Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Romance

4.0  

Binu R

Romance

ഹൃദയത്തിൽ സൂക്ഷിക്കാൻ

ഹൃദയത്തിൽ സൂക്ഷിക്കാൻ

1 min
384


കഥ പറയുന്ന രാവുകളിലൊന്നിൽ 

കണ്ടു ഞാൻ എൻ പ്രണയിനിയെ 

ഒരുമൊഴിമുത്തുപോൽ അമ്പലപ്പറമ്പിൽ... !


കവിതയാം തരാട്ടോന്നുമായ് ഞാൻ എഴുതിത്തുടങ്ങിയപഴംപുരാണങ്ങളിൽ, 

ജീവിതപിന്നാമ്പുറത്തൊരു ഓർമ്മതൻ 

ചീവീടുപോൽ എൻ മനതാരിൽ... !


ചേർത്തിട്ട നിലാവുപോൽ പ്രദോഷ -

സന്ധ്യയാം ആകാശച്ചെരുവിൽ, 

കുങ്കുമം വാരിവിതറിയ മേഘഛായയിൽ, 

മഞ്ഞുനിറഞ്ഞ പൊയ്കയിൽ... !


മന്ദമായ് വീശുന്ന മന്ദമാരുതനിൽ, 

പാറിപ്പറന്നുവീഴും കാനനപത്രങ്ങളിൽ, 

മൂളിപ്പറക്കും വണ്ടിണകളുടെ

പരിലാളനങ്ങളിൽ... !


കോമരം തുള്ളുന്ന 

അമ്പലമുറ്റത്തെ അരയാലിലകളിൽ,

കോലമായ് തറയിൽ വരഞ്ഞു തൂവും 

നിറപൊടികളിൽ... !


കണ്ടുഞാൻ എൻ പ്രണയിനിയെ 

ഇളം നാദമായ് ചന്ദനത്തിൻ നറുമണമായി 

എൻ തൂലികയുടെ അറ്റത്തൂടൊ -

ഴുകിപ്പരക്കുന്നതും കണ്ടുഞാൻ... !


Rate this content
Log in

Similar malayalam poem from Romance