വൈഗയുടെ 30 ദിവസങ്ങൾ - "ബയോപ്സി"
വൈഗയുടെ 30 ദിവസങ്ങൾ - "ബയോപ്സി"


ദിനം 26: 3 മാർച്ച് 2021
ശാരദ രാവിലെ കാന്റീനിലേക്ക് പോയ തക്കം നോക്കി വൈഗ ഡോക്ടർ ജോസഫിന്റെ അടുത്തെത്തി. ചീഫ് ന്യൂറോ സർജൻ.
"ഗുഡ്മോണിങ് ഡോക്ടർ!"
"ഗുഡ്മോർണിംഗ! ഇപ്പൊ എങ്ങെനെയുണ്ട്?"
"എല്ലാം ഓക്കേ ആയി ഡോക്ടർ."
"അതുകൊണ്ടാണോ ഇങ്ങനെ ഇറങ്ങി നടക്കുന്നത്?"
"ഡോക്ടർ പ്ലീസ്. എനിക്ക് ഇന്ന് തന്നെ ഡിസ്ചാർജ് ആവണം."
"താനെന്താ ഈ പറയുന്നത്? You are a patient."
"No. I am not a patient."
ഡോക്ടർ ജോസഫ് ചിരിച്ചു.
"ഈ ആത്മധൈര്യവും ആത്മവിശ്വാസവും വളരെ നല്ലതാണ്. പക്ഷേ, ഡോക്ടറെ ധിക്കരിച്ചാവരുത്. തന്റെ ഒരു റിക്വസ്റ്റ് ഞാൻ സ്വീകരിച്ചു. എന്ന് വച്ച് എല്ലാം അനുവദിക്കാൻ പറ്റോ? അതോ ഫാർമസിസ്റ് ആയത് കൊണ്ട് സ്വയം ചികിത്സ തുടങ്ങാമെന്നു വിചാരിച്ചോ?"
"ഡോക്ടർ അതല്ല, ഒരു പ്രശ്നവുമില്ലാത്ത സ്ഥിതിക്ക് ഡിസ്ചാർജ് ആകാത്തതിനെപ്പറ്റി അമ്മ ചിന്തിക്കും. പുള്ളിക്കാരി കാട് കയറി ചിന്തിക്കുന്ന ആളാണ്. ദയവു ചെയ്ത് എനിക്ക് ഡിസ്ചാർജ് ആയേ പറ്റു."
"Just do what I said and let me see."
"പ്ലീസ് ഡോക്ടർ."
ഡോക്ടറുടെ മുഖത്ത് ഗൗരവം പടർന്നു.
"തനിക്ക് ഇപ്പോ പോകാൻ പറ്റില്ല. ഫൈനൽ ഡയഗ്നോസിസിന് വേണ്ടി ഒരു ബയോപ്സി റിപ്പോർട്ട് ആവശ്യമാണ്."
"ബയോപ്സിയോ?" വൈഗയിൽ ഒരു ഞെട്ടൽ ഉണ്ടായി.
"ഡോക്ടർ, you mean...?"
"താൻ ടെൻഷൻ ആകേണ്ട, ബയോപ്സിക്ക് ആ ഒരൊറ്റ മീനിങ് മാത്രമല്ല."
വൈഗയുടെ മുഖത്തു അൽപം ആശ്വാസം പടരുന്നത് ഡോക്ടർക്ക് മനസ്സിലായി.
"At least അതിനു ശേഷം ഡിസ്ചാർജ് ആകാം."
"ഡോക്ടർ പ്ലീസ്. ഇങ്ങോട്ട് തന്നെയാണ് ദിവസവും വരുന്നത്. ഞാൻ ഒരു പ്രായപൂർത്തിയായ ആളുമാണ്. എന്റെ കൺസന്റ് ലെറ്റർ തന്നെയാണ് ഏറ്റവും വലിയ തെളിവ്. ബയോപ്സി എന്ന് കേൾക്കുമ്പോൾ തന്നെ അമ്മ എനിക്ക് വല്ല ക്യാൻസർ ആണെന്നൊക്കെ ചിന്തിക്കും..."
ഒടുവിൽ ഏറെ നേരത്തെ വൈഗയുടെ അപേക്ഷമേൽ ഡോക്ടർ സമ്മതിച്ചു .
"താനിപ്പോൾ ഡിസ്ചാർജ് ആകുവാണെങ്കിലും നാളെ ബയോപ്സി ചെയ്തേ പറ്റൂ, അതിനുള്ള ടെസ്റ്റൊക്കെ ഇപ്പൊ ചെയ്തിട്ടേ വിടത്തുള്ളൂ."
"യെസ് ഡോക്ടർ."
"ഏതെങ്കിലും ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് യൂസ് ചെയ്യുന്നുണ്ടോ?"
"ഒരു മരുന്നും കഴിക്കുന്നില്ല."
"Good, anyway dont worry and be brave and pray."
ഒന്നര മണിയോടെ വൈഗ ഡിസ്ചാർജ് ആയി.
"എന്തായാലും പേടിച്ചു പോയല്ലോടി? ഇനി ഗൗരിയെ വിളിക്കണം."
"അച്ഛനെ അറിയിച്ചോ?"
"ഇല്ല, വെറുതെ കാര്യമറിയാതെ ടെൻഷനടിപ്പിക്കേണ്ട എന്ന് വിചാരിച്ചു."
