STORYMIRROR

Gopika Madhu

Romance

3  

Gopika Madhu

Romance

മഴത്തുള്ളികൾ

മഴത്തുള്ളികൾ

1 min
560

നനുത്ത ഓർമയിലും തുളുമ്പുന്ന മഷി കുടങ്ങൾ... 

ആരും 

കാണാതെ 

വരച്ചെഴുതിയ 

കവിതകൾ... 

ഓരോ

മഴയിലും ഹൃദയതുടിപ്പുകൾ 

മഴത്തുള്ളിക -

ളായി, 

ഇറ്റു വീണു...

 

ആരോടും പറയാതെ 

സൂക്ഷിച്ച 

സ്വപ്നം പോലെ 

ഓരോ 

മഴത്തുള്ളിക-

ളുമെന്നിൽ 

അലിഞ്ഞു ചേർന്നു... 

ആത്മാവിനുള്ളിലെവിടെയോ 

നേർത്ത നോവായി 

പടരുന്നുണ്ടങ്കിലും 

എന്തോ ആ ഓർമ്മകൾ 

എനിക്കെന്നും 

പ്രിയപ്പെട്ടതായിരുന്നു... 

നനുത്ത പച്ചപ്പിനുള്ളിൽ 

വിടർന്ന 

ചെമ്പക പൂവ് പോലെ 

എന്തു കൊണ്ടോ

അതെന്നെ വല്ലാതെ മോഹിപ്പിച്ചു...

 

പ്രതീക്ഷയായിരുന്നു... 

വീണ്ടും 

എപ്പോഴെങ്കിലും 

നി പെയ്യും 

എന്ന 

വിശ്വാസം... 

പക്ഷെ 

ഇനി 

ഒരിക്കലും  

പെയ്യാത്ത 

മേഘമായി 

നി അകന്നു പോയപ്പോൾ 

സഖി... !

എനിക്കറിയില്ല... 

പക്ഷെ 

ഞാൻ 

കാത്തിരിക്കും...

 

എനിക്കു അറിയാം

എനിക്ക് വേണ്ടി 

പെയ്യാൻ നി 

ഒരിക്കൽ വരുമെന്ന്... 

അന്ന് 

നമുക്ക് വേണ്ടി മാത്രം 

മഴവില്ല് വിരിയും... 

നിന്റെ ഓരോ 

തുള്ളിയിലും 

അക്ഷരമായി ഞാൻ 

അലിഞ്ഞു ചേരും... 

ഇപ്പോൾ എനിക്ക് തോന്നുന്നത് 

എനിക്കു നിന്നോട്... 

പ്രേമമാണെന്നാണ്... 

ചിലപ്പോൾ ആവാം... 

നി നിന്നെ പ്രണയിക്കുന്നുണ്ടാവാം... 

കാരണം...

ഞാൻ 

ജനിച്ചതും നിന്നിൽ 

തന്നെ അല്ലെ... !


Rate this content
Log in

Similar malayalam poem from Romance