണ കടലാസുകളും കത്തുന്ന പല ഉപകരണങ്ങളാലും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യം. എന്റെ കണ്ണ് പെട്ടെന്ന് പോയത് ഒരു മേഷയിലേക്കാണ്, ആ മേഷയിൽ 3 plastic glassകൾ കമിഴ്ത്തി വെച്ചിരിക്കുന്നു. തൊട്ടപ്പുറത്ത് ഒരു മദ്യ കുപ്പിയും അച്ചാറും. എല്ലാവരും നല്ല സന്തോഷത്തിലാണ്, അവർ പുതിയ വിരുന്നുകാരനെ സ്വാഗതം ചെയ്യുന്നതിന്റെയും ആശംസിക്കുന്നതിന്റെയും തിരക്കിലാണ്.


മദ്യ കുപ്പി: "happy New Year guys."


Plastic glass: "happy new year" 


അച്ചാർ : "എല്ലാരും നല്ല സന്തോഷത്തിലാണ്, ഇവന്മാര് ഇപ്പോൾ ഒന്നും കുപ്പി പൊട്ടിക്കില്ല."


മദ്യ കുപ്പി: "ഇവന്മാർക് എന്നും ആഘോഷം ആണല്ലേ? മരിപ്പിന്, കല്ല്യാണത്തിന്, അങ്ങനെ എല്ലാത്തിനും. സങ്കടം വന്നാലും സന്തോഷം വന്നാലും ഒരു കുപ്പി പൊട്ടും. എന്റെ അപ്പൻ അപ്പുപ്പന്മാർ എല്ലാം ഇങ്ങനെ ഓരോ ദിവസങ്ങളിലാണ് മരിച്ചത്, ഇന്ന് ഇവരുടെ ഇര ഞാനാണ്." 


Plastic glass: "നിന്നെ ഒക്കെ കുടിച്ചാൽ അവർ വലിച്ചെറിയും, എന്നെ അവർ കയ്യിലിട്ട് ഞെരിക്കാറാണ് പതിവ്."


പെട്ടെന്നാണ് അവർ ആ കരച്ചിൽ കേട്ടത് അവർ ചുറ്റും നോക്കി. ആരാണ് എന്ന് തിരക്കി.


2020 : "ഞാൻ 2020. നിങ്ങൾ എല്ലാം അവനെ(2021) വരവേൽക്കുന്ന തിരക്കിലാണ്, ആരും എന്നെ ഒന്ന് ആശ്വാസിപ്പിച്ചില്ല, യാത്ര അയക്കുക പോലും ചെയ്യുന്നില്ല. ശരിയാണ് ഞാൻ അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാക്കിട്ടുണ്ട്, എന്നാലും ചെറിയ ചെറിയ സന്തോഷങ്ങളും ഞാൻ അവർക്ക് കൊടുത്തില്ലേ...?


കഴിഞ്ഞ രണ്ടു വർഷമായി വെള്ളം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്ന അവർക്ക് വേണ്ടി ഇത്തവണ പ്രളയം ഞാൻ മാറ്റി നിർത്തിയില്ലേ, പോരാത്തതിന് കലി തുള്ളി വന്ന ചുഴലികാറ്റ് എന്റെ ഒരാളുടെ നിർദ്ദേശം കേട്ട് വഴി മാറി പോയിലെ..., അസ്മ അലർജി എന്നൊക്കെ പറഞ്ഞു നടന്ന ഇവർക്ക് ഇപ്പോ നേരിയ തോതിൽ മാസ്കിട്ടൊണ്ട് ഒരു ആശ്വാസം ഉണ്ടായില്ലേ, ഒരു മാസത്തിന് ലീവിന് വന്നവർക്ക് ഞാൻ കാരണം മാസങ്ങളോളം ലീവ് കിട്ടി കുടുംബങ്ങളുടെയും കുട്ടികളുടെയും കൂടെ നീക്കാൻ പറ്റിയില്ലേ,എന്നിട്ടും സാരം ഇല്ല. ഫാസ്റ്റ് ഫുഡ്ഡും മറ്റും കഴിച്ചു നടന്നവർക്ക് നമ്മുടെ നടൻ ഭക്ഷണങ്ങളുടെ രൂചി ഒന്നുകൂടി നുണയാൻ ഞാൻ വേണ്ടി വന്നു. മറന്നു പോയ പല കളികളും കഥകളും അവർ ഓർത്തെടുത്ത് ഓർമകൾ അയവിറക്കിയതും ഈ 2020 ലാണ്."


