STORYMIRROR

Silver Thread

Tragedy Action

4.5  

Silver Thread

Tragedy Action

കരയുന്ന പ്രകൃതി

കരയുന്ന പ്രകൃതി

1 min
17

ലോകം മാറുന്ന വേളയിൽ 
പാവനമാം ഈ ഭൂമി കണ്ണീരൊഴുക്കുന്നു 
പാവം മരങ്ങളോ
വെട്ടേറ്റ് വീഴുന്നു

കുന്നിൻപുറങ്ങളോ
ഇടിച്ച് നികത്തുന്നു
തെളിനീർ പുഴകളോ
മാലിന്യം പേറുന്നു

തണ്ണീർ തടാകങ്ങൾ
വറ്റി വരളുന്നു
കീടത്തെ കൊല്ലുന്ന കീടനാശിനികൾ ചെടികൾക്കും നാശം വരുത്തുന്നു

കൃഷിഭൂമി കുറയുന്നു
കെട്ടിടം ഉയരുന്നു
സിറ്റികൾ നിറയുന്നു
ഗ്രാമപ്പച്ച മറയുന്നു

തിളങ്ങുന്ന കാഴ്ചകൾ
മങ്ങിത്തുടങ്ങുന്നു 
അതു കാൺകെ പ്രകൃതി 
പതിയെ കരയുന്നു 






ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Tragedy