Sabith koppam

Drama Crime

2.8  

Sabith koppam

Drama Crime

ശിക്ഷ

ശിക്ഷ

4 mins
2.3K


ഒരു ശ്മശാനം, സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം അവിടെ ഒരു കാവൽക്കാരനെ നിർത്തിയിട്ടുണ്ട്. രാത്രി ഒരുപാട് വൈകി അയാൾ ടോർച്ചുമായി അങ്ങുമിങ്ങും നടന്നു കൊണ്ടിരുന്നു. ചെറിയ ഒരു ഭയം അയാളെ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭാഗത്ത് നിലയുറപ്പിച്ചു നിൽക്കാനോ ഇരിക്കാനോ അയാൾക്ക് പറ്റുന്നില്ല.


ദൂരെ നിന്നും ഒരാൾ ഒരു മൊബൈൽ വെളിച്ചത്തിൽ നടന്നു വരുന്നു. അർദ്ധരാത്രി പരിചയമില്ലാത്ത ഒരാളെ ശ്മശാനത്തിന്റെ പരിസരത്ത് കണ്ടപ്പോൾ കാവൽക്കാരന് തന്റെ ഉള്ളിലെ ഭയം തുറന്ന് കാട്ടാതിരിക്കാൻ കഴിഞ്ഞില്ല.


അയാൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു


" ആരാ...? ഈ നേരത്ത് ഇവിടെ എന്തെടുക്കുവാ...?"


പതിയെ അയാളുടെ മുഖം വ്യക്തമായി...


"ഞാൻ ഒരു യാത്രക്കാരനാണ്,വണ്ടിയിലെ എണ്ണ കഴിഞ്ഞു ഈ സമയത്ത് ഇനി എന്താ ചെയ്യുക?"


"ഇനി നേരം വെളുക്കാതെ മറ്റു മാർഗങ്ങളൊന്നും ഇല്ല" എന്നും പറഞ്ഞ് കാവൽക്കാരൻ തന്റെ ഇരിപ്പിടം അയാൾക്ക് നേരെ നീട്ടി. അവർ സംസാരിച്ചുകൊണ്ടിരുന്നു.


"നിങ്ങൾക്ക് നല്ല ഭയം ഉണ്ടല്ലോ, പിന്നെ എന്തിനാ ഈ പണി ഏറ്റെടുത്തത്?"

അപരിചിതൻ ചോദിച്ചു.


ഒരു ചെറുപുഞ്ചിരിയിൽ തന്റെ ദാരിദ്ര്യവും സാമ്പത്തക സ്ഥിതിയും അയാൾ കാണിച്ചു കൊടുത്തു.


"നിങ്ങൾ ആരാണ്, എവിടുന്നു വരുന്നു?" കാവൽക്കാരൻ ചോദിച്ചു.


"ഞാൻ ഹാഷിം, നിങ്ങൾ അറിയാൻ വഴിയുണ്ടാകും. നേരട്ടീലെ ഇരട്ടക്കൊല..." അപരിചിതൻ പറഞ്ഞു.


"നേരട്ടി അറിയാത്ത ആരേലും ഉണ്ടോ? ഹാ അയാളെ വെറുതെ വിട്ടില്ലേ? അയാളെ തൂക്കിക്കൊന്നു എന്നും കേട്ടിരുന്നു,"കാവൽക്കാരൻ പറഞ്ഞു.


"ആ കേസിലെ പ്രതിയാണ് ഞാൻ, എറഞ്ചേരി ഹാഷിം."


"ദൈവമേ, എന്നിട്ട് ജയിൽ ചാടിയതാണോ...?" കാവൽക്കാരൻ ചോദിച്ചു.


ചിരിച്ചു കൊണ്ട് അദ്ദേഹം നടന്ന കഥകൾ വിശദീകരിച്ചു.


(കോടതി മുറി)


ഈ നിൽക്കുന്ന ചെറുപ്പക്കാരൻ (ഹാഷിം ) ചെയ്ത കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയിൽ കുറഞ്ഞത് ഒന്നും ഇയാൾ അർഹിക്കുന്നില്ല. ചേരിയിൽ വളർന്നു വരുന്ന ഗുണ്ടാസംഘത്തിന്റെ നേതാവ് കൂടിയാണ് ഹാഷിം. ഇയാൾക്ക് ലഭിക്കുന്ന ശിക്ഷ ഈ വഴിയിൽ വരുന്നവർക്ക് ഒരു പാഠം കൂടിയാണ്." പബ്ലിക് പ്രോസിക്യൂട്ടർ ശക്തമായി വധശിക്ഷക്ക് വേണ്ടി വാദിച്ചു.


