N N

Drama Tragedy Crime

3  

N N

Drama Tragedy Crime

വൈഗയുടെ 30 ദിവസങ്ങൾ - മെയ്‌ 20

വൈഗയുടെ 30 ദിവസങ്ങൾ - മെയ്‌ 20

2 mins
170


ദിനം 5: 20 മെയ്‌ 2020.


പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ട് വൈഗ റോഡിലേക്ക് നോക്കി. ജി കെ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുന്നത് കണ്ട് മിനി സംശയിച്ചു.


"എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ടല്ലോ..."

" വല്ല അപകടമാകും."

 "ആക്സിഡന്റ് കേസ് ആണെന്നു തോന്നുന്നില്ല പോക്ക് കണ്ടിട്ട്, ഞാൻ അനുരാധയെ വിളിക്കാം. അവളിപ്പോ എമർജൻസി ഡിപ്പാർട്മെന്റിലാ."

"ആ നേഴ്സ് ഫ്രണ്ടാണോടി?"

" അതെ, അവൾക്കറിയാൻ പറ്റും."

" നിനക്ക് വേറെ പണിയില്ലേ, എന്തെങ്കിലുമാകട്ടെ നമ്മളെ ബാധിക്കുന്ന കാര്യമല്ലല്ലോ."

"എന്തായാലും വേറെ പണി ഇല്ല, പിന്നെന്താ കുഴപ്പം?"


കടയിൽ തിരക്കിലായിരുന്നു, അതു കൊണ്ടു തന്നെ വൈഗ പിന്നെ തടഞ്ഞുമില്ല. മിനിയുടെ മുഖത്ത് സങ്കടം നിഴലിക്കുന്നത് വൈഗ ശ്രദ്ധിച്ചു, അവൾ ഫോൺ വെച്ചപ്പോൾ ഉദ്വേഗത്തോടെ വൈഗ കാര്യം തിരക്കി.

"എന്തുപറ്റി മിനി?"

" ആക്സിഡന്റ് കേസ് അല്ലെടി, ലേബർ റൂമിലെ ഒരു ഇഷ്യു ആണ്. രോഗിയുടെ വീട്ടുകാരൊക്കെ ബഹളം വച്ചതിനെ തുടർന്ന് എത്തിയതാണ്, അവർ ഡോക്ടർക്കെതിരെ കേസ് കൊടുക്കും എന്നൊക്കെ പറയുന്നുണ്ട്."

"എന്താ കാര്യം?"

"കുട്ടി മരിച്ചു പോയി."

"അയ്യോ!"


" ഇവർ വേറെ ഏതോ ഹോസ്പിറ്റലിൽ ആയിരുന്നു ഫുൾ ടെസ്റ്റും, ഡെലിവറിയൊക്കെ നടത്താനിരുന്നത്. 5 ദിവസം കൂടിയുണ്ട് ഡെലിവറിക്ക്. ഇന്നലെ രാത്രി സുഖമില്ലാഞ്ഞതിനെ തുടർന്ന് അഡ്മിറ്റാക്കിയതാ. ജൂനിയർ ഡോക്ടർ നോക്കിയിട്ട് കുഴപ്പമില്ല, സീനിയർ ഡോക്ടർക്ക് വരാൻ പറ്റിയ സാഹചര്യമല്ല എന്നൊക്കെ പറഞ്ഞു വേറെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. ഇവിടെത്തിയപ്പോൾ കൊറോണ ടെസ്റ്റ്‌ നടത്തി റിസൾട്ട് വരാതെ ഒന്നും ചെയ്യത്തില്ല എന്നും പറഞ്ഞു റിപ്പോർട്ട് വരാൻ കാത്തിരുന്നു. കുട്ടിയുടെ അമ്മക്ക് ടെൻഷൻ ഉണ്ടായിരുന്നതൊഴികെ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നാണ് ലേബർ റൂമിലെ സിസ്റ്റർ പറഞ്ഞത്.


