STORYMIRROR

Arjun K P

Drama Romance

3  

Arjun K P

Drama Romance

നാമിന്നിതാ…..

നാമിന്നിതാ…..

1 min
191


പടരുന്നു നിൻ ചിരിയൊരു തരി 

ഉതിരുന്നു നിൻ കിളിമൊഴികളിൽ 

ഒരേ മനസ്സായിതാ നാമിന്നിതാ….. 


കാർമേഘമേ വാർകൂന്തലിൽ 

അഴകായി നീ പെയ്യുന്നുവോ 

ഒരേ മഴയായിതാ നാമിന്നിതാ….. 


മണ്ണിൻ മാറിൽ പൊഴിയുന്നൊരീ 

പുളകങ്ങളായ് ഒഴുകുന്നു നാം

ഒരേ പുഴയായിതാ നാമിന്നിതാ….. 

 

ഇലച്ചാർത്തിലെ കിരണങ്ങളായ് 

പ്രഭയേകുമീ മഴത്തുള്ളിയിൽ 

ഒരേ നിറമായിതാ നാമിന്നിതാ….. 


പ്രണയാർദ്രമാം നിൻ മിഴികളിൽ 

അലിയുന്നു ഞാനീ നിമിഷവും 

ഒരേ കടലായിതാ നാമിന്നിതാ….. 


ശലഭങ്ങളായ് തെളിവാനവിൽ 

ചിറകായി നാം ചായങ്ങളിൽ 

ഒരാകാശമായ് നാമിന്നിതാ….. 


 



Rate this content
Log in

Similar malayalam poem from Drama