Athira ❤

Comedy Romance

3  

Athira ❤

Comedy Romance

ഒരു MBBS കഥ

ഒരു MBBS കഥ

5 mins
235


സമയം കുറെയായിരിക്കുന്നു ഇങ്ങനെ തിരയും എണ്ണിയിരിക്കാൻ തുടങ്ങിയിട്ട്. വാനമാകെ ചുമന്നു തുടങ്ങിയിരിക്കുന്നു. ഇനിയവൾ വരാതിരിക്കുമോ?? ഞാൻ സ്വയം ചോദിച്ചു. എന്തായാലും കുറ ച്ച്നേരം കൂടി നോക്കാം എന്നു കരുതി ഞാൻ വീണ്ടും ഓരോന്നും ആലോചിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.


ചിന്തകൾക്ക് ഭംഗം വരുത്തിയാണ് ഫോൺ റിങ് ചെയ്തത്. അതവൾ ആയിരുന്നു. ഞാൻ വേഗം അറ്റൻഡ് ചെയ്തു.

"ഹല്ലോ!"

"എവിടെയാണ് ??? ഞാൻ എത്തി."

"ഞാൻ കല്മണ്ഡപത്തിനടുത്തുണ്ട് ... നീ ഇങ്ങോട്ടു വാ."


അല്പസമയത്തിനു ശേഷം അവൾ എൻ്റെ തൊട്ടപ്പുറത്തായി വന്നിരുന്നു .

"നീ ഇന്നലെ പറഞ്ഞത് കാര്യമായിട്ടാണോ ??"

"മ്മ്മ്... "

അലയടിച്ചുക്കൊണ്ടിരിക്കുന്ന തിരകളെ നോക്കി ഞാൻ ഒരു മൂളലിൽ ഒതുക്കി മറുപടി .


"എന്ത്പറ്റി ലക്ഷ്മി...? നീയും രാജുവും തമ്മിൽ എന്തെങ്കിലും പ്രശ്നം ?? നിനക്ക് എന്ത്പറ്റി ഇങ്ങനെ ഒരു തോന്നൽ ഇപ്പൊ ??"

"ആശാ ... ഞാൻ കാര്യമായിട്ടാ പറഞ്ഞത്. എനിക്ക് ഡിവോഴ്‌സ് വേണം, നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂ..."


"ദേ ലെച്ചു ... എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ... എന്താ നിങ്ങൾക്കിടയിലെ പ്രശ്നം ??കഴിഞ്ഞ മാസം വരെ നിങ്ങളെ നല്ല സന്തോഷത്തോടെയാണല്ലോ ഞാൻ കണ്ടത് ? ഈ ഒരു മാസകാലയളവിൽ ഇതിപ്പോ എന്താ പറ്റിയത് ? വ്യക്തമായ ഒരു കാരണം ഇല്ലാതെ നിന്നെ സഹായിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്, ഐ ആം സോറി ..."


"എനിക്ക് രാജുമായി ഒത്തുപോവാനിനി ഒരിക്കലും സാധിക്കില്ല ... അതു തന്നെയാണ് കാരണം... നിനക്ക് പറ്റുമെങ്കിൽ അമ്മാവനോട് പറഞ്ഞു ഈ കാര്യം ശരിയാക്കി താ, ഇല്ലെങ്കിൽ ഞാൻ മറ്റേതെങ്കിലും വക്കീലിനെ കണ്ടോളാം ."


ഒട്ടും പതറാതെയുള്ള എൻ്റെ മറുപടി കേട്ട് അവൾ രൂക്ഷമായി നോക്കി ... ഇരുവർക്കിടയിലും മൗനം തളംകെട്ടി നിന്നു. അല്പസമയത്തിനു ശേഷം ആശ പറഞ്ഞു തുടങ്ങി ...


"നോക്കൂ ലെച്ചു... നീ ഇന്ന് ഒരു ഭാര്യ മാത്രമല്ല, അമ്മക്കൂടിയാണ്. നിങ്ങൾക്ക് ഒരു മകൾ ആണ് ... അവൾ അമ്മ ഇല്ലാതെ ആണോ വളെരേണ്ടത് ?? അതുമല്ല ഭർത്താവ് ഇല്ലാത്ത സ്ത്രീകൾ ഇന്നും സമൂഹത്തിൽ ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് ..."


കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും തുടർന്നു...

"സീ ലെച്ചു... നിങ്ങളുടേത് പ്രണയവിവാഹം അല്ലേ ??അഥവാ ഡിവോഴ്സ് കിട്ടിയെന്നു കൂട്ടുക ... നീ എവിടേക്കെന്നു വെച്ചാ പോവുക ...? വീട്ടിലേക്ക് പോവാൻ പറ്റില്ല ... രാജ് അല്ലാതെ നിനക്കിന്നു മറ്റാരുമില്ല ... എല്ലാം ആലോചിക്കണം ഒരു കാര്യം തീരുമാനിക്കുന്നതിന് മുൻപ് ... അതു കൊണ്ട് നീ നന്നായിട്ടൊന്ന് ആലോചിക്ക് ."


"നന്നായിട്ട് ആലോചിച്ചിട്ട് തന്നെയാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് ... പിന്നെ മോൾടെ കാര്യം, അവൾ അമ്മയില്ലാതെ വളരേണ്ട കുട്ടി അല്ല... ഡിവോഴ്‌സിന് ശേഷം രാജ് മറ്റൊരു വിവാഹത്തെ പറ്റി ആലോചിക്കട്ടെ ...എൻ്റെ തീരുമാനത്തിൽ മാറ്റമില്ല ."


"ഓക്കേ ... അതിനു മുൻപ് എനിക്ക് മറ്റൊന്നുകൂടി ഉറപ്പ് വരുത്താൻ ഉണ്ട് ..."

ആശ എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു. എന്താ എന്നാ എന്റെ ചോദ്യഭാവം കണ്ടിട്ട് അവൾ ചോദിച്ചു.

"ഏറ്റവും അടുത്ത സുഹൃത്തിനോട് ചോദിക്കാൻ പാടില്ലാത്ത ഒന്നാണ് ... ഇതുവരെയും അങ്ങനെയൊന്നും തോന്നിയിട്ടുമില്ല... പക്ഷെ ഇപ്പോൾ ..."

അവളെ മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഞാൻ എന്റെ ഇഷ്ടക്കേട് പറഞ്ഞു ...


"ആശ ... നീ ഈ മുഖവര നിർത്തി കാര്യം എന്താണെന്നു പറയൂ ..."

"അതു ...നിനക്കിനി മറ്റേതെങ്കിലും ഇഷ്ടം?"

"ആശ പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ് ... എന്റെ മനസ്സിൽ ഏട്ടൻ അല്ലാതെ മറ്റാരുമില്ല ... മരണം കാർന്നു തിന്നു കൊണ്ടിരിക്കുന്ന എനിക്ക് ഇതല്ലാതെ വേറെ വഴിയൊന്നുമില്ല. ഏട്ടന് അധികം വയസ്സ് ഒന്നുമായിട്ടില്ല, മോൾക്കും അമ്മ വേണം. ഇതെല്ലാതെ മറ്റു മാർഗ്ഗമൊന്നും തോന്നിയില്ല ... പിന്നെ ഏട്ടനും ഇതൊന്നും ഒരിക്കലും അറിയരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്."

ഇത്രയും പറഞ്ഞപ്പോൾ ഞാൻ വിങ്ങിപൊട്ടിയിരുന്നു ... ഒരു ആശ്വാസത്തിനെന്ന പോലെ ആശ എന്നെ മുറുകെ ചേർത്തുപിടിച്ചു ...


