STORYMIRROR

Jitha Sharun

Inspirational

3  

Jitha Sharun

Inspirational

പരിണാമം

പരിണാമം

1 min
656


ശിലയിൽ ഉറഞ്ഞൊരു മൗനം

ഇതളായി കൊഴിയും വരെ

ഇഴചേരും ഇരുൾ പലനാൾ

നീണ്ട പകലുകൾ കവർന്നെടുത്തതിൽ

നിറച്ചൊരു ഭയമേറും നിമിഷങ്ങൾ

കറുത്ത രാവിന്റെ കറുപ്പിനെപ്പോലും

പുതപ്പിച്ച പകലിന്റെ വെട്ടം

രാവേത്, പകലേത് എന്നറിയാതെ മനം. 


     “നീയൊരു ശില” എന്ന് കാട്

     കാടിനൊപ്പം , തെളിഞ്ഞ സൂര്യൻ

     പകൽ, മഞ്ഞ വെളിച്ചം

     “പേടി…. പേടിയാണെനിയ്ക്ക്

     ഈ മുഷിഞ്ഞ കറുപ്പിനെ ..”

     പച്ചിലക്കുള്ളിൽ നിന്നും അവൾ ..

     “എൻ പ്രിയ കാനനമേ,

     ഒരു സ്ത്രീയെന്ന് എത്രെമേൽ..

     ഞാൻ എത്രെമേൽ പറഞ്ഞു ..

     എന്നിട്ടും ..??”


അടഞ്ഞ ശബ്ദത്തിൽ അടവിപറഞ്ഞു

“നിന്നെ ഉണർത്താൻ,ഇതല്ലാതെ

വേറെന്ത് മാർഗ്ഗം..

ശാപം,പക.. ആരെന്ത് നിൻ നെറുകയിൽ

ചവിട്ടി താഴ്ത്തിയാലും

വേരറ്റ് പോകരുത് നിന്നിലെ

ആത്മപ്രകാശം .. നിന്നിലെ സ്ത്രീ”


       പകൽ ആഴങ്ങളിൽ

       ഉറഞ്ഞ മൗനജലാശയത്തിൽ

       എവിടെയോ

       കാറ്റിൻ പ്രവേഗമരോഹണ

       ക്രമമായി

       പവിത്രപാദം നെറുകയിൽ

       പതിച്ചൊരു നേരം

       ഉണർന്നവൾ

       “സ്ത്രീരൂപമായി .. ശക്തിയായി”


Rate this content
Log in

Similar malayalam poem from Inspirational