Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

akshaya balakrishnan aalipazham

Romance

3.8  

akshaya balakrishnan aalipazham

Romance

സ്നേഹാർദ്രം

സ്നേഹാർദ്രം

1 min
561


അവന്റെ നെഞ്ചിന്റെ ചൂടുപറ്റി കിടന്നുകൊണ്ട് അവൾ അവനോട് ചോദിച്ചു, "ഏട്ടൻ എന്നെ വിട്ടു പോവോ?"


അവളെ ഒന്നു തുറിച്ചു നോക്കികൊണ്ട് അവൻ പറഞ്ഞു, "ഡീ പോത്തേ നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞു ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും എന്ന്, പിന്നെയും പിന്നെയും ഇത് തന്നെ എന്തിനാ ചോദിക്കുന്നത് നിനക്ക് വേറെ ഒന്നും സംസാരിക്കാൻ ഇല്ലെ? രാത്രി ആവുമ്പോൾ അവൾ തുടങ്ങും ഏട്ടൻ എന്നെ വിട്ടു പോവാ, ഏട്ടൻ എന്നെ വിട്ടു പോവോ ചോദിക്കാൻ. ഇങ്ങനെ ആണെങ്കിൽ നിന്നെ ഇനി ഞാൻ എന്റെ കൂടെ കിടത്തില്ല പറഞ്ഞേക്കാം."


അവൻ പറഞ്ഞു നിർത്തി, ഇത്ര ഒക്കെ പറഞ്ഞിട്ടും അവളുടെ ഒരു മിണ്ടാട്ടവും ഇല്ലാത്തത് കണ്ടവൻ അവളുടെ മുഖമൊന്നുയർത്തി. "പൊട്ടിയിരിക്കുന്നു, ഡാം പൊട്ടിയിരിക്കുന്നു. ഇനി എന്ത് ചെയ്യും?" അവൻ പതിയെ മനസിൽ പറഞ്ഞു, എന്നിട്ടു പതിയെ അവളെ തന്റെ കരവാലയത്തിലേക്കു 

ചേർത്തുപിടിച്ചു കൊണ്ട് അവളോട് ചോദിച്ചു, " എന്റെ യക്ഷികുട്ടി എന്തിനാ കരയുന്നെ, ഞാൻ പറഞ്ഞത് വിഷമം ആയോ? " 


ഏങ്ങി കരഞ്ഞുകൊണ്ടവൾ അവനോട് പറഞ്ഞു, "എനിക്ക് ഈ ലോകത്ത് ഏട്ടൻ മാത്രമേ ഉള്ളു. അന്ന് എല്ലാവരെയും ധിക്കരിച്ചു ഏട്ടന്റെ കൂടെ ഇറങ്ങിവരുമ്പോൾ എനിക്ക് നഷ്ടമായത് എന്റെ കുടുംബത്തെയാ. എന്നിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന അച്ഛനെയും കടലോളം സ്നേഹം തന്ന അമ്മയെയും ഉപേക്ഷിച്ചു ഞാൻ ഏട്ടന്റെ സ്നേഹത്തിനു വേണ്ടി ഏട്ടന്റെ കൂടെ വന്നു, ഇനി ഒരിക്കലും അവർ എന്നെ സ്നേഹിക്കില്ല. അവർക്കു എന്നോട് വെറുപ്പ് മാത്രമായിരിക്കും. എനിക്ക് ആരും ഇല്ല, ഏട്ടാ. ഏട്ടനും എന്നെ വിട്ടു പോവോ? എനിക്ക് പേടിയാ. ഏട്ടൻ കൂടെ എന്നെ തനിച്ചാക്കിയാൽ പിന്നെ ഞാൻ...."


എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണം എന്ന് അവനറിയിലായിരുന്നു. അവളുടെ മനസിൽ ഇപ്പോഴും ആ നീറ്റൽ ബാക്കിയുണ്ട്, അത് താൻ കാരണം വന്നത് തന്നെയാ. താൻ അവളെ പ്രേമിച്ചു ഭ്രാന്തമായി, ആ ഭ്രാന്ത് അവൾക്ക് പകർന്നു കൊടുത്തു. അത് കൊണ്ടല്ലേ എല്ലാവരും എതിർത്തിട്ടും അവൾ ഒന്നുമില്ലാത്തവനായ എന്റെ കൂടെ വന്നത്? അവൾക്ക് ഇപ്പം താൻ മാത്രമേ ഉള്ളു, അവളുടെ അച്ഛനും സഹോദരനും കൂട്ടുകാരനും ഭർത്താവും കുഞ്ഞും എല്ലാം താൻ തന്നെ, എന്നു അവൾ എപ്പോഴും പറയാറുള്ളതു അവൻ ഓർത്തു. അവളുടെ കരച്ചിലിന്റെ എങ്ങൽ കൂടിവന്നു. അത് അവനെ ചിന്തയിൽ നിന്നുമുണർത്തി.


അവളുടെ നറുനെറ്റിയിൽ അവന്റെ ചുടുചുംബനം അവൻ കൊടുത്തു. അവളെ തന്റെ മാറിൽ വരിഞ്ഞു മുറിക്കികൊണ്ടാവൻ പതിയെ പറഞ്ഞു: " ശ്രീ, ഈ ലോകത്ത് എനിക്ക് വേണ്ടി, എന്റെ സ്നേഹത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചവളാ നീ. എനിക്കും നിനക്കും  ഉള്ള സ്നേഹത്തിനു ഇടയിൽ ആരും വരണ്ട പറഞ്ഞു  ഒരു കുഞ്ഞിനെ ഇപ്പം വേണ്ട എന്ന് പറഞ്ഞവളാ നീ, എനിക്ക് അറിയാം നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്ന്. ആ സ്നേഹം അതെ അളവിൽ നിനക്ക് തരാൻ നോക്കി നിന്നോട് മത്സരിച്ചാൽ നീ എന്നെ തോല്പിക്കുകയെ ഉള്ളു. എന്റെ ജീവൻ നിന്നിൽ ആണ് ഉള്ളത്, അപ്പം ഞാൻ എങ്ങനെ നിന്നെ വിട്ടുപോവാനാ? ഇനിയും ഒരായിരാം ജന്മം എനിക്ക് സ്നേഹിക്കാൻ നിന്നെ വേണം,നിന്നെ മാത്രം."


ഇത്രയും പറഞ്ഞു തീർന്നപ്പോഴേക്കും അവന്റെ കണ്ണുകളും നിറഞ്ഞൊഴികിയിരുന്നു.... 


Rate this content
Log in

More malayalam story from akshaya balakrishnan aalipazham

Similar malayalam story from Romance