STORYMIRROR

Silver Thread

Inspirational Others

4  

Silver Thread

Inspirational Others

ഗുരുവന്ദനം

ഗുരുവന്ദനം

1 min
57

പിച്ച വച്ചു നടന്ന കൊച്ചുനാളിൽ
മാതാപിതാക്കളാണെൻ ഗുരുക്കന്മാർ
നന്മയോടടുത്താൽ പ്രോത്സാഹിപ്പിച്ചും
തിന്മയോടടുത്താൽ അരുതേ മൊഴിഞ്ഞും
ആശ്വാസത്തിൻ കരങ്ങളാൽ         
മാറോടടുപ്പിക്കും
അമ്മയാണെൻ തിരുഗുരു
ആർദ്രമാം മന്ദമാരുതൻ പോൽ
കുളിരേകും
അച്ഛനാണെൻ മഹാഗുരു

വിദ്യാലയമുറ്റം കണ്ടുതുടങ്ങിയ 
നാൾമുതൽ
പാഠപുസ്തകങ്ങൾ തൻ വെളിച്ചമാകും
അറിവ് പകർന്നുതന്ന അധ്യാപകർ
തേൻ നുകരും തേനീച്ചകൾക്ക്
തണലാകും പുഷ്പസസ്യങ്ങൾ പോലെ

അറിവിന്റെ സാഗരം വാർന്നെടുക്കാനെത്തും
കുരുന്നുകൾ തൻ നിഷ്കളങ്ക വദനങ്ങളിൽ
പാൽപുഞ്ചിരി വിരിയാൻ കാരണക്കാർ
നന്മ തൻ വഴി താണ്ടാൻ പ്രേരണക്കാർ
തിന്മ തൻ വഴി വെടിയാൻ കാരണക്കാർ

പ്രപഞ്ചമെന്നത് നീളുന്ന തിരുസത്യം
ഗുരുവന്ദനമെന്നത് ആഴുന്ന മഹാസത്യം
നന്മ തൻ വഴിയിലെ ആദ്യ ഗുരുക്കന്മാർ
മാതാപിതാക്കളാണെന്നോർത്തീടണം
കാടും മലയും പുഴയും മഴയുമെല്ലാം
പ്രകൃതി തൻ
വിഭവങ്ങളെന്നോർമിക്കണം എന്ന നിത്യോപദേശത്തിൻ കാവൽക്കാർ
ഗുരു എന്ന മഹാധ്യാപകൻ തൻ
വന്ദിക്കുന്നവരത്രേ ഭാഗ്യവാന്മാർ


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Inspirational