വൈഗ വസുദേവ്

Drama Horror

4.0  

വൈഗ വസുദേവ്

Drama Horror

വൈഗ - ഭാഗം പതിനാല്

വൈഗ - ഭാഗം പതിനാല്

4 mins
170


"ദീപേച്ചീ..." പ്രതീക്ഷ് അകത്തേക്ക് പോകാൻ തുടങ്ങി.

"നിൽക്ക്..." മീശക്കാരൻ പ്രതീക്ഷിൻ്റെ മുന്നിൽ കൈനീട്ടി തടഞ്ഞു.

"നീ... ആരാണ്...?" മീശക്കാരൻ ചോദിച്ചു...

പ്രതീക്ഷിൻ്റെ മുഖം ചുവന്നു. തൻ്റെ വാക്കിനു കാതോർത്തു നിൽക്കന്നവരുടെ മുഖത്തെ ആകാംക്ഷ എത്രയുണ്ടെന്ന് അവരുടെ നോട്ടത്തിൽ നിന്നും മനസിലാവും...

പ്രതീക്ഷ് മീശക്കാരൻ്റെ കൈ തട്ടിമാറ്റി.


"അതു ചോദിക്കാൻ ഇയാൾ ആര്...?" പ്രതീക്ഷ് കലിപ്പോടെ ചോദിച്ചു.

"നീ... ആരെടാ...? എൻ്റെ വീട്ടിൽ വന്ന് എൻ്റെ കൈ തട്ടിമാറ്റുന്നോ...? എൻ്റെ വീട്ടിൽ വന്നിട്ട് ഞാനാരാണെന്നോ...?" മീശക്കാരൻ മീശ ഒന്നു കൂടി പിരിച്ചു. അയാളുടെ ശിങ്കിടികൾ പ്രതീക്ഷിനടുത്തെത്തി.

"നീ ആരപ്പാ...? ആദ്യം നീ ആരെന്നു പറയ്...? ഇതുവരെ ഇങ്ങനൊരാളും വന്നു കണ്ടിട്ടില്ലല്ലോ...?"

വെറുതെ തടി കേടാക്കാതെ പോകാൻ നോക്ക് കൊച്ചനേ... വെറുതെ ഷോ കാണിക്കാതെ..." ശിങ്കിടികളിൽ ആരോ പറഞ്ഞു.


"പോകാൻ തന്നെയാണ് വന്നത്. ഞാൻ പ്രതീക്ഷ്, എൻ്റെ സഹോദരി അകത്തുണ്ട്..." അവരോട് അങ്ങനെ പറഞ്ഞിട്ട് അകത്തേക്ക് നോക്കി പ്രതീക്ഷ് വിളിച്ചു. 

"ദീപേച്ചി... ദീപേച്ചീ..." 

വിളി കേട്ടിട്ടാവണം ദീപ അകത്തു നിന്നും ഇറങ്ങി വന്നു.

പ്രതീക്ഷിനെ ദീപ പ്രതീക്ഷിച്ചിരുന്നില്ല.


"പ്രതീക്ഷ്..." ദീപ സങ്കടത്തോടെ വിളിച്ചു.

"ചേച്ചി വിഷമിക്കാതെ... കൂട്ടിക്കൊണ്ടു പോകാനാണ് ഞാൻ വന്നത്. ചേച്ചി വേഗം റെഡിയാക്..." ദീപയോട് അത്രയും പറഞ്ഞിട്ട് പ്രതീക്ഷ് മീശക്കാരൻ്റെ അടുത്തെത്തി.

"ചേട്ടന് എത്ര തവണത്തെ വാടക തരാനുണ്ട്...?"

"മൂവായിരം വച്ച് മൂന്ന് തവണത്തെ..."


"ഇത് പതിനായിരം ഉണ്ട്... പത്തു ദിവസത്തിനകം സാധനങ്ങൾ മാറ്റിക്കോളാം. എന്നിട്ട് താക്കോൽ തരാം ..." മീശക്കാരൻ സന്തോഷത്തോടെ തലകുലുക്കി.

"വരിനെടാ..." മീശക്കാരൻ കൂട്ടാളികളെയും കൂട്ടി ഇറങ്ങിപ്പോയി.

ചുറ്റും കാഴ്ച കാണാൻ നിന്നവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

എല്ലാവരും മുറ്റത്തു നിന്നും പോയിക്കഴിഞ്ഞിട്ടാണ് പ്രതീക്ഷ് അകത്തു കയറിയത്.


