Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Hibon Chacko

Drama Romance


3  

Hibon Chacko

Drama Romance


ഉപേക്ഷ (ഭാഗം-6)

ഉപേക്ഷ (ഭാഗം-6)

3 mins 173 3 mins 173

“ഞാനെന്നാൽ പൊയ്ക്കോട്ടേ, സമയം ഒരുപാട് വൈകി. ഇനി മുകളിലേക്കില്ല...”

കൈകൾ പിരിയാതെയിരിക്കെ അവൻ നടത്തം നിലപ്പിച്ച് ചെറുചിരിയോടെ പറഞ്ഞു;

“ഹോഹ്... സോറി, ഞാൻ... ഞാനല്പം ചിന്തിച്ചങ്ങു വല്ലാണ്ടായി. വാ, തിരികെയാണ് വഴി... ഞാൻ വഴിവരെ വരാം ഏതായാലും.”

ഇങ്ങനെ പറഞ്ഞു കൊണ്ട് പ്രവീൺ തിരിയാൻ ഭാവിച്ചപ്പോഴേക്കും മറുപടിയായി അവൾ പുഞ്ചിരിയോടെ അവന്റെ കൈകളെ സ്വതന്ത്രമാക്കി.


>>>>>


നന്ദന ഡോറിൽ കുറച്ചു മുട്ടി നോക്കിയ ശേഷവും പ്രവീണിന്റെ അനക്കം കാണാത്തതിനാൽ, അവൾ അവനെ കോൾ ചെയ്തു. 

“അകത്തേക്ക് കയറിവരുവാൻ ഞാൻ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം ഉണ്ടോ! ഡോർ ലോക്ക് അല്ല...”

കോൾ എടുത്തയുടൻ അവനിങ്ങനെ പറഞ്ഞതിൻ പുറത്ത് അവൾ ഡോർ തുറന്നു വീടിനുള്ളിലേക്ക് കയറി. പല ഇടങ്ങളിലും കണ്ണുകളോടിച്ചു അവനെ തിരഞ്ഞ ശേഷം, ബെഡ്‌റൂമിലേക്കായി അവളുടെ നോട്ടം. 

തുറന്നിട്ടിരുന്ന ഡോറിലൂടെ അവൾ അകത്തേക്ക് പ്രവേശിച്ചു. 


“ഇങ്ങനെയാണല്ലേ എന്നെ സ്വാഗതം ചെയ്യുന്നത്!?”

ചെറുചിരിയോടെയുള്ള നന്ദനയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി, കണ്ണുകൾ തുറന്ന് തന്റെ കട്ടിലിൽ കിടക്കെ പ്രവീൺ മൗനം പാലിച്ചു. ചുറ്റും തന്റെ കണ്ണുകളെ പരതുവാൻ വിട്ടു കൊണ്ട് അവൾ തുടങ്ങി;

“ഇന്നലെ ഫോൺ വിളിച്ചപ്പോൾ... പ്രവീൺ വല്ലാതെ ഒറ്റയ്ക്കായെന്ന് തോന്നി ഒന്ന് കാണുവാൻ വന്നതാ... ഇന്നത്തെ വർക്കിന്‌ ജയന്തിയെ ഏല്പിച്ചുവിട്ടു. ഒരു ദിവസമൊന്ന് ഒഴിവെടുക്കണമെന്ന് വിചാരിച്ചിട്ട് ഒരുപാടായി. വീട്ടിലിരുന്നാലത്തെ പുകില് പറയേണ്ടല്ലോ!?”


ഇങ്ങനെ പറഞ്ഞു തീർക്കേ, റൂമിൽ ചെയറുകൾ ഒഴിഞ്ഞതൊന്നും കാണാത്തതിനാൽ നന്ദന അവൻ കിടക്കുന്ന കട്ടിലിന്റെ നടുഭാഗത്തു അരികിലായി ചരിഞ്ഞിരുന്നു. മറുപടിക്ക് മുതിരാതെ ചിന്തയിലാണ്ടു കിടക്കുന്ന പ്രവീണിന്റെ മുഖത്തേക്ക് കുസൃതിഭാവത്തോടെ അവൾ അല്പനേരം നോക്കിയിരുന്നു. മറുപടി എന്നിട്ടും ഇല്ലാതായതോടെ അവൾ തുടങ്ങി;


“ഭാര്യ വിളിച്ചോ, ഇന്ന്... എങ്ങനെയുണ്ട്...? എന്തായാലും കുറച്ചു ദിവസത്തേക്ക് പ്രവീൺ ലീവെടുത്തത് നന്നായി... ഒന്ന് റസ്റ്റ് എടുക്ക്!”

