STORYMIRROR

Richu Mary James

Romance Others

3  

Richu Mary James

Romance Others

ചില്ലു ജാലകം

ചില്ലു ജാലകം

1 min
339

ജാലക വാതിൽ തുറന്നു ഞാൻ നിൽക്കവേ എൻ

കണ്ണിൽ കണ്ണീർ മണികൾ പൊഴിഞ്ഞു….

മലർ മോട്ടുപോൽ പുഞ്ചിരി തൂകിയാ കാറ്റിൻ മൊഴിയിൽ എൻ

കണ്ണീർ തുള്ളികൾ അലിഞ്ഞു ചേർന്നു….


ആരും അംഗീകരിക്കാൻ മടിക്കും എൻ ചില്ലുകൊട്ടരകെട്ടിലെ മോഹങ്ങൾ പൂവണിഞ്ഞാൽ....

അന്നെൻ സ്വപ്നങ്ങൾ തൻ നൈവേദ്യം നിനക്കായി മാത്രം മാറ്റിവെക്കാം….


ചില്ലു ജാലകം തുറന്നു നീ വരും കാലൊച്ച കേൾക്കുവാൻ

കാതോർത്തു കിടക്കുകയാണ് ഞാൻ ഇന്നും…..

ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് തോന്നി തുടങ്ങി ഈ ജാലക

വാതിൽ എനിക്കായി തുറക്കും എന്നു …..


ചില്ലു ജാലക കൂട്ടിലെ സ്നേഹം എനിക്കെന്നും ഒരു ചെറു പുഞ്ചിരി മാത്രം …. 

എന്നും പുഞ്ചിരി മാത്രം തൂകി നീ എൻ ഹൃയത്തിൻ ഒളിച്ചു….


ഇന്നും എൻ മനസ്സിൽ നീ ഒരു സ്വപ്നമായി ….

നിൻ കണ്ണീർ തുള്ളികൾ പാടിയ ഗാനം

എൻ മനസ്സിൽ ഇന്നും സ്പന്ദനമായി…

എന്നിട്ടും നിൻ കണ്ണിൽ കണ്ടതു പവിഴ മുത്തിൻ തിളക്കം....



Rate this content
Log in

Similar malayalam poem from Romance