Hibon Chacko

Drama Crime Thriller

3  

Hibon Chacko

Drama Crime Thriller

സംരക്ഷണം (ഭാഗം - 4)

സംരക്ഷണം (ഭാഗം - 4)

3 mins
270


"പാർവ്വീ....എടീ പബ്ലിക് ശ്രദ്ധിക്കും. നീ വാ... എനിക്കെല്ലാം മനസ്സിലായി. ബിൽ പേ ചെയ്തു നമുക്ക് പോകാം. ബാക്കി എവിടെയേലും ഒറ്റയ്ക്കിരുന്നു മിണ്ടാം..."

അല്പനേരംകൂടി അങ്ങനെയിരുന്നു മുഖംപൊത്തി പാർവ്വതി കരഞ്ഞു. ആ സമയമെല്ലാം പഴയപടി തന്നെ അവളെ ചേർത്തു പിടിച്ചു നിന്ന സ്റ്റെഫി ഗസ്റ്റുകൾ തങ്ങളെ ശ്രദ്ധിച്ചു തുടങ്ങി എന്നു കണ്ടപ്പോഴേക്കും വേഗം ബിൽ പേ ചെയ്തു പാർവ്വതിയേയും കൂട്ടി തന്റെ കാറിൽ കയറി.

"പാർവ്വീ... നമുക്ക് എന്റെ വീട്ടിൽ പോകാം. അവിടെ കുറച്ചു പ്രൈവസി ഉണ്ടിപ്പോൾ. ജോയ്‌സ് വരാൻ ലേറ്റ് ആകും. പിന്നെ മോളാണേൽ ഇപ്പോൾ അവളുടെ ഗ്രാൻഡ്മായോടൊപ്പം ഉറക്കമായിരിക്കും! നിന്നെ തിരിച്ചു ഞങ്ങൾ ഡ്രോപ്പ് ചെയ്യാം..."

തലകുനിച്ചു വിഷാദം കലർന്ന വിങ്ങിയ മുഖവുമായി പാർവ്വതി മൗനമായി അർദ്ധസമ്മതം നൽകി, തന്റെ തലയാൽ. സ്റ്റെഫി തന്റെ വീട് ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്തു തുടങ്ങി. പിന്നെ തുടർന്നു;

"നീ വറീഡാവേണ്ട, നമുക്കെല്ലാം സോൾവ് ചെയ്യാം. നിനക്ക് ഞാനല്ലേടാ ഇത്രയുംകാലം ഉണ്ടായിരുന്നത്...! കൂൾ... ഓക്കേ... പാർവ്വീ നീ."

ഡ്രൈവിങ്ങിനിടയിൽ അവളെ ഗൗനിക്കാതെ ഇങ്ങനെ പറയുന്നതിനിടക്കും അവസാനവും സ്റ്റെഫി പാർവ്വതിയെ ഓരോ നോട്ടം നോക്കുന്നുണ്ടായിരുന്നു.

   

അധികം ദൂരമല്ലാത്തൊരിടമായ തന്റെ വീട്ടിലെത്തുന്നതു വരെ മറുപടിയില്ലാതെ വിഷമിച്ചിരുന്ന പാർവ്വതിയോട് മറ്റൊന്നിനും മുതിർന്നിരുന്നില്ല സ്റ്റെഫി. വീട്ടിലെത്തി, മോളെ ഉറക്കിക്കൊണ്ടു നടക്കുന്ന അമ്മായിയമ്മയെ ഒന്ന് ഗൗനിച്ചശേഷം രണ്ടാം നിലയിലെ സിറ്റ്-ഔട്ടിലേക്കു പാർവ്വതിയെ അവൾ കൂട്ടിക്കൊണ്ടുപോയി. അവിടെ കിടന്നിരുന്ന നാല് ചെയറുകളിലൊന്നിൽ പാർവ്വതിയെ ഇരുത്തിയശേഷം അവൾ അടുത്തായുള്ളതിലിരുന്നു.

"ലുക്ക് പാർവ്വീ... ഐ തിങ്ക് യൂ ആർ ജസ്റ്റ് ഓക്കേ നൗ! എടീ, കിടപ്പറയിലെ കാര്യമല്ലായിരുന്നേൽ എനിക്കോ ജോയ്സിനോ ഹരിയെ ഒന്ന് എല്ലാം പറഞ്ഞു മനസ്സിലാക്കിക്കാമായിരുന്നു. അവനു നിന്നെ മനസ്സിലായേനെ... കൊച്ചു 

കുട്ടിയൊന്നുമല്ലല്ലോ...! ഇതിപ്പോ... ഇത് നിങ്ങളുടെ സ്വകാര്യമല്ലേടീ."

