STORYMIRROR

N N

Drama Romance

3  

N N

Drama Romance

വൈഗയുടെ 30 ദിവസങ്ങൾ - "അഭിമാനം"

വൈഗയുടെ 30 ദിവസങ്ങൾ - "അഭിമാനം"

2 mins
189

ദിനം 20: 5 ഡിസംബർ 2020


"ഡോക്ടർ, മിസ് വൈഗ അപ്പോയ്ന്റ്മെന്റ് ചോദിച്ചിട്ടുണ്ട്. എന്താ പറയേണ്ടത്?"

"വൈഗ?" വരുൺ പേരെടുത്ത് ചോദിച്ചു.

"ഇവിടത്തെ ഫാർമസിസ്റ്റ് ആണെന്നാ പറഞ്ഞത്.

"ഓ യെസ്, വൈകിട്ട് നാലുമണി പറഞ്ഞോളൂ."

"ഒക്കെ ഡോക്ടർ."

വരുൺന്റെ മുഖത്ത് പേരറിയാത്തൊരു സന്തോഷം പ്രകടമായി, അവന്റെ ഹൃദയം വല്ലാതെ തുടിച്ചു..


വൈഗ ഹെഡ് ഫാർമസിസ്റ്റിന്റെ അനുവാദത്തോടെ നാലുമണിക്ക് ഇറങ്ങി. കാർഡിയോളജി ഡിപ്പാർട്മെന്റ്.


"ഡോക്ടർ വരുൺ ഇല്ലേ, ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു?"

വൈഗ അവിടെ കണ്ട ഒരു സിസ്റ്ററോട് ചോദിച്ചു.

"വൈഗ."

"അതേ."

"ഒരു മിനിറ്റ്."

"ഹലോ, ഡോക്ടർ വൈഗ കാണാൻ വന്നിട്ടുണ്ട്. അകത്തേക്ക് വിടാമോ?"

.............

"ഒക്കെ ഡോക്ടർ."

അവർ ഫോൺ വെച്ചിട്ടവൾക്കനുവാദം നൽകി.

"കുട്ടി ചെന്നോളൂ"

"താങ്ക്യൂ!"


 വൈഗ വരുൺന്റെ ക്യാബിൻ ഡോറിൽ തട്ടി. 

"May I come in, sir?"

"Come in."

"ഹായ്, വൈഗ."

"ഗുഡ് ഈവനിംഗ് ഡോക്ടർ!"

"എന്താ മുന്നറിയിപ്പൊന്നുമില്ലാതെ/"

വൈഗയുടെ മുഖത്ത് ചിരി ഉണ്ടായിരുന്നില്ല.

"Any problem?"

 പൊതുവേയുള്ള സീരിയസ് ഭാവം തന്നെയാണ് വരുൺന്റെ മുഖത്തും.


"പ്രത്യേകിച്ചൊന്നുമില്ല ഡോക്ടർ, ഒരു സംശയം നേരിട്ട് ചോദിച്ചു തീർക്കാൻ വന്നതാണ്."

"ചോദിച്ചോളൂ," വൈഗ മടിക്കുന്നത് കണ്ടു വരുൺ പറഞ്ഞു.

"ഡോക്ടർന്റെ റെക്കമെന്റേഷൻ കാരണമാണോ എനിക്ക് ഈ ജോലി കിട്ടിയത്"

വരുൺന്റെ മുഖത്തേക്ക് വൈഗ സൂക്ഷിച്ചു നോക്കിയെങ്കിലും ഒരു ഭാവവ്യത്യാസവും സംഭവിച്ചില്ല."അല്ലെങ്കിലും വികാരമില്ലാത്ത ഇയാളുടെ മുഖത്തേക്ക് ശ്രദ്ധിച്ചിട്ട് കാര്യമില്ല," അവൾ മനസ്സിൽ തന്നെ തന്നെ കുറ്റപ്പെടുത്തി.

വൈഗ വീണ്ടും ചോദ്യം ആവർത്തിച്ചു.

"അല്ല."

"പച്ചക്കള്ളം."

"ഞാൻ കള്ളം പറയുകയല്ല. തനിക്ക് ഇവിടെ ജോലി കിട്ടാൻ കാരണം തന്റെ അടിസ്ഥാനയോഗ്യത തന്നെയാണ്. എന്റെ

റെക്കമെന്റേഷൻ കൊണ്ട് താനൊരു ബികോം യോഗ്യതയുള്ള ആളാണെങ്കിൽ ഫാർമസിസ്റ്റ് വേക്കൻസിയിൽ വൈഗക്ക് ജോലി ലഭിക്കുമോ? So main thing is your qualification."

വൈഗ ഒന്നും മിണ്ടിയില്ല.


 "പിന്നെ എന്റെ റെക്കമെന്റേഷൻ, its a help for to fulfil your wish. താൻ ഓർക്കുന്നില്ലേ, അന്നത്തെ പെണ്ണുകാണലിൽ വൈഗ പറഞ്ഞ ആഗ്രഹങ്ങൾ. അതിലൊരു ആഗ്രഹമായിരുന്നു നല്ലൊരു ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ജോലി ലഭിക്കുക. അതിനൊരു സഹായം, അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ. തന്റെ ആഗ്രഹത്തിന്റെ വാതിൽക്കൽ വരെ എത്തിയിട്ട്, lack of your hospital experience മൂലം ആ വാതിൽ, തന്റെ മുന്നിൽ തുറക്കപ്പെടാതെ പോകരുതെന്ന് തോന്നി."

