പ്രകൃതി ക്ഷോഭം
പ്രകൃതി ക്ഷോഭം
പ്രകൃതി തൻ താണ്ടവം
ഹൃദയത്തിൽ നൊമ്പരമായി
ഒരു നോവയി മിഴിനീരായി
ഒഴുകുന്നല്ലോ
പ്രകൃതി ഒരു സുകൃതം
എന്ന് നിന്നെ വാഴ്ത്തി
തണലു തേടി ഞങ്ങൾ
തളർന്നു ഉറങ്ങിയത്
വേരോടെ പിഴിയാൻ വെമ്പുന്ന
നിന്റെ വരണ്ട പച്ചയുടെ
മടിത്തട്ടിലാണെന്നറിഞ്ഞില്ല
ഇനിയൊരു പ്രഭാതം
കാണുവാനാകുമൊ
എന്നൊരു ഭീതിയാൽ
നിദ്രക്ക് തടസ്സമാകുന്ന
കലിതുള്ളി പെയ്യുന്ന
മഴയും നിൻ ക്ഷോഭവും
പ്രകൃതി തൻ സംഹാരതാണ്ടവാതിൽ
ഒഴുകി പോകുന്നു പാവം മനുഷ്യരും
എല്ലായിടവും മൺകൂമ്പാരമാത്രം
മൺകൂമ്പാരത്തിനടിയിൽ
മറഞ്ഞു പോയി സകലതും
ജീവന്റെ ജീവനായ ജീവിതങ്ങളും.