മുറിയിൽ കട്ടിലിൽ രാജേഷിനിരുവശവും കുട്ടികൾ രണ്ടും പേടിച്ചിരിക്കുന്നത് കണ്ട പ്രതീക്ഷീനു വല്ലാതെ സങ്കടം തോന്നി.

"മക്കളെ... പേടിക്കണ്ട കേട്ടോ... അങ്കിൾ അവരെ ഓടിച്ചു വിട്ടു. ഇനിയാരും വരില്ല. രാജേട്ടാ നമുക്ക് പോകാം. ദീപേച്ചീ... മക്കളെ ഒരുക്ക് ദീപേച്ഛിയും റെഡിയായി വാ... രാജട്ടൻ്റെ ഡ്രസ്സ് എവിടെ...? തൽക്കാലം തുണിയും അങ്ങനെയുള്ള അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്താൽ മതി... ബാക്കി രണ്ടു ദിവസത്തിനുള്ളിൽ ഞാനെടുപ്പിച്ചോളാം..."


"പ്രതീക്ഷ്... ഇവിടെ ഇപ്പോൾ...?" രാജേഷ് ചോദിച്ചു.

"ഞാൻ ഇങ്ങോട്ടായി വന്നതാണ്." 

"പക്ഷെ..." രാജേഷ് എന്തോ ചോദിക്കാൻ തുടങ്ങി.

"ഞങ്ങൾ വന്നാൽ താമസിക്കാൻ ഒരു വീട് വേണ്ടേ...? വീടു കിട്ടും വരെ എവിടെ താമസിക്കും...? ദീപ ചോദിച്ചു.


"അതൊന്നും ഓർത്ത് വിഷമിക്കേണ്ട. ഞാനല്ലേ പറയുന്നത്...? എന്നെ വിശ്വസിക്കാം... ഈ മക്കളെ നന്നായി വളർത്തേണ്ടേ... പഠിപ്പിക്കേണ്ടേ...? രാജേട്ടൻ്റെ കാര്യങ്ങൾ നോക്കേണ്ടേ...? അതിനൊക്കെ ഒരു വഴിയുണ്ടാക്കാം. ഇപ്പോൾ എൻ്റൊപ്പം വരാം. മരിക്കാൻ ആലോചിച്ചതല്ലേ...? ഒന്നു കൂടി ജീവിതത്തെ സ്നേഹിച്ചു നോക്കാം... എന്നിട്ടും മുന്നോട്ടു പോകാൻ പറ്റില്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ ആവാം..."


"ഇങ്ങനെ ഞങ്ങളെ സ്നേഹിക്കാൻ എന്താ കാരണം? എൻ്റെ അമ്മയോട് കാണിക്കുന്ന സ്നേഹം ഞാൻ കണ്ടതാണ്. ഇപ്പോൾ ഞങ്ങളോടും..." ദീപയുടെ കണ്ണു നിറഞ്ഞു.

"എനിക്ക് സഹോദരിയില്ല. ഇപ്പോൾ അച്ഛനും അമ്മയും ഇല്ല, അവർ മരിച്ചു പോയി. ഒറ്റമോനാണ്. ഒറ്റയ്ക്കാവണം ആ വിഷമം അറിയാൻ. നിങ്ങളെ കണ്ടപ്പോൾ എൻ്റെ സഹോദരിയാണെന്ന് ഒരു ഫീൽ... ചിലപ്പോൾ മറ്റാരായാലും ഞാൻ ഇങ്ങനെയാവും ചെയ്യുക..."

"ശരി...ദീപേ... അത്യാവശ്യം വേണ്ടത് എടുക്ക്..." രാജേഷ് പറഞ്ഞു.


...............     ..................


വൈഗ കുറെ പ്രാവശ്യം പ്രതീക്ഷിന് കോൾ ചെയ്തു. എന്നാൽ നോട്ട് റീച്ചബിൾ എന്നാണ് പറയുന്നത്.

"ശ്ശെ... റേഞ്ച് ഇല്ലാത്ത ഏതുനാട്ടിലാ പോയത്...? എത്ര നേരായി വിളിക്കുന്നു?" വൈഗ തന്നത്താൻ പറഞ്ഞു.

"എന്താ മോളെ... ആരാടാ പറഞ്ഞത്...?" ഗീതമ്മ ചോദിച്ചു.

"മോൾക്കെന്താ ഒരു വിഷമം പോലെ...?"


