STORYMIRROR

Jyothi Kamalam

Tragedy

3  

Jyothi Kamalam

Tragedy

തീയിലെ കുളിര്‌

തീയിലെ കുളിര്‌

2 mins
152

മരുന്നിന്റെ ഗന്ധം പേറുന്ന ഇടനാഴിയിൽ ആവശ്യത്തിലധികം താളമടിക്കുന്ന ഹൃദയവുമായി ഇരിക്കുമ്പോൾ പോയകാലത്തെ തന്റെ ബുദ്ധിശൂന്യതയോർത്തു അവൾ പരിതപിച്ചു തിരിച്ചു കിട്ടാത്ത കാലത്തേ നോക്കി അവൾ നെടുവീർപ്പിട്ടു… സ്വയം ശപിച്ചു.

എല്ലാ നവമാധ്യമ കൂട്ടായ്മകളിലും ഒരു ഭ്രാന്തിയെപ്പോലെ അവൾ അലഞ്ഞു. കിട്ടാവുന്ന എല്ലാ മെഡിക്കൽ ബുള്ളറ്റിനുകളിലും അവൾ തിരഞ്ഞു നടന്നു ജിഎം 1 എന്ന ജനിതക രോഗത്തെക്കുറിച്ച്.

അലച്ചിലും മാനസിക പിരിമുറുക്കവും അവളുടെ നെറുകയിൽ ഊടും പാവും നെയ്തു തുടങ്ങി. പതിയെ അശാന്തമായ നിദ്രയിലേക്ക് അവൾ വഴുതിവീണു. ചിന്തകളുടെ തൂക്കു കയറിലേക്ക് ഒരു മരപ്പാലം ദൂരം കടന്ന് അവൾ ഊളിയിട്ടു. പതിയെ ഓർമ്മച്ചെപ്പ് തുറക്കുകയായിരുന്നു വെണ്ണീറിൽ നിന്നും ചാരം മാറി കനൽ കത്തുന്നുണ്ടായിരുന്നു-അതെ ഒന്നൊന്നായി ശരവേഗത്തിൽ കടന്നു പോയ്കൊണ്ടേയിരുന്നു.

തികച്ചും ആഡംബരപൂർവ്വമായ അറബിനാട്. കറുപ്പും വെളുപ്പും വേഷം ആണെങ്കിലും എല്ലാ നിറങ്ങളെയും സ്വീകരിക്കുന്ന നാട്.

ഒട്ടുമിക്ക പ്രവാസികളെയും പോലെ ഗൾഫ് നാട്ടിലെ ആഡംബരവും അത്യാധുനിക സൗകര്യങ്ങളും തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽനിന്നും കിട്ടാതിരുന്ന സർവസ്വാതന്ത്ര്യവും തന്നെയും ഹരം കൊള്ളിക്കുന്നു- ശാലിനിയെ.

ബിസിനെസ്സിൽ ഉണ്ടായ ചടുലമായ പുരോഗതിയും ധനവരവും അലസതയും ശ്രദ്ധക്കുറവും അമിതവിശ്വാസമായും വളർന്നു വന്നു.

പുതിയ കൂട്ടുകാരുടെ നിറസാന്നിധ്യം തന്നെ വീട്ടുകാരിൽനിന്നും അടർത്തിയെടുത്തു. അഭ്യുദയകാംക്ഷികൾ എന്ന് തോന്നിപ്പിച്ചിരുന്ന ചില പരിഷ്കാരികൾ കാൾ ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

ഡ്രെസ്സിന്ടെ അളവ് ചെറുതാകുന്നതിനൊപ്പം തന്ടെ മനസും ചെറുതായി വരുന്നത് അവൾ അറിഞ്ഞില്ല.