അല്പം ദൃഢതയോടെ പാർവ്വതിയുടെ മറുപടി വന്നു;

"എടാ ഞാൻ ഒരുപാടു തവണ... ഒരുപാടു തവണ അവനെ സ്നേഹം കൊണ്ട് പൊതിയാൻ നോക്കി. ഞാനൊരു പെണ്ണല്ലേ...

എനിക്കും ഒരാണിന്റെ എല്ലാം വേണം, എല്ലാം അറിയണം. പക്ഷെ അവനതൊന്നും കൺസിഡർ ചെയ്യുക പോലുമില്ല.

പട്ടിയിട്ടു... ഞാൻ പറയുന്നില്ല ബാക്കി. ഞാൻ പഠിച്ചിട്ടുള്ളത് സ്നേഹത്തിൽ കലർത്തിയാ ലൈംഗികത എന്ന പ്രക്രിയ എന്നാ... ഹും... നീയൊക്കെ എന്നാ പഠിച്ചതെന്നാർക്കറിയാം!"

കുറുമ്പോടെ അവസാനിച്ച ഈ മറുപടി കേട്ട് ഒന്ന് നന്നായി ചിരിച്ചശേഷം ചെറുചിരിയോടെ തന്നെ സ്റ്റെഫി പറഞ്ഞു;

"പണ്ട് ഹോസ്റ്റലിലോക്കെവെച്ചു മോള് മൊബൈലും പിടിച്ചു കൊണ്ടു ഇതൊന്നുമല്ലായിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്...!

കെട്ടുന്നവനെക്കൊണ്ട് ഞാൻ അത് ചെയ്യിപ്പിക്കും... ഇതുചെയ്യിപ്പിക്കും...എന്റെയെടീ, അവസാനം പറ്റിയ ചെറുക്കനെ കിട്ടിയപ്പോൾ ദാണ്ടെ!"

ഉടനെ തന്റെ ഹാൻഡ്ബാഗുമെടുത്തു പാർവ്വതി എഴുന്നേറ്റു.

"നിനക്കേലും എന്നെ മനസ്സിലാകുമെന്നു കരുതിയാ എന്റെ കാമഗൃഹത്തിൽനിന്നും ഞാൻ നിന്നെ തേടി വന്നത്..."

   

സ്തബധിച്ചു മുഖത്ത് ചിരിമാഞ്ഞു നിന്നുപോയ സ്റ്റെഫിയെ നോക്കിത്തന്നെ ഇങ്ങനെ പറഞ്ഞുതീർന്നപ്പോഴേക്കും പാർവ്വതി അല്പം മുൻപോട്ടു നടന്നുനീങ്ങിയിരുന്നു. ഉടനെതന്നെ ഒന്ന് തിരിഞ്ഞുനിന്നു തുടർന്നു അവൾ സ്‌റ്റെഫിയോട്;

"സെക്ഷ്യുവൽ എക്സ്പിരിമെന്റസ് എന്ന് വിവാഹത്തിനകത്തു പറയുന്നത്, അതിന്റെ മീനിങ് കാമഭ്രാന്ത് എന്നുതന്നെയാ.

അറിയില്ലേൽ പഠിച്ചോ നീ...സൈക്കോളജിക്കൽ ബഫൂൺ. വട്ടന്മാരെ ചികില്സിക്കുന്ന ഡോക്ടറാപോലും അവൾ..."

പാർവ്വതി പോകുകയാണെന്നു കണ്ടു സ്റ്റെഫി ഓടിവന്നു അവളെ തടഞ്ഞു നിർത്തി പറഞ്ഞു;

"എന്റെ പൊന്നു പാർവ്വീ... ചികിത്സയൊക്കെ കുറച്ചുനാളായി ഞാൻ നിർത്തിയിട്ടെന്നറിയില്ലേ നിനക്ക്! നിന്റെയത്രേം പോരെടാ... ഹി...ഹി..."

ശേഷം ഗൗരവത്തിലായി തുടർച്ച;

"നിനക്കൊരു ഹാപ്പി ലൈഫ് തരുന്ന കാര്യം ഞാനേറ്റു. കുറച്ചു സമയം താ എനിക്ക്. ഇപ്പോൾ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം. 

ഒറ്റയ്ക്ക് പോകേണ്ട നീ... ഒരു മിനിറ്റ് നിക്ക്. ഞാനൊന്നു പറഞ്ഞിട്ടുവരാം അമ്മയോട്..."

മറുപടിയായി ദൃഢതയോടെ പാർവ്വതി പറഞ്ഞു;

"മോളെ സ്റ്റെഫി... ഞാനെന്റെ വീട്ടിലേക്ക്, എന്റെ കെട്ടിയോന്റെ അടുത്തേക്കു തന്നെയാ പോകുന്നത്. 

