irfana ifu

Drama Romance

4.5  

irfana ifu

Drama Romance

കറുമ്പി

കറുമ്പി

6 mins
629


ഭാഗം - 1


"കുറെ നേരമായല്ലോ കണ്ണാടിക്കുമുന്നിൽ കഥകളി "    അമ്മ ചോദിച്ചു.... 


"എന്നാലും എന്റെ അമ്മേ..... അമ്മയും അച്ഛനും ചേട്ടനും വെളുത്തിട്ട് ഞാൻ മാത്രം കറുത്തിട്ടു അതെന്താ അങ്ങനെ.... " കാർത്തു എന്ന കാർത്തിക പരാതി പെട്ടു..... 


"അതിനു നീ കറുത്തിട്ടാണെന്ന് ആര് പറഞ്ഞു.? "അമ്മ ഭാഗ്യലക്ഷ്മി എന്ന ഭാഗ്യം ചോദിച്ചു... 


"പിന്നെ ഞാൻ വെളുത്തിട്ടാണോ? "കാർത്തു വീണ്ടും ചോദിച്ചു. 


"നീ കറുത്തിട്ടും അല്ല വെളുത്തിട്ടും അല്ല "അമ്മ പറഞ്ഞു. 


"പിന്നെ....? "അവൾ ആകാംഷയോടെ ചോദിച്ചു. 


"രണ്ടും കെട്ട നിറം.... "ചേട്ടൻ സിദ്ധാർഥ് എന്ന സിദ്ധു കളിയാക്കി... 


"പോടാ എന്റെ മുത്തിന് ഞാവല്പഴത്തിന്റെ നിറമാണ്....... നല്ല കാട്ടുഞാവലിന്റെ നിറം... അതൊരു ചേലല്ലെടി.. നീ എന്തിനാ വിഷമിക്കണേ? "അച്ഛൻ ശേഖരൻ അവളുടെ തലയിൽ തലോടി..... 


"ആണോ അതെങ്ങനത്തെ പഴമാ.... മധുരം ആണോ പുളിപ്പ് ആണോ? " കാർത്തു ചോദിച്ചു... 


"അതിനു ചവർപ്പ് കലർന്നൊരു മധുരം ആണ്..... ഒത്തിരി കൊതിപ്പിക്കുന്ന രുചി..... "അച്ഛൻ പറഞ്ഞു..... 


"നിങ്ങൾക്ക് അങ്ങനെ തന്നെ തോന്നും.... അത് രാധയുടെ നിറമാണല്ലോ? "അമ്മ പരിഭവത്തോടെ പറഞ്ഞു.... 


"എപ്പോഴും നിന്റെ കുശുമ്പിനു ഒരു കുറവും ഇല്ല അല്ലെ.... അവളിപ്പോ എന്റെ അനിയന്റെ ഭാര്യയാണ് എന്റെ അനിയത്തി അത് നീ മറക്കരുത്.... "അച്ഛൻ കുഞ്ഞു ദേഷ്യത്തിൽ പറഞ്ഞു.... 


"ഞാൻ വെറുതെ പറഞ്ഞതല്ലേ മനുഷ്യാ...... സോറി..... എനിക്ക് അറിയില്ലേ എന്റെ കെട്ട്യോനെ..... അവളോടല്ല എന്നോടാണ് ഈ ഉള്ളിലെ സ്നേഹം മുഴുവനും എന്ന്..... "  


അമ്മ പറഞ്ഞു മുഴുവനായില്ല...... അമ്മയുടെ വെള്ള പുതച്ച ശരീരം മുന്നിൽ കാണുന്നു...... 


"അമ്മേ............... "അവൾ ഞെട്ടി എഴുനേറ്റു....... 


"എന്താടി..... ഇന്നും സ്വപ്നം കണ്ടോ? ഇന്ന് ആരായിരുന്നു നിന്റെ കിച്ചേട്ടനോ, അതോ അങ്കിളും ആന്റിയുമോ? "ചോദിച്ചുകൊണ്ട് നിരഞ്ജൻ എന്ന നിച്ചു അവൾക്കരുകിലേക്ക് വന്നു... 


അവൾ വെറുതെ ചിരിച്ചതേ ഉള്ളു..... 

