രക്തം
രക്തം


അലക്സ് ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ അവൻ ബുദ്ധി മാന്ദ്യം ഉള്ളവനായിരുന്നു. പക്ഷേ അവന്റെ അമ്മ അവനെ ഒരു സാധാരണ സ്കൂളിൽ ചേർത്തു. അവന്റെ പ്രവർത്തനങ്ങൾ കണ്ട് അവിടുത്തെ കുട്ടികൾ പലപ്പോഴും അവനെ പരിഹസിച്ചു. പക്ഷേ ഒരാൾ മാത്രം അവനോടു ചേർന്ന് നിന്നു. എല്ലാവരും അവരെ ഒറ്റപെടുത്തിയപ്പോൾ അലക്സിനെ അവനും തള്ളി പറഞ്ഞു. അത് അലക്സിന് താങ്ങാനായില്ല. അവൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിറ്റേ ദിവസം അവന്റെ കൂട്ടുകാരനും മറ്റ് രണ്ട് കുട്ടികളും മാപ്പ് ചോദിക്കാനായി അവനെ കാണാൻ വന്നു. പക്ഷേ അവർ തിരിച്ചു പോയില്ല. ഞാനിപ്പോഴും ഓർക്കുന്നു... അവന്റെ അമ്മയെ മൂന്ന് കുട്ടികളെ കൊലചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്തു കൊണ്ട് പോയത്.
"വിഷ്ണു... നിങ്ങൾ പറയുന്നത് എനിയ്ക്ക് വിശ്വസിയ്ക്കാൻ കഴിയുന്നില്ല. അവർ ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷവും കുട്ടികളെ കൊലചെയ്തിട്ടുണ്ടെന്നു."
"അതെ സർ... അവർ തീർത്തും അപകടകാരിയാണ്. അവന്റ മകന്റെ കൂടെ പഠിച്ച എട്ടോളം കുട്ടികൾ ആണ് കൊല്ലപ്പെട്ടത്.
ശരി ജോസഫ് സർ എന്നാൽ ഞാനിറങ്ങട്ടെ."
(വിഷ്ണു വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കോൾ.)
"ങാ... എന്താടാ അഖിലേ...? എടാ ആ സൈക്കോ കില്ലർ വെടിയേറ്റ് മരിച്ചു. (അലക്സിന്റെ അമ്മ). എനിയ്ക്കും ഭയമുണ്ടായിരുന്നു കാരണം എന്റെ മകനും അലക്സിന്റെ ക്ളാസിൽ ആയിരുന്നു. എസ്.പി സാർ ആണ് വെടിവെച്ചത്."
വിഷ്ണു സന്തോഷത്തോടെ വീട്ടിൽ എത്തി. സൈക്കോ കൊല്ലപ്പെട്ട വിവരം അവൻ വീട്ടിൽ പറഞ്ഞു. എല്ലാവരും അതുകേട്ട് സന്തോഷിച്ചു. നാളെ അഖിലിന്റെ മകന്റെ പിറന്നാളാണ്. പിറ്റെ ദിവസം അവർ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്തു. അതിനിടയിൽ അഖിലിന്റെ മകൻ കണ്ണൻ കാറിന്റെ അടുത്തേക്ക് പോകുന്നത് വിഷ്ണു ക
ണ്ടു. എന്നാൽ പെട്ടെന്ന് അവനെ കാറിനുള്ളിൽ നിന്നും ആരോ ബലമായി പിടിച്ചു കാറിനുളളിലേയ്ക്കു കയറ്റി വണ്ടി ഓടിച്ചു പോയി. പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. എങ്കിലും വിഷ്ണു വണ്ടിയുടെ നമ്പർ നോട്ട് ചെയ്തു .എന്നിട്ട് ട്രാഫിക്കിൽ വിവരം അറിയിച്ചു. വണ്ടി ആരുടേത് എന്നറിഞ്ഞപ്പോൾ അഖിലും വിഷ്ണുവും ഞെട്ടിപ്പോയി. അത് ജോസഫ് സാറിന്റെ വണ്ടിയുടെ നമ്പർ ആയിരുന്നു.
മൊബൈൽ വച്ച് അയാളെ ട്രെയ്സ് ചെയ്തു. എന്നാൽ അയാളുടെ രണ്ടു സിം കാർഡ് നമ്പറുകളും രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ ആയാണ് സൂചിപ്പിച്ചത്. അത് പോലീസുകാർക്ക് അന്വേഷണത്തിന് തടസ്സമായി. ഒരിടത്തേക്ക് പോലീസുകാരും മറ്റിടത്തേയ്ക്ക് വിഷ്ണുവും തിരിച്ചു. പോലീസുകാർ പോയിടത്ത് ഗുണ്ടകളും അഖിലിന്റെ മകനേയും ആണ് കണ്ടത്. വിഷ്ണു പോയിടത്ത് ജോസഫും. വിഷ്ണു അയാളോട് ചോദിച്ചു.
"നിങ്ങളെന്തിനാണ് ഇങ്ങനെ???"
അയാൾ പറഞ്ഞു. "ട്രീസ അലക്സിന്റെ അമ്മ.എന്റെ ഭാര്യ!!! ചെയ്യാത്ത കുറ്റത്തിനാണ് ജയിലിൽ കിടന്നത്. എന്റെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും അവൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അവനൊരു ജീവച്ഛവമായി തീർന്നു. എന്റെ മകനെ ആ നിലയിൽ എത്തിച്ച അവനെ കാണാൻ വന്ന ആ കൂട്ടുകാരെ ഞാൻ കൊന്നു. പക്ഷേ അവൾ സ്വയം കുറ്റം ഏറ്റെടുത്തു ജയിലിൽ പോയി. എന്നാൽ സ്വന്തം ഭാര്യയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആ നിമിഷം നിനക്ക് ഊഹിക്കാമോ...?"
പെട്ടെന്ന് രണ്ടു പേരും തോക്കെടുത്തു.രണ്ടു പേരും പരസ്പരം വെടിയുതിർത്തു. പക്ഷേ രണ്ടു പേർക്കും വെടിയേറ്റത് കൈയ്യിനായിരുന്നു. അപ്രതീക്ഷിതമായി ജോസഫിനു നേരെ വെടിയുതിർത്തു. തൽക്ഷണം ജോസഫ് മരിച്ചു. വെടിയുതിർത്തത് മറ്റാരുമായിരുന്നില്ല. മകൻ നഷ്ടപ്പെട്ട വേദനയിൽ അഖിലായിരുന്നു.