അവിടേക്കെത്തുമെന്നെനിക്കു ഉറപ്പുമുണ്ട്. മാറിക്കെ നീ അങ്ങോട്ട്..."

സ്റ്റെഫിയെ തള്ളിമാറ്റി പാർവ്വതി താഴേക്കിറങ്ങി. അവളെ നന്നായറിയാവുന്നതുകൊണ്ടു സ്റ്റെഫി മറിച്ചൊന്നിനും മുതിർന്നില്ല. സിറ്റ്-ഔട്ടിലൂടെ, പാർവ്വതി വഴിയിലേക്കിറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറുന്നതവൾ നോക്കിനിന്നു. അത് മുന്നോട്ടുപോയി മറഞ്ഞപ്പോഴേക്കും തന്റെ മൊബൈലിലൊരു ടെക്സ്റ്റ് മെസ്സേജ് വന്നത് ശ്രദ്ധിച്ചു അവൾ.

'ലവ് യൂ സ്റ്റീ... ഐ വിൽ ബാക് എഗൈൻ...'

ഇതായിരുന്നു ആ മെസ്സേജ്. വായിച്ചയുടൻ സ്റ്റെഫി ഒന്ന് മന്ദഹസിച്ചു.


» » »

   

രാത്രി ഉദ്ദേശം പാതിയോളമായിരുന്നെങ്കിലും പതിവുപോലെ തന്റെ ബെഡിൽ, ഗർഭിണിയായ വീണയുടെ അടുത്തായി കണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു അർജ്ജുൻ.

"സസ്‌പെൻഷൻ ഇരുപത് നാൾ താനേ..."

താൻ കിടക്കുന്ന ചാരുകസേരയിൽനിന്നും വീണ ശബ്ദിച്ചു.

 റൂമിലാകെ ഇരുട്ടായിരുന്നിട്ടു കൂടി അവന്റെ കണ്ണുകളെ ചലിപ്പിക്കുവാൻ ഈ വാചകത്തിനായില്ല.

"അതെ. കൂടിയെങ്കിലേ ഉള്ളൂ."

 ദൃഢതയോടെ അവൻ അവൾക്കു മറുപടി നൽകി. കുറച്ചുനേരം ഇരുവരും നിശബ്ദത മാത്രം പങ്കിട്ടു.

"ചിന്ന കേസ്... സർക്കിൾ ഇൻസ്‌പെക്ടർ അർജ്ജുൻ... സസ്‌പെൻഷൻ...."

നിശബ്ദതയെ ഭാഗിച്ചു വീണ വീണ്ടും ശബ്ദിച്ചു. ഒന്ന് നിർത്തി ചെറിയൊരാലോചനയ്ക്കുശേഷം അവൾ തുടർന്നു;

"അന്ത വീണയുടേത്...അതും പെറിസല്ലേ... അപ്പാ യാരെന്നു തെറിയാമ, അമ്മാ യാരെന്നു തെറിയാമാ... തമിൾനാട്ടു ഓർഫനേജിൽ താൻ വളത്തേൻ... പെരിസാ പഠിച്ചേ, അനാ ടീച്ചിങ്കിക്കാകെ കേരളാവിൽ വന്ദേ... ഏഴുനാൾ, അപ്പാ മാതിരിയിരുന്താ പ്രിൻസിപ്പാൾ... അണ്ണാമാതിരിയിരുന്താ റ്റീച്ചമേറ്റ്... എന്നുടെ ഫേവറേറ്റ് സ്റ്റുഡന്റ്... കൂട്ടമായ സെർന്തു...

എല്ലാമേ മുടിഞജിറുക്ക്‌... മുടിച്ചേ..."

അപ്പോഴേക്കും അർജ്ജുൻ തന്റെ ഇടതുവശത്തേക്ക്, വീണയുടെ അടുത്തേക്ക് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു;

"എന്തിനാ ഇപ്പോൾ ഇതെല്ലാം നീ വീണ്ടും പറയുന്നത് വീണാ... ഏഴുദിവസം നിന്റെമേൽ തങ്ങളുടെ കാമഭ്രാന്ത് തീർത്ത

അവർ സമ്മാനിച്ച മുറിവ് എന്നെന്നേക്കുമായി ഉണങ്ങുവാനല്ലേ ഞാൻ നിന്നെ എന്റെ വീട്ടുകാരെയും കുടുംബക്കാരെയും... എന്തിന്, എല്ലാവരെയും എല്ലാറ്റിനെയും മറന്നു എന്റെ കൂടെ കൂട്ടിയത്... മരിക്കുംവരെ എനിക്കൊരു

കൂട്ടായി... അച്ഛൻ ഇല്ലാതെയാ എന്നെയും എന്റെ അമ്മ വളർത്തിയത്. എനിക്ക് വയസ്സാകുന്നതിന് മുൻപേ അച്ഛൻ പോയി.

