Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Abstract

3  

Binu R

Abstract

കവിത :- വരൾച്ച.രചന :- ബിനു ആർ

കവിത :- വരൾച്ച.രചന :- ബിനു ആർ

1 min
159


അകലെ നീലവിഹായസ്സിൽ

മേഘജാലങ്ങൾകണക്കേ

മഞ്ഞിൻ പരവതാനിയിൽ 

തട്ടി പ്രഭാകിരണങ്ങൾ

നിഴലനക്കങ്ങളായ്

തഴുകി ഉയരവേ,തണുപ്പ്

അസഹ്യമായ്നിറയുന്നു

വരണ്ടകാറ്റിന്റെ

നെടുവീർപ്പുപോൽ!


ചിന്തകളെല്ലാം മയക്കങ്ങളായ് 

തണുത്തുമരച്ചു

പുതപ്പിനുള്ളിൽ കിടക്കവേ,

എന്നോ മഹാമാരിയായ്

പെയ്തുതോർന്ന മഴയുടെ

നിദ്രയെ കാണാതെ,

ഭൂമിയും വരണ്ടമനസ്സുകൾ പോൽ

നിർജീവമായ് കിടന്നുറങ്ങുന്നൂ...


മൺമറഞ്ഞുപോയവർ 

അഭിമാനികൾ നല്ല മനസ്സുകൾ

വെറുമൊരോർമയായി

തപ്തനിശ്വാസങ്ങളിലമരവേ,

മഴനീർജാലങ്ങളെല്ലാം മണലെടുത്തുവറ്റിയ പുഴകളായ്

കവിളുകളിൽ കാണും

കണ്ണുനീർവറ്റിയ വരകൾപോൽ

തെളിയാതെ തെളിഞ്ഞു തിളങ്ങുന്നു!



Rate this content
Log in

Similar malayalam poem from Abstract