Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Romance

3.1  

S NANDANA

Romance

ഇച്ചായൻ

ഇച്ചായൻ

3 mins
270


ജെന്നിഫർ മൗനമായി ഇരുന്നു. പെട്ടെന്നാണ് ഒരു ചോക്ക് അവളുടെ നേരെ പാഞ്ഞു വന്നത്. ക്ലാസിൽ ശ്രദ്ധിക്കാത്തവർക്ക് പുറത്തു പോകാം അധ്യാപകൻ അക്രോശിച്ചു. അത് കേട്ട മാത്രയിൽ അവൾ പുറത്തേക്കു നടന്നു. അവൾ പോയത് ക്യാമ്പസിലെ വാകമരചുവട്ടിലേക്കായിരുന്നു.

  

ഒരിക്കൽ അവളുടെ മനസ്സിൽ ഒരുപാട് മോഹങ്ങൾ വിരിയിച്ചയിടം. പക്ഷേയിന്ന്  ആ വിടർന്ന പൂക്കൾക്കും അവളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല. അവൾ ഫോണിലേക്ക് നോക്കി. ഇല്ല ഇതുവരെ തന്റെ നമ്പർ അൺബ്ളോക്ക് ചെയ്തിട്ടില്ല. അവളുടെ കണ്ണുകൾ അവസാനത്തെ മെസേജിലേക്ക് വീണ്ടും പാഞ്ഞു. സ്നേഹം അർഹിക്കാത്തവർക്ക് കൊടുത്താൽ അവരത് കാലു കൊണ്ട് തട്ടിതെറിപ്പിക്കും, പ്രണയം ഒരിക്കലും ശാശ്വതമല്ല; ആ വരികളവളെ കുത്തി നോവിച്ചു.


അവൾ ചിന്തിച്ചു, എത്ര സന്തോഷമായിരുന്നു കോളേജും കൂട്ടുകാരുമൊക്കെ. പക്ഷേയിന്ന് അവെയൊന്നുമവളെ സന്തോഷിപ്പിച്ചില്ല. അവളുടെ പ്രണയമാണ് അവളുടെ ദുഃഖത്തിന് കാരണം.

  

അവൾ സ്ഥിരമായി പോകുന്ന രാവിലത്തെ ക്രൂബാനയിൽ അവളെ നോക്കി ചിരിക്കുന്ന ഒരാൾ. ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് എപ്പഴോ അത് സംസാരത്തിലേക്ക് വഴിതിരിഞ്ഞു. 


 അയാൾ അവളുടെ ഇച്ചായനായി, ഒരിക്കൽ നമ്പർ വെച്ചോളുവെന്ന് പറഞ്ഞപ്പോഴാണ് അവൾ എബിൻ എന്ന പേരു പോലും ശ്രദ്ധിച്ചത്. അവർ ഒരുപാട് സംസാരിച്ചു: നല്ല സൗഹൃദങ്ങൾ, വിശ്വാസങ്ങൾ ഇതൊക്കെയായിരുന്നു പ്രധാന വിഷയങ്ങൾ. ജീവിതത്തിൽ ആൺപ്പിള്ളാരോട് മിണ്ടാൻ മടിയുള്ള പെണ്ണിന് കാലം കാത്തുവെച്ച സമ്മാനം ആദ്യമായി കിട്ടിയ ആൺ സുഹൃത്ത്. അതായിരുന്നു അയാൾ. പക്ഷേ അധികം വൈകാതെ അയാൾ അവളോട് പ്രണയാഭ്യർത്തന നടത്തി.


അവളുടെ മനസ്സിലും ഇഷ്ടമായിരുന്നുവെങ്കിലും ഇത്രയും പാവമായ ഇച്ചായന് താൻ ചേരില്ലെന്ന് കരുതിയവൾ ആളെ കാണുമ്പോൾ മിണ്ടാതെയായി. അവളുടെ ആ മൗനം അയാളെ വേദനിപ്പിച്ചതു കൊണ്ടാകാം അയാൾ അവളോട് ദേഷ്യപ്പെട്ടു."നീ ആരാന്നാടി നിന്റൊ വിചാരം? എനിക്ക് തോന്നിയ ഇഷ്ടം ഞാൻ അന്തസ്സായി നിന്നോട് പറഞ്ഞു. അതിന് എനിക്ക് ഒരു മറുപടി പറയാതെ നീയിങ്ങനെ ഒഴിഞ്ഞു മാറുന്നതെന്തിനാ?" അയാളുടെ മുഖം ദേഷ്യത്താൽ ചുവന്നു. അവളന്നാദ്യമായാണ് അയാളുടെ ദേഷ്യം കാണുന്നത്. അതിനാൽ തുടക്കത്തിൽ ഒന്നു ഭയന്നെങ്കിലും ആ ദേഷ്യത്തിൽ തന്നോടുള്ള സ്നേഹത്തിന്റെ ആ തീവ്രതയുണ്ടെന്ന് മനസ്സിലാക്കിയ അവൾ അയാളെ സ്നേഹിച്ചു തുടങ്ങി.

   

പിറ്റേന്ന് അവളെ കാണാനായി കാത്തുനിൽക്കുന്ന അയാളെ കണ്ട് അവൾ മുഖത്ത് ചിരി വരാതിരിക്കാനായി നന്നേ പാടുപ്പെട്ടു. അവളോട് മാപ്പു പറഞ്ഞ പോകാനൊരുങ്ങിയ അയാളെ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു."അങ്ങനെയങ്ങ് പോയാലോ എന്നെ ഇത്രേം വഴക്ക് പറഞ്ഞതല്ലേ ആ സ്ഥിതിക്ക് നിങ്ങൾക്ക് ഞാനൊരു ശിക്ഷ തരാൻ പോകുകയാ". ഇതും പറഞ്ഞ് അവൾ അയാളെ കെട്ടിപിടിച്ച് കവിളിൽ മുഖം അമർത്തി.

