Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

N N

Drama Tragedy


3  

N N

Drama Tragedy


വൈഗയുടെ 30 ദിവസങ്ങൾ - വഴിതിരിവ്

വൈഗയുടെ 30 ദിവസങ്ങൾ - വഴിതിരിവ്

2 mins 160 2 mins 160

ദിനം 25: 2 മാർച്ച്‌ 2021


വരുൺ ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങിയപ്പോഴേക്കും അമ്മ തടഞ്ഞു...

"നീ എന്തെങ്കിലും തീരുമാനം പറഞ്ഞിട്ട് പോയാ മതി."

"എന്താ അമ്മേ, ഇങ്ങനെ ശല്യം ചെയ്യാനായി നടക്കുന്നത്?"

"ശല്യമോ? നിനക്കതു പറയാം. നീ അല്ലെങ്കിലും എന്നെങ്കിലും എന്നെ അനുസരിക്കാറുണ്ടോ? എനിക്ക് ഒരു വിലയും കല്പിക്കാറില്ലല്ലോ..."

അവർ ആവലാതി പറയാൻ തുടങ്ങി. വരുൺ അതിൽ വീഴുമെന്ന് അവർക്കറിയാം.


"ഓ അമ്മ സെന്റിമെൻസ് തുടങ്ങിയല്ലോ?"

 അവൻ ചിരിച്ചു കൊണ്ട് തലയ്ക്ക് കൈ കൊടുത്തു.

"അമ്മയ്ക്ക് ഇപ്പോ ഞാൻ പെണ്ണുകാണാൻ കൂടെ വരണം, അല്ലേ?"

"ഈ ഞായറാഴ്ച പോകാമെന്ന് ഞാൻ ബ്രോക്കറോട് പറഞ്ഞു."


"അമ്മ എന്താ ഇങ്ങനെ, എനിക്ക് ഒഴിവുണ്ടോ എന്ന് കൂടി ചോദിക്കാതെ..."

"എന്ത്‌ ഒഴിവ്? നിനക്ക് 29 വയസ്സായി. ഇനി എന്നാ മുതുക്കെത്തിയിട്ടോ?"

"ഞാൻ പറയാം."


വരുൺ ധൃതിയിൽ കാറിൽ കയറി ഡോർ അടച്ചു. ഡ്രൈവ് ചെയ്യുമ്പോഴെല്ലാം അവന്റെ മനസ്സ് വൈഗയെ പെണ്ണു കാണാൻ ചെന്ന ദിവസം തൊട്ട് വഴക്കിട്ട് പിരിഞ്ഞ ദിവസം വരെയുള്ള രംഗങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അവനു വേറെ പെണ്ണു കാണാൻ പോകാൻ ഒരു ഇൻട്രസ്റ്റ് തോന്നിയില്ല.


അമ്മ മുറുകെ പിടിച്ചിരിക്കുകയാണ്, രണ്ടു ദിവസത്തിനുള്ളിൽ എന്തെങ്കിലും പറയണം. പക്ഷേ വഴക്കിട്ട് പോയതിനു ശേഷം ഇങ്ങോട്ട് ചിരിച്ചു വന്നിട്ട് കൂടി വൈഗയെ ഒന്ന് നോക്കിയിട്ട് പോലുമില്ല. അങ്ങനെയൊരു സാഹചര്യത്തിൽ എന്ത് പറയാനാ? അവന്റെ മനസ്സ് അസ്വസ്ഥമായി.


പാർക്ക് ചെയ്തു നടന്നു വരുമ്പോൾ വൈഗ സ്കൂട്ടറിനു വരുന്നുണ്ടായിരുന്നു. അവൾ കണ്ടിട്ടില്ലെന്നു തോന്നുന്നു. സ്കൂട്ടർ പാർക്ക്‌ ചെയ്തിട്ട് ഓടി. വരുൺ തൽക്കാലം ഒന്നും ചോദിക്കേണ്ട എന്നു വിചാരിച്ചു.


12 മണി കഴിഞ്ഞു.


മരുന്ന് എടുത്തു കൊണ്ടിരിക്കെ വൈഗക്ക് നല്ല തലവേദന അനുഭവപ്പെട്ടു. വെട്ടി പൊളിയുന്ന വേദന. മുമ്പും ഇതു പോലെ വരാറുണ്ടെങ്കിലും ഇപ്രാവശ്യം അസഹനീയമായി അവൾക്ക് തോന്നി. തലയിൽ മഞ്ഞു കോരി വെച്ചത് പോലെ ഒരു മരവിപ്പ്. എന്നത്തെയും പോലെ ബി.പി കുറഞ്ഞതാണെന്ന് അവൾ ധരിച്ചു.


"മിനി, ഈ മരുന്ന് എടുത്തു കൊടുക്കാമോ?"

അവൾ തലയിൽ കൈ വെച്ചു.

"എന്തുപറ്റി, വൈഗ?"

"നല്ല തലവേദന... ഞാനൊന്നിരിക്കട്ടെ. ഭയങ്കര..."


