STORYMIRROR

Sreedevi P

Drama Tragedy

3  

Sreedevi P

Drama Tragedy

സമ്മർദ്ദം

സമ്മർദ്ദം

4 mins
267

"സാഗറെ നമുക്കൊന്ന് സനയത്ത് പോയിട്ട് ആ കുട്ടിയെ കാണണ്ടെ!" സുശീലമ്മ മകനോട് പറഞ്ഞു. 

"പോകാം അമ്മെ," സാഗർ പറഞ്ഞു. 

"എപ്പോഴും നീയിങ്ങനെ പറയും. പോകാനായി പുറപ്പെടാൻ പറഞ്ഞാൽ പിന്നെ എന്നു പറയും. ഇനി അതു പറ്റില്ല. നാളെ തന്നെ പോകണം." അല്പം പരിഭവത്തോടെ അമ്മ പറഞ്ഞു.

"ശരി," സാഗർ പുഞ്ചിരിയോടെ പറഞ്ഞു. 


പിറ്റേ ദിവസം തന്നെ അമ്മയും മകനും കൂടി സനയത്തെത്തി. സനുഷ പൂച്ചെടിയിൽ നിന്ന് പൂക്കൾ പൊട്ടിച്ചെടുക്കുകയാണ്. സനുഷ അവരെ കണ്ട് സ്നേഹത്തോടെ ചിരിച്ചു. 

"മോളെന്തിനാ, പൂക്കളെടുക്കുന്നത്?" സുശീലമ്മ സനുഷയോട് വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു.

"വിഷ്ണുലക്ഷ്മിയുടെ ഫോട്ടോവിന് മാലയിടാനാണ്." അതുകേട്ട് സുശീലമ്മയും, അവരെ നോക്കി നിന്നിരുന്ന സാഗറും സന്തോഷത്തോടെ ചിരിച്ചു.


അപ്പോഴേക്കും സനുഷയുടെ അച്ഛൻ സുഗുണൻ നായർ അവിടെയെത്തി. "ഇന്നു വിരുന്നുകാരുണ്ടല്ലോ! അകത്തേക്കു വരുവിൻ," എന്നു പറഞ്ഞ് സുഗുണൻ നായർ അവരെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. സനുഷ ചായ എടുക്കാൻ അടുക്കളയിലേക്കു പോയി. പൂമുഖത്ത് കസാലയിൽ അമ്മയും മകനും ഇരുന്നു. 

“മോളെ കാണാനാണ് ഞങ്ങൾ വന്നത്. നിങ്ങൾക്കും ഇഷ്ടമാണെങ്കിൽ, നമുക്ക് ഇവരുടെ കല്യാണം നടത്തണം," സാഗറിനെ കാണിച്ച് സുശീലമ്മ പറഞ്ഞു. അയാൾ സന്തോഷത്തോടെ അമ്മയേയും മകനേയും നോക്കി. അപ്പോഴേക്കും സനുഷ ചായയുമായെത്തി.


സുശീലമ്മ സനുഷയോടു ചോദിച്ചു, "മോൾക്ക് വീട്ടു ജോലിയൊക്കെ അറിയുമോ?" 

“കുറച്ചൊക്കെ അറിയാം,” സനുഷ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സനുഷ ഉള്ളിലേക്കു പോന്നു. 

സുഗുണൻ നായർ അകത്തു വന്ന് സനുഷയോട് കാര്യങ്ങൾ പറഞ്ഞു, "മോൾക്ക് സമ്മതമാണോ? അച്ഛനു സമ്മതമാണ്." അവൾ ചിരിച്ചു. സുഗുണൻ നായർ സന്തോഷത്തോടെ പൂമുഖത്തേക്കെത്തി. അയാൾ അവരോട് പറഞ്ഞു, "സമ്മതമാണ്." അയാൾ മോളെ ഉമ്മറത്തേക്കു വിളിച്ചു. അവൾ വന്നു.


ചായ കുടിച്ചതിനു ശേഷം സുശീലമ്മ സുഗുണൻ നായരോടു പറഞ്ഞു, "നമുക്കു പുറത്തു നില്ക്കാം. കുട്ടികൾ സംസാരിക്കട്ടെ. "ശരി," സുഗുണൻ നായർ പറഞ്ഞു. അവർ മുറ്റത്തിറങ്ങി.

സുശീലമ്മ സുഗുണൻ നായരോടു ചോദിച്ചു, "മോളുടെ എത്ര വയസ്സിലാ അവളുടെ അമ്മ മരിച്ചത്?" 

"ഒമ്പതു വയസ്സിൽ. ആ സങ്കടം അടങ്ങാതെ കിടക്കുകയാണ് ഇപ്പോഴും അവളുടെ മനസ്സിൽ." അതും പറഞ്ഞ് അയാൾ വിഷമത്തോടെ തൊടിയിലെ മരങ്ങളെ നോക്കി നിന്നു. അല്പം കഴിഞ്ഞ് അയാൾ സുശീലമ്മയോടു ചോദിച്ചു, "സാഗർ എന്തിലാ ജോലി ചെയ്യുന്നത്?" 

അവർ പറഞ്ഞു, "കാർ കമ്പനിയിലാണ്. പത്തു മണിക്ക് പോകും, ആറു മണിക്കു വരും. ഞയറാഴ്ച ലീവ്." "ഉം," അയാൾ മൂളി.


സാഗർ സനുഷയോടു ചോദിച്ചു, "എന്താ പേര്?" 

"സനുഷ," അവൾ പറഞ്ഞു. 

“എത്ര വയസ്സായി?” സാഗർ ചോദിച്ചു.

 "ഇരുപത്," അവൾ പറഞ്ഞു.

“എന്താ പേര്, എത്ര വയസ്സായി?” സനുഷ അയാളോട് ചോദിച്ചു. 

"മുപ്പത്തിരണ്ട്, പേര് സാഗർ," അയാൾ പറഞ്ഞു. 

"നമ്മുടെ കല്യാണത്തിനിഷ്ടമാണോ? "സാഗർ സനുഷയോടു ചോദിച്ചു. 

"ഇഷ്ടമാണ്," സനുഷ പറഞ്ഞു.


അല്പം കഴിഞ്ഞപ്പോൾ പിന്നെ വരാം എന്നു പറഞ്ഞ് സാഗർ പുറത്തിറങ്ങി. “മോളെ കാണാം,” എന്നു പറഞ്ഞ് സുശീലമ്മ സനുഷയോട് കൈ വീശി കാട്ടി. സനുഷയും കൈവീശി ടാറ്റ കാട്ടി. “തിയ്യതിയും കാര്യങ്ങളും തീരുമാനിക്കാൻ നിങ്ങൾ അങ്ങോട്ടു വരുവിൻ,” എന്ന് സുശീലമ്മ സുഗണൻ നായരോടു പറഞ്ഞു. "ഞാൻ വരാം," സുഗുണൻ നായർ പറഞ്ഞു. ശരി നടക്കട്ടെ എന്നു പറഞ്ഞ് അമ്മയും മകനും അവരുടെ വീട്ടിലേക്ക് പോയി.


അയ്യപ്പൻ കാവിൽ വെച്ച് മനോഹരമായ കല്യാണപ്പന്തലിൽ നാദസര മേളത്തോടെ, വിളങ്ങുന്ന സനുഷയുടെ കഴുത്തിൽ തിളങ്ങുന്ന സാഗർ താലി ചാർത്തി, മാലയിട്ട്, മൂന്നുരു പ്രദക്ഷിണം ചെയ്തു. കല്ല്യാണം മംഗളമായി നടന്നു. വന്നവരെല്ലാം വിഭവസമൃദ്ധമായ സദ്യ കഴിച്ച് വധു വരന്മാർക്ക് അനുഗ്രഹം നല്കി മടങ്ങി.


അമ്മായിയമ്മക്ക് മരുമകളെ നന്നായി ഇഷ്ടപ്പെട്ടെങ്കിലും, പണത്തോടുള്ള ആസക്തിയും, ഭരണ മോഹവും സനുഷയെ വിഷമിപ്പിച്ചു. മുൻകോപക്കാരനും പിടിവാശിക്കാരനും ആയ സാഗറും അവളെ തളർത്തി. 


ഒരു ദിവസം അവൾ സാഗറിനോടു പറഞ്ഞു, "എനിക്ക് കുറച്ചു ദിവസം അച്ഛൻറെ അടുത്തു നില്കണമെന്നുണ്ട്. ഒരു കൊല്ലമായിട്ട് അച്ഛൻറെ അടുത്ത് നിന്നിട്ടില്ല. വല്ലപ്പോഴും ഒന്നു പോയി വരികയല്ലേയുള്ളു." 

സാഗർ പറഞ്ഞു, "എന്നാൽ അവിടെത്തന്നെ നിന്നോ, ഇങ്ങോട്ട് വരണ്ട." 

അതു കേട്ടു കൊണ്ട് സുശീലമ്മ വന്നു. അവർ പറഞ്ഞു, "അവൾ പോകട്ടെടാ, കൈനിറയെ പണം കൊണ്ടു വരെട്ടടാ!" 

സനുഷ പറഞ്ഞു, "പണം ഇല്ല അമ്മേ, ഞങ്ങള്‍ പാവങ്ങളല്ലേ." 

സുശീലമ്മക്കു ദേഷ്യം വന്നു, അവർ പറഞ്ഞു, “കേട്ടോടാ അവളുടെ അധിക പ്രസംഗം." 

സനുഷ രണ്ടു പേരെയും ദയനീയമായി നോക്കി. 


സാഗർ അമ്മയോടു പറഞ്ഞു, "കണ്ടില്ലേ അമ്മേ, കുന്തം പോലെ നില്ക്കുന്നത് വൃത്തി കെട്ടവൾ!" അയാൾക്ക് ദേഷ്യം ഇരച്ചു കയറി. ഓടി വന്ന് അവളെ തലങ്ങും വിലങ്ങും അയാൾ തല്ലി... ഇവിടെ നില്ക്കാതെ പോയാലോ, വേണ്ട അച്ഛനു വിഷമമാവും അവൾ വിചാരിച്ചു. അവൾക്ക് ആരോടും ഒന്നും പറയാൻ പറ്റാതെ അവൾ ഏങ്ങി ഏങ്ങി ക്കരഞ്ഞു.

മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. അവർക്ക് ഒരു പെൺ കുഞ്ഞു ജനിച്ചു. ആ കുട്ടിക്ക് മൃദുല എന്ന് പേരിട്ടു. പ്രശ്‌നങ്ങൾ തുടർന്നു കൊണ്ടിരുന്നുവെങ്കിലും, മോൾ അച്ഛന്റെയും അമ്മയുടേയും കൂടെ വളരണം, സനുഷ അങ്ങനെ ചിന്തിച്ചു. മൃദുല പഠിച്ചു മിടുക്കിയായി വളർന്നു. കൂട്ടുകാരോടൊത്തു രസിച്ചും, ഡാൻസു കളിച്ചും അവൾ സന്തോഷത്തോടെ നടന്നു. പക്ഷെ, ഒരു വല്ലാത്ത ഭയം, ഒരു സങ്കോചം അവളെ അലട്ടിയിരുന്നു. അതെന്താണെന്ന് അവൾക്കു മനസ്സിലായില്ല. അവൾ അമ്മയോട് പറഞ്ഞു. 


സനുഷ ചോദിച്ചു, "മോൾക്കെന്തെങ്കിലും വിഷമമുണ്ടോ?” 

"ഒന്നുമില്ലമ്മേ," മൃദുല പറഞ്ഞു. 

സനുഷ സാഗറിനോടു പറഞ്ഞു, “കുട്ടിക്കെന്തോ വല്ലായ്മയുണ്ട്.”

സാഗർ സനുഷയോട് തട്ടിക്കയറി കൊണ്ടു പറഞ്ഞു, "നീ ഒരു അസത്തു കെട്ടതാണ്. അതു കൊണ്ടാണ് അവൾക്കു വയ്യാത്തത്." സനുഷ കരഞ്ഞു കൊണ്ടിരുന്നു. 

അതു കണ്ട് നിസ്സഹായതയോടും നിരാശയോടും കൂടി മൃദുല അച്ഛനോടു പറഞ്ഞു, “അച്ഛൻ ഓരോന്നു പറഞ്ഞ് അമ്മയെ കരയിക്കണ്ട! തല്ലരുതെന്നു പറഞ്ഞാൽ കേൾക്കില്ല. തല്ലുമ്പോൾ തടുത്താൽ അച്ഛനൊരു കൂസലുമില്ല. എന്താണച്ഛാ ഇങ്ങനെയൊക്ക…???“


വർഷങ്ങങ്ങൾ പൊയ്കൊണ്ടിരുന്നു. മൃദുലക്ക് ടീച്ചറായി ജോലി കിട്ടി. ആയിടക്ക് അവളുടെ വിവാഹവും കഴിഞ്ഞു. നല്ല സ്വഭാവമുള്ള അനിലൻ. അവർ അനിലൻറെ വീട്ടിലും, മൃദുലയുടെ വീട്ടിലുമായി സന്തോഷത്തോടെ ജീവിച്ചു. എങ്കിലും, ഭയവും സങ്കോചവും ഇടയ്ക്കിടെ അവളെ അലട്ടികൊണ്ടിരുന്നു. ഡോക്ടറുടെ അടുത്തു പോയി വിവരങ്ങൾ പറഞ്ഞ് അവൾ മരുന്ന് കഴിച്ചു കൊണ്ടിരുന്നു. "ഇനി ഒന്നും പേടിക്കണ്ട, ഒന്നും ഇല്ലെന്നല്ലേ ഡോകടർ പറഞ്ഞത്," അനിലൻ മൃദുലയോടു പറഞ്ഞു. അവൾ മൃദുവായൊന്നു പുഞ്ചിരിച്ചു.


കാലങ്ങൾ പൊയ്ക്കൊണ്ടിരുന്നു. മൃദുല ഇരട്ട കുട്ടികളുടെ അമ്മയായി. കുട്ടികൾ വളരുവാൻ തുടങ്ങി. മൃദുലക്ക് ശരീരാസ്വാസ്ഥ്യങ്ങളും തുടങ്ങി. കൈകാലുകളിലും ശരീരത്തിലും വേദന, വിട്ടുമാറാത്ത ക്ഷീണം, കുറേശ മറവി, അവർ വീണ്ടും ഡോക്ടറുടെ അടുത്തു പോയി. മൃദുല മരന്നു കഴിക്കുവാൻ തുടങ്ങി.     

             

ഒരു ദിവസം മൃദുല അമ്മയോടും, അച്ഛനോടുമായി പറഞ്ഞു, “നിങ്ങൾ കാരണമാണ് എനിക്കീ രോഗം വന്നത്. അച്ഛൻറെ നിരന്തരമായ അട്ടഹാസങ്ങളും, അമ്മയുടെ തേങ്ങി കരച്ചിലും എന്നെ ഇവിടെ എത്തിച്ചു. നിങ്ങളുടെ ലഹള നടക്കുമ്പോൾ ഒരു ചെറിയ കുട്ടി ഇവിടെ ഇരുന്നുരുകുന്നുണ്ടെന്ന് നിങ്ങൾ വിചാരിച്ചുവോ? ആ ഉരുക്കം എൻറെ എല്ലിലൂടെ, ഞരമ്പിലൂടെ ഒഴുകി, മാനസിക സമ്മർദ്ദം ചെലുത്തി എനിക്കീ സ്ഥിതി വന്നു!” 

ഇതു കേട്ട് സനുഷ തളർന്നു വീണു...സാഗർ വേദനയോടെ മൃദുലയെ നോക്കി നിന്നു... ഇതൊക്കെ കേട്ട് വയസ്സായി കിടപ്പിലായിരുന്ന സുശീലമ്മ പറഞ്ഞു, "മോളെ ദൈവം രക്ഷിക്കും..." 


അതുകൊണ്ട് അടിപിടി കൂടുന്ന അച്ഛനമ്മമാരെ, മനസ്സിലാക്കുവിൻ! നിങ്ങൾ അടിപിടി കൂടി നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നു. അതോടൊപ്പം നിങ്ങളുടെ മക്കളുടെ ജീവിതം തളർത്തിയിടുന്നു. ഈ പാപം, നിങ്ങളെ വല്ലാതെ കുഴപ്പിക്കും. മക്കളെ തളർത്താതെ വളർത്തുവിൻ. പുതിയ തലമുറയെ സ്നേഹോജ്ജ്വലമാക്കുവിൻ.


Rate this content
Log in

Similar malayalam story from Drama