ഇരുവരും വീട്ടുകാരെയും വേണ്ടപ്പെട്ടവരെയും ധിക്കരിച്ചു വിവാഹം കഴിച്ചതുകൊണ്ടു, അമ്മയെ ആർക്കും വേണ്ടാതായി, എന്നെയും! അച്ഛൻ മരിച്ച വകയിൽ കിട്ടിയ ഗവണ്മെന്റ് ജോലിയിൽ നിന്നും കിട്ടുന്ന തുശ്ചമായ ശമ്പളമായിരുന്നു

ഞങ്ങളെ ലോകത്തിനൊപ്പം നടത്തിച്ചത്... അമ്മയുടെ തളരാത്ത വിശ്വാസവും."

   

കൃതജ്ഞതാപൂർവ്വം ഇത്രയും പറഞ്ഞശേഷം അല്പം നിശ്ശബ്ദനായ അർജ്ജുൻ ശേഷമായി തുടർന്നു;

"ഇതെല്ലാം കഴിഞ്ഞു... നമുക്കൊരു ജീവിതമായി. ഇനിയൊന്നും പിറകിലേക്ക് ഓർക്കേണ്ട... രണ്ടുപേർക്കും. എനിക്ക് നീയും, നിനക്ക് ഞാനും... പിന്നെ അമ്മയും."

അപ്പോൾ മറുപടിയായി വീണ പറഞ്ഞു;

"എനക്ക് തെറിയും ഉന്നുടെ പാസം... നീ എൻ കടവുൾ മാതിരി. അനാ... നീ ഇല്ലെനാ...നാ എപ്പടി ഇറിപ്പേ... നീ ഇല്ലെനാ... എന്നെ യാര് കാപ്പാത്തുവെ... യാർക്ക് ഏ മേലേ പാസം തോന്നുവേ..."

മറുപടിയുടെ അവസാനത്തോടെ വീണയുടെ ശബ്ദം ദൃഢതപ്രാപിച്ചുവന്നു. എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെയുള്ള ഈ വാചകങ്ങൾ കേട്ടയുടൻ അർജ്ജുൻ അവളോട് ചോദിച്ചു;

"എന്താ വീണാ, ഞാൻ നിനക്കായിനി ചെയ്യേണ്ടത്... പറ..."

മറുപടി നൽകാതെ അല്പസമയം വീണ നിശബ്ദത പാലിച്ചു.

"മുടിച്ചിട്... സസ്‌പെൻഷൻ ആന മുതൽ നാളിതുതാനെ! മറുപടി സർവീസുക്ക് കയററുതിക്കു മുന്നാടി... നയന്റീൻ ഡെയ്‌സ് ഇറക്കു ഉനക്ക്. സുമ്മാ വിടാതെ...ഏ മാനത്തെ കാലജ്ഞാവർ സേഫാനമാതിരി ഇനിമേ യാറും സേഫാകക്കൂടാത്...

മുടിച്ചിട്...എനക്കാകെ..."

അർജ്ജുൻ അവളുടെ വലതുകൈ പരതിപ്പിടിച്ചു അതിന്റെ പത്തിയിന്മേൽ തന്റെ കൈവെള്ളവെച്ച്‌- വിരലുകളാൽ ഇറുക്കി.

"നീ ഉറങ്ങിക്കോ..സർവ്വീസിൽ തിരിച്ചു കയറുമ്പോഴേക്കും ഞാൻ പരിഹാരം കണ്ടിരിക്കും. എന്റെ വാക്ക്‌..."

   

അവൾ പതിയെ തന്റെ കണ്ണുകൾ അടച്ചുകിടന്നു. അല്പസമയംകഴിഞ്ഞതോടെ അവന്റെ കണ്ണുകളടഞ്ഞുപോയി. കൂടെയായെന്നപോലെ അവന്റെ വലതുകരം അവളുടെ കരത്തിന്മേൽനിന്നും ഊർന്നുമാറുകയും ചെയ്തു.

"ഹമ്..."

അനക്കം കേട്ടതോടെ അർജ്ജുന്റെ ശ്രദ്ധമാറി അവൻ കണ്ണുകൾ തുറന്നു വീണയെ നോക്കി.

"എന്തുപറ്റി?"

അന്ധകാരവൃതമായ റൂമിൽ തലയല്പം ഉയർത്തിപ്പിടിച്ചു അവൻ ചോദിച്ചു.


തുടരും...


Rate this content
Log in

Similar malayalam story from Drama