"അത് ഡോക്ടറെ ബാധിക്കുന്ന കാര്യമാണോ?"

"വൈഗ, താൻ മനസ്സിലാക്ക്. എന്റെ റെക്കമെന്റേഷൻ മാത്രമല്ല, your qualification and interview performance... ഇതൊക്കെ തന്നെയാണ് അടിസ്ഥാനയോഗ്യത."

"എന്ത് യോഗ്യതയാണെങ്കിലും ശരി ഡോക്ടർ, എനിക്ക് അന്യരുടെ സഹായത്തിന്റെ ആവശ്യമില്ല."


വരുൺ നിശബ്ദനായി. "അന്യർ"ആ വാക്കവന്റെ ഹൃദയത്തിൽ തറച്ചു. അവന്റെ മുഖത്ത് ആദ്യമായി കോപം ജ്വലിച്ചതവൾ കണ്ടു.

"എനിക്ക് കുറച്ചു തിരക്കുണ്ട്... നിങ്ങളോട് സംസാരിച്ചു കളയാൻ നേരമില്ല. Getout!"

"ഡോക്ടർ, നിങ്ങൾ എന്നോട് പറയാതെ ചെയ്തത് ശരിയായില്ലന്നേ ഞാൻ..."

"I say you getout, തനിക്ക് വേണ്ടെങ്കിൽ റിസൈൻ ചെയ്തിട്ട് പോ. ഇയാൾ പറഞ്ഞതാ ശരി, I don't have any right to concern about you, that's my fault. ഒരാളെ സഹായിക്കുക എന്നതെ ആ നിമിഷം ഞാൻ ചിന്തിച്ചുള്ളൂ."

"നിങ്ങൾ എന്ത് ചിന്തിച്ചാലും, എന്നോട് ചോദിക്കാതെയും പറയാതെയും ചെയ്തത് ശരിയായില്ല. റിസൈൻ ചെയ്യാൻ തന്നെയാ പോകുന്നത്. എനിക്ക് നിങ്ങളുടെ പിൻബലത്തിൽ കിട്ടിയ ജോലി ആവശ്യമില്ല, നിങ്ങളെന്റെ രക്ഷകൻ ഒന്നുമല്ലല്ലോ?"

"You, get out!"

വരുൺ ക്ഷമ നശിച്ച പോലെ അവളോട് ചൂടായി. അതവളെ കൂടുതൽ ചൊടിപ്പിച്ചു.വൈഗ വായിൽ വന്നത് വിളിച്ചു പറഞ്ഞു.


"നിങ്ങളിങ്ങനെ കിടന്നു ചൂടാകേണ്ട കാര്യമില്ല, ഇപ്പോൾ മനസ്സിലായി നിങ്ങളുടെയൊക്കെ അസുഖം..."

തന്റെ അഭിമാനത്തിനേറ്റ ക്ഷതം വരുണിൽ വല്ലാത്തൊരു ഭാവവ്യത്യാസം ഉണ്ടാക്കി. ആ ഭാവം വൈഗയെ പെട്ടെന്ന് നിശബ്ദമാക്കി. അവൻ അവളെ കുറച്ചു നിമിഷം നോക്കി നിന്നതിനു ശേഷം ബാഗുമെടുത്ത് ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി പോയി.  വൈഗ താൻ വിളിച്ചുപറഞ്ഞ വാക്കിന്റെ അർത്ഥത്തെ ചുരന്നു നോക്കിയപ്പോൾ, സ്വയം അവളെ ശപിച്ചു.

"തന്റെയീ നശിച്ച ദേഷ്യം"... അവൾക്ക് സങ്കടം തോന്നി. അവൾ പുറത്തേക്കിറങ്ങി നോക്കിയെങ്കിലും വരുണിനെ കണ്ടില്ല. പുറത്തു നിന്ന സിസ്റ്റർ അവളെ തുറിച്ചു നോക്കി.


അവൾ റിസപ്ഷനിൽ ചെന്ന് തന്റെ റിസൈൻ ലെറ്റർ എഴുതാൻ തുടങ്ങി. പക്ഷേ കഴിയുന്നില്ല. വരുണിന്റെ മുഖത്തെ ആ ഭാവം അവളുടെ മനസ്സിലേക്ക് വന്നു. ആരോരുമല്ലാത്ത അതും നാണം കെടുത്തി വിട്ടിട്ടും തന്നെ സഹായിക്കാൻ കാണിച്ച മനസ്സിന്റെ നന്മ കാണുന്നതിനു പകരം തന്റെ അഭിമാനം പൊക്കി പിടിച്ചത് തെറ്റായെന്നവൾക്ക് മനസ്സിലായി. അവളാ ഷീറ്റ് പേപ്പർ കീറി കളഞ്ഞു.


പാർക്കിങ്ങിൽ വരുൺന്റെ കാർ തിരഞ്ഞെങ്കിലും കണ്ടില്ല. കാർമേഘം വന്നു മൂടിയ ആകാശം പോലെ അവൾ മൗനിയായി. ഭാരം കെട്ടി വെച്ച ഹൃദയത്തോടെ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു.


Rate this content
Log in

Similar malayalam story from Drama