Sabith koppam

Drama Romance Classics

3  

Sabith koppam

Drama Romance Classics

തേൻ മിഠായി

തേൻ മിഠായി

3 mins
270


ഷാഹിദ് കൂട്ടുകാരുമൊത്ത് സെൽഫിയും എടുത്ത് പഴയ ഓർമകളൊക്കെ പങ്കുവെക്കുന്നതിൽ മുഴുകി ഇരിക്കുമ്പോഴാണ് ,അർഷാദ് അവന്റെ അടുത്ത് വന്നിട്ട് " നീ കണ്ടോ ,ഓൾ വന്നിട്ടുണ്ട് ". അവൻ ഒരു കള്ള ചിരി പാസ്സാക്കി.


" ആര്? "

" മുഫ്‌സി, അഞ്ചുകൊല്ലായിലെ നീ കണ്ടിട്ട്"" എവിടെ ഞാൻ കണ്ടില്ല ,ഞാൻ കരുതി അവൾ ചെന്നൈയിൽ ആയിരിക്കുമെന്ന് "

" ആ ഓഡിറ്റോറിയത്തിലുണ്ട് മൂന്നാമത്തെ റോയിൽ നാലാമത് ആയിട്ടാണ് ഇരിക്കുന്നത്‌" "അവൾ അവളുടെ ഫ്രണ്ട്സ്ന്റെ കൂടെ ആണോ ? "

"അതെ"


" വെറുതെ അല്ല നീ ഇത്ര കൃത്യമായിട്ട് പറഞ്ഞത് "അവൻ നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി .വേദിയിൽ സുഗുണൻ സാർ നല്ല അന്താരാഷ്ട്ര തള്ളുകൾ തള്ളി കൊണ്ടിരിക്കാണ് .അവൻ പറഞ്ഞ പോലെ കുറെ ജൂനിയേഴ്‌സ് ഇരിപ്പുണ്ട് ഒക്കെ ഏതോ അറിയുന്ന ഒരുത്തനെ കണ്ടപോലെ തല പൊക്കി നോക്കുന്നുണ്ട് ,ഒന്ന്, രണ്ട് ,മൂന്ന് , ശേ ഇത് അരുണിമ അല്ലേ ഇനി അവൻ പറ്റിച്ചതാണോ…"

പെട്ടന്നാണ് പുറകിന്ന് ഒരു വിളി ."ഷാ.."(കൂട്ടുകാര് വിളിക്കുന്നത് അങ്ങനെയാണ് )


തിരിഞ്ഞു നോക്കുമ്പോൾ സുറുമിയാണ് , അവൾ അവന്റെ മോനെയും എടുത്ത് നടക്കാണ്""നിന്റെ മോൻ എന്നോട് കൂട്ടായിട്ടോ…" 

"അവൻ ഭയങ്കര കുറുമ്പനാണ് എടി…" "നിന്റെ അല്ലേ മകൻ കുറുമ്പ് ഇല്ലാണ്ടിരിക്കോ…." അവൾ അവനെ കളിയാക്കി .

"നീ മുഫ്‌സിനെ കണ്ടോ ?" അവൻ അവളുടെ മറുപടിക്കായി കാത്തു."ഹാ കണ്ടല്ലോ ,അവൾ നാളെ ചെന്നൈക്ക് പോവത്രേ.. അത് കൊണ്ട് നേരത്തെ പോകും കുറച്ചു ഷോപ്പിങ്‌ ഉണ്ട് പറഞ്ഞു ദേ ഇപ്പോ ആ വരാന്തയിൽ ഉണ്ടായിരുന്നു."

അത് കേട്ടതും അവൻ ഓടി പണ്ട് ആ വരാന്തയിലൂടെ അവളെ തേടി നടന്ന ആ പഴയ ഷാഹിദ് നെ പോലെ ഓൻ ഓടി നടന്നു. അവൻ വരാന്ത ലക്ഷ്യമാക്കി കോവണി വേഗത്തിൽ ഇറങ്ങി നടന്നു.


പെട്ടന്ന് അവന് പുറകിൽ നിന്ന് ഒരു വിളി."ഇക്കാ" അവൻ അറിയാം അത് അവൾ ആണെന്ന് .അവൻ പെട്ടന്ന് തിരിഞ്ഞു അതേ അത് അവളായിരുന്നു അവന്റെ ഭാര്യ ഷാഹിന 

"ദേ നോക്കിം ,ഷിഫ് മോനെ ഞാൻ സുറുമിടെ കയ്യിൽ കൊടുത്തിരുന്നു, അവളെ കണ്ടോ ഇങ്ങൾ ? ""ഹാ ആ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു".


ആ പിന്നെ ഒരു മുഫ്‌സി ഇങ്ങളെ തിരക്കിയിരുന്നു " അത് കൂടെ കേട്ടതോടെ ഓൻ ആകെ വല്ലാണ്ട് ആയി .

