Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

സംരക്ഷണം (ഭാഗം - 9)

സംരക്ഷണം (ഭാഗം - 9)

3 mins
208


"എനിക്ക് തോന്നി... അവളെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിവെക്കുമെന്ന്. ഞാനെപ്പോഴും അവളെക്കുറിച്ചു ടെൻഷൻ അടിച്ചിരുന്നത് ഇതുകൊണ്ടൊക്കെയാ... ഞാൻ വേഗമങ്ങു വരാം..."

മറുപടിയോടെ അയാൾ കോൾ കട്ട് ചെയ്തു.


» » »


"...അറിയാമല്ലോ, ഇന്നലെ മുഴുവൻ തിരക്കിലായിരുന്നു."

ഹാളിൽ ചെയറിലിരുന്നുകൊണ്ടു വക്കീലായ അരവിന്ദ് കുമാർ പറഞ്ഞു.

"നല്ല ചായയാണ് കേട്ടോ."

തന്റെ മുന്നിൽ കപ്പിലിരുന്ന ചായ ഒരു സിപ് രുചിച്ച ശേഷം അർജ്ജുൻ പറഞ്ഞു.

"ഞാൻ പഠിച്ചതൊക്കെ വീട്ടിൽ നിന്നും മാറിയും മാറിനിന്നുമൊക്കെയാ. ഇപ്പോഴീ വീടെടുത്തിവിടെ താമസിക്കുന്നത് കോടതി അടുത്താണെന്നതിലുപരി വീട്ടിൽ നിന്നുമുള്ള വിവാഹാലോചനകളിൽ നിന്നുമൊരു ഒളിച്ചോട്ടം കൂടിയാ. പ്രായം കടന്നുപോകുന്നുവെന്നാ പരാതി... വീട്ടിൽ നിന്നും... അപ്പോൾ അങ്ങനെ വെപ്പും കുടിയുമൊക്കെ അറിയാം.  എല്ലാം തനിച്ചാ..."

   

ചെറുചിരിയോടെ അരവിന്ദ് ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അർജ്ജുൻ ചായ ഏകദേശം സിപ് ചെയ്തു തീർത്തിരുന്നു. മിച്ചം വന്നതോടുകൂടി കപ്പിൽ മുന്നിലെ ചെറിയ ടേബിളിൽ വെച്ചുകൊണ്ട് അവൻ പറഞ്ഞു;

"നേരെ വിഷയത്തിലേക്കു വരാം. നിങ്ങളെനിക്കൊരു ഗൺ തരണം."

പെട്ടെന്ന്, ചെറുതായൊന്നു ഞെട്ടിയ അരവിന്ദിനെ നോക്കി പുഞ്ചിരിയോടെ അർജ്ജുൻ തുടർന്നു;

"ഞാനൊരു പൊലീസുകാരനാണ്. നിങ്ങൾക്ക് ഗൺസിനോട് ക്രേസ് ഉള്ള ഒരു ടിപ്പിക്കൽ ഫ്രണ്ട് ഉണ്ടെന്നെനിക്കറിയാം. തോക്കുകൾ നിർമ്മിച്ച് അലമാരയിൽ വെച്ചാൽ പോരല്ലോ... അവനതു കൊണ്ടൊരു ഗുണം ഉണ്ടാക്കിക്കൊടുക്കാം. ഇനി അങ്ങോട്ടുമിങ്ങോട്ടുമൊരു ചോദ്യോത്തരാവലി വേണ്ട! നിങ്ങളൊരു വക്കീലാണ്... എനിക്കറിയാവുന്നിടത്തോളം ഒരു നല്ല മനുഷ്യസ്നേഹിയും..."

അല്പസമയം അരവിന്ദ് താനിരിക്കുന്ന ചെയറിലിരുന്നുകൊണ്ടു ഒന്നാലോചിച്ചു. അപ്പോഴേക്കും, മുഖത്തെ മന്ദഹാസം വിടാതെ അർജ്ജുൻ തന്റെ ചെയറിൽനിന്നും എഴുന്നേറ്റു.


