Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Tragedy

4.3  

Sreedevi P

Tragedy

പരാധീനത

പരാധീനത

1 min
248


കുട്ടികൾ ഭ്രമിച്ചു മോഹിച്ച്, 

വിഷ ഭക്ഷണത്തിലേയ്കൊഴുകിടുന്നു.

ജീവനും ജീവിതവും തളർന്നു തകർന്നിടുന്നു.


കട കമ്പോളങ്ങളിൽ മായം കലർത്തി,

ആളുകൾ ആർത്തു വിളിച്ചു വിലപേശിടുന്നു.

വീതി കുറഞ്ഞ, കുണ്ടും കുഴികളും നിറഞ്ഞ, 

റോഡുകളിലൂടെ തലതിരിഞ്ഞ് വണ്ടികളോടിച്ച്,

മനുഷ്യർ മരണത്തെ ക്ഷണിച്ചിടുന്നു.


മനുഷ്യത്വ രഹിതമാം കള്ളവും ചതിയും,

മിന്നൽപോലെ ജനങ്ങളിലേയ്കൊഴുകിടുന്നു.

അടിയും ഇടിയും കുത്തികൊലയും, 

മാനുഷർ ദിവസ വൃത്തിയാക്കിടുന്നു.


എങ്ങോട്ടെങ്ങോട്ടാണീ ദുരിത യാത്ര? 

നീതിയും ന്യായവും സത്യ സന്ധതയും നടപ്പിൽ വന്ന്,

തീർന്നിടട്ടെ നമ്മുടെ പരാധീനതകൾ.

തീർന്നു തീർന്നലിഞ്ഞിടട്ടെ ഈ ദുരിത ക്ഷയങ്ങൾ.



Rate this content
Log in

Similar malayalam poem from Tragedy