അവൻ ഒരു നിശ്വാസത്തോടെ മൗനം മുറിച്ചു;

“ആ... രാവിലെ വിളിച്ചായിരുന്നു... അവിടെ അവൾക്ക് കുറച്ചു കൂടി ശ്രദ്ധകിട്ടും എല്ലാത്തരത്തിലും എന്നുകരുതി ചെയ്തതാ, സ്വന്തം വീടല്ലേ!

പിന്നെ... പിള്ളേർക്ക് കുറച്ചു ശ്രദ്ധ കിട്ടണേൽ ഞാൻ തന്നെ ഇങ്ങനെ തുനിഞ്ഞിറങ്ങണം! അമ്മയ്ക്ക് വയ്യായ്ക തോന്നിയതു കൊണ്ട്... എല്ലാം കൂടി എന്നെക്കൊണ്ട് കഴിയില്ല എന്നറിയാവുന്നതു കൊണ്ടാ അമ്മ 

ചേട്ടന്റെ വീട്ടിലേക്ക് കുറച്ചു ദിവസത്തേക്ക് പോയത്... ഹൂഹ്...”


എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ശേഷം അവൾ അവനെ നോക്കി മെല്ലെ മറുപടി പറഞ്ഞു;

“എന്നെ സ്വാഗതം ചെയ്ത രീതിയും ഈ കിടപ്പും ഇപ്പോ ദാ ഈ വർത്തമാനവും കേട്ടപ്പോൾ, ഉറപ്പായി... പ്രവീണിന് വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നുണ്ട് അല്ലേ!?”

ഉത്തരം അവൻ സ്വന്തം മൗനത്തിലൊതുക്കി.


അല്പസമയത്തിനകം തല പതിയെ അനക്കിക്കൊണ്ട് നന്ദന പഴയപടി പറഞ്ഞു;

“ഞാനില്ലേ പ്രവീൺ...”

ഒരു നിമിഷം നിർത്തി അവൾ വീണ്ടും തുടർന്നു;

“ഞാനും... എല്ലാം ഉണ്ടായിട്ടും ശൂന്യത അനുഭവിച്ചു വരുന്ന ആളാണെന്നു അറിയില്ലേ...?”

മുഴുമിപ്പിക്കുവാൻ ബുദ്ധിമുട്ടി പാതിവഴിയിലെന്ന പോലെ അവൾ നിർത്തി. നന്ദനയെ കേട്ടെങ്കിലും അവൻ മുകളിലേക്ക് കണ്ണുംനട്ട് കിടന്നു കൊണ്ടിരുന്നു. 


അനക്കംകൂടാതെ, അല്പസമയത്തെ പൊതുനിശ്ശബ്ദത നീക്കി അവൻ പറഞ്ഞു;

“നമുക്കിടയിലും വല്ലാത്ത ശൂന്യതയാ... നന്ദനയ്ക്ക്... തോന്നിയിട്ടില്ലേ!”

ആദ്യമായി പ്രവീൺ തന്റെ പേരെടുത്തു വിളിച്ചത് മറന്ന് അവൾ മറുപടിയായി മുഖവും കണ്ണുകളും സ്വയമല്പം താഴ്ത്തി. ശരീരത്തിനാകെയൊരു നനവു തോന്നിയ അവൾ പെട്ടെന്ന് അവന്റെ നെറ്റിയിലെ കുനു-കുനെയുള്ള വിയർപ്പുപടലങ്ങൾ ശ്രദ്ധിച്ചു. 


“ഞാനീ ഫാനൊന്ന് ഓൺ ചെയ്യട്ടെ?”

അവളുടെയീ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു;

“അല്പം ചൂടാ ഇപ്പോൾ നല്ലത്!”

അല്പസമയം ഇരുവരും മിണ്ടാതങ്ങനെ മുന്നോട്ടു പോയി. നന്ദന പെട്ടെന്ന് എന്തോ തോന്നിയ പോലെ എഴുന്നേറ്റ ശേഷം പറഞ്ഞു;

“ഡോർ ലോക്ക് അല്ല, മറന്നു... ഏതായാലും ചൂടല്ലേ ഇഷ്ടം! ഒട്ടും കാറ്റും വെളിച്ചവുമൊന്നും വേണ്ട...!”


മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവൾ പോയി മെയിൻ ഡോറടച്ചു വന്നശേഷം റൂമിലെ ഡോറും ലോക്ക് ചെയ്തു. ശേഷം അവന്റെയടുത്തു പഴയപടി ചെന്നിരുന്ന ശേഷം കുസൃതിയോടെ ചോദിച്ചു;

“ഇനിയിപ്പോൾ നല്ലവണ്ണം ചൂടായിക്കൊള്ളും!”

അവനൊന്നും മിണ്ടിയില്ല, അസംതൃപ്തനായമട്ടിൽ തുടർന്നു. ഒരുവേള അവൾ മെല്ലെ തന്റെ വലതുകൈയ്യാൽ അവന്റെ നെറ്റിയിലെ വിയർപ്പുകണങ്ങളെ തുടച്ചുനീക്കിക്കൊണ്ടു പറഞ്ഞു;


“ദേ, വിയർത്തൊഴുകാറായി... ചൂടുകൂടി.”

അല്പസമയം അവളങ്ങനെ തുടച്ചു കൊണ്ടിരുന്നു, മെല്ലെ. ശേഷമൊരു നിമിഷം അവൾ തുടങ്ങി;

“ഈ മൂക്കും ചുണ്ടുകളും കണ്ടിട്ട് എനിക്കങ്ങു ചിരി വരുന്നു ഇപ്പോൾ.”

ഇതിനിടയ്ക്ക് അവൾ തന്റെ വലതുകരത്താൽത്തന്നെ അവന്റെ മൂക്കിലും ചുണ്ടുകളിലും ചെറുതായി സ്പർശിച്ചുകഴിഞ്ഞിരുന്നു. ചലനമറ്റവനെപ്പോലെ അവൻ തുടർന്നു. 


ഇത്രയുമായിട്ടും പ്രവീൺ പഴയപടി തുടർന്നതോടെ അവൾക്കാകെ ഒരു ചമ്മലും ചെറിയ അമർഷവും വന്നു. പെടുന്നനെ തന്നെ അത് മറച്ചു അവൾ ബട്ടൺ പാതിയഴിഞ്ഞു കിടന്നിരുന്ന അവന്റെ ഷർട്ടിനിടയിലൂടെ രോമാവൃതമായ നെഞ്ചിൽ മെല്ലെ തടവിക്കൊണ്ട് പറഞ്ഞു;

“ഇവിടെയാണോ ഭാര്യ ചൂടുപറ്റി കിടക്കുന്നത്...? എന്തൊരു രോമമാ ഇത്‌ പ്രവീൺ!”


കുസൃതിയോടെ അവളീ വാചകങ്ങൾ അവസാനിപ്പിച്ചു. അവളുടെ നെറ്റിയിലെ വർദ്ധിച്ചു വന്ന വിയർപ്പുതുള്ളികളെ അവനപ്പോൾ ശ്രദ്ധിച്ചു പോയി. അവൻ തന്റെ ഇടതുകൈ, കിടന്നു കൊണ്ടു തന്നെ അവളുടെ മുഖത്തിനു നേരെ നീട്ടി. അവളാകട്ടെ തന്റെ മുഖം അവിടെക്കടുപ്പിച്ചു അവനെ സഹായിച്ചു പോയി. നെറ്റിയിലെ വിയർപ്പുതുള്ളികളെ അവൻ വടിച്ചു നീക്കുന്നതിനിടയിൽ, ഒരു തുള്ളിയുൾപ്പെടെ അവളുടെ വലതു ചെവിയ്ക്കരുകിലൂടെ-കവിളിലൂടെ കഴുത്തിനൊരുവശത്തേക്ക് ഒഴുകി. അവൻ അതിനു പിറകേ മെല്ലെ തന്റെ വിരലുകളോടിച്ചു. വിരലുകൾ തന്റെ കഴുത്തിലേൽപ്പിച്ച സ്പർശം അവളുടെ തൊണ്ടയാകെ വറ്റിവരളുന്നതിലേക്ക് നയിച്ചു, അവൾ ഉമിനീര് വല്ലാതെ വിഴുങ്ങിപ്പോയി. അവളുടെ വിരലുകൾ അവന്റെ നെഞ്ചിലെ രോമകൂപങ്ങളിൽ, അവളെയറിയിക്കാതെ എന്തൊക്കെയോ മെല്ലെ കാണിച്ചു കൊണ്ടിരുന്നു. 


എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ അറിയുവാനാകാത്ത അവസ്ഥയിൽ അവരിരുവരും, റൂമിലെ ചൂടിന്റെ ആധിക്യമറിയാതെ അങ്ങനെ തന്നെ മുന്നോട്ടു പോയി. സ്വന്തം ഹൃദയമിടിപ്പ് കൂടിനിൽക്കുന്ന ഒരു നിമിഷം അവൾ തന്റെ കൈവിരലുകൾ, തന്റെ മുഖത്തുനോക്കിക്കിടക്കുന്ന അവന്റെ കഴുത്തിലൂടെ ഇടതുകവിളിലേക്ക് പതുക്കെ ഉരസിക്കയറ്റി. ഒന്നു നിർത്തി അവൾ തന്റെ വിരലുകൾ അവന്റെ മുടിയിഴകളിൽ ചികഞ്ഞു തുടങ്ങി, അലക്ഷ്യമായി. അതില്നിന്നുമെന്ന പോലെ അവന്റെ ഇടതുകരം, അവളുടെ കഴുത്തിൽ നിന്നും ഷോൾഡറിലൂടെ ഉരസി വന്നു, ഷോൾഡറിനവസാനം പിടുത്തമിട്ടുപോയി. 


“പ്ര... പ്രവീൺ, ചങ്കിടിക്കുന്നുണ്ടോ?!”

വർദ്ധിച്ച ശ്വസോച്ഛാസത്തോടെ ഒരുവിധം അവളിങ്ങനെ ചോദിച്ചു. മറുപടിയായി, അവൾ കേട്ടു-ഇല്ല എന്നമട്ടിൽ അവനൊന്നു മൂളിപ്പോയി. 

“എനിക്കിനി പിന്നോട്ട് പോകുവാൻ വയ്യ പ്രവീൺ... എന്താ ഇത്‌...?”

ഒന്നു ശ്വാസം വലിച്ചെടുത്തു അടക്കത്തിൽ അവൾ അവനോടിങ്ങനെ പറഞ്ഞു. 


പ്രവീൺ ഒന്നു വല്ലാതായിപ്പോയി. അവിടെ നിന്നും എണീറ്റു പോകണമെന്ന് ഏതോ ഒരു നിമിഷത്തിൽ അവനു തോന്നിയെങ്കിലും, തന്നെക്കൊണ്ടതിന് ഒരിക്കലും സാധിക്കില്ലായെന്നവൻ ആ നിമിഷം തന്നെ മനസ്സിലാക്കി.

“എന്റെ കൈ കഴയ്ക്കുന്നു പ്രവീൺ ഇങ്ങനെ ഇരുന്ന്... ഇനി വയ്യ...”


ഇത്രയും പറഞ്ഞു അവൾ പെടുന്നനെ അവന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു. അവനവളെ വട്ടം കെട്ടിപ്പിടിച്ചു പോയി, തന്നോട് ചേർക്കാനെന്ന പോലെ. അവൾ പതുക്കെ തന്റെ കാലുകൾ ബെഡിലേക്ക് കയറ്റി വെച്ചു, അവന്റെ നെഞ്ചിൽ ചായ്ഞ്ഞിരിക്കെത്തന്നെ. ശേഷം ഒന്നുകൂടി വൃത്തിയായി അവന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു, അവളവനെ ഇറുക്കിപ്പിടിച്ചു കിടന്നു. അവന്റെ വലതുകരം അവളുടെ പുറത്തെ മുടിയാകെ വകഞ്ഞുമാറ്റി, സ്വതന്ത്രമായ അവളുടെ പുറത്തിൻ ലാളന ഏറ്റുവാങ്ങിത്തുടങ്ങി. 


അവൾ വിളിച്ചു, കൊതിയോടെ;

“പ്രവീൺ...”

മറുപടിയായി, അവളുടെ നെറ്റിയിലെ വിയർപ്പുകണങ്ങളെ മറന്ന് അവനവിടെ ചുമ്പനമമർത്തിപ്പോയി.


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama