Find your balance with The Structure of Peace & grab 30% off on first 50 orders!!
Find your balance with The Structure of Peace & grab 30% off on first 50 orders!!

akshaya balakrishnan aalipazham

Drama Tragedy

4.9  

akshaya balakrishnan aalipazham

Drama Tragedy

പൊഴിഞ്ഞു വീണവസന്തം

പൊഴിഞ്ഞു വീണവസന്തം

1 min
533


ആംബുലൻസ് സെറൺ മുഴക്കി ആ ടാറിട്ട നാലുവരി പാതയിലൂടെ പാഞ്ഞു. ആർക്കോ എന്തോ പറ്റിയിട്ടുണ്ട് എന്ന് പറഞ്ഞു നാട്ടുകാരും ആ ആംബുലൻസിനു പുറകെ പാഞ്ഞു. ആംബുലൻസ് ആ  ഇരുനില വീടിന്റെ മുൻപിൽ നിർത്തി... ആരൊക്കെയോ ചേർന്ന് വെള്ളപുതപ്പിച്ച അവന്റെ ശരീരം പുറത്തേക്ക് ഇറക്കി. അവിടമാകെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു... അലറിവിളിയും കരച്ചിലും ആയി ആ വീട് ശോകമൂകമായി...


വെള്ളപുതച്ച അവന്റെ ശരീരം ഇടനാഴിയിൽ കിടത്തി... അവന്റെ അമ്മ കരഞ്ഞു കരഞ്ഞു അടുത്തിരുന്നു... അച്ഛന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു...


"ഓന്റെ ഭാര്യ വന്നില്ലേ... ഓൾ അറിഞ്ഞോ..." വന്നവരിൽ ആരൊക്കെയോ ചോദിക്കുന്നത് കേട്ടു...


"ഓൾ അവിടന്ന് കൂട്ടി കൊണ്ട് വരുന്നുണ്ട്. ഒന്നും അറിഞ്ഞില്ല തോന്നുന്നു..." വന്നവർ വന്നവർ ഓരോന്നും അടക്കം പറഞ്ഞു.


" അല്ല ഹാജ്യാരെ ചെക്കന് എന്താ പറ്റിയത്..." ആരോ ഹാജിയാരോട് ചോദിച്ചു.


"മ്മക്ക് ഒന്നും അറിയില്ല ന്റെ റെബെ... ഓന് ട്രെയിൻ തട്ടിയത് ആണ് ചിലര് പറയുന്നേ. ചിലർ പറയുന്നു ട്രെയിനിനു തലവച്ചതാണ് എന്ന്... ട്രൈനിന്നു ചാടിയതാണ് എന്നും പറയുന്നുണ്ട്... സത്യം പടച്ചോന് അറിയാം..."


"ഓൻ ഇപ്പം ആത്മഹത്യാ ചെയ്യാൻ മാത്രം അയിന് ഒന്നും ഇല്ലാലോ... ഓനും ഓളുംകൂടെ രണ്ടുദിവസം മുൻപ് ഇവിടെ വന്നു പോയതാ... അന്നൊക്കെ നല്ല സന്തോഷത്തിൽ ആയിരുന്നു..."


"ഓൾ വന്നു തോന്നുന്നു..." ആരോ അടക്കം പറഞ്ഞു.


ഇടറുന്ന കാലുകളോടെ വെറും ആറുമാസം പ്രായമായ കുഞ്ഞിനെ തോളിൽ കിടത്തി അവൾ നടന്നു... ചുറ്റും ആളുകളെ എല്ലാം കണ്ടപ്പോൾ തന്നെ അവൾക്ക് ആകെ അങ്കലാപ്പായി... അവനു നല്ല ചികിത്സ കൊടുക്കാൻ നാട്ടിലേക്ക് കൊണ്ട് വരുന്നു എന്ന് 

മാത്രമേ അവളോട്‌ പറഞ്ഞിരുന്നുള്ളു...


വിറങ്ങലിച്ചു തണുത്തുറഞ്ഞു കിടക്കുന്ന അവൻറെ വെള്ളപുതച്ച ശരീരം കണ്ടപ്പോൾ തന്നെ അവൾക്ക് ദേഹം തളരുന്ന പോലെ തോന്നി... അവൾ ഒരു ആശ്രയത്തിനായി തൂണിലേക്ക് ചാരി... അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. തന്റെ നല്ലപാതി തന്നെ തനിച്ചാക്കി പോയിരിക്കുന്നു... ഒരു യാത്രാമൊഴി പോലും പറയാതെ...


"കണ്ണുതുറക്കേട്ടാ നമ്മളെ മോളെ ഒന്ന് നോക്ക്..." അവൾ അവനെ കുലുക്കി വിളിച്ചു...

 

ഇനി തനിക്ക് ആ സ്നേഹം ഇല്ല എന്നവൾ മനസിലാക്കി എന്ന് തോന്നുന്നു... അവളുടെ കണ്ണുകൾ പേമാരി പോലെ നിറഞ്ഞൊഴുകുന്നുണ്ട്... അവളിൽ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവൾ അവനെ തന്നെ നോക്കി നിർജീവമായി ഇരുന്നു. അവൻ അവൾക്ക് സമ്മാനിച്ച ആറുമാസം മാത്രം പ്രായം വരുന്ന, അച്ഛന്റെ വേർപാട് പോലും മനസിലാകാതെ ചിരിക്കുന്ന,  പൊന്നോമനയെ മാറോടടക്കി പിടിച്ച്.....


Rate this content
Log in

More malayalam story from akshaya balakrishnan aalipazham

Similar malayalam story from Drama