"ഒന്നുമില്ല... ഗീതമ്മേ... പ്രതീക്ഷ് പോയിട്ട് ഒരു വിവരവും ഇല്ല. ദീപേച്ചിയെ കാണാൻ പോയതല്ലേ...? നമ്മൾ ഇവിടെ ടെൻഷനടിച്ചിരിക്കവാണെന്നറിയാലോ...? എന്നിട്ടും..... ഒന്നു വിളിക്കാലോ... ചെന്നു എന്നെങ്കിലും പറയാലോ...?"

"ഞാനും അതോർത്ത് ഇരിക്കയാ... മനസ്സിൽ തീയാണ് മോളെ... അവൾ വല്ല അവിവേകവും..."

"അയ്യോ... അങ്ങനെയൊന്നും പറയാതെ... മനസ്സിൽ പോലും ഓർക്കരുത്... മറ്റെന്തെങ്കിലും കാരണം കാണും അതാവും. ചിലപ്പോൾ ഇങ്ങെത്തിക്കാണും... അതാവും..."


"എല്ലാ അമ്മമാരും ചിന്തിക്കും കുഞ്ഞ് വയറ്റിലാവുമ്പോൾ ഹോ... ജനിച്ചു കഴിഞ്ഞാൽ രക്ഷപെട്ടു എന്ന്. ജനിച്ചു കഴിഞ്ഞാലോ...? കുറച്ചു വളർന്നാൽ രക്ഷപ്പെട്ടു എന്ന്, പിന്നെ ജോലി കിട്ടിയാൽ... കല്യാണം നടത്തിയാൽ... അങ്ങനെ അമ്മാർ മരിക്കും വരെ മക്കളെക്കുറിച്ച് ഓരോരോ ആധിയും ചിന്തയുമായിട്ടാണ് ജീവിച്ചു തീർക്കുന്നത്. ഒരുപാട് പ്രതീക്ഷയോടെ കല്യാണം കഴിപ്പിച്ചയച്ചതാണ്... പറഞ്ഞിട്ട് എന്തു കാര്യം, അവളുടെ വിധി..."

"സാരമില്ല... കഴിഞ്ഞു പോയതിൻ്റെ ബാക്കി നോക്കാം... അതല്ലേ പറ്റൂ...?" വൈഗ സമാധാനിപ്പിച്ചു.


"മോളെ... ഷോപ്പിൽ വിളിച്ചു പറഞ്ഞോ വരാൻ ലേറ്റാവുമെന്ന്...?" അങ്ങോട്ടു കടന്നു വന്ന റഹീമ ചോദിച്ചു.

"ഉംം പറഞ്ഞു ചേച്ചി... ലീവെടുത്തു..."

"അതു നന്നായി... മോളു പോയാൽ ഇന്നു ഡിസ്ചാർജ് ഉണ്ടായെന്നു വരില്ല. ഓരോന്ന് ആലോചിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കും... അല്ല രണ്ടു പേർക്കും എന്താ ഒരു വിഷമം പോലെ...?"

"ഏയ് ഒന്നുമില്ല ചേച്ചി..." വൈഗ പ്രതീക്ഷിൻ്റെ കോൾ പ്രതീക്ഷിച്ചിരുന്നു. മനസ് ആകെ കലങ്ങിയിരിക്കുന്നു. വൈഗ ഗീതമ്മയെ നോക്കി. ട്രിപ്പ് കേറിയതിനാലാവാം ഗീതമ്മ ഉറങ്ങിപ്പോയി.

പാവം ഉറങ്ങട്ടെ... 


...............      ...............     ..............


കാറിലെ യാത്ര കുട്ടികൾക്ക് ഇഷ്ടമായി... അച്ചുവും കിച്ചുവും പുറത്തെ കാഴ്ചകൾ കണ്ട് പരസ്പരം എന്തൊക്കയോ പറയുന്നു.


"ഒന്നുമിണ്ടാതിരിക്കെൻ്റെ അച്ചൂ..." ദീപ ഇടയ്ക്ക് ശാസിക്കുന്നുണ്ട്. അല്പനേരം മിണ്ടാതിരിക്കും പിന്നെയും കലപില തുടങ്ങും.

"സാരമില്ല ദീപേച്ചീ... അവർ മിണ്ടട്ടെ..." പ്രതീക്ഷ് ദീപയോട് പറഞ്ഞു.

"ഇനിയും ഒരുപാട് ദൂരമുണ്ടോ... പ്രതീക്ഷ്...?" രാജേഷ് ചോദിച്ചു.