പ്രതിഭാഗം വക്കീൽ: "പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞ ഒരു പ്രധാന ഭാഗം കോട്ട് ചെയ്തു കൊണ്ട് തന്നെ പറയട്ടെ 'ഈ വഴിയിൽ വരുന്നവർക്ക് ഒരു പാഠം' എന്നങ്ങു പറഞ്ഞുവല്ലോ. എന്തു കൊണ്ട് ഹാഷിം ഈ വഴി വന്നു എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ...? അയാൾ ഈ വഴിയിലേക്ക് വരാൻ ഒരു തരത്തിൽ നമ്മളും ഈ സമൂഹവും കാരണക്കാരാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബഹുമാനപ്പെട്ട കോടതി തന്നെ; ഞാൻ കോടതിയെ അവഹേളിക്കുകയല്ല മറിച്ച് ഒരു വാസ്തവം നിങ്ങൾക്ക് മുമ്പിൽ നിരത്തി എന്നും മാത്രം. ഹാഷിമിനെ പറ്റി പറയും മുമ്പ് അദ്ദേഹത്തിന്റെ ഉപ്പ എറഞ്ചേരി സൈതാലിയെ പറ്റി നമ്മൾ പറയണം. കാരണം വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 20 വർഷം മുമ്പ് ഒരു രാജ്യദ്രോഹി എന്ന് മുദ്ര കുത്തി ബഹുമാനപ്പെട്ട കോടതി വധശിക്ഷക്ക് വിധിച്ച ആ പഴയ സൈതാലിയുടെ മകനാണ് ഹാഷിം. I'm just trying to remind you something."


(കോടതിയിൽ ആളുകൾ ബഹളം വെച്ചു തുടങ്ങി)


"Silence silence..." 


"തോമസ്, താങ്കൾ എന്താണ് പ്രസ്താവിക്കാൻ ശ്രമിക്കുന്നത്?" ജഡ്ജി ചോദിച്ചു.


"കേവലം ഒരു പ്രതിഭാഗം വക്കീൽ എന്നതിനപ്പുറത്തേക്ക് ഒരു മനുഷ്യനായി ഞാൻ ചിന്തിച്ചു നോക്കിയതാണ്, മൈ ലോഡ്. നമുക്ക് അറിയാം അല്ല നമുക്ക് എല്ലാവർക്കും ഓർമയുണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം നിരപരാധി ആണെന്ന് തെളിയിക്കപ്പെട്ടത്. അന്നത്തെ പ്രധാന പത്രങ്ങളുടെ തലക്കെട്ട് തന്നെ ഇതായിരുന്നു" രാജ്യദ്രോഹികൾ അല്ല നമ്മൾ മനുഷ്യ ദ്രോഹി" ഒരു നിരപരാധിയായ മനുഷ്യനെ കെട്ടിത്തൂക്കി നമ്മൾ ഒരു മനുഷ്യദ്രോഹിയായി. ഇന്നും തിരിച്ചെടുക്കാൻ പറ്റാത്ത ആ വിധി ഇന്നും ഞാൻ ഓർക്കുന്നു, മൈ ലോഡ് . ഒരു ബാലൻ മുഷ്ട്ടി ചുരുട്ടി തന്റെ അച്ഛനെ ദേഷ്യത്തോടെ നോക്കുന്ന ഒരു ചിത്രം 85 കളിലെ പത്രങ്ങളിൽ കാണാം. ഒരു രാജ്യദ്രോഹിയുടെ മകനെന്നും പറഞ്ഞ് സമൂഹം അവനെ ഒറ്റപ്പെടുത്തി അട്ടിപ്പായിച്ചു; ഇങ്ങനെ അല്ലാണ്ട് പിന്നെ എങ്ങെനയാണ് അവൻ വളരുക? അവന്റെ കുട്ടിക്കാലം നമുക്ക് മുമ്പിൽ ഒരു ചോദ്യചിഹ്നമല്ലേ...?"


ശരിക്കും പറഞ്ഞാൽ അന്ന് തോമസ് സാർ അത്തരം ഒരു വാദം കോടതിയിൽ ഇട്ടില്ലായിരുന്നെങ്കിൽ എന്ന് പിന്നീട് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്. ഞാൻ അത്രക്ക് നല്ല മനുഷ്യനൊന്നും അല്ല. എന്നെ ചേർത്തുപിടിക്കാൻ കുട്ടികാലത്ത് പലരും മുന്നോട്ട് വരുകയും ചെയ്തിരുന്നു. അതിനു ശേഷം രണ്ടു വക്കീലുമാരും നന്നായി വാദിച്ചു ഒടുക്കം ബഹുമാനപ്പെട്ട കോടതി,


"ഇരു ഭാഗത്തിന്റെയും വാദം കേട്ട് കഴിഞ്ഞപ്പോൾ പ്രതി കുറ്റക്കാരനാണെന്ന് പോലീസിനും പ്രോസിക്യൂഷനും തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. ഈ കേസിന് മേലുള്ള വിധി പറയാൻ 03/04/2005 ലേക്ക് മാറ്റുന്നു."