"പാർവ്വതിയെ കണ്ടെത്തണം. മറ്റാരുടെ കൈകളിലവൾ ചെന്നുപെട്ടാലും... ശരിയാവില്ല."

 ആലോചനയോടൊപ്പം ഇങ്ങനെ പറഞ്ഞുകൊണ്ട് അരവിന്ദ് എഴുന്നേറ്റു, പതിയെ. ശേഷം തുടർന്നു;

"ഞാൻ താങ്കളെ വിശ്വസിക്കുന്നു... താങ്കളൊരു നല്ല മനുഷ്യനാണ് എന്നത് എനിക്ക് തോന്നുന്നതു കൊണ്ട്."

കാത്തിരുന്ന ഉത്തരമെന്ന പോലെ അർജ്ജുൻ പറഞ്ഞു;

"എന്റെ സസ്‌പെൻഷൻ പീരിയഡ് കഴിഞ്ഞാൽ പിന്നെനിക്കു തന്റെ ഗണ്ണു കൊണ്ടു കാര്യമില്ല. എത്രയുംവേഗം എനിക്ക് നല്ലൊരു ഗൺ തരണം. എന്റെ ആവശ്യവും ആത്മാർത്ഥതയും കൂടി കൂട്ടിച്ചേർത്തു ഞാൻ പറഞ്ഞിരിക്കുന്നു."

 ചെറുമന്ദഹാസം വിടരുന്ന മുഖത്തോടെ ഇതു കേട്ട് അരവിന്ദ് മറുപടി പറഞ്ഞു;

"എനിക്ക് ചെയ്യാനാകുന്നതെല്ലാം എത്രയും വേഗം ഞാൻ ചെയ്തുതീർക്കും. തൽക്കാലം നമ്മളെല്ലാം ഒരു വൃത്തത്തിനകത്താണല്ലോ..."

   

ഇത്രയും കേട്ടതോടെ അർജ്ജുൻ അവനു ഷേക്-ഹാൻഡ് നൽകിയ ശേഷം മറ്റൊന്നും സംസാരിക്കുവാൻ നിൽക്കാതെ അരവിന്ദിന്റെ വീട്ടിൽനിന്നും ഇറങ്ങി. അവൻ ഇറങ്ങിയപ്പോഴേക്കും അരവിന്ദ് തന്റെ മൊബൈൽ എടുത്ത ശേഷം അതിലൊരു നമ്പർ കോൾ ചെയ്ത് ധൃതിയുള്ള ഭാവത്തോടെ അങ്ങേ തലയ്ക്കൽ നിന്നും ശബ്ദം കേൾക്കുവാനായി കാത്തു നിന്നു.


» » »

   

പോലീസിന്റെ ഒഫീഷ്യൽ അന്വേഷണങ്ങളും തിരച്ചിലുകളും സാനിറ്റോറിയത്തിലാകെ നടന്നു വരികയായിരുന്നു.

"ഡോക്ടർ സ്റ്റെഫി..."

തന്റെ പേര് ഉച്ചരിച്ചതുകേട്ടു അവൾ തിരിഞ്ഞുനോക്കി. ഉടമ സ്ഥലം എസ.ഐ. ആയിരുന്നു. അയാൾ തുടർന്നു;

"ഭ്രാന്തുള്ളൊരു പേഷ്യന്റിന് ഇത്ര പെട്ടെന്ന് ഫ്രീഡം നല്കാനെന്താ കാരണം?"

തന്നോട് സംസാരിച്ചു കൊണ്ടിരുന്ന മറ്റു ഡോക്ടർസിനെ പിരിച്ചു വിട്ടശേഷം സ്റ്റെഫി മറുപടി പറഞ്ഞു;

"ട്രീട്മെന്റിന്റെ ഭാഗമായി പേഷ്യന്റിന് കുറച്ചു റിലാക്സേഷൻ ആവശ്യമായിരുന്നു. സൊ, ഐ ഡിഡ് ദാറ്റ്... റെക്കോർഡ്‌സ് എല്ലാം പ്രോപ്പർ ആണ് സാർ."

