കവിത:സ്ത്രീസമത്വംരചന :ബിനു R
കവിത:സ്ത്രീസമത്വംരചന :ബിനു R
സമത്വമെന്നവാക്കുച്ചരിക്കേണ്ടും
സമയമിത്, സമത്വം വേണ്ടത്,
സ്ത്രീയ്‌ക്കോ പുരുഷനോ!
എങ്കിൽ രണ്ടെന്നവേർതിരിവുകൾ
ഒന്നാക്കീടാം സ്ത്രീലിംഗപദ
വിന്യാസങ്ങൾ ഒഴിവാക്കീടാം
പുരുഷന്റെ വാരിയെല്ലല്ല
സ്ത്രീയെന്നുനിനച്ചിടാം,
മറന്നിടാം ലിംഗവ്യത്യാസങ്ങൾ
മറന്നീടാം
ശാരീരികമാനസിക ദുർലഭത്വം
മറന്നീടാം അവനവളെന്നചൊല്വിളികൾ
മനുഷ്യനെന്നൊറ്റപ്പദംമാത്രം
വളർന്നീടട്ടെ ആകാശം മുട്ടെ!
ചുറ്റുവട്ടങ്ങളിലെല്ലാം നിറഞ്ഞുതൂവുന്നു,
പരമേശ്വരന്റെ പാതിമെയ്യെന്ന
അർദ്ധനാരീശ്വരസങ്കല്പം
ശക്തിയെന്നവൾ നമിയ്ക്കപ്പെടുന്നു
പ്രപഞ്ചശക്തിയാലെന്നപോൽ,
ഈശനും അമ്മയ്ക്കും തുല്ല്യത-
യാർന്നവളെന്നുചൊല്ലേണ്ടവർ
ചൊല്ലിയാലും,സമരസപ്പെടാത്തവർ
സമത്വത്തിനായ് നെഞ്ചുതളർന്നു
പറയുന്നു,സമത്വം സ്വാതന്ത്ര്യം
ആകാശഗോപുരം സുന്ദരനൂപുരം!
ഒരിക്കലും പരിസമാപ്തിയില്ലാതെ
കേഴുന്നു അഭിനവശക്തി,
സ്ത്രീസമത്വമില്ലായെന്നഴലുന്നു
ലോകത്തിനുമുമ്പിൽ എതിർ അധീശത്വം
എല്ലാം തകരട്ടെയെന്നാർപ്പുവിളിക്കുന്നു,
സമത്വസുന്ദരമാം ഈ ലോക
ഗോളത്തിൽഅവിശ്വാസങ്ങൾതൻ
മൂല്യത്തകർച്ചയിൽ!
സ്വാതന്ത്ര്യമെന്നവാക്ക് അവളെനോക്കി
വിടലച്ചിരിചിരിക്കുന്നു,
ശക്തിയുടെ
ദൗർബ്ബല്യം തിരിച്ചറിഞ്ഞുകൊണ്ട്,
രാത്രിയിലെ ധൈര്യമില്ലായ്മയെ ചൂണ്ടി
അബലയാണെന്നു വിളിച്ചുകൂവുന്നൂ,
അവൾ,
അധീശത്തിന്നടിമകിടന്നുകൊണ്ട്..!
തിരിച്ചറിവുകൾ വരേണമെന്നുൽ-
ഘോഷിക്കുന്നു
വരേണ്യവർഗ്ഗങ്ങളിൽചിലർ,
വാക്ധോരണികൾ മുഴക്കുന്നു,പലർ,
പുറത്തുവരൂ ;അടിമത്വത്തിൻ
കറുത്തമേലങ്കികൾക്കുള്ളിൽനിന്നും
സ്വാതന്ത്ര്യമെന്നധീഷ്ണതയെ
പുണർന്നുകൊണ്ട്,എന്നേയ്ക്കും
സ്വതന്ത്രരാവാൻ,പുറത്തുവരൂ...
ഇനിയെങ്കിലും കത്തിജ്ജ്വലിക്കണം
വാനോളമുയരത്തിൽ,
പ്രപഞ്ചത്തിൻ
അവ്യക്തമായ ശക്തി താനെന്ന,
വിശ്വാസമുൾച്ചേർന്നുകൊണ്ട്
ഭൂമിയുടെ ഉരുണ്ടപാർശ്വങ്ങളിൽ
ലിഖിതമായ് ചേർക്കപ്പെടേണ്ടവളെന്ന
ശക്തമായ വികാരമുൾക്കൊണ്ടുകൊണ്ട്..!
ഞാനും നീയുമൊന്നെന്ന തത്വം
ഉദ്ബോധിപ്പിച്ചുകൊണ്ട്!