"ഇല്ല രാജേട്ടാ... ഒരു പത്തു മിനിറ്റിനുള്ളിൽ നമ്മൾ വീട്ടിൽ എത്തും..." പ്രതീക്ഷിൻ്റെ മനസ്സിൻ്റെ സന്തോഷം വാക്കിലിലും ഉണ്ടായിരുന്നു.


"പരിചയക്കാരുടെ വീടാണോ...?" ദീപ ചോദിച്ചു.

"അതെ... ദീപേച്ചീ..." മെയിൻ റോഡിൽ നിന്നും പഞ്ചായത്ത് റോഡിൽ കൂടി ചെന്ന് ഗേറ്റിൻ്റെ മുന്നിൽ പ്രതീക്ഷ് കാർ നിർത്തി. കാറിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു ഇട്ടു. വീണ്ടും കാർ സ്റ്റാർട്ട് ചെയ്ത് പോർച്ചിൽ കാർ നിർത്തി. 

"ഇരിക്കൂ... ഞാനിപ്പോൾ വരാം..." കാറിൽ നിന്ന് ഇറങ്ങിയ പ്രതീക്ഷ് രാജേഷിനോടും ദീപയോടും പറഞ്ഞു.


കതക്തുറന്ന് അകത്തു കയറിയ ഹാളിൽ നിന്നും എന്തൊക്കയോ എടുത്ത് ഒരു മുറിയിൽ വെച്ചുപൂട്ടി. തിരികെ വന്ന് ബാക്ക്ഡോർ തുറന്ന് രാജേഷിനെ താങ്ങി ഇറക്കി. അപ്പോഴേയ്ക്കും ദീപ വന്ന് ഇപ്പുറത്തും പിടിച്ചു. രണ്ടു പേരുംകൂടി അകത്ത് ഹാളിലുള്ള സോഫായിൽ കൊണ്ടിരുത്തി.


രാജേഷ് ഹാളിലാകെ നോക്കി. വലിയ വീടാണ്. അച്ചുവും കിച്ചുവും ഓടിനടന്ന് അവിടെമെല്ലാം കണ്ടു.

"എനിക്കിഷ്ടായി അമ്മേ... ഈ വീട്... നമുക്ക് ഇവിടെ താമസിച്ചാൽ മതി കേട്ടോ അമ്മേ..." അച്ചു ദീപയോട് പറഞ്ഞു.

"അച്ചു... മോൻ ഇവിടെ നിന്ന് ഒരിടത്തും പോകേണ്ട. ആരും ഇവിടെ നിന്നും പറഞ്ഞു വിടില്ല. ദീപേച്ചീ... ഇത് സ്വന്തം വീടായി കരുതിയാൽ മതി..."

"ഇതിന് വാടക കൂടുതൽ ആവില്ലെ...? എങ്ങനെ കൊടുക്കും? ഒരു ചെറിയ വീട് മതിയാരുന്നു..."


"ദീപേച്ചി... ഇത് എൻ്റെ വീടാണ്... ഇനി മുതൽ നമ്മുടെ..."

"ങേ..." ദീപ ആശ്ചര്യത്തോടെ പ്രതീക്ഷിനെ നോക്കി.


"നമ്മുടെ എന്നു പറഞ്ഞത് ഗീതമ്മ ഇപ്പോൾ ഞങ്ങളുടെയും അമ്മയാണ്. അതാണ് നമ്മുടെ എന്നു പറഞ്ഞത്. ഈ വീട്ടിൽ താമസം ഉള്ളത് ഞാൻ ലീവിനു വരമ്പോൾ മാത്രമാണ്. എനിക്ക് ഒരു മുറി മതി. ഞാനൊന്ന് പുറത്തു പോയിട്ടു പലചരക്ക് വാങ്ങിച്ചോണ്ട് വരാം. അപ്പോഴേയ്ക്കും ചായ തിളപ്പിച്ച് രാജേട്ടനും മക്കൾക്കും കൊടുക്ക്. ഫ്രിഡ്ജിൽ എല്ലാം ഉണ്ട്. രാജേട്ടാ... സ്വന്തം അനിയൻ പറയുന്നതായി കരുതണം..." പ്രതീക്ഷ് രാജേഷിൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. രാജേഷ് പ്രതീക്ഷിൻ്റെ കയ്യെടുത്ത് തന്റെ നെഞ്ചോട് ചേർത്തു. അതുമതിയായിരുന്നു പ്രതീക്ഷിന്.


