Jitha Sharun

Drama Tragedy

3  

Jitha Sharun

Drama Tragedy

സ്ത്രീ

സ്ത്രീ

1 min
375


എന്നിലെ സ്ത്രീ 


ലോകം സ്ത്രീക്കു വേണ്ടി സംസാരിക്കുമ്പോഴും ഞാൻ എന്നെ പറ്റി ചിന്തിക്കുകയായിരുന്നു. ഇന്നും ഞാൻ പതിവ് പോലെ നേരെത്തെ എണീറ്റ് പണിയെല്ലാം ചെയ്തു. ഏഴു ദിവസവും ഒരു പോലെ പണി. 


ഒഴിച്ച് കറിയും, തോരനും, പപ്പടവും മൂന്നു നേരം വ്യത്യസ്ത വിഭവങ്ങളും... എന്നിട്ടും പതിവ് ചോദ്യം മാത്രം ബാക്കി ...!!!

“നിനക്ക് എന്താ ഈ വീട്ടിൽ പണി ????”

ഞാനും ചിന്തിച്ചു തുടങ്ങി, ഞാൻ എന്തിനാ വില കുറഞ്ഞ ഈ പണി എടുക്കുന്നേ ...?

 

സ്ത്രീയും സമൂഹവും ഏറെ ചർച്ചചെയ്യപ്പെടുമ്പോൾ പെണ്ണകങ്ങളിൽ പെട്ട് പോകുന്ന നിസ്സഹായതയെ നാം കാണാതെ പോകരുത്. ഞാൻ ഒരിക്കലും ജോലി ഉപേക്ഷിച്ചതല്ല, ഉപേക്ഷിക്കേണ്ടി വന്നതാണ്. എന്നിട്ടും കാര്യകാരണങ്ങൾ അറിഞ്ഞവരും ചോദിക്കും ... ജോലിക്കൊന്നും പോകാതെ, ഭർത്താവ് കൊണ്ട് വരുന്നതും ചെലവാക്കി സുഖിച്ചു കഴിയാല്ലേ...!!! എന്താണ് സുഖം ... എന്നറിയില്ല ... വർഷങ്ങളായി തുച്ഛവരുമാനത്തോട് പൊരുത്തപ്പെട്ട്, ഇഷ്ടമുള്ളതെല്ലാം ഉപേക്ഷിച്ചു ജീവിക്കുന്നതോ ...?  ആഗ്രഹിച്ചല്ല പലപ്പോഴും ഡ്രസ് വാങ്ങിയിട്ടുള്ളത്, ഒന്നുകിൽ കീറണം അല്ലെങ്കിൽ നരക്കണം അതുമല്ലെങ്കിൽ വിലകുറവ് ആകണം... 


ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു നാടും, വീടും വിട്ടു ഒറ്റമുറിയിൽ ഒറ്റപ്പെടുന്നത് സുഖമാണോ എന്നനെക്കു ഇപ്പോഴും അറിയില്ല ... ഒരൽപ്പം നേരം പുസ്തകം വായിക്കുകയോ, ടിവി കാണുകയോ ചെയ്താൽ 

“ചായ എടുക്ക് ...” 

ഫോൺ വന്നാൽ മറുപുറം 

“അടുക്കളയിൽ ആയിരുന്നല്ലേ?”

ഞാൻ ഇപ്പോഴും മനസ്സിലാക്കുന്നു 

“അവൾ അടുക്കളക്കുള്ളിലെ അടിമ തന്നെ.”

 

വല്ലപ്പോഴും വീടിലെത്തുന്ന മരുമകൾക്കു പൊട്ടിയ കപ്പിൽ ചായ കൊടുക്കുന്നതാണ് ... നമ്മുടെ സംസ്കാരം ... മീൻ കറി( അവൾ തന്നെ ഉണ്ടാക്കിയത്) വച്ചാൽ ഒരു കഷ്ണം പോലും അവൾക്ക് കൊടുക്കാത്തത് ... നമ്മുടെ മാറാത്ത സംസ്കാരം ... 


ചിലപ്പോൾ ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആകാം... എന്നാലും നമ്മുടെ വീട്ടകങ്ങൾ ഇതൊക്കെ തന്നെ ... പെണ്ണകങ്ങൾ പുകയുന്നത് ആരും കാണുന്നില്ല ... അഗ്നി പർവതങ്ങളിൽ നിന്നു വരുന്ന പുക മാത്രമേ നാം പലപ്പോഴും കാണുന്നുള്ളൂ . 

ഉള്ളിൽ നീറുന്ന ഓരോ പെണ്ണകവും അഗ്നി പർവതം തന്നെ ആണ് ... ചിലർ പറയുന്നു ... ചിലർ പറയാതെ അറിയുന്നു. 

ചിലർ പതിരായി പറയുന്നു ...


Rate this content
Log in

Similar malayalam story from Drama