ചിരിച്ചുകൊണ്ട്, ഇതുകേട്ട് എസ്.ഐ. പറഞ്ഞു;

"ഇപ്പോൾ എവിടെയാ... നല്ല റിലാക്സേഷനിൽ ആയിരിക്കും..."

സ്റ്റെഫിയെ കളിയാക്കിയുള്ള ഈ വാചകത്തിനു ശേഷം ഉടനെ മുഖത്ത് നിരാശപടർത്തി അയാൾ ആരോടെന്നില്ലാതെ പറഞ്ഞു;

"സി.സി.ടി.വി. ഉണ്ടായിട്ടെന്താ...! ഭ്രാന്തന്മാരല്ലേ മൊത്തം... തകർത്തിട്ടേക്കുവാ മൊത്തത്തിലെല്ലാം... പിന്നെ സർക്കാർ വകയല്ലേ! പറഞ്ഞിട്ടെന്തുകാര്യം..."


'തൽക്കാലം പിൻവാങ്ങുന്നുവെന്ന' വ്യാജേനെ എസ്.ഐ. സ്റ്റെഫിയെ പിരിഞ്ഞു. അല്പസമയം കഴിഞ്ഞപ്പോഴേക്കും അരവിന്ദ് അവിടെയെത്തി.

"എവിടെയായിരുന്നു... ഇപ്പോൾ എത്താമെന്നുപറഞ്ഞിട്ട്," ധൃതിയോടെ സ്റ്റെഫി അവനോടു ചോദിച്ചു.

"പോരാൻ ഇറങ്ങിയപ്പോൾ എന്റൊരു ഫ്രണ്ടിന് ഒരു ചെറിയ പ്രോബ്ലം! ചെറുതായതു കൊണ്ടും അർജന്റായതു കൊണ്ടും ഒഴിയാൻ പറ്റിയില്ല. എന്തായി ഇവിടെ...!?" ധൃതിയോടെ തന്നെ അവനും ചോദിച്ചു.

"ഇവിടൊക്കെ തിരച്ചിലാണ്... പുറത്തേക്കും വ്യാപിപ്പിച്ചു കാണണം. അവൾക്കൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു..."

ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു;

"ഇവിടാണെൽ ഒരു വട്ടം ക്വസ്റ്റിനിങ്‌ കഴിഞ്ഞതേയുള്ളൂ. മെയിൻ വട്ടം വരുന്നതേയുള്ളായിരിക്കും! ഞാനെന്തു പറയാനാണോ...!"

ഇതുകേട്ട് ശരിയാണെന്നഭാവത്തോടെ നിന്നു പോയി, മറുപടിയില്ലാതെ അരവിന്ദ്.


"എവിടേയ്ക്ക്... എന്തിനാ... അവളങ്ങനെ പോകാൻ വഴിയില്ലല്ലോ...! എന്താ സംഭവം...!?"

കുറച്ചു സമയത്തെ പരസ്പരനിശബ്ദതയ്ക്കുശേഷം അരവിന്ദ് ആരോടെന്നില്ലാതെ പറഞ്ഞു.

"അതാ ഞാനും ആലോചിക്കുന്നത്! സമനില തെറ്റിയതിന്റെയല്ലാതെ മറ്റ് നെഗറ്റിവ് ലക്ഷ്യ-ലക്ഷണങ്ങളൊന്നും അവളിൽ ഞാനിതുവരെ കണ്ടിരുന്നില്ല. എല്ലാം മുകളിലൊരാൾക്കറിയാം..!"

സ്റ്റെഫി സംശയംകലർന്ന ദൃഢതയോടെ മറുപടി പറഞ്ഞു.