"ഞാൻ വേഗം വരാം..." പ്രതീക്ഷ് കാറോടിച്ച് പോകുന്നത് ജനലിലൂടെ രാജേഷും ദീപയും കണ്ടു.

"രാജേട്ടാ... ഇത്രയും നല്ല ചെറുപ്പക്കാർ ഇപ്പോഴും ഉണ്ടോ...? വിശ്വസിക്കാൻ ആവുന്നില്ല."

"എനിക്കും..." രാജേഷ് അത്രയേ പറഞ്ഞുള്ളൂ...


.............     ..............    ..............


"ദീപ എവിടെ...?" ഗീതമ്മ ആരോടെന്നില്ലാതെ ചോദിച്ചു.

"അതാരാ ഗീതമ്മേ...?" റഹീമ ഗീതമ്മയോട് ചോദിച്ചു.

"അത്... ഗീതമ്മ എണീറ്റിരുന്ന് മുറിയാകെ നോക്കി."

"വൈഗ മോൾ എവിടെ...? വീട്ടിൽ പോയോ...?"


"അതുശരി... വൈഗയെ ആണോ ദീപയെന്നു വിളിച്ചത്...? അതു കൊള്ളാം... വൈഗ പുറത്തുണ്ട്.. ആരോ ഇപ്പോൾ വരും എന്നു പറഞ്ഞു. നോക്കാൻ ഇറങ്ങിപ്പോയതാ..."

"ഉംം..." ഗീതമ്മ ഒന്നുമൂളി... 

"ചായയെടുക്കട്ടെ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ...?"

"വിശപ്പില്ല..."

"അതു പറഞ്ഞാൽ പറ്റില്ല. മരുന്ന് കഴിക്കേണ്ടതല്ലേ...? അല്പമെങ്കിലും കഴിക്കണം." റഹീമ പ്ലേറ്റിൽ രണ്ടു ദോശ എടുത്തു. ഇഷ്ടത്തോടല്ലെങ്കിലും ഗീതമ്മ കൈകഴുകി വന്നു...


ദോശ മുറിച്ച് ചട്ണിയിൽ മുക്കി എടുത്തെങ്കിലും വായിൽ വെക്കാൻ ആയില്ല. "ൻ്റെ കുട്ടീ... എനിക്ക് ഒന്നും വേണ്ട. തൊണ്ടയിൽ നിന്നും ഇറങ്ങില്ല..." "സങ്കടമുള്ളതൊന്നും ഓർക്കേണ്ട ഗീതമ്മേ..." റഹീമയ്ക്ക് ഗീതമ്മയുടെ അവസ്ഥയിൽ വിഷമം തോന്നി.


ദീപയുടെ വിവരം ഒന്നുമറിയാതെ പച്ചവെള്ളം പോലും തനിക്കിറങ്ങില്ല. എൻ്റെ കുഞ്ഞിൻ്റെ അവസ്ഥ എന്താവും... അവർ ഇറക്കി വിട്ടു കാണുമോ...? 


"ആഹ... ഗീതമ്മ സ്വപ്നം കാണുവാണോ...?" അങ്ങോട്ടു കടന്നു വന്ന പ്രതീക്ഷ് ചോദിച്ചു.

"മോനേ... എൻ്റെ... എൻ്റെ മോൾ..."

"ഗീതമ്മയുടെ മോൾ സുരക്ഷിതയായിരിക്കുന്നു. നമുക്ക് ഡിസ്ചാർജ് വാങ്ങി പോയി കാണാം."

"നേരാണോ മോനെ...?"


"ഗീതമ്മ നേരിട്ട് കണ്ട് വിശ്വസിച്ചാൽ മതി... ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം..." പ്രതീക്ഷ് മുറിയിൽ നിന്നും പുറത്തിറങ്ങി.

"മോളെ... എനിക്ക് വിശ്വസിക്കാമോ...? എൻ്റെ മോൾ..."

"ഗീതമ്മയോട് കള്ളം പറയുമോ...? ഇപ്പോൾ തന്നെ ഡിസ്ചാർജ് തരാം എന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ഒരുകാര്യം. ഗീതമ്മ ഇനി തണലിൽ അല്ല താമസിക്കുന്നത്. ദീപേച്ചിയുടെ കൂടെയാവും." വൈഗ പറഞ്ഞു.

ഗീതമ്മയുടെ മുഖത്തെ സന്തോഷം മാഞ്ഞു..       


തുടരും...


Rate this content
Log in

Similar malayalam story from Drama