STORYMIRROR

Silver Thread

Classics Children

4.5  

Silver Thread

Classics Children

കുറുക്കന്റെ കല്യാണം

കുറുക്കന്റെ കല്യാണം

1 min
17

കാടും കുന്നും കാട്ടാറും 
മേടിൻ മുകളിൽ മഴക്കാറും 
മഴയും മഴവിൽക്കാവടിയും 
മയിലിൻ നൃത്തച്ചുവടുകളും 

കുയിലിൻ നാദപ്പുലരികളും 
കുറുക്കച്ചാരുടെ കല്യാണം 
അതിഥികളിൽ ആഹ്ലാദവും 
മംഗളമാകെ കെങ്കേമം 

വാനം തെളിയും നേരത്ത് 
സൂര്യൻ തന്നുടെ പ്രഭ ചൊരിയും 
കുറുക്കച്ചാരുടെ മണിയറയിൽ 
കുറുക്കത്തിപെണ്ണും നാണത്തിൽ 

മുല്ലപ്പൂമണം വീശിയടിക്കും 
ചെല്ലക്കാറ്റിനു ആനന്ദം 
അതിഥികളെല്ലാം മടങ്ങിപ്പോയ് 
കുറുക്കനും പെണ്ണും തനിച്ചായി


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Classics