"റിലാക്സ് ലെച്ചു ...സോറി ... മുഖമെല്ലാം തുടക്കൂ. സമയം ഒരുപാട് വൈകി ... നമുക്ക് പോവാം."


അവളുടെ കൈയും പിടിച്ചു തിരികെ നടന്നു ...ഫ്ലാറ്റിൽ എത്തുന്നത് വരെ മൗനമായിരുന്നു ഞങ്ങൾക്കിടയിൽ ... ഫ്ലാറ്റ് എത്തിയതും അവൾ പറഞ്ഞു ... 

" ഏത് ഡോക്ടറെയാ നീ ...?"

മുഴുവിപ്പിക്കും മുൻപ് ഞാൻ പറഞ്ഞു.

"Dr. ശ്രീറാം "

"ബൈ ... ഞാൻ വിളിക്കാം ..."


അവളോട് യാത്ര പറഞ്ഞു ഞാൻ ഫ്ലാറ്റിലേക്ക് നടന്നു ...മോളെ അപ്പുറത്തെ ഫ്ളാറ്റിലെ ലത ആന്റിയെ ഏല്പിച്ചാണ് ഞാൻ ആശയെ കാണാൻ പോയത്... ആരും ഇല്ലാത്ത ഞങ്ങൾക്ക് ആന്റിയും അങ്കിളും സ്വന്തം അച്ഛൻ അമ്മയെ പോലെയാണ് ... ആന്റിയായിരുന്നു കതക് തുറന്നത് ...


"ആ മോൾ എത്തിയോ ?? മോളു നല്ല ഉറക്കമാ."

"ആന്റിയെ അവൾ ബുദ്ധിമുട്ടിച്ചോ ??"

"ഇല്ല മോളെ ... അവൾക്ക് ഒരു വാശിയുമില്ലായിരുന്നു."


മോളെയും എടുത്ത് അവരോട് യാത്ര പറഞ്ഞു ഞാൻ ഫ്ലാറ്റിലേക്ക് നടന്നു. ഏട്ടൻ വരാൻ 8 മണി കഴിയും... ഒന്ന് ഫ്രഷായി. ഏട്ടൻ വരുമ്പോളേക്കും ആഹാരത്തിന്റെ പണികളിൽ മുഴുകി ... 


~~~


ആഹാരം കഴിക്കുമ്പോളും ഞങ്ങൾക്കിടയിൽ മൗനം ആയിരുന്നു ... കുറച്ച് നാളുകളായി ഞങ്ങൾക്കിടയിൽ എന്നും മൗനം വേലി തീർത്തിരിക്കും. അപരിചിതരെ പോലെയാണ്... എന്നുമുതലാണ് അങ്ങനെയായത് ...? ഡിവോഴ്സ് വേണം എന്ന് പറഞ്ഞ രാത്രിമുതലോ അതോ വ്യക്തമായ കാരണം ഒന്നും പറയാതെ ഞാൻ മൗനം പാലിച്ചത് കൊണ്ടോ ...? അറിയില്ല ...


ഓരോന്നും ആലോചിച്ചു നിറഞ്ഞുവന്ന മിഴികൾ തുളുമ്പാതിരിക്കാൻ ശ്രദ്ധിച്ചു .


~~~


ദിവസങ്ങൾ കടന്നു പോയ്‌ കൊണ്ടിരുന്നു. ഡിവോഴ്‌സിനുള്ള കാര്യങ്ങൾ എല്ലാം ആശയുടെ അമ്മാവനെ വിളിച്ചു ഏർപ്പാട് ആക്കിയിരുന്നു . മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഏട്ടൻ എന്റെ സന്തോഷത്തിനായി ഒപ്പിട്ട് തന്നു. അല്ലെങ്കിലും ഏട്ടന് എന്നും എന്റെ സന്തോഷമായിരുന്നല്ലോ വലുത് ...