(03/04/2005,കോടതി മുറി)


"എറഞ്ചേരി ഹാഷിം തന്റെ സ്വയലാഭത്തിന് വേണ്ടിയും മറ്റു പല ആളുകൾക്ക് വേണ്ടിയും കൊട്ടേഷനും മറ്റു അക്രമങ്ങളും നടത്തി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. തനിക്കെതിരെ സാക്ഷി പറഞ്ഞ രണ്ടു പേരെയും ഇയാൾ മൃഗീയമായി കൊലപ്പെടുത്തിയ വസ്തുത കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രതിഭാഗം വക്കീൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് തന്നെ അയാളുടെ ബാല്യം കവർന്നതിൽ ഒരു പങ്ക് കോടതിക്ക് ഉണ്ടെന്ന് ഒരു അഭിഭാഷകന്റെ നാവിൽ നിന്നും തന്നെ കേൾക്കേണ്ടി വന്നതിൽ വളരെ അധികം വിഷമം ഉണ്ട്. ആയതിനാൽ പ്രതിയെ മാനുഷികപരിഗണനയും പൊതുതാൽപര്യവും കണക്കിലെടുത്ത് ജീവപര്യന്തം ജയിൽ ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിക്കുന്നു."


"അത് വഴി എന്റെ വധശിക്ഷ ഒഴിവായി പക്ഷേ നിരന്തരം അവർ ഹർജി കൊടുത്തു കൊണ്ടേയിരുന്നു. ഹൈക്കോടതി അത് തള്ളിയും പരിഗണിച്ചും വർഷങ്ങൾ കടന്നു പോയി ഒടുക്കം 2010ഇൽ കേസ് വീണ്ടും പരിഗണിച്ചു. വിചാരണ നടത്തി ഒടുക്കം 2015ൽ കോടതി വധശിക്ഷക്ക് വിധിച്ചു... ഹരീന്ദ്രൻ സാർ ആയിരുന്നു ഞങ്ങളുടെ എല്ലാം, അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ കൊട്ടേഷനുകൾ ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ കേസ് സാർ ആണ് നടത്തിയിരുന്നത്. എന്നെ പുറത്തിറക്കാൻ സാർ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു.


എന്റെ വധശിക്ഷ 2016 ജനുവരിയിൽ സുപ്രിം കോടതി സ്റ്റേ ചെയ്‌ത് വീണ്ടും വാദം കേൾക്കാൻ വെച്ചു. ആ ഉത്തരവ് എനിക്കും എന്റെ സുറുമിക്കും പുതിയ പ്രതീക്ഷകൾ നൽകി."


"ആരാണ് ഈ സുറുമി?"കാവൽക്കാരൻ ചോദിച്ചു.


"എന്റെ ഭാര്യയാണ്, വിവാഹം കഴിഞ്ഞ് ആകെ 6 മാസം മാത്രമേ ഞങ്ങൾ ഒരുമിച്ചു തമാസിച്ചിട്ടുള്ളൂ... ഇന്നും തോമസ് സാറിന് കോടതിയെ ബോധിപ്പിക്കാൻ കഴിയാത്ത ഒരു സത്യം ഉണ്ട്.


"എന്റെയും സുറുമിയുടെയും ഒരു പ്രണയ വിവാഹമായിരുന്നു. എനിക്ക് എതിരെ സാക്ഷി പറഞ്ഞ രണ്ടു പേർ സുറുമിയുടെ വീട്ടുകാർ എനിക്ക് വെച്ച കെണിയായിരുന്നു. ഞാൻ ആ കേസിൽ അകത്ത് പോയാൽ മകളെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കാം എന്നവർ കരുതി. പക്ഷേ അവരുടെ കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റിച്ചു കൊണ്ട് ഹരീന്ദർ സാർ എന്നെ പുറത്തിറക്കി. പിന്നെ വീട്ടിൽ നിന്ന് അവളെ ഇറക്കിക്കൊണ്ടുവന്ന് ഞങ്ങൾ സന്തോഷത്തോടെ കഴിയുമ്പോളാണ് സാക്ഷികളായി വന്ന അതേ ചെറ്റകൾ എന്റെ തല എടുക്കാൻ വന്നത്. അവന്റെ കൈ ഭാര്യയ്ക്ക് നേരെ പോയപ്പോൾ കൊല്ലുക മാത്രമല്ല... കൊല്ലാതെ കൊല്ലുന്ന ഒരു ഹരം എനിക്ക് വന്നു. അങ്ങനെ ഞാൻ അവരെ മൃഗയമായി തന്നെ കൊന്നു."