കേസ് ഷീറ്റും, ഇ. എം. ആറും ഒക്കെ നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നു. അതു കൊണ്ട് അവർ എമർജൻസി ആക്കിയുമില്ല. കോവിഡ് റിപ്പോർട്ട്‌ വന്നതിനു ശേഷം പരിശോധനയെല്ലാം കഴിഞ്ഞപ്പോൾ ഉടനെ സിസ്സേറിയൻ പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോ കുഞ്ഞു മരിച്ചിരിക്കുവാ. നല്ല തങ്കകുടം പോലത്തെ കുഞ്ഞാന്നാടി പറഞ്ഞത്. നിലിച്ചിരിക്കുവായിരുന്നു. കുഞ്ഞു മരിച്ച വിവരം അമ്മ അറിഞ്ഞതോടെ അവർക്ക് സൈലന്റ് അറ്റാക്ക് വന്നു. ഐസിയുവിലാണ്, ഇപ്പൊ ഒന്നും പറയാറായിട്ടില്ല. അച്ഛൻ ആകെ തളർന്നിരിക്കുവാ. ഇവിടത്തെ അനാസ്ഥയാണ് കുഞ്ഞിനെ കൊന്നതെന്നും പറഞ്ഞു വീട്ടുകാർ ഡോക്ടറെക്കെതിരെ നല്ല ബഹളം. എന്നാൽ ഇവിടെ വരുന്നതിനു മുമ്പ് കുട്ടി മരിച്ചിട്ടുണ്ടെന്നാണ് ഡോക്ടർ പറയുന്നത്.


അനുവും പറഞ്ഞതതാ. നിലിച്ചു പോയില്ലേ കുഞ്ഞ്, മരിച്ചിട്ടു മണിക്കൂറുകളായി കാണും. അത് മനസ്സിലാക്കിയിട്ടായിരിക്കും അവർ കയ്യൊഴിഞ്ഞത്. എന്തായാലും ഇരുകൂട്ടരും കൂടി ഒരു തങ്കകുടം പോലത്തെ കുഞ്ഞിനെ ഇല്ലാതാക്കീന്നു പറഞ്ഞാൽ മതി. എന്നാലും കുഞ്ഞിന് അനക്കം ഇല്ലാതെ വന്നപ്പോ അമ്മ അറിഞ്ഞില്ലേ?"


വൈഗക്ക് സങ്കടം തോന്നി.


"എന്ത് കഷ്ടമായിപ്പോയെടീ, അവർ എങ്ങനെ സഹിക്കുന്നു. ആ അച്ഛന്റെ മാനസികാവസ്ഥ ചിന്തിക്കാൻ കൂടി വയ്യ."

"എന്ത് ചെയ്യാനാ, ഓരോ വിധി! ഡോക്ടറുടെ സൗകര്യവും കോവിഡ് റിപ്പോർട്ടുമൊക്കെ എത്തിക്കഴിഞ്ഞിട്ട് ചികിത്സ തുടങ്ങിയാൽ മതിയല്ലോ. നല്ല ഡോക്ടർമാർക്ക് കൂടി ചീത്ത പേരുണ്ടാക്കും ഇവരൊക്കെ."


വൈഗക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ഒരു രോഗിയുടെ മുന്നിൽ കാണപ്പെടുന്ന ഭൂമിയിലെ ദൈവമാണ് ഒരു ഡോക്ടർ. ആ ദൈവത്തിന്റെ കരം തന്നെ അനാസ്ഥയുടെ പേരിൽ ഓരോ ജീവനെടുക്കുന്നു.


"ഇവരെ പോലുള്ളവരുടെ ലൈസൻസ് കട്ട് ആക്കണം, അതാ ചെയ്യേണ്ടത്. ഒരു ജീവനെങ്കിലും രക്ഷപ്പെടും," മിനിക്ക് അമർഷം തോന്നി.


വൈഗ ഒരു നിമിഷം ആ കുഞ്ഞിനായി നിശബ്ദം പ്രാർത്ഥിച്ചു.

" ഈ ഭൂമി കാണാനും അച്ഛനമ്മമാരുടെ സ്നേഹം കിട്ടാനും ഭാഗ്യമില്ലാതെ പോയ ആ കുരുന്നിന് നീ സ്വർഗ്ഗവും നിന്റെ സ്നേഹവും ലാളനയും നൽകണേ. ആ തകർന്ന അച്ഛന് അദ്ദേഹത്തിന്റെ പാതിയുടെ ജീവനെങ്കിലും തിരികെ കൊടുക്കണേ "


അര മണിക്കൂർ കഴിഞ്ഞു. എല്ലാം ശാന്തമായത് പോലെയോ, ഒത്തുതീർപ്പാക്കിയത് പോലെയോ പോലീസ് വാഹനം തിരികെ പോയി. അല്ലെങ്കിലും നഷ്ടം സംഭവിച്ചതവർക്കല്ലല്ലോ, ആ വേദന അനുഭവിച്ചതും അവരല്ല. തന്റെ ആരോരുമല്ലാത്ത എന്നാൽ ഏതോ ആത്മബന്ധം ഉടലെടുത്ത ആ കുഞ്ഞിന്റെ മുഖം വൈഗ മനസ്സിൽ രൂപകൽപന ചെയ്തു.

പേര് :

ജനനം : 20 മെയ്‌ 2020

മരണം : 20 മെയ്‌ 2020.


Rate this content
Log in

Similar malayalam story from Drama