Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

S NANDANA

Drama Inspirational

3  

S NANDANA

Drama Inspirational

ഏകാന്തത

ഏകാന്തത

1 min
1.1K


ഈ നിശയിലെ ഏകാകി-

യാണു ഞാൻ ഒരായിരം

സംരക്ഷകരുമവർ തൻ മിഴി-

കളുമെനിക്കരികിലെങ്കിലും.


ഞാൻ വിഷാദിക്കുന്നതിന്

ഹേതുവേതെന്ന് ചോദി-

ക്കിലും അതിനുത്തരം

ഒന്നുമെനിക്ക് ലഭിച്ചില്ല.


ജീവിതമെന്നുമൊരു ഗുണ-

ദോഷസമ്മിശ്ര ചക്രം

എല്ലാ ഉയർച്ചകൾക്കും

സമാനമാമൊരു താഴ്ച്ച.


എനിക്ക് പരിഭവമില്ലീ

ഏകാന്തതയോടെന്തെ-

ന്നാൽ ഞാൻ താൻ

ഈ ഏകാന്തത

തൻ വഴികാട്ടി.


പക്ഷേയി ഏകാന്തത

ഒരു പാഠം ഉണർത്തിച്ചു.

ഈ ഭൂവിലെന്നെ

എനിക്കേ മനസ്സിലാകു.


Rate this content
Log in