2019 march 25 ന് സുപ്രീംകോടതിയും എന്റെ വധശിക്ഷ ശരി വെച്ചു. അവിടെ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞ കാര്യം ഇതായിരുന്നു."തന്റെ ഉപ്പയെ അപകീർത്തിപ്പെടുത്തിയ ഒരു സമൂഹത്തോടും നീതിന്യായവ്യവസ്ഥയോടും ഇയാൾക്ക് കൊടിയ പകയാണ്. ഇയാൾ പുറത്തിറങ്ങിയാൽ എന്തൊക്കെ കാട്ടികൂട്ടുമെന്ന് നമുക്ക് ഊഹിക്കാൻ പറ്റുമോ..."


അവസാനം കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് എന്നോട് ചോദിച്ചു.


"ബഹുമാനപ്പെട്ട കോടതി ദയവ് ചെയ്തു വധശിക്ഷയിൽ കുറഞ്ഞത് ഒന്നും എനിക്ക് വിധിക്കരുത്. കഴിഞ്ഞ 14 വർഷമായി ഞാൻ ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുകയാണ്, ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. എത്രയും പെട്ടെന്ന് എന്നെ തൂക്കിലേറ്റണമെന്നു ബഹുമാനപ്പെട്ട കോടതിയോട് താഴ്മയോടെ അപേക്ഷിക്കുന്നു." കോടതി എനിക്ക് വധശിക്ഷ തന്നെ വിധിച്ചു."


(കോടതി പിരിഞ്ഞു).


സുറുമി എന്നെ ജയിലിൽ കാണാൻ വന്നു .


"നിങ്ങൾ തോമസ് സാറിനോട് നിങ്ങളെ ഇനി രക്ഷിക്കാൻ ശ്രമിക്കരുത് എന്ന് പറയുന്നത് ഞാൻ കേട്ട. എനിക്ക് വേണ്ടി ഒന്ന് ശ്രമിച്ചു കൂടെ ഒരു വട്ടം കൂടെ..." ഇതും പറഞ്ഞ് സുറുമിയുടെ കണ്ണുകൾ നിറഞ്ഞു സുറുമയിട്ട കണ്ണുകൾ പോൽ ചുവന്നിരുന്നു.


2019 നവംബർ 20ന് പുലർച്ചെ അഞ്ചിന് ആയിരുന്നു വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. കുളിച്ചു ഭക്ഷണം കഴിച്ചു വരാന്തയിലൂടെ ആ കയറിൻ നേരേയുള്ള ഒരു നടത്തമുണ്ട്, ചേട്ടന് അറിയോ അത് ഒരു വല്ലാത്ത നടത്തമാണ്. 19ന് രാത്രി ഉറങ്ങാതെ ഞാനിരുന്നു. എന്തിനാ ഉറങ്ങുന്നേ ഇനി അങ്ങോട്ട് ഉറക്കം തന്നെ അല്ലേ?


"കറുത്ത തുണി കൊണ്ട് മുഖം മൂടി..."


"അപ്പോ നിങ്ങൾ ... അയ്യോ പ്രേതം". അയാൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങി.


"ഇല്ല ചേട്ടാ മരിച്ചില്ല, പ്രസിഡണ്ടിന്റെ ദയാഹർജി എന്നെ തുണച്ചു. അവൾക്ക് എന്നെ മരണത്തിന് വിട്ടു കൊടുക്കാൻ താല്പര്യം ഇല്ലായിരുന്നു. ശിക്ഷ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി. അതിലും വലിയ ശിക്ഷയായിരുന്നു പുറത്ത്. ജയിലിൽ നിന്ന് ഇറങ്ങിയതും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പിന്നെ വീടായി ജയിൽ."


ഹാഷിമും കാവൽക്കാരനും കഥ പറഞ്ഞിരിക്കട്ടെ. നമുക്ക് ശിക്ഷയുടെ ഉള്ളിൽ ഒരു പന്തയം വെക്കാം കണ്ണ് മൂടി കെട്ടി നീതിയുടെ പഴുതുകളിൽ ഒളിച്ചു കളിക്കാം. 


Rate this content
Log in

Similar malayalam story from Drama