STORYMIRROR

Sreedevi P

Drama Children

2  

Sreedevi P

Drama Children

പൊന്നു മക്കൾ

പൊന്നു മക്കൾ

1 min
158

ജീവനേ, സൗഭാഗ്യമേ, അമാനത്തേ, കിളിക്കൊഞ്ചലേ,

സ്ഥലങ്ങൾ മാറി മാറി സഞ്ചരിച്ചിടും മക്കളെ

എവിടെയാണെങ്കിലും സുഖമായിരിക്കട്ടെ മക്കളെ.


നിങ്ങൾക്കു സുഖമെന്നു കേൾക്കുമ്പോൾ,

ഈ അമ്മയുടെ മനസ്സും കുളിർത്തിടുന്നു.

നിങ്ങൾ ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്കെത്തിടാനായ്,

ഞാനും പ്രാർത്ഥിച്ചിടുന്നു ഭഗവാനെ.


കേൾക്കാത്ത കാര്യങ്ങൾ കേട്ടും,

കാണാത്ത കാഴ്ചകൾ കണ്ടും,

അനുഭവ സമ്പന്നരാകട്ടെ നിങ്ങൾ.

നന്മകളെല്ലാം നിങ്ങൾക്കേകുവാനായ്

കനിയട്ടെ ദൈവം! പൊന്നു മക്കളേ.


Rate this content
Log in

Similar malayalam poem from Drama