STORYMIRROR

rahma kodiyil

Romance

3  

rahma kodiyil

Romance

കരിപുരണ്ട ഹൃദയം

കരിപുരണ്ട ഹൃദയം

1 min
276

എൻ വിണ്ടുതകർന്ന ഹൃദയത്തിൽ ചവിട്ടിയതാ

മറ്റൊരു കരിപുരണ്ട ഹൃദയം


വിറച്ചൊന്ന് കാൽ പിറകോട്ടു വലിക്കവെയത്-

ഒരു കാൽ മുമ്പോട്ടും...


പതറിയ നിമിഷത്തിലൊന്നു ഞാൻ ചിതറി -

എന്നിട്ടുമത് എൻ നിഴലിൽ

ചവിട്ടി നടന്നുയരുന്നു


തോന്നലാണോന്നറിയാതെ

ഞാനൊന്നു തോന്നിയ വഴിയിലൂടെ ചിതറിയോടി...


കണ്ണെത്താ ദുരത്തെത്തി ഞാൻ -

തിരിയവെ, കൈ പള്ളയിലിരിക്കുന്നുവാ കരി പുരണ്ട ഹൃദയം.


എൻ ഉള്ളിൽ പൂവിട്ട മോഹ കതിരുകൾ

കുളിർന്നഴുന്നേൽക്കവെ

ഞാനൊന്നു വിതുമ്പി...


കണ്ണുകൾ ആഴ്ന്നിറങ്ങി പോയ്‌

ചിത്ര നിമിഷത്തിലൊന്നു ഞെട്ടി തെറിക്കവെ,

അവനിൽ നിന്നും ഞാൻ കടലുകൾക്കപ്പുറം...


പാടിയ വാക്കുകൾ വിറകു കൊള്ളിപോൽ

കത്തി തീരുന്നുയെന്നുള്ളിൽ...


ഉരുകിയ നെഞ്ചുമായ് കാത്തിരിക്കവെ

പ്രാണൻ വിതുമ്പുന്നു... കരിപുരണ്ട നിലച്ചു പോയ ഹൃദയത്തിലിരുന്ന്


തിരിയണഞ്ഞ അനന്തതയിൽ തലയുയർത്തി തെളിയിച്ച തിരി വെട്ടവുമായ്


ഉയർന്നഴുന്നേറ്റു ഞാൻ...

എൻ ആത്മാവിനെ മുറുക്കി പിടിച്ചഴുന്നേൽപ്പിച്ചു


ഇരുട്ടിൽ ഞാനെന്നെ മറന്നൊന്നു നിൽക്കവെ -

എൻ ചിന്തകൾ കരങ്ങളാൽ കരപറ്റി.

അറിയാതെ ഞാനൊന്നു പുഞ്ചിരി തൂകി


ഞാനെന്നെയൊന്നു മറന്നൊരു നിമിഷത്തിൽ മുഴുകവെ

ഇരുട്ടിൽ ഞാൻ അലിഞ്ഞു പോയ്‌-

ഞാനും എൻ കൂട്ട് ഇരുട്ടും...


മാഞ്ഞുപോയ് അനന്ത നിമിഷങ്ങളിൽ...


ഇവിടെ ഞങ്ങളെയൊന്നും കാണുന്നുമില്ല... തിരയുന്നുമില്ല...


മായ്ച്ചാലും മായാത്ത ചിത്രം...

ഓർക്കുന്നു ഒത്തിരി നിമിഷങ്ങൾ.

കണ്ടിട്ടും കാണാതിരുന്ന ചിത്ര നിമിഷങ്ങൾ -

ഇന്നു ഞാൻ കവർന്നെടുത്തു...


ഒലിപ്പിച്ച് ആൺതൊലി മായിചിട്ടുമ-

തെങ്ങനെ തലയുയർത്തി നടക്കുന്നു?????


അവനെന്നെ മറന്നെന്നു വിചാരിച്ച ഞാനും

എന്നെ മറന്നെന്നു വിചാരിച്ച ഓനും

പാതിവഴിയിൽ തിരിഞ്ഞുനോക്കിയെന്ന തോന്നൽ !!


കാറ്റിൽ പറത്തിയ ഓർമകളിതാ തിരയടിച്ച് ഒളിഞ്ഞു നോക്കുന്നു...

മായ്ച്ചാലും മായുന്നില്ല മറന്നു പോയ ഓർമ്മകൾ...


Rate this content
Log in

Similar malayalam poem from Romance