നാമൊന്നു നമുക്കൊന്ന് എന്ന ചിന്ത നമുക്ക് രണ്ടു എന്നുമാറി. പെൽവിക് ചെക്കപ്പുകൾ ഏതു പെട്ടിക്കടയിലും ചെയ്യാവുന്ന കാലത്തു മുപ്പത്തിയെട്ടാം വയസിൽ ഗർഭിണിയായ വിദ്യാസമ്പന്നയായ താൻ ശ്രദ്ധിച്ചില്ല. പകരം മാസികകളിൽ സൗന്ദര്യ-ആഡംബര പേജുകൾ മാത്രം തിരഞ്ഞു.

ബിസിനെസ്സിൽ പൊടുന്നനെ ഉണ്ടായ തകർച്ച നാട്ടിലേക്ക് ചേക്കേറാൻ നിർബന്ധിതരാക്കി. പണത്തിന്ടെ പച്ചപ്പ്‌ കണ്ടു കൂടെ ഉണ്ടായിരുന്നവർ ജീവിതത്തിൽ തട്ടുകേട് വന്നപ്പോൾ കൈവിട്ടു.

ഓരോ തവണ കൈക്കുഞ്ഞുമായി ഹോസ്പിറ്റൽ പടികൾ കയറി ഇറങ്ങുമ്പോഴും ഓരോ ഓരോ തിരിച്ചറിവുകൾ തേടി എത്തിക്കൊണ്ടേയിരുന്നു. അത്യപൂർവമായ ജനിതകരോഗത്തിനു ഉടമയാണ് തന്ടെ കുഞ്ഞെന്ന സത്യം - ശ്വാസകോശങ്ങളുടെയും കണ്ണുകളുടെയും പ്രവർത്തനം നിലച്ചു തുടങ്ങിയെന്നും ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതി ആയി എന്നും മറ്റും മറ്റും ... മെല്ലെ അറിഞ്ഞു തുടങ്ങി.

മെസെന്ജറിന്ടെ മണിനാദം കേട്ടാണവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. ഏതോ പ്രാർത്ഥന കൂട്ടായ്മ ...”ഈശോ നിങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു” വാട്സാപ്പ് അമ്മാവന്മാർ പടച്ചു വിടുന്ന്ന ആൾ ദൈവങ്ങളെ കളിയാക്കി പലപ്പോഴും കോളേജ് ഗ്രുപ്പുകളിൽ പോസ്റ്റിയിട്ടുള്ള അവൾ പലവേള ആൾദൈവങ്ങളെ പോലും അഭയം പ്രാപിച്ചു.

നനുത്ത ഒരു തലോടൽ സമ്മാനിച്ച് വെള്ള കുപ്പായമിട്ട ദൈവത്തിന്ടെ സാന്ത്വന മാലാഖ കടന്നു പോയി. കുട്ടി പോയി എന്തേലും കഴിച്ചിട്ട് വരൂ ഡോക്ടർ റൗണ്ട്സിനു വരാൻ ഇനിയും വൈകും… വാർഡിലെ ഗ്രേസി സിസ്റ്റർ അറിയിച്ചു.

“ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേര് വരും കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും” എന്ന് ജാനകിയമ്മയുടെ സ്വരത്തിൽ ക്യാന്റീനിലേ FM റേഡിയോ സ്റ്റേഷനിൽനിന്നും ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. അതൊന്നും അവളുടെ കാതിൽ അലയടിച്ചതേയില്ല. എന്നാൽ ദൂരെ പുതിയ ഷോപ്പിങ് കോംപ്ലെക്സിൻടെ മഞ്ഞനിറത്തിലുള്ള നെയിം ബോർഡ് അവളെ സന്തോഷിപ്പിച്ചു. അവിടുത്തെ ഓഫേർസ് എന്തെല്ലാം ആണെന്ന് അവളുടെ കണ്ണുകൾ ഗൂഗിളിൽ തിരഞ്ഞു തുടങ്ങി….



Rate this content
Log in

Similar malayalam story from Tragedy