         

അവിടെ തുടങ്ങുകയായിരുന്നു അവരുടെ പ്രണയം. അവളോട് ഭയങ്കര സ്നേഹമായിരുന്നു ഇച്ചായന്. അവൾ കളഞ്ഞിട്ടു പോകുമോയെന്ന ഭയമാകാം ഒരു നേരം വിളിച്ചില്ലെങ്കിൽ പിന്നെ മെസ്സേജിന്റെി ബഹളമാണ്." പിണങ്ങിയോ, എന്നെ മടുത്തോ, ഇനി മിണ്ടില്ലെ" തുടങ്ങിയവയായിരുന്നു സ്ഥിരം വരികൾ. ഇതൊക്കെ വായിക്കുമ്പോൾ അവളുടെ പ്രണയത്തിന്റെു ആഴം കൂടി വന്നു. ഇങ്ങനെ ഒരാളെ കിട്ടാൻ മാത്രം ഭാഗ്യവതിയാണല്ലോ താനെന്നോർത്തവൾക്ക് അഭിമാനം  തോന്നി.


എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഇച്ചായന്റെ പ്രണയം മനസ്സിൽ മാത്രമായി. പ്രണയം മനസ്സിലുണ്ടായാൽ മതി അത് എല്ലാവരുടെയും മുമ്പിൽ പ്രകടിപ്പിക്കേണ്ടയെന്നതായിരുന്നു അയാളുടെ വിശ്വാസം. അവളാകട്ടെ പ്രണയത്തിന് ഈ ലോകം മൊത്തം സാക്ഷ്യം വഹിക്കണം എന്നഭിപ്രായക്കാരിയായിരുന്നു. ഇത് ചെറിയ ചില ഉരസലിന് കാരണമായിയെങ്കിലും അവരുടെ പരസ്പര സ്നേഹം മൂലം അവരുടെ ബന്ധം ദൃഢമായി തുടർന്നു.

         

അവരുടെ മനസ്സമ്മതത്തിന്റെയന്ന് ചടങ്ങിനിടയിൽ അവൾ അയാളെ ചുംബിച്ചു. എല്ലാവരുടെയും മുമ്പിൽ വെച്ചായതിനാൽ അയാൾ അവളോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. വിട്ടുകൊടുത്തില്ല അവളും, പറയാതിരുന്ന പരിഭവങ്ങൾ അണപ്പൊട്ടിയൊഴുകി. രണ്ട് പേരും വാശിയുടെ കാര്യത്തിൽ ഒന്നിനൊന്ന് മുമ്പിലായതിനാൽ വഴക്ക് തുടരുന്നു.


ഫോൺ ബെല്ലിന്റെ ശബ്ദമാണവളെ ചിന്തകളിൽ നിന്നുണർത്തിയത്. ഇച്ചായൻ, നാളെ പള്ളീൽ വെച്ച് ഒന്നു കാണണം ഫോൺ കട്ടായി. അവൾ പിറ്റേന്ന് അയാളെ കാണാൻ എത്തി. കുറച്ചു നേരത്തേ മൗനത്തിന് ശേഷം ഇച്ചായൻ പറഞ്ഞു തുടങ്ങി, "നീയും നിന്റെൻ കുട്ടിക്കളികളും നിന്റെ ഇച്ചായാ എന്ന വിളിയുമില്ലാതെ എനിക്ക് പറ്റില്ല. നമ്മുടെ പ്രണയം ഈ ലോകം മൊത്തം നോക്കിനിൽക്കട്ടെ, അത് നിനക്ക് സന്തോഷം തരുമെങ്കിൽ." അയാൾ പറഞ്ഞു നിർത്തി. 


അവൾ പറഞ്ഞു തുടങ്ങി, "വേണ്ട ഇച്ചായാ. നമ്മുടെ ശരികളും അഭിപ്രായവും കാഴ്ച്ചപ്പാടുമെല്ലാം വ്യത്യസ്തമാണ് . അതു കൊണ്ട് നമ്മൾ തമ്മിൽ ചേരില്ല. നമ്മൾക്ക് ജീവിതകാലം മുഴുവൻ നല്ല സുഹൃത്തുക്കളാകാം," അവൾ കണ്ണീരോടെ പറഞ്ഞു നിർത്തി. പോകാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ടയാൾ പറഞ്ഞു. "നിന്റെൻ മനസ്സിൽ എന്നോട് വെറുപ്പ് മാത്രമേയുള്ളുവെന്ന് നീ സത്യം ചെയ്യണം, എങ്കിൽ എല്ലാം നമ്മുക്കവസാനിപ്പിക്കാം." "അത്... പിന്നെ... ഞാൻ..." മറുപടിക്കായി പരതിയ അവളെ ചേർത്തു നിർത്തി കൊണ്ടയാൾ പറഞ്ഞു, "നമ്മുടെ അഭിപ്രായവും കാഴ്ച്ചപ്പാടുമെല്ലാം വ്യത്യസ്തമായിരിക്കാം പക്ഷെ അതിനും ഒത്തിരി അപ്പുറമാണ് നമ്മുടെ പ്രണയം. അപൂർണതകളിൽ പൂർണത കണ്ടെത്തുവാനുള്ള കഴിവാണത്. അതു കൊണ്ടാണ് നമ്മുക്ക് പരസ്പരം വെറുക്കാൻ കഴിയാത്തത്." അത് പറഞ്ഞവസാനിപ്പിച്ചപ്പോഴെക്കും അവൾ അയാളിലേക്ക് ചേർന്നിരുന്നു.


Rate this content
Log in

Similar malayalam story from Romance