"ഹാ... ഒരുപക്ഷെ ഇങ്ങനൊരു പേഷ്യന്റ് ആയതിനാൽ വേഗം ആളുകളുടെ കണ്ണിൽ പെടുവാൻ സാധ്യതയുണ്ട്. അതൊരു പോസിറ്റിവാണല്ലോ... അല്ലെ!?"

അല്പം ആശ്വാസംകലർത്തി അവൻ പറഞ്ഞു.

"അതു ശരിയാണ്... പക്ഷെ, അതാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യവും!"

സംശയംകലർന്ന ദൃഢതാഭാവത്തിൽ ഡോക്ടർ സ്റ്റെഫി മറുപടി വേഗം നൽകി, കാത്തിരുന്നെന്ന വാചകങ്ങൾക്കെന്ന പോലെ.


» » »

   

കോൺസ്റ്റബിൾ രാമചന്ദ്രന്റെ കോൾ കാത്തു തന്റെ വീടിനു കുറച്ചു മാറി റോഡരുകിലായി താറുമായി ഇരിക്കുകയായിരുന്നു അർജ്ജുൻ. സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഉടനെ അവന്റെ മൊബൈൽ റിങ് ചെയ്തു. രാമചന്ദ്രനാണെന്നു കണ്ട അവൻ കോൾ എടുത്തു;

"സാർ, അവരിവിടെ എത്തിയിട്ടുണ്ട്. ഇന്ന് പറ്റിയ ദിവസമായിരിക്കുമെന്ന് തോന്നുന്നു. ഞാനെന്നാൽ മാറിക്കോട്ടെ!?"

കോൾ എടുത്തപാടെ അയാൾ പറഞ്ഞു.

"ഞാൻ അങ്ങോട്ട് വരികയാ... ഒക്കെ... ചേട്ടൻ പൊയ്ക്കോ, ഇനിയവിടെ വേണ്ട. ഇതുവരെയുള്ളതെല്ലാം മറന്നേക്ക്...

മനസ്സിലായല്ലോ അല്ലെ!?"

ശാന്തനായിത്തന്നെ അർജ്ജുൻ അയാൾക്ക് മറുപടി നൽകി. 'ശരി' എന്നുമാത്രം മറുപടി സമ്മാനിച്ചു രാമചന്ദ്രന്റെ കോൾ അവസാനിച്ചു. മെല്ലെത്തന്നെ താറിൽ അവൻ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചുതുടങ്ങി.


അധികം താമസം കൂടാതെ അവൻ തന്റെ ലക്ഷ്യസ്ഥാനത്തെത്തി, പാർവ്വതി അവസാനകാലം താമസിച്ചിരുന്ന വലിയ വീട്ടിൽ. അല്പം മാറിയൊരിടത്തു താർ പാർക്കു ചെയ്ത ശേഷം അവൻ ആ വീടിനടുത്തേക്കു നടന്നു. ചുറ്റുപാടുമൊക്കെ വലിയ വീടുകൾ ഉണ്ടായിരുന്നെങ്കിലും ലൈറ്റുകളുടെ വെളിച്ചമല്ലാതെ മറ്റൊന്നും പുറത്തായിയില്ലായിരുന്നു.

   

അവൻ മെല്ലെ വീടിന്റെ പുറംമതിലിനു ചേർന്നൊരു കോണിൽ നിന്നു മുറ്റത്തേക്ക് ശ്രദ്ധിച്ചു. മുറ്റത്തായി രണ്ടുപേർ മുഖാമുഖം ഇരിക്കുന്നുണ്ടായിരുന്നു, ഒരു ടേബിളിനിരുവശവും. അല്പംകൂടി ശ്രദ്ധയും സൂഷ്മതയും ചെലുത്തിയതിൽ നിന്നും രണ്ടു പേരിലൊരാൾ ഹരിനാരായണും മറ്റെയാൾ ബന്ധൻ ജോസഫുമാണെന്നും, അവർ മദ്യപിച്ചു കൊണ്ടിരിക്കുന്നുവെന്നും അവനു മനസ്സിലായി.

   

അർജ്ജുൻ തന്റെ അരയിൽ കരുതിയിരുന്ന ഗൺ എടുത്തശേഷം ശബ്ദരഹിതമായ അവസ്ഥയിലാക്കി ഭദ്രത ഉറപ്പു വരുത്തി. അല്പസമയം കഴിഞ്ഞില്ല, ബന്ധൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഹരിയോട് എന്തൊക്കെയോ പതിയെ പറഞ്ഞ ശേഷം വീടിനകത്തേക്ക് നടന്നു. ചുറ്റുപാടും ആരുമില്ലെന്നുറപ്പുവരുത്തിക്കൊണ്ടു അർജ്ജുൻ കാത്തിരുന്നു. അല്പസമയം കാത്തിരുന്നശേഷവും ഹരി തനിച്ചിരിക്കുന്നതു കണ്ട അവൻ വേഗത്തിൽ, തുറന്നുകിടന്ന ഗേറ്റിലൂടെ മുറ്റത്തേക്ക് കയറി നടന്നു. മെയിൻ ഗേറ്റിലൂടെ കൂസലന്യേ വരുന്ന അർജ്ജുനെ കണ്ടിട്ട് ആദ്യമായവന്, ലഭ്യമായ വെളിച്ചത്തിൽ മനസ്സിലാക്കുവാൻ സാധിച്ചില്ല.

   

അവൻ മുന്നിലെത്തിയതും ഹരി അവനെ മനസ്സിലാക്കിയതും അർജ്ജുൻ തന്റെ ഗൺ ഹരിയുടെ നെറ്റിയിലേക്ക് പോയിന്റ് ചെയ്തുപിടിച്ചതും പെട്ടെന്നായിരുന്നു. എന്തോ പറയുവാൻ ഹരി മുതിർന്നത്, ഗൺപോയിന്റിൽ ആയതിൻപുറത്ത് അവനു വിഴുങ്ങേണ്ടിവന്നു!


"ഹരിനാരായൺ, ജീവിതം നിഷേധിക്കപ്പെട്ട ഒരു സ്ത്രീക്കുവേണ്ടി..."

 ഇത്രയുംപറഞ്ഞുകൊണ്ട് അർജ്ജുന്റെ ചൂണ്ടുവിരൽ പിറകോട്ടു വലിഞ്ഞു. ഹരിനാരായൺ ഉടനടി നിലത്തു വീണു. ചുറ്റുപാടും ആരുമില്ലെന്നുറപ്പുവരുത്തി അവൻ വീടിനകത്തേക്ക് മെല്ലെ നടന്നു, ബന്ധനെ തിരഞ്ഞുകൊണ്ട്. ഹാളിലേക്ക് കയറിയവഴി, മുകളിലെ നിലയിലെ ഒരു റൂമിൽ ലൈറ്റുകിടക്കുന്നതു അവൻ ശ്രദ്ധിച്ചു. പതിയെ സ്റ്റെയർകേസ് കയറി അവനാ റൂമിനടുത്തെത്തി. പാതി തുറന്നുകിടന്നിരുന്ന ഡോറിലൂടെ, അകത്തായി, ഷർട്ട് ഊരുവാൻ തയ്യാറെടുക്കുന്ന ബന്ധന്റെ- ഇടതുവശം കണ്ടു അവൻ.

   

ഒട്ടും താമസം വന്നില്ല, അർജ്ജുന്റെ കയ്യിലെ ഗൺ പ്രവർത്തിച്ചു. തലയിലേക്ക് ബുള്ളറ്റ് തറഞ്ഞുകയറി ബന്ധൻ താഴെവീണു. ഗണ്ണുമായി റൂമിലേക്ക് കയറിയ അർജ്ജുൻ ഞെട്ടി.


തുടരും...


Rate this content
Log in

Similar malayalam story from Drama