അച്ചാർ: "കൊറോണ എന്ന ബൂലോക തോൽവിയെ കൊണ്ട് വന്ന് വെറുപ്പിച്ചത് നീ തന്നെയാണ്. ലോകം മൊത്തം നീ പൂട്ടിയിട്ടു എന്നിട്ട് ഇപ്പോ സങ്കടം പറയുകയാണ്."


മദ്യ കുപ്പി: "സുഹൃത്തേ, 2020 നല്ല കാലം ആയിരുന്നു എന്ന് പറഞ്ഞാൽ ആർക്കും ഇഷ്ട്ടം ആകില്ല പക്ഷേ കാലങ്ങളായി നമ്മൾ ചെയ്തിരുന്ന എല്ലാ കാര്യങ്ങളിലും ഒരു മാറ്റം, ഒരു വിപ്ലവം ഈ കൊല്ലം നമ്മോട് ആവശ്യപ്പെട്ടു. കൊറോണക്ക് മുമ്പും ശേഷവും എന്ന് തിരുത്തി പറയാൻ നമ്മളെ പ്രാപ്തരാക്കി. എന്തും നേരിടാൻ നമ്മളെ കൊണ്ട് പറ്റുമെന്ന് നമുക്ക് കാണിച്ചു തന്നു. 


പല മേഖലകളും ഉയർച്ചയിലും താഴ്ചയിലുമായി നീങ്ങി. എന്തിന് അധികം പറയണം, സിനിമ മേഖലയിൽ തന്നെ പുതിയ വിപ്ലവങ്ങൾ ഉണ്ടായില്ലേ? ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ജനങ്ങൾ സ്വീകരിച്ചില്ലേ? മലയാളത്തിലെ ആദ്യ ott റിലീസ് സൂഫിയും സുജാതയും ആയിരുന്നില്ലേ...? 


മരണങ്ങളുടെ കാര്യത്തിലും കുറവില്ല, അതിലുപരി കൊലപാതകങ്ങൾ. ഏറ്റവും പ്രിയപ്പെട്ടവർ എല്ലാം ഈ കൊല്ലമാണ് വിട പറഞ്ഞത്. സച്ചിയും അതിൽ ഒരു വിങ്ങലായി... .പിന്നെ ഒരു സ്വപ്ന ബദ്ധതിയും രാഷ്ട്രിയവും കള്ളകടത്തും സ്വർണം കൊണ്ട് എഴുതിയ മികച്ച തിരക്കഥകൾ ആയിരുന്നു. കോറന്റൈനും സാനിടൈസറും മാസ്ക്കും ഒക്കെ ജനപ്രീതി നേടിയ വർഷം, കാവലായ പോലീസും മാലാഖമാരും എല്ലാം ഉറക്കം ഒഴിച്ചു കണ്ണിൽ പോലും കാണാത്ത ഒരു വൈറസുമായി യുദ്ധം ചെയ്തു. അങ്ങനെ അങ്ങനെ എന്തെല്ലാം..."


 അച്ചാർ: "നിന്നെ പെട്ടെന്ന് മറക്കാൻ പറ്റുമോ?" 


പെട്ടെന്നാണ് മദ്യ കുപ്പിയുടെ തല പൊട്ടിയത്. അവർ കുപ്പി പൊട്ടിച്ചു വെള്ളമടി തുടങ്ങി. യാത്ര അയപ്പില്ലാതെ 2020 ഇരുളിലേക്ക് കൂപ്പു കുത്തി. പുതുവർഷം പിറവി കൊണ്ടു, 2021.


ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറഞ്ഞു: 


"Happy new year !!!"


അര മണിക്കൂറിനകം ലോകം ലഹരിയിൽ കുളിച്ച മുങ്ങി. ടെറസ്സിൽ ബോധം പോയ ചെറുപ്പക്കാരും കാലിയായ അച്ചാർ പാക്കറ്റ് കുപ്പിയും ഗ്ലാസും വിറങ്ങലിച്ചു കിടക്കുന്നു. 


2021ഒരു നല്ല കാലം ആകട്ടെ!


Rate this content
Log in

More malayalam story from Sabith koppam

Similar malayalam story from Comedy