"ആഹാ വിളിക്കാൻ വന്ന ആള് എവിടെ ഞാൻ കരുതി നീയും കിടന്നു ഉറങ്ങിയിട്ടുണ്ടാവുമെന്നു... " ആന്റി ലത അങ്ങോട്ടേക്ക് വന്നുകൊണ്ട് പറഞ്ഞു... 


"ഓ ഞാൻ ദേ ഇവളെ വിളിക്കാൻ തന്നെയാ വന്നേ എന്റെ അമ്മേ.... അപ്പോ ഇവിടെ ഉറക്കത്തിൽ അച്ഛനെയും അമ്മയെയും വിളിക്കുന്നു.... "അവൻ പറഞ്ഞുകൊണ്ട് അവിടന്ന് പോയി... 


"വേഗം റെഡിയായാൽ ഒരുമിച്ചു പോകാം ഇല്ലെങ്കിൽ തനിയെ വരേണ്ടി വരും പറഞ്ഞേക്കാം "അവൻ വിളിച്ചു പറഞ്ഞു കൊണ്ട് പോയി.. 


"പിന്നെ കുളിയും തേവാരവും കഴിയാത്ത നീയല്ലേ ഇപ്പോൾ പോകുന്നത് "ആന്റി പറഞ്ഞുകൊണ്ട് അവളുടെ തലയിൽ തലോടി.... 


"ഓർമ്മകൾ ഉള്ളയിടത്തോളം കാലം എവിടേക്ക് ഓടിയാലും എല്ലാം നമുക്കുളിൽ തന്നെ ഉണ്ടാകും മോളെ..... നീ നാട്ടിൽ പോയി അച്ഛനും അമ്മക്കും ബലിയിട്..... ഇങ്ങനെ സ്വപനം കാണില്ല.... സിദ്ധുവിനും വരാൻ കഴിയുന്നില്ലല്ലോ? മോളിപ്പോ എഴുന്നേറ്റു റെഡിയാവ് ഞാൻ അങ്കിളിനോട് ചോദിച്ചട്ട് ഒഴിവുപോലെ നാട്ടിലേക്കു ഒന്ന് പോകാം "ആന്റി പറഞ്ഞു... 


"വേണ്ട.......... എവിടെയും പോണ്ട..... അവർ എന്റെ കൂടെ തന്നെ ഉണ്ട് അതങ്ങനെതന്നെ മതി.... "അവൾ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിൽ നോക്കികൊണ്ട് പറഞ്ഞു... 


പിന്നെ ആന്റി ഒന്നും പറയാൻ പോയില്ല.... ഇപ്പോൾ അവളോട്‌ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്കറിയാം....  


ആന്റി പോയപ്പോൾ അവൾ പതിയെ എഴുന്നേറ്റു ഫ്രഷാവാൻ പോയി................... എല്ലാം കഴിഞ്ഞു ഇപ്പോൾ അഞ്ചു വർഷം ആയിരിക്കുന്നു എന്നാലും ഇനിയും ആ നാട്ടിലേക്ക് പോകാൻ കഴിയില്ല..... എല്ലാം മറക്കാൻ വേണ്ടിയാണ് ഇവിടെ ഈ തിരക്കിലേക്ക് വന്നത് എന്നിട്ടും...... അവൾ ആലോചനയോടെ തന്നെ റെഡിയായി താഴേക്കു ചെന്നു.... 


"അതേ അവരവരുടെ സ്റ്റെത് എടുത്തോട്ട അല്ലാതെ നിച്ചു ഞാൻ എടുക്കാൻ മറന്നു എന്നും പറഞ്ഞു എന്റെ അടുക്കലേക്ക് വരാൻ നിക്കരുത്... "നിച്ചു ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു....  


അവൾ ഒന്നും പറഞ്ഞില്ല.....   


"പറഞ്ഞത് കേട്ടോ Dr.കാർത്തിക ശേഖരൻ "അവൻ ഒന്നും കൂടി ചോദിച്ചു... 


"കേൾക്കതിയിരിക്കാൻ ഞാൻ ചെവിട് പൊട്ടി ഒന്നും അല്ല കേട്ടോ Dr. നിരഞ്ജൻ രവി "അവൾ സ്റ്റെത് എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു. 


"ഇപ്പോഴാ കാർത്തു ഫോമായത്.... "നിച്ചു പറഞ്ഞുകൊണ്ട് ചിരിച്ചു.... 


"അത് കേട്ടില്ലെങ്കിൽ നിനക്ക് വയറുനിറയില്ലല്ലോ? "അങ്കിൾ രവി പറഞ്ഞു.. 


അതുകേട്ടു എല്ലാവരും ചിരിച്ചു...... 

"മോളെ നാട്ടിൽ പോകുന്നതിനെ പറ്റി ആന്റി പറഞ്ഞില്ലേ...... നമുക്ക് പോകണം കേട്ടോ.... അമ്മയ്ക്കും അച്ഛനും ബലിയിട്ടെന്ന് കരുതി ആരും നിന്നെ വിട്ടു പോകില്ല.... മറിച് അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുകയെ ഒള്ളു.... അവരെ അലഞ്ഞു തിരിയാൻ നമ്മൾ വിടരുത് മോളെ അത് തെറ്റാണ്... "അങ്കിൾ പറഞ്ഞു..... 


അവൾ മറുപടി ഒന്നും പറയാതെ എഴുന്നേറ്റു...... അവർ മൂന്നുപേരും അവൾ പോയ വഴിയേ നോക്കിയിരുന്നു..... 


"നീ ഒന്ന് അവളെ പറഞ്ഞു മനസ്സിലാക്കു.... എന്തിനാ അവൾ അവിടെ പോകാൻ മടിക്കുന്നേ? "രവി നിച്ചുവിനോട് ചോദിച്ചു.. 


"എനിക്കറിയില്ല അച്ഛാ.... "അവൻ അമ്മയെ നോക്കി അങ്ങനെ പറഞ്ഞുകൊണ്ട് അവിടന്ന് എഴുന്നേറ്റു...... 


 നിച്ചുവും കാർത്തുവും ഒന്നിച്ചു കാറിൽ ഹോസ്പിറ്റലിലേക്ക് പോയി....... 


"നീ ഇപ്പോഴും നിന്റെ കിച്ചുവിനെ ഓർത്തിരിക്കുകയാണോ കാത്തു... നീ പറഞ്ഞപോലെ ആണെങ്കിൽ ഇപ്പോൾ അവരുടെ കല്യാണം കഴിഞ്ഞു കാണും കണക്ക് വച്ചു അവർക്കൊരു കുഞ്ഞും ഉണ്ടാവും... നീ ഇവിടെ നിരാശ കാമുകി ആയി നടന്നോ.... "നിച്ചു ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ പറഞ്ഞു.... 


ദിവസവും പറയുന്ന കാര്യം ആയതിനാൽ അവൾ മൈൻഡ് ചെയ്തില്ല.... പുറത്തേക്ക് നോക്കി ഇരുന്നു... 


ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ മുൻപിൽ അവരെ നോക്കി ദഹിപ്പിച്ചുകൊണ്ട് നില്പുണ്ടായിരുന്നു..... അവൾ അവരെ കാത്തെന്നപോലെ അവൾ അവിടെ നിന്നു...... 


"ആഹാ കാമുകനെ വരവേൽക്കാൻ നിൽപ്പുണ്ടല്ലോ പ്രിയതമ..... " കാത്തു അതു പറഞ്ഞതും നിച്ചു അവളെ തുറിച്ചു നോക്കി.... 


"നീ നോക്കി പേടിപ്പിക്കേണ്ട ഇപ്പോൾ കുറച്ചു ആയി ഞാൻ ശ്രദ്ധിക്കുന്നു നിനക്കെന്താ നിച്ചു അവളോട്‌ ഒരു ദേഷ്യം...... പാവം കുട്ടിയല്ലേ അവൾ..... എന്തൊക്കെ ആയിരുന്നു രണ്ടും പ്രണയസല്ലാപത്തിന് കോളേജ്‌നോ ഹോസ്പിറ്റലെന്നോ നോക്കാതിരുന്നവരാണ്, ഇപ്പോൾ കണ്ടാൽ കീരിയും പാമ്പും പോലെ ആയത്..... എന്താ ആക്ച്വലി പ്രശ്നം.... ഞാൻ ഇടപെടണോ? "കാത്തു ചോദിച്ചു... 


"നിനക്ക് അതിനു പ്രശ്നം തീർക്കാൻ അറിയുമോ, പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ അല്ലെ അറിയുള്ളു "അതും പറഞ്ഞവൻ മുന്നോട്ടു പോയി... 


     കാത്തു അവൻ പോകുന്നതും നോക്കി നിന്നു... 


"നിച്ചു ഐ വാണ്ട്‌ ടു ടോക്ക് ടു യു... "അവന്റെ മുന്നിൽ കയറി നിന്ന് ഋതു എന്ന ഋതിക പറഞ്ഞു.. 


"എന്താ നിനക്ക് ഇനിയും പറയാൻ ഉള്ളത്.... പറഞ്ഞത് തന്നെ ആണെങ്കിൽ അതിനുള്ള ഉത്തരം ഞാൻ നേരത്തെ തന്നുകഴിഞ്ഞു.... പുതുതായി എന്തേലും ഉണ്ടോ? "അവൻ സീരിയസ് ആയി ചോദിച്ചു... 



     അപ്പോഴേക്കും കാത്തു നടന്നു അവർക്കരുകിൽ എത്തിയിരിന്നു. ഋതികയെ നോക്കി കാത്തു ചിരിച്ചു..... അവൾ മൈൻഡ് ചെയ്തില്ല........ 


"നതിങ്.......... നേരത്തെ പറഞ്ഞത് തന്നെയാണ് തന്റെ സ്റ്റാണ്ടെങ്കിൽ ഓക്കേ...... "അതും പറഞ്ഞു അവൾ തിരിഞ്ഞു പോയി.... 


"ഇവൾക്കിത് എന്തുട്ടാ പറ്റിയേ.....? "കാത്തു അവൾ പോയ വഴിയേ നോക്കി പറഞ്ഞു.... 


"അവൾക്കെന്താ പറ്റിയേ എന്നറിയണമെങ്കിൽ അവളോട്‌ പോയി ചോദിക്കണം..... എന്നിട്ട് നീയാണ് പ്രശ്നമെങ്കിൽ ഇവിടുന്നും ഓടണം അല്ലെ, നീയെന്റെ ആരാ.......? അതാണ് ഇപ്പൊ ഇവിടത്തെ പ്രശ്നം.. "നിച്ചു പറഞ്ഞു. 


"ഞാനോ? നിനക്ക് ഞാനാരെന്നും എന്താണ് നമ്മുടെ ബന്ധം എന്നും വളരെ നന്നായി അവൾക്കറിയാം പിന്നെയെങ്ങനെ അതാവും പ്രശ്നം? "കാത്തു നിച്ചുവിനോട് ചോദിച്ചു... 


"നിങ്ങൾ പെണ്ണുങ്ങൾ എല്ലാം ഉള്ളിൽ വയ്ക്കുകയല്ലേ ഒള്ളു പോയി ചോദിച്ചു നോക്ക് അപ്പോ അറിയാം..... നീ എന്നോട് പിന്നെ വല്ലതും പറയാറുണ്ടോ? "നിച്ചു ചോദിച്ചു കൊണ്ട് ഹോസ്പിറ്റലിൽ കയറി പോയി.... 


അവൾ കുറച്ചു നേരം അവിടെ നിന്നു..... താൻ അവർക്കിടയിൽ പ്രശ്നം ആവുകയോ...... അവൾ മെല്ലെ നടന്നു അവളുടെ ക്യാബിനിൽ കയറി...... 


ഓടി വന്ന രാജി സിസ്റ്ററിനോട്.... ഇപ്പോൾ പേഷ്യന്റ്‌സിനെ വിളിക്കേണ്ടന്ന് പറഞ്ഞു..... 


അവൾ ചെയറിൽ ഇരുന്ന് ആലോചിച്ചു അവരുടെ ഭൂതകാലം........... 


 നിച്ചു, കാത്തു, സിദ്ധു മൂന്നുപേരും കസിൻസ് എന്നതിനേക്കാൾ തിക്ക് ഫ്രണ്ട്‌സ് ആയിരുന്നു...... സിദ്ധു അല്പം മൂത്തത് ആണെങ്കിലും എപ്പോഴും ഒരുമിച്ചു ഉണ്ടാകും..... പ്രൊഫെഷൻ തിരഞ്ഞെടുത്തതും അങ്ങനെ തന്നെ....  .. ചെറിയ വ്യത്യാസം സിദ്ധു ഹാർട്ട്‌ സ്‌പെഷലിസ്റ്റ് ഇവരേക്കാൾ രണ്ടു വർഷം സീനിയർ.... കാത്തുവും നിച്ചുവും പീഡിയാട്രിക് സ്പെഷ്യൽസും.... 


ഒരേ കോളേജിൽ...... ബാംഗളൂരിൽതന്നെ സ്ഥിരതാമസം ആയ അവർ ത്രീ കസിൻസ് ......ബാംഗ്ലൂരിൽ വന്നു പഠിക്കാൻ ഇഷ്ടപോലെ മലയാളീസ് ഉണ്ടല്ലോ അങ്ങനെ എത്തിപെട്ടതാണ് നമ്മുടെ ഋതിക.... 


റാഗിംഗിന്റെ ഭാഗമായി സീനിയർസ് ആയ മൂവരും അവരുടെ ഫ്രണ്ട്‌സും കൂടി എടുത്തു കുടഞ്ഞതിൽ..... ഋതികയും പെട്ടു... 


"നോക്കിയെടി.... ആ കൊച്ചു എന്ത് സുന്ദരിയാടി.... "(നിച്ചു )


"ഏത് കൊച്ചട "(സിദ്ധു )


"ദേ ദാ വരുന്നത്..... അവൾ നടന്നു വരുന്നത് എന്റെ ഹൃദയത്തിലേക്ക് ആണ് മോനെ.... "(നിച്ചു )


"ഹേയ് പച്ച ചുരിദാർ ഇവിടെ ഇങ്ങോട്ട് വാ... "(കാത്തു )


"അതിനു മനസിലായി കാണില്ല അത് മലയാളി ആയിരിക്കില്ല "സിദ്ധു അവളുടെ ശങ്കിച്ചുള്ള നിൽപ് കണ്ടു പറഞ്ഞു... 


"പിന്നെ നല്ല അസ്സൽ മലയാളി കൊച്ചല്ലേ അത് കണ്ടാലേ പറയും " കാത്തു പറഞ്ഞു നിർത്തിയപ്പോഴേക്കും ആള് അടുത്തെത്തി... 


"ഹായ് ചേച്ചി ഞാൻ ഋതിക "കൈയൊക്കെ നീട്ടികൊണ്ട് അവൾ പറഞ്ഞു... 


"ഐ ആം കാർത്തിക "അവൾ തിരിച്ചു കൈ കൊടുത്തു... 


"ഹ.... ഒരു "ക " ബന്ധം നമ്മൾ തമ്മിൽ ഉണ്ടല്ലോ "ഋതു പറഞ്ഞു... 


"അവളെ എല്ലാവരും കാത്തു എന്നാ വിളിക്കാ തന്നെ ഞങ്ങൾ ഋതു എന്ന് വിളിക്കാം "സിദ്ധു പറഞ്ഞു.. 


"എന്നെ അങ്ങനെ തന്നെയാണ് എല്ലാവരും വിളിക്കുന്നത്... "ഋതു ചിരിയോടെ പറഞ്ഞു. 



"ആഹാ.... അപ്പോൾ ഒരു "തു "ബന്ധവും ആയി "നിച്ചു തുപ്പും പോലെ പറഞ്ഞു... 


അതുകേട്ടു എല്ലാവരും ചിരിച്ചു... ഋതുവും കാത്തുവും ഒഴികെ... 


"എന്ത് ഊള്ള കോമഡി ആണ് ചേട്ടാ... കോമഡി സ്റ്റാർസിൽ പോലും ഇടുക്കില്ലല്ലോ? "ഋതു നിച്ചുവിനെ നോക്കി പറഞ്ഞു.. 



"മോളെ വരുമ്പോഴേക്കും ആളാവാൻ നോക്കല്ലേ.... മലയാളി അല്ലെ എന്നുവെച്ചു ഒന്ന് താഴ്ന്നു കൊടുത്തപ്പോൾ അവൾ മെക്കിട്ട് കേറുന്നോ? എവിടന്ന് കുറ്റിയും പറിച് പോന്നതാ... ഊളംപാറയിൽ നിന്നോ കുതിരവട്ടത്തു നിന്നോ? "നിച്ചു ചോദിച്ചത് ഋതുവിന്‌ തീരെ പിടിച്ചില്ല... 



"അയ്യോ അവിടെ എവിടെങ്കിലും ആയിരുന്നെങ്കിൽ നമ്മൾ നേരത്തെ കാണുമായിരുന്നല്ലോ? ഇത് അവിടന്നല്ല പൂരങ്ങളുടെ നാട്ടിൽ നിന്നാണ്.... അധികം വിളച്ചിൽ എടുത്താൽ ഞങ്ങളുടെ ഭരണിപ്പാട്ട് ഞാനങ്ങോട്ട് ആരംഭിക്കും അതു വേണോ? "ഋതു കലിപ്പോടെ പറഞ്ഞു. 



"അടിപൊളി.... നിന്നെ സെലക്ട്‌ ചെയ്തിരിക്കുന്നു... എനിക്ക് ഭൂരിപക്ഷം കുറഞ്ഞിരിക്കുകയാണ്... വാ ക്ലാസ്സിൽ ആക്കി തരാം "പറഞ്ഞുകൊണ്ട് കാത്തു അവളെയും കൂടി പോയി... 


"നിന്റെ ഹൃദയവാതിൽ തുറക്കാൻ വന്ന മ്യാലാഗ നിന്റെ കരളിന്റെ കൈപിടിച്ച് പോകുന്നത് കണ്ടോ "സിദ്ധു അവരുടെ പോക്ക് നോക്കികൊണ്ട് പറഞ്ഞു.. 


"കാത്തുവിന്റെ കൂടെ പോകാൻ അവൾ സെലക്ട്‌ ആയെങ്കിൽ അവൾ പുലിയാണ് മോനെ നീ സൂക്ഷിച്ചോ "അവരുടെ കോമൺ ഫ്രണ്ട് വിനു പറഞ്ഞു... 


"അവരുടെ പോക്ക് നീ കണ്ടോ? ഒരമ്മ പെറ്റ നാത്തൂന്മാരെ പോലെയുണ്ട് അല്ലേടാ "നിച്ചു നോക്കികൊണ്ട് പറഞ്ഞു... 


ഒരു മാസത്തിനു ശേഷം ആണ് ഋതു ആ കാര്യം കാത്തുവിനോട് പറഞ്ഞത്.. 


"കാത്തുവേച്ചി..... എനിക്കൊരാളോട് പ്രേമം.... ഇച്ചിരി സീരിയസ് ആണ്... എന്താ ചെയ്ക "


"ആരോട്..... "


"അത് പിന്നെ.... നിച്ചുവിനോട് "


"ഡി.... നീയിത് ആരോടാണ് പറയുന്നത്? ഞാനും അവനും തമ്മിലുള്ള ബന്ധം നിനക്ക് അറിയുമോ? അവനെന്റെ മുറച്ചെറുക്കൻ ആണെടി.. ആ അവനോട് നിനക്ക് പ്രേമം ആണെന്ന് എന്നോട് തന്നെ പറയുന്നോ "കാത്തു ചോദിച്ചു... 


"എം.... നിങ്ങൾ കസിൻസ് ആയിരിക്കും മുറച്ചെറുക്കനും മുറപ്പെണ്ണും ഒക്കെ ആയിരിക്കും... പക്ഷേ നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധം അതു ഏത് തരത്തിൽ ഉള്ളതാണെന്നൊക്കെ മനസിലാക്കാനുള്ള സാമാന്യ ബോധം ഒക്കെ എനിക്കുണ്ട്..... അങ്ങേരുടെ ചങ്കും കരളും ഒക്കെയാണ് ചേച്ചി എന്നും എനിക്കറിയാം.. അതുകൊണ്ടാണ് ഇവിടെ പറഞ്ഞത്... ഒന്ന് സെറ്റ് ആക്കി താ. "ഋതു പറഞ്ഞു.... 


"സെറ്റാക്കാൻ ഒന്നുമില്ല.... നിന്നെ കണ്ടപ്പോഴേ പകുതി വളഞ്ഞിരിക്കുന്നതാ ഇനി മടക്കേണ്ട കാര്യം മാത്രമേ ഒള്ളു.... പക്ഷേ നീ അങ്ങോട്ട്‌ ഇഷ്ടം പറയണ്ട അവൻ ഇങ്ങോട്ട് പറയട്ടെ, അല്ലെങ്കിൽ അവനു അഹങ്കാരം കൂടും "കാത്തു പറഞ്ഞത് കേട്ട് ഋതുവിനും ശരിയാണെന്നു തോന്നി.. 


"എങ്ങനെ.... "പറയിക്കും.... 


"അതിനൊക്കെ വഴിയുണ്ട് നീ വാ "കാത്തു അവളെയും വിളിച്ചോണ്ട് അവരുടെ അടുത്തേക്ക് ചെന്നു.. 



"സിദ്ധുവേട്ടാ അറിഞ്ഞോ ഇവളുടെ കല്യാണം ആണെന്ന്.... "(കാത്തു )


"ഇവളുടെയോ...............? "(നിച്ചു )


"ഇവളുടെ കല്യാണത്തിന് നിനക്കെന്തിനാ ഇത്രയും ഫീലിംഗ് "(കാത്തു )


"അല്ല ഇവൾ നിന്നേലും കുഞ്ഞല്ലേ അതാ "(നിച്ചു )


"അത് പറഞ്ഞിട്ടെന്താ കാര്യം നാട്ടിലെ കാര്യങ്ങൾ നിനക്കറിയില്ലേ? അവിടെ ജാതകം മുറചെക്കൻ അങ്ങനെയൊക്കെയില്ലേ? അതുകൊണ്ടാണ്, അല്ലേടി "(കാത്തു )


 ഋതു തലയാട്ടി ശരിവച്ചു..... 

"എന്നിട്ട് നീ സമ്മതിച്ചോ.... നിനക്ക് ഇഷ്ടമാണോ? "(നിച്ചു )


"എനിക്ക് വലിയ താല്പര്യമില്ല എന്നാലും.... അച്ഛനും അമ്മയും ഒക്കെ പറയുമ്പോൾ എങ്ങനെയാ? "(ഋതു )


"അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ട ഇഷ്ടമുള്ള ആളെ കെട്ടിയാൽ മതി.... അങ്ങനെ ആരോടെങ്കിലും ഇഷ്ടം ഉണ്ടോ? "(നിച്ചു )


"എന്നോട് ആരും ഇതുവരെ അങ്ങനെ ഒന്നും പറഞ്ഞട്ടില്ല പറഞ്ഞാൽ ആലോചിക്കാം "(ഋതു )


പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നിച്ചു അവിടെ മുട്ടുകുത്തി നിന്ന് ഋതുവിന്റെ കൈയിൽ പിടിച്ചു...... "ഐ ലവ് യു "  


"അമ്പട..... കള്ള കാമുക "കുട്ടുകാർ എല്ലാം ഒരുമിച്ചു പറഞ്ഞു. 


പിന്നീടങ്ങോട്ട് അവരുടെ പ്രണയ നാളുകൾ ആയിരുന്നു..... രണ്ടു പേരുടെയും വീട്ടിൽ അറിഞ്ഞപ്പോഴും രവി അങ്കിളിന് സ്വന്തമായി ഹോസ്പിറ്റൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ വീട്ടുകാർ ഫ്ലാറ്റ്...... ആക്ച്വലി അത് അച്ഛന്റെയും അങ്കിളിന്റെയും കൂടി ആണ്.... അതൊക്കെ ഋതുവിന് അറിയാം..... അവൾക്ക് നിച്ചുവിനെ മാത്രം മതി വേറൊന്നും വേണ്ടെന്നു പറഞ്ഞ പെണ്ണാണ് ഇപ്പോൾ എന്താ പറ്റിയേ.... അവളെ കാണണം..... 


"ഡോക്ടർ..... പേഷ്യന്റിനെ വിളിക്കട്ടെ...... "രാജി ചോദിച്ചു. 



"ആ.... ഓക്കേ.... തിരക്ക് കഴിയുമ്പോൾdr. ഋതികയെ ഞാൻ വിളിക്കുന്നെന്നു പറയണം... "കാത്തു പറഞ്ഞു... 


"അഭി കാശിനാഥ്...... "ഈശ്വര........ കാശിനാഥ് ഈ പേര് എന്നെ വിട്ടു പോവില്ലേ......



(തുടരും)


Rate this content
Log in

More malayalam story from irfana ifu

Similar malayalam story from Drama