S NANDANA

Drama Romance

3  

S NANDANA

Drama Romance

മംഗല്യസൂത്രം

മംഗല്യസൂത്രം

1 min
789


കാർത്തിക്കിന്റെയും മീനാക്ഷിയുടെയും വിവാഹമായിരുന്നു അന്ന്. സങ്കീർണ്ണമായ ആചാരങ്ങളൊന്നുമില്ലാതെ ലളിതമായ ഒരു വിവാഹമായിരുന്നു അത്. കാർത്തിക്ക് എം.എ. ക്ക് പഠിക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസം അവൻ തന്റെ ജൂനിയർ ആയ മീനാക്ഷിയെ കണ്ടു. അവൻ അവളോട് നൃത്തം ചെയ്യാൻ പറഞ്ഞു, അവൾ അത് നിഷേധിച്ചു. മാത്രമല്ല റാഗിംഗിനെതിരെ അധികാരികളോട് പരാതിയും പറഞ്ഞു. ഇത് അവനേ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അവൻ അവളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ ഒരു കോൺവെന്റിൽ താമസിക്കുന്ന അനാഥയാണെന്ന് മനസ്സിലായി.


അവളുടെ മുറിയിൽ പ്രവേശിച്ച് അവളെ ഭയപ്പെടുത്താൻ അവൻ തീരുമാനിച്ചു. എന്നാൽ അവൻ മുറിയിൽ പ്രവേശിച്ചപ്പോൾ ആളുകൾ അവനെ കണ്ടെത്തുകയും, അവർ അവനെ ക്രൂരമായി ശിക്ഷിക്കുകയും ചെയ്തു. അവന്റെ ജീവൻ രക്ഷിക്കാനായി അവർ പരസ്പരം സ്നേഹിക്കുന്നുവെന്ന് അവൾ കള്ളം പറഞ്ഞു. താമസിയാതെ അവരുടെ വിവാഹം നടത്തി. അവരെ കോൺവെന്റിൽ നിന്ന് ഇറക്കി വിട്ടു. ഒരു അനാഥയെ സ്വീകരിക്കാൻ അവന്റെ മാതാപിതാക്കൾ തയ്യാറായില്ല, അതിന്റെ ഫലമായി അവനേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. എല്ലാ നഷ്ടപ്പെട്ട അവൻ  എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി.


ആത്മഹത്യ ചെയ്യാമെന്ന് അവൻ അവളോട് പറഞ്ഞു. എന്നാൽ അവൾ അവനോട് പറഞ്ഞു, "അത് ഒരു ഭീരുത്വം ആണ്. നമ്മൾ നമ്മളെ തഴഞ്ഞ ലോകത്തിനു മുൻപിൽ ജീവിച്ചു കാണിക്കണം. ഈ വാക്കുകൾ അവനെ പ്രചോദിപ്പിക്കുകയും ശക്തനാക്കുകയും ചെയ്തു." ക്രമേണ അവന് ഒരു വലിയ സാമ്പത്തിക നില കൈവരിക്കാൻ കഴിഞ്ഞു, അവരുടെ ജീവിതം സുരക്ഷിതമായി. അവർക്ക് അവർ പോലുമറിയാതെ ദൈവം തീരുമാനിച്ച ദാമ്പത്യം ഒരു വലിയ വിജയമായിരുന്നു.


Rate this content
Log in

Similar malayalam story from Drama