STORYMIRROR

Binoy Thankachan

Abstract Drama Classics

3  

Binoy Thankachan

Abstract Drama Classics

ശൂന്യത

ശൂന്യത

2 mins
16

എന്നും പോലെ അവൾക്ക് അന്നും അവൻ ഗുഡ് മോർണിംഗ് മെസ്സേജ് ചെയ്തു. എഴുന്നേൽക്കുമ്പോൾ ഉള്ള പതിവ് ദിനചര്യയാണ്. കുളിച്ചു തിരികെ ഓഫിസിൽ പോകാൻ ഒരുങ്ങുമ്പോളേക്കും അവളുടെ റിപ്ലയും വന്നുകഴിയും. അന്നത്തെ ദിവസം പതിവുപോലെ മെസ്സേജ് അയച്ചിട്ടാണ് അവൻ കുളിക്കാൻ പോയത്. തിരികെ വരുമ്പോൾ അവളുടെ റിപ്ലൈ പ്രതീക്ഷിച്ചാണ് അവൻ വാട്സ്ആപ്പ് തുറന്നത്.

'ഇല്ല്യാ മെസ്സേജ് ഒന്നും വന്നില്ലാലോ, ഇനി എന്നോട് വല്ല പിണക്കവും ആണോ' അവൻ തന്നോട് തന്നെ പറഞ്ഞു.

ഓഫിസിലേക്ക് പോകുന്ന വഴിയെല്ലാം അവന്റെ ചിന്ത അവളുടെ മെസ്സേജ് വരാത്തതിനെ പറ്റിയാരുന്നു.

'എന്തായിരിക്കാം അവൾ മെസ്സേജ് അയക്കാഞ്ഞേ വല്ല അപകടവും പറ്റിയോ?'

പരിഭ്രമത്തിന്റെ കൊടും ചോലയിൽ അവന്റെ മനസ് ഉഴറി.

അന്നത്തെ ദിവസം മുഴുവൻ അവൻ അവളുടെ വാട്സ്ആപ്പ് മെസ്സേജ് നോക്കി ഇരുന്നു. Delivered ആയതു കാണുന്നുണ്ട് എന്നാൽ seen ആയിട്ടില്ല ഇതുവരെ. അതവനെ കൂടുതൽ വിഷമിപ്പിച്ചു.

കോൺടാക്ട് ലിസ്റ്റിൽ നിന്നും അവളുടെ പേര് എടുത്തു അവൻ പലവട്ടം കാൾ ചെയ്തു. റിങ് ഉണ്ട് പക്ഷെ ആരും എടുക്കുന്നില്ല. വാട്സ്ആപ്പിലെ കാളിലും അത് പോലെ ആരുന്നു.

താൻ ഇപ്പോൾ ജോലി ചെയുന്ന സ്ഥലം ഏഴാം കടലിനും അക്കരെ ആണെന്ന ബോധ്യം അവളെ അന്വേഷിച്ചു ഇറങ്ങാൻ കഴിയാത്ത കാരണത്തിന്ന് വലിയ ആഘം കൂട്ടി.

അന്നവൻ ചെയ്ത ജോലിക്കൊന്നും ഒരു പൂർണതയും ഉണ്ടായിരുന്നില്ല. അവന്റെ മേലുദ്യോഗസ്ഥരിൽ നിന്നും ശകാരം കിട്ടി, അയക്കേണ്ട കത്തിന്റെ മേൽ വിലാസം തെറ്റിച്ചു അയച്ചു, ചെക്ക് ഉണ്ടാക്കുന്നതിൽ പിഴവ് പറ്റി.

'തനിക്ക് എന്താണ് സംഭവിക്കുന്നത്, ഇന്നുവരെ ഉണ്ടാകാത്ത ഒരു ശൂന്യത '

അന്ന് രാത്രിവരെയും അവൻ ഓഫിസിൽ തന്നെ ഇരുന്നു. നേരം ഒരുപാട് ആയിട്ടും ഓഫിസിലെ മറ്റുള്ളവർ പോയിട്ടും അവനു പോകാൻ കഴിഞ്ഞില്ല.

ഒരു ഗുഡ് മോർണിംഗ് മെസ്സേജ് കിട്ടാത്തതാണോ അതോ അവൾക്കു എന്താണ് സംഭവിച്ചേ എന്നറിയാൻ പറ്റാഞ്ഞതാണോ തന്നെ തളർത്തിയെ എന്ന് അവനു ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല..

