പിറന്നാളുകൾ
പിറന്നാളുകൾ
പ്രായമാക്കുവാൻ വേണ്ടി,
വന്നെത്തുന്നു പിറന്നാളുകൾ,
എന്നു ചിന്തിച്ചിടുന്നു ഞാൻ.
ഓടിയെത്തുന്നതെന്തിനു നിങ്ങൾ,
വയസ്സാക്കി എന്നെ കൊണ്ടു കളയാനൊ?
അതോ, ജീവിതത്തിൽ സന്തോഷം തൂകിടാനൊ?
എന്തെന്നാലും സ്വാഗതം ചെയ്യുന്നു,
ഞാനെൻ ജന്മ നാളിനെ.
ഓരോരോ വയസ്സു കൂടുമ്പോഴും,
പുണ്യ കർമ്മങ്ങൾ ചെയ്ക നമ്മൾ.