"എന്താ ചോദിച്ച്"ഷാഹിദ്ന്റെ വൈഫ് ആണോ ചോദിച്ചു ,പിന്നെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു ,ഷിഫ് മോനെ ഒക്കെ എടുത്ത് കൊഞ്ചിച്ചു കുറച്ചു നേരം ന്റെ കൂടെ തന്നെ ആയിരുന്നു. ദേ ഇപ്പോ താഴെ വരാന്തയിൽ ഇങ്ങടെ ആ ഫ്രണ്ട് ഇല്ലേ എന്താ… ഹാ റാഫി അവരോട് സംസാരിച്ചു നിന്നിരുന്നു.


 ഇനിയും ഓടാൻ അവൻ വയ്യ അവൻ ഫോൺ എടുത്ത്. "ഹെലോ ,റാഫി മുഫ്‌സി ഉണ്ടോ അവടെ ?"

"ഹാ ഉണ്ടായിരുന്നു ഇപ്പോ പാർക്കിങ് ന്റെ അങ്ങോട്ട് പോയി." ഓടി കിതച്ച് അങ്ങോട്ട് എത്തിയപ്പോഴേക്കും അവൾ പോയി കഴിഞ്ഞിരുന്നു.


പുറകെ വന്ന റാഫി അവനോട് ചോദിച്ചു"നീ ഇപ്പോഴും ഇവളുടെ പുറകെയുള്ള ഈ പാച്ചിൽ നിർത്തീലെ, ഒരു പെണ്ണും കെട്ടി ഒരു കൊച്ചുമായി ."

"ഏയ് അത് അല്ലടോ, ഇവടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണണം ഒന്ന് മിണ്ടണന്നൊക്കെ ഒരു തോന്നൽ ,അത്രേ ഒള്ളു ഒന്ന് സംസാരിക്കണം, അന്ന് എല്ലാരും കൂടെ എന്റെ ഈ ചങ്കീന്ന് അവളെ പറിച്ചു കൊണ്ടു പോയത് അല്ലേ, അന്ന് എല്ലാം തീർന്ന ശേഷം ഒരു 3 മാസം കഴിഞ്ഞ് അവൾ എനിക്ക് വിളിച്ചിരുന്നു. പക്ഷേ അന്ന് ഞാൻ ഒന്നും മിണ്ടിയില്ല, അവൾ എന്തൊക്കെയോ സംസാരിച്ചു എനിക്ക് ആണേൽ ഈ തൊണ്ടകുഴിന്ന് ഒരു അക്ഷരം പുറത്തേക്ക് വന്നില്ല "


"സാരല്ലടാ പോട്ടെ ,ദേ വരുന്നു ജൂനിയർ ഷാ"ഷാഹിനയും മോനും പോവല്ലെന്ന് ചോദിച്ചു പുറകെ വന്നിട്ടുണ്ട് ."ഷാഹിന പാട്ട് പാടുമോ" റാഫി അവളോട് ചോദിച്ചു ."ഹാ ചെറുതായിട്ട് ." "അല്ല അവന്റെ ആ ആഗ്രഹമെങ്കിലും നടന്നോ അറിയാൻ വേണ്ടി ആയിരുന്നു." അവൻ ഷാഹിദ് നെ കളിയാക്കി, അവനോട് യാത്ര പറഞ്ഞ്‌ അവരും അവിടുന്ന് തിരിച്ചു.


തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ ."ആ മുഫ്‌സിയില്ലേ അവൾ നാളെ ചെന്നൈക്ക് പോകും,എല്ലാരേയും കണ്ടു ഇങ്ങളെ മാത്രം കണ്ടില്ലന്ന് പറഞ്ഞു ,ഞാൻ ഫോണിൽ കുറെ ട്രൈ ചെയ്തു ഇങ്ങളെ വിളിക്കാൻ പക്ഷേ കിട്ടിയില്ല,.വൈകീട്ട്‌ വീട്ടിൽ വന്നാൽ കാണാൻ പറ്റുമോന്ന് ചോദിച്ചു .പിന്നെ അഡ്രസ്സ് ഒക്കെ മേടിച്ചിട്ടുണ്ട് "


"ഏയ് ഓൾ ഒന്നും വരില്ല"വണ്ടി കുറച്ചു കൂടെ മുന്നോട്ട് പോയി."എന്താ വണ്ടി സൈഡ് ആക്കി.""ഇനി അവൾ വന്നാലോ അതോണ്ട് നമുക്ക് ആ ബേക്കറിന്ന് കുറച്ചു തേൻ മിഠായി വാങ്ങാം ."അവൻ അതും പിന്നെ കുറച്ചു ചിപ്സുമൊക്കെ വാങ്ങി."ഇത് അവളുടെ ഫേവറേറ്റാണ് വന്നാൽ ഓൾക്ക് കഴിക്കാം ഇല്ലേൽ നിനക്കും ഷിഫ്മോനും കഴിക്കാം .അവന്റെ വണ്ടി ഒരു തിരക്കുള്ള പാദയെ ലക്ഷ്യമാക്കി നീങ്ങി .കാണാൻ പറ്റാത്ത രീതിയിൽ ആ തിരക്ക് അവനെ വിഴുങ്ങി…..


Rate this content
Log in

Similar malayalam story from Drama