അതിനിടയിൽ എന്റെ ചികിത്സയും മുറക്ക് നടന്നു കൊണ്ടിരുന്നു. അതിന്റെതായ മാറ്റങ്ങളും എന്നിൽ പതിയെ വന്നു തുടങ്ങി ...


~~~


ഇന്നാണ് ഞങ്ങളുടെ അവസാന സിറ്റിങ് ... അദ്ദേഹം ഞങ്ങളോടായി പറഞ്ഞു.


"Mr. ആൻഡ് Mrs ശങ്കർ രാജ് ... സമയം ഇപ്പോഴും വൈകിയിട്ടില്ല ... നിങ്ങളുടെ തീരുമാനത്തിൽ നിന്നും മാറാൻ ... നിങ്ങൾക്കിനിയും ഒരുമിച്ചൊരു ജീവിതം തുടങ്ങാം പരസ്പരം പറഞ്ഞു തീർത്തു. മകളുടെ ഭാവിയെങ്കിലും ഓർത്തിട്ടു നിങ്ങൾ ഈ തീരുമാനത്തിൽ നിന്ന് പിന്മാറി ഒരുമിച്ച് ജീവിക്കണം എന്നാണ് എന്റെ അഭിപ്രായം."


അത്രയും പറഞ്ഞു അദ്ദേഹം ഞങ്ങളെ നോക്കി ... എട്ടന്റെ മുഖത്ത് നോക്കാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ട് ഞാൻ താഴെ നോക്കികൊണ്ട് പറഞ്ഞു.

"എനിക്ക് ഡിവോഴ്സ് വേണം..."

അത് പറയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ ഒരുപാട് പാടുപെട്ട് ...


വീണ്ടും മാസങ്ങൾ കടന്നു പോയി ...


 മ്യൂച്ചൽ പെറ്റീഷൻ ആയത് കൊണ്ട് തന്നെ അധികം നൂലാമാലകളില്ലാതെ ഡിവോഴ്സ് കിട്ടി. അന്ന് കോടതിയിൽ നിന്നും ഇറങ്ങുമ്പോൾ ഏട്ടനോട് അവസാനമായി പറഞ്ഞത് ഇതായിരുന്നു.


"രാജ് ... മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കണം. മോൾക്ക് ..."

പറഞ്ഞു മുഴുവനാകും മുമ്പേ ഏട്ടൻ പറഞ്ഞു ..

" പ്ളീസ്...നിർത്തൂ ...എന്ന് തുടങ്ങി ഈ പരിഷ്‌കാര വിളി...? എനിക്ക് ഒന്നും പറയാനില്ല... നിന്റെ വാശി ജയിച്ചില്ലേ ...? ഇനി വേറെ സംസാരം ഒന്നും വേണ്ട ... ഞാൻ പോവുന്നു."


~~~


വീണ്ടും ദിവസങ്ങൾ കടന്നു പോയി. ചികിത്സയുടെ ഭാഗമായി ഞാൻ തിരുവനന്തുപുരത്തേക്ക് താമസമാക്കി. അങ്ങനെയിരിക്കെ ഒരുദിവസം ആശയുടെ കാൾ ...


"ഹെലോ!"

"ലെച്ചു ...രാജ് വിവാഹിതനായി ...വധു ഒരു ദീപ ..."

അത് കേട്ടതേ ഓർമയുള്ളു. പിന്നെ ഒരു അലർച്ച ആയിരുന്നു ...

"ആാാാാ ..."

"എടി ലച്ചു... എന്താ പറ്റിയെ ????"


ചുറ്റും നോക്കിയപ്പോൾ മോൾ നല്ല ഉറക്കമാ ... ഏട്ടൻ ആണേൽ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുമുണ്ട് ... ഞാനാകെ വെട്ടിവിയർക്കാൻ തുടങ്ങി ... അതു കണ്ടിട്ടാവാം ഏട്ടൻ ടേബിളിൽ നിന്നും വെള്ളം എടുത്ത് തന്നു, കുടിക്കാൻ പറഞ്ഞു ...