അവൾ എപ്പോളെലും തന്റെ മെസ്സേജുകൾ കാണുമെന്ന നിശ്ചയത്തിൽ അവൻ അയച്ചുകൊണ്ടേ ഇരുന്നു.

അന്നത്തെ രാത്രി മുഴുവൻ അവൻ അവൾക്കായി കാത്തിരുന്നു. ഏതോ രാത്രിയുടെ അകാഥ യാമത്തിൽ അവന്റെ തളർച്ച അവനെ നിദ്രയിൽ ആഴ്ത്തി.

പിറ്റേന്നു രാവിലെയും അവന്റെ ഗുഡ് മോർണിംഗ് മെസ്സേജ് മറുപടി ഇല്ലാതെ അയക്കപ്പെട്ടു.

ഷീണിതനായ മുഖത്തോടെ അന്നും ഓഫിസിൽ പോയ അവനെ എല്ലാരും ശ്രദ്ധിച്ചു. സുഖമില്ലേ എന്നുള്ള എല്ലാരുടേം ചോദ്യയത്തിൽ അങ്ങനെ തന്നെ മറുപടി കൊടുക്കുന്നതാണ് ശരി എന്ന് തോന്നി അവൻ പതിയെ മൂളുക മാത്രം ചെയ്തു.

മനസിനെ അത്രയ്ക്കു അങ്ങ് ഉലയക്കാൻ തക്കവണ്ണം അവൻ അവൾക്കു ആരാരുന്നു.

'മറുപടി ഇല്ലാത്ത ചോദ്യം, ശരിക്കും അവൾ ആരാണ് എന്റെ?' മനസ്സ് ഉത്തരം തേടി അലഞ്ഞു.

അവളുടെ അസാനിധ്യം അത്രമേൽ അവനിൽ നിരാശ വരുത്തിയിരുന്നു.

അന്നത്തെ ദിവസവും ഏകാന്തമായി നീങ്ങി. നാട്ടിലെ അവളെ അറിയാവുന്നവർ ആരും തന്നെ ഇല്ലായിരുന്നു. ഉണ്ടാരുന്നേൽ ചോദിക്കാമാരുന്നു.

അവളെപറ്റിയുള്ള ഹ്രസ്വ പരിചയത്തിന്റെ ഉമിനീര് അവൻ വീണ്ടും നുണഞ്ഞു. ഇനി വരില്ലേ എന്നേ പിരിയാൻ എന്തുണ്ടായി എന്നവൻ പലവട്ടം ചിന്തിച്ചു. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

വേദനയുടെ പല കോണിൽ കൂടി അങ്ങനെ പോകവേ. അവന്റെ മൊബൈൽ ഒരു ശബ്ദം മുഴക്കി. അതവളുടെ മെസ്സേജ് ആരുന്നു.

വിറയാർന്ന കൈകളോടെ ആ മെസ്സേജ് വായിക്കാൻ അവൻ തിടുക്കം കാട്ടി.

"ടാ! നീ പേടിക്കണ്ടാ എനിക്കൊന്നും സംഭവിച്ചിട്ടില്ല. ന്യുമോണിയ പിടിച്ചു. ബോധം ഇല്ലാതെ വീണു രണ്ടു ദിവസമായി അതെ അവസ്ഥയിൽ ആരുന്നു. ഇന്നാണ് എനിക്ക് ബോധം വന്നേ. എനിക്കെന്തേലും സംഭവിക്കുമോ എന്ന ഭയത്തിൽ ആരുന്നു ഞാൻ. "

എന്ത് പറ്റി എന്ന് ചോദിക്കാൻ ടൈപ്പ് ചെയ്യണ സമയം അവൾ കുറിച്ചു.

" ഞാൻ ഫോൺ തിരിച്ചു കൊടുക്കുവാണേ നീ വിഷമിക്കും എന്നേ കാണാതെ ഇരുന്നാൽ എന്നറിയാവുന്നോണ്ടാ ഞാൻ മെസ്സേജ് ആരും കാണാതെ അയക്കണേ, എല്ലാം പിന്നെ പറയാം 🫂"

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ വീണു കിട്ടിയ മരുഭൂവിലെ മഴ ആരുന്നു ആ മെസ്സേജ്.

നഷ്ടമായി എന്നോർത്ത് വിതുമ്പിയ മനസിനെ കുളിർമയാക്കിയ മെസ്സേജ്.

അവൾ ആരാരുന്നു എനിക്ക് എന്ന് ബോധ്യം തന്ന നിമിഷം.

ശുഭം



Rate this content
Log in

Similar malayalam story from Abstract