ഹൃദയമെവിടെ???
ഹൃദയമെവിടെ???
ഒരിക്കലും ഞങ്ങൾ ഇരട്ടകളാകാറില്ല ...
പക്ഷേ, ഇരട്ടിക്കാറുണ്ട്.
തനിയെ മടുത്തു! കുശലം പറയാനാളില്ല
എനിക്കും വേണം കൂട്ട്.
എന്നെ ഞാനാരേയും കാണിക്കാറില്ല
പക്ഷേ, പ്രണയമെന്റെ കൂടപ്പിറപ്പാണ്.
ചിലരിൽ... ഞാൻ മരിച്ചു ജീവിക്കുന്നു
ചിലരിൽ... ഞാൻ ജീവിച്ചു
മരിക്കുന്നു.
ചിലരിൽ ഞാൻ കറുപ്പ്
ചിലരിലോ ചുമപ്പും
ഇരുവിനും കാരണം സ്നേഹം തന്നെ...!

