ആർദ്രം
ആർദ്രം


ആർദ്രമീ രാവിൽ ഞാൻ ഏകനായിരിക്കുമ്പോൾ
കരിമുകിലിൻ മൂടുപടവുമായ്
ഒളിഞ്ഞിരിക്കും സുന്ദരീ ശശിമുഖീ
മാനത്തൂടൊഴുകിപ്പോകും തോണിയിൽ
ചാരുമുഖനേത്രയായ് നിൽക്കേ,
മന്ത്രമ്മുഴങ്ങുന്ന തിരുജടയിൽ
ഗാംഗാനദിതടത്തിന്നരികിൽ നീ
സുന്ദരഗാത്രിയായ് നില്പതെന്നു തോന്നീ.. !
ആർദ്രമാം നിശബ്ദയാമത്തിൽ
ചിന്നംപിന്നം പെയ്യുന്ന
മഴയുടെ തണുവിൽ കുളിരിൽ
സപ്തരാഗങ്ങളും മൂളി ഈ
തണുത്തതിണ്ണയിൽ കിടക്കുമ്പോൾ
അംബരത്തിൽ നിറയും പഞ്ചാരിമേളത്തിൽ
വെള്ളിക്കൊലുസുകൾ പോൽ
മിന്നാരങ്ങൾ മിന്നുന്നതു കാൺകേ
മിന്നും രാഗതാരകങ്ങൾ വന്നെന്നിൽ
നിറയുന്നതായെനിക്കു തോന്നി.
ആർദ്രമാമീ രാവിൽ ഉറക്കമെൻ മിഴികളെ
പതിയെപ്പതിയെ തലോടുമ്പോൾ
ആനന്ദം നിറയുന്ന സ്വപ്നങ്ങളെല്ലാം
മാനതാരിൽ മയക്കത്തിൽ
പൂംപുഞ്ചിരികളാൽ നിറയവേ,
നളിനമുഖീ ഒരുനറുചിരിയുമായ്
നീയെന്നരികത്തുതന്നെയിരിക്കുന്നതാ-
യെനിക്കുതോന്നി.. !