പറഞ്ഞു തീരുന്നതിനു മുൻപേ വൈഗ അടുത്തു കിടന്ന കസേരയിൽ തട്ടി തറയിലേക്ക് വീഴാൻ പോയി. മിനി അവളെ കൈ കൊണ്ട് താങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.


"അയ്യോ സൗമ്യ ചേച്ചി. ഒന്ന് വേഗം വന്നേ..."

മിനിയുടെ അലർച്ച കേട്ടു കൊണ്ട് വൈഗ ശ്വാസമെടുക്കാൻ പോലും മറന്നു കൊണ്ട് നിദ്രയിലേക്ക് പോയി.


ഗ്ലൂക്കോസ് കുപ്പി കണ്ടു കൊണ്ടാണ് അവളുടെ ബോധം തെളിഞ്ഞത്. കയ്യിലെ ഞരമ്പിലേക്ക് ഘടിപ്പിച്ചിരിക്കുകയാണ്.

മുറിയിൽ അമ്മയുണ്ട്.


"അമ്മേ..."

"എന്റെ മോളെ, നിനക്ക് ബോധം വന്നോ? എന്തുപറ്റിയെടി?"

ശാരദ പരിസരം മറന്ന് കരയുകയാണ്.

"അമ്മേ ഒന്നു മിണ്ടാതിരി, ആരെങ്കിലും കേൾക്കും."

"നിനക്കെന്താ...?"


"എനിക്ക് ഒന്നുമില്ല. മുമ്പത്തെപ്പോലെ ബിപി കുറഞ്ഞതാകും ഞാൻ പറയാറില്ലേ, അപ്പോ തലക്ക് ഒരു മരവിപ്പ് വരും. ഇപ്രാവശ്യം ഇത്തിരി കടുത്തു പോയി അത്രേയുള്ളൂ. ഡോക്ടർ എന്താ പറഞ്ഞത്?"

"സിറ്റി സ്കാൻ റിപ്പോർട്ട് വരട്ടെ എന്ന് പറഞ്ഞേക്കുവാ."

"ഓ... അപ്പോഴേക്കും സിടി സ്കാൻ ഒക്കെ എടുത്തോ?"


"സമയമെത്രയായി എന്നുവെച്ചാ...? ഏഴര കഴിഞ്ഞു. മിനി വിളിച്ചു പറഞ്ഞപ്പോഴാണ് അറിഞ്ഞത്."

"ഗൗരിയോ?"

"അമ്മാവന്റെ വീട്ടിൽ ആക്കിയിട്ട് പോന്നു."

"സിസ്റ്ററിനെ ഒന്ന് വിളിക്കോ അമ്മേ?"


സിസ്റ്റർ വന്നപ്പോൾ ശാരദയോട് പുറത്തിറങ്ങാൻ പറഞ്ഞിട്ട് അവൾ കൂടുതൽ കാര്യം തിരക്കി. സിറ്റി സ്കാൻ റിപ്പോർട്ടിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.


"സിസ്റ്റർ, അമ്മയോട് ഒരു കാര്യവും പറയരുതെന്ന് ഡോക്ടറോട് ഒന്ന് പറയാമോ/"

"എന്താ കുട്ടി വീട്ടുക്കാരെയല്ലേ അറിയിക്കേണ്ടത്?"

"സിസ്റ്റർ അമ്മക്ക് ടെൻഷൻ കയറും. പിന്നെ എന്നെക്കാൾ കഷ്ടമാകും അമ്മയുടെ അവസ്ഥ. കാര്യം ഞാൻ അറിഞ്ഞിട്ട് മതി... പ്ലീസ്... ഡോക്ടറോഡ് ഒന്ന് പറയാമോ?"

"ഞാൻ ഡോക്ടറോട് ഒന്ന് സംസാരിക്കാം."

"ഓക്കേ സിസ്റ്റർ. താങ്ക്യൂ!"


 ശാരദയെ നോക്കി ചിരിച്ചിട്ട് സിസ്റ്റർ പോയി. അവർ അകത്തേക്ക് വന്നു.

"എന്താ പറഞ്ഞത്?"

"സീരിയസ് ഒന്നുമില്ല. ഞാൻ പറഞ്ഞില്ലേ, ബിപി കുറഞ്ഞതാണ്."

"എന്റെ ദൈവമേ, നീ കാത്തു. നേരാത്ത നേർച്ചകൾ ഇല്ല."


അവർ ശ്വാസം നേരെ വീണത് പോലെ ആശ്വസിച്ചു. വൈഗയുടെ തലമുടിയിലൂടെ വിരലുകൾ ഓടിച്ചു. അമ്മയോട് കള്ളം പറഞ്ഞതിന്റെ വേദനയും, മനസ്സിലെ പരിഭ്രാന്തിയും മറച്ചു വെച്ചു കൊണ്ടവൾ നിഷ്കളങ്കമായി ചിരിച്ചു.


Rate this content
Log in

More malayalam story from N N

Similar malayalam story from Drama