"അത് നന്നായി ,ഇപ്പോഴെങ്കിലും ബുദ്ധിപൂർവ
്വം ചെയ്തല്ലോ ശാരദകുട്ടി."
അവൾ ശാരദയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
വൈഗ രാവിലെ നേരത്തെ തന്നെ ഹോസ്പിറ്റലിൽ പോകാനായി ഇറങ്ങി.
"നീ എന്താ ഇത്ര നേരത്തെ?"
"എനിക്ക് ഇന്നലത്തെ ഡ്യൂട്ടി ടൈം കുറേശ്ശേയായി തീർക്കണം, ലീവ് ഒന്നുമില്ലല്ലോ."
"ആണോ സൂക്ഷിച്ചു പോണേ, തലവേദന വല്ലതും വന്നാൽ അപ്പോ വണ്ടി ഒതുക്കണം."
"ഞാൻ വണ്ടിക്കല്ല അമ്മേ പോകുന്നത്, ബസ്സിനാണ്."
"ആണോ? എന്തായാലും അത് നന്നായി. ആശ്വാസത്തോടെ ഇവിടെ ഇരിക്കാമല്ലോ?"
" ഗൗരിയേ ഇന്ന് കൂട്ടിക്കൊണ്ടു വന്നേക്ക്, അപ്പൊ ശരി അമ്മ, ഞാൻ പോട്ടെ."
"പോയിട്ട് വരാമെന്ന് പറയെടി"
"ശരി ഭവതി."
അവൾ പുറത്തേക്കിറങ്ങുന്നത് വരെ ശാരദ പടിക്കൽ നോക്കിനിന്നു.
"എന്റെ കുഞ്ഞിനെ കാത്തോളണേ ദൈവമേ."
വൈഗ സുഖമില്ലായ്മയുടെ പേരിൽ മൂന്ന് ദിവസത്തെ ലീവ് എഴുതിക്കൊടുത്തു. ഹോസ്പിറ്റലിലെ മറ്റ് സ്റ്റാഫുകളോ, അവളുടെ വീട്ടുകാരോ ഒന്നും അറിയരുതെന്നും, അല്ലാത്തപക്ഷം ഒരു ട്രീറ്റ്മെന്റ് വേണ്ട എന്നുമുള്ള അവളുടെ അപേക്ഷയെ മാനിച്ചും, നുണകൾ വിശ്വസിച്ചും ഡോക്ടർ ജോസഫ് മറ്റൊരു ഹോസ്പിറ്റലിലെ ചീഫ് ന്യൂറോസർജന് അവളെ റഫർ ചെയ്തു. എല്ലാ പ്രോസിജ്യറിനു ശേഷം വൈഗ നീഡിൽ ബയോപ്സിക്ക് റെഡിയായി. അഞ്ചുമണിക്കൂർ നിരീക്ഷണത്തിനു ശേഷം വീട്ടിൽ പോകാനായി അവൾക്ക് അനുവാദം നൽകി .
"ഡോക്ടർ റിപ്പോർട്ട് ആകാൻ എത്ര ദിവസം എടുക്കും?"
"Usually 6-7 days. അറിയിക്കുമ്പോൾ വരണം. മെഡിസിൻ കറക്റ്റ് കഴിക്കുക, എന്തെങ്കിലും സൈഡ് എഫക്ട് വല്ലതുമുണ്ടെങ്കിൽ വിളിക്കുക. ഉപേക്ഷ വിചാരിക്കരുത്." ഡോക്ടർ ജോസഫ് എന്നോട് പറഞ്ഞു.
"തന്റെ വാശിയും റിക്വസ്റ്റും but I dont think like that, it cant be hidden. വീട്ടുകാരെ അറിയിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല."
"ഡോക്ടർ എല്ലാം ക്ലിയർ ആയിട്ട് പറയുന്നതാ കുറച്ച് കൂടി നല്ലത്. വളരെ സെൻസിറ്റീവാണ് അമ്മ. അച്ഛന് ലീവ് ഇതുവരെ കിട്ടിയിട്ടില്ല. അതിനു ശേഷമാണെങ്കിലും കുഴപ്പമില്ല."
"ഓക്കേ, ഫൈൻ. അമ്മ ഹൃദരോഗിയാണെന്നല്ലേ പറഞ്ഞത്?"
"ഉം..."
അവൾ തലതാഴ്ത്തി കൊണ്ട് മൂളി. കള്ളം പറയാതെ രക്ഷയില്ലെന്ന് തോന്നിയത് കൊണ്ടാണ് വൈഗ അങ്ങനൊരു നുണ ഡോക്ടർ ജോസഫ്നോട് പറഞ്ഞത്.
"പാവം അമ്മ ഇതൊന്നും അറിയുന്നില്ലല്ലോ, അറിഞ്ഞാൽ എന്നെ തല്ലിക്കൊല്ലും." അവൾക്ക് സങ്കടം തോന്നി.
"രണ്ട് ദിവസം നന്നായി റസ്റ്റ് എടുക്കുക. എന്നിട്ട് ജോലിക്ക് പോയാൽ മതി."
"ഒക്കെ ഡോക്ടർ, താങ്ക് യു."
" എങ്ങനെയാ പോകുന്നത്?"
"ടാക്സി പറഞ്ഞിട്ടുണ്ട്."
"ഓക്കേ. Take care."
"താങ്ക് യു ഡോക്ടർ!"