ഞാനൊന്നു നോർമൽ ആയപ്പോൾ ഏട്ടൻ ചോദിച്ചു ...

"എന്ത് പറ്റി നിനക്ക് ??"

"അത് ഏട്ടാ, ഒരു സ്വപ്നം ..."

"എന്തായിരുന്നു സ്വപ്നം ??"

"ആ ...അതൊന്നുമില്ല .."

വേറെ കല്യാണം ആണ് സ്വപ്നം കണ്ടത് എന്ന് പറഞ്ഞാൽ ചിലർക്ക് സന്തോഷം ആയാലോ ...അങ്ങനെ ഇപ്പോ സന്തോഷിക്കണ്ട (ആത്മഗതം ).


"അഹ് വല്ല ഹൊറർ മൂവി കണ്ട് കാണും അല്ലാതെ എന്ത് ...? പറ്റുന്ന പണിക്ക് വല്ലോം പോയാപ്പോരേ എന്റെ പെണ്ണെ നിനക്ക്? " (സ്ഥായി ഭാവം പുച്ഛം )

"അഹ് അതന്നെ ..."


ലൈറ്റ് ഓഫ്‌ ആക്കി ഞാൻ ഏട്ടന്റെ നെഞ്ചിൽ തല ചേർത്ത് കിടന്നു ... കിടന്നിട്ടു ഉറക്കം വന്നില്ല; വെറുതെ വിരലുകൾ കൊണ്ട് ഏട്ടന്റെ നെഞ്ചിൽ ഓരോന്ന് വരച്ചു കൊണ്ടിരുന്നു ... അപ്പോഴും എൻറെ മുടികളെ തലോടികൊണ്ടിരിക്കുയായിരുന്നു ഏട്ടൻ ...


ഞാൻ നേർത്ത ശംബ്ദത്തിൽ പറഞ്ഞു ...

"ഐ ലവ് യു, ഏട്ടാ ... "

"ഐ ലവ് യൂ ടൂ ..."


ഞാൻ മുറുകെ ഏട്ടനെ ചേർത്ത്‌ പിടിച്ചു ... അവിടമാകെ ഒരു റൊമാൻറ്റിക് ഫീൽ വന്നു.. പതിയെ ഏട്ടന്റെ പ്രണയാഗ്നിയിൽ ഉരുകി തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു ...


"ഏട്ടാ ..."

 "മം ന്താ പെണ്ണെ ...?"

 "അതെ ..."

 "പറയ് പെണ്ണെ ..."

 "അതെ ...എനിക്ക് വല്ലതും പറ്റിയാൽ ഏട്ടൻ വേറെ കെട്ടുമോ ??"

കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നിരുന്ന ഏട്ടൻ ദേഷ്യത്തിൽ മുഖം മാറ്റി ...


"നശിപ്പിച്ചു ...ഫീൽ പോയി ...അവളുടെ ഒരു ചോദ്യം ..." 

 വന്ന കലിപ്പ് കടിച്ചമർത്തി ഏട്ടൻ പറഞ്ഞു ...

"ആ ഞാൻ വേറെ കെട്ടും, അല്ല പിന്നെ ..."

ശ്യോ .. ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി ... ഒരു സ്വപ്നത്തിന്റെ എഫക്ട് (ആത്മഗതം )


പിണങ്ങിയ ഏട്ടനെ അനുനയിപ്പിക്കാനായി ഒരു വിഫല ശ്രമം പോലെ ഞാൻ പറഞ്ഞു ...

"ഏട്ടാ, പിണങ്ങാതെ ... ഞാൻ... എനിക്ക് തലവേദന വന്നപ്പോൾ ഗൂഗിൾ സെർച്ച്‌ ചെയ്തപ്പോൾ ... വായിച്ചപ്പോൾ ... എനിക്ക് ഒരു പേടി ... അതിന്റെ മൂഡിൽ ