Neeraj Kannan

Drama Inspirational Children

4.4  

Neeraj Kannan

Drama Inspirational Children

വിശപ്പ്

വിശപ്പ്

3 mins
914


വിശപ്പ് എന്താണെന്ന് ഏറെ അറിഞ്ഞവനാണ് ഞാൻ. ഇത് എന്റെ സ്വന്തം ജീവിതകഥ. ചെറുപ്പംമുതൽ  ഞാന് ഈ നിലയിൽ എത്തിയത് വരെയുള്ള കഥ. കാനഡയിലെ ടൊറന്റോ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചതും വളർന്നതും. പക്ഷേ തെരുവോരത്തായിരുന്നു എന്ന വ്യത്യാസം. എന്റെ മുന്നിൽവച്ച് മറ്റുള്ളവർ ഭക്ഷണം കഴിയ്ക്കുന്നത് ഞാൻ ആർത്തിയോടെ നോക്കി നിന്നിട്ടുള്ള ദിവസങ്ങൾ അതെനിക്ക് മറക്കാനാവാത്ത അനുഭവമാണ്. അവർ കഴിച്ച ബാക്കി വരുന്ന ഭക്ഷണം, അതായിരുന്നു എന്റെ ഭക്ഷണം. ഞാനതിനായി കാത്തു നിന്നിരുന്നു. എന്റെ പ്രായമുള്ള കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഞാൻ ആ സമയം ഭിക്ഷാടനം നടത്തൂകയായിരുന്നു. മറ്റുള്ളവർ മിഠായി കഴിയ്ക്കുമ്പോൾ ഞാൻ ഏറെ കൊതിച്ചു. പക്ഷെ കാശില്ലാത്തവന് ആരു തരും? ഭിക്ഷ യാചിച്ചു കിട്ടുന്ന പണം വിശപ്പടക്കാൻ പോലും ഇല്ല. ഉള്ളവൻ ഇല്ലാത്തവർക്ക കൊടുക്കണം എന്നല്ലേ പ്രമാണം. പക്ഷെ????


കാലങ്ങൾ ഏറെ കടന്നു പോയി. ഞാനിന്നൊരു ഡോക്ടർ ആണ്. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. എന്നെ ഞാനാക്കിയ കഥ?!!!.  ഞാന് ഭിക്ഷ യാചിച്ചു നടന്ന കാലം. ഒരാൾ എന്റെ അരികിൽ വന്നു. എന്നെ കണ്ടപ്പോൾ അയാൾക്ക് ദയ തോന്നിയിരിക്കാം. അദ്ദേഹത്തിൻറെ പേര് ധീരജ് എന്നായിരുന്നു. എന്റെ ജീവിതത്തിലേക്ക്... എന്നെ ഞാനാക്കിയ ആ വലിയ മനുഷ്യനാണ് അദ്ദേഹം. ഞാനിന്ന് ദൈവത്തെ പോലെ കരുതുന്ന അദ്ദേഹം.


അദ്ദേഹം എന്റെ അരികിൽ വന്നു. ദയയോ സഹതാപമോ എന്തോ, എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. തെരുവിൽ കഴിഞ്ഞ ഞാൻ ആ വീട് കണ്ടു അംപരന്നുപോയി. അതൊരു കൊട്ടാരമായിരുന്നു. സ്നേഹത്തോടെ എന്നെ അകത്തേക്ക് വിളിച്ചു. മുറി മുഴുവന് മനോഹരമായ ടൈലുകൾ പാകിയിരുന്നു. തെരുവിൽ മണ്ണിലും കല്ലിലും ജീവിച്ച എനിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു. എന്റെ കാലിലെ അഴുക്ക് ടൈലിൽ പതിഞ്ഞു. കൈകാലുകൾ കഴുകാൻ പൈപിനടുത്തേക്കു കൊണ്ട് പോയി.


പൈപ്പിൽ നിന്നും വെള്ളം വന്നപ്പോൾ ദാഹജലത്തിനുവേണ്ടി അലഞ്ഞു നടന്ന ആ പഴയ കാലം ഞാൻ ഓർത്തുപോയി. എന്റെ കാലിൽ നിന്നും ടൈല്സില് പതിഞ്ഞ അഴുക്ക് വേലക്കാരിയെ കൊണ്ട് വൃത്തിയാക്കിപ്പിച്ചു. എന്നോട് അദ്ദേഹം സോഫയിൽ ഇരിക്കാൻ പറഞ്ഞു. എന്നാലെനിക്ക് അവിടെ ഇരിക്കാൻ മടി തോന്നി. ഞാൻ തറയിലിരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം എന്നെ സോഫയിൽ പിടിച്ചിരുത്തി. ഹായ് എന്തൊരു മൃദുലത. ഇതുവരെ ഞാനറിഞ്ഞിട്ടില്ലാത്ത സുഖം. ഞാനങ്ങനെ മതിമറന്ന് ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി വിളിച്ചു. തീൻമേശയിലെ ഭക്ഷണം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എത്രയേറെ വിഭവങ്ങൾ! അപ്പോഴേയ്ക്കും ഒരു സ്ത്രീ വന്നു സ്നേഹത്തോടെ എനിയ്ക്ക് ഭക്ഷണം വിളമ്പി തന്നു. ആ നിമിഷം!!!! എന്നെ തെരുവിലെക്ക് വലിച്ചെറിഞ്ഞ അന്നയെ ഞാനോർത്തു പോയി. ആ ദുഷ്ടയായ സ്ത്രീ ആരായിരിക്കും? ഭക്ഷണം എനിക്ക് അമൃതിനു തുല്യമായിരുന്നു. എന്റെ സ്വപ്നങ്ങളിൽ പോലും ഇത്ര രുചിയോടെ ഭക്ഷണം കഴിച്ചീട്ടല്വ...


എന്നെ കിടപ്പ് മുറിയിലേക്ക് വിളിച്ചു. മണ്ണിൽ കിടന്നുറങ്ങിയ എനിയ്ക്ക് മെത്തയോടുകൂടിയ കട്ടിൽ. ഞാനൊരു നിമിഷം ചിന്തിച്ചു. ഇദ്ദേഹം എന്തിന് എന്നോടിത്ര സ്നേഹം കാണിക്കുന്നത്? ഞാനദ്ദേഹത്തോട് ചോദിച്ചു. "സർ, ഞാനങ്ങേയ്ക്കൊരു ബുദ്ധിമുട്ട് ആവില്ലേ? ഞാന് തിരികെ പൊയ്ക്കോളാം. ഞാനങ്ങേയ്ക്കൊരു ഭാരമാവില്ലേ?" അപ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ ഇനി എങ്ങോട്ടും പോകുന്നില്ല. ഇനിമുതൽ എന്റെ കൂടെ ജീവിക്കും. അഥവാ പോയാൽ തന്നെ എങ്ങോട്ടു പോകും നീ പറ. വീണ്ടും തെരുവിലേക്കോ? അതു വേണ്ട, ഞാന് തീരുമാനിച്ചു. എനിക്കാരുമില്ല. ഭാരൃയും നേരത്തേ മരണപ്പെട്ടു.നിന്നെ എന്റെ മകനായി ഞാൻ വളർത്തും. നീ മറ്റൊന്നും ചിന്തിക്കേണ്ട. എന്നോടൊപ്പം നിന്നാൽ മാത്രം മതി. നിന്നെ ഞാൻ വളർത്തി വലിയവനാക്കും. എന്റെ ഈ ഒറ്റപ്പെടൽ...അതവസാനിപ്പക്കണം എനിക്ക്. നീ പറ നിനക്ക് ഭിക്ഷക്കാരൻ ആവണോ വീണ്ടും?" എനിക്കെന്റെ ചെവികളെ വിശ്വസിക്കാനായില്ല. പെട്ടന്ന് ഞാൻ സ്വാർത്ഥനായി. എനിക്കും ജീവിക്കണം. മറ്റുള്ളവരെപോലെ എനിയ്ക്കും വലിയവനാകണം... എന്നെ നിഷേധിച്ചവരുടെ മുന്നിൽ എനിക്ക് തല ഉയർത്തി നിൽക്കണം. ഞാൻ തീരുമാനിച്ചു, അദ്ദേഹത്തെ അനുസരിക്കാൻ.


എന്നെ അദ്ദേഹം മികച്ച ഒരു സ്കൂളിൽ ചേർത്തു. എനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തത് എന്റെ ജീവിതത്തിൽ യാഥാർത്ഥൃമായപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.


അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരച്ഛൻ തരേണ്ട സ്നേഹവും വാത്സല്യവും എനിക്ക് അദ്ദേഹം തന്നു. എനിക്കൊരു ബുദ്ധിമുട്ടും വരാതെ എപ്പോഴും തണലായ് എന്നോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ ഞാൻ പഠിച്ചു മിടുക്കനായി. ഓരോ ക്ലാസ്സിലും ഞാൻ ഒന്നാമനായിരുന്നു... അത് അതിലേറെ അദ്ദേഹത്തെ സന്തോഷവാനാക്കി. എന്നെ അദ്ദേഹം ഉപരിപഠനത്തിനയച്ചു. അങ്ങനെ ഞാനൊരു ഡോക്ടർ ആയി. എന്നെ ഈ നിലയിൽ എത്തിച്ച അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും എന്റെ പഴയ കാലജീവിതമോർത്തു ധൈര്യമായി മുന്നോട്ട് പോയി. ഇന്നു ഞാൻ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ്.


ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. പെട്ടെന്ന് ഞാനാ കാഴ്ച കണ്ടു. എന്റെ ഹൃദയം വിങ്ങി പ്പൊട്ടി. ഒരു പിഞ്ചു കുഞ്ഞ് ഭിക്ഷാടനം നടത്തുന്ന കാഴ്ച. ഞാനെന്റെ പഴയകാലം ഓർത്തു പോയി. ഞാനവന്റെ അരികിലേക്ക് ചെന്നു. എന്നെ ഈനിലയിലെത്തിച്ച അദ്ദേഹത്തെ ഞാനോർത്തു. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. ആ വലിയ മനുഷ്യൻ ചെയ്ത ആ ദൗത്യം ഞാനും ഏറ്റെടുത്തു. എന്നെ ഞാനാക്കിയ ആ വലിയ മനുഷ്യന് എനിക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണ.

   

ജനിക്കുമ്പോൾ ആരും പണക്കാരനോ പാവപ്പെട്ടവനോ ആയല്ല ജനിക്കുന്നത്. അവനവന്റെ പ്രവർത്തനവും ജീവിത സാഹചരൃങ്ങളും ആണ് അവരെ പണക്കാരനും പാവപ്പെട്ടവനും ആക്കുന്നത്. അതിനുപുറമേ ദൈവദൂതനെ പോലെ ഒരാളുണ്ടാകും ഓരോരുത്തരുടേയും വിജയത്തിന്റെ പുറകിൽ. രഹസൃമായി...പേര് വെളിപ്പെടുത്താതെ...


Rate this content
Log in

Similar malayalam story from Drama