Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Drama

3  

Binu R

Drama

വാർദ്ധക്യം

വാർദ്ധക്യം

1 min
223


നരവീണവാർദ്ധക്യത്തിന്റെ 

ചുളിവ്‌വീണ കൺകോണുകളിൽ വിടരുന്നസ്വപ്നങ്ങളിൽ 

നനവൂർന്ന മഴനൂലിൻ 

സ്പന്ദനങ്ങൾ കാണാം... !


കാലങ്ങളിൽ പിന്നോട്ടു

തുഴഞ്ഞുനോക്കിയാലും 

നൂറായിയിരം നിനവുകളുടെ 

സ്പന്ദനങ്ങൾ കാണാം, 

ആശയുയർന്ന നിമിഷങ്ങളുടെ 

നനവുകൾ... !


വിസ്മയങ്ങളെല്ലാം തലയിലെ വെള്ളിക്കമ്പികളിൽ 

തിളങ്ങുന്നതുകാണാം, 

ചിലനേരങ്ങളിൽ രാവുകളിലെ 

ചിലമ്പിക്കുന്ന മിന്നാമിന്നി വെട്ടത്തിൽ ഒരോർമ്മപ്പൂ പോൽ...!


നീലജലാശയത്തിന്നടിയിൽ

വിരിച്ചിട്ടനീലകമ്പളം പോൽ, 

തിളങ്ങുന്നൂ മേലാപ്പിലെ 

കുഞ്ഞോളങ്ങൾ പോൽ, നിലാചന്ദ്രികയിൽതിളങ്ങുന്നൂ 

ആശകൾ, വീണ്ടും മനോമുകുരത്തിൽ തെളിഞ്ഞു വരുവാനായ്... !


വാർധക്യത്തിലും സ്നേഹത്തിൻ നറുവെണ്ണയുണ്ടെങ്കിൽ 

ഉജ്ജ്വലിക്കുമൊരു പ്രകാശത്തിൻ 

നറുകണം പോൽ 

വീണ്ടും തെളിഞ്ഞുകത്തുമെന്നു 

ചൊല്ലുന്നൂ, പ്രകൃതിയുടെ മടിത്തട്ടിലെ നവയൗവനങ്ങൾ... !


Rate this content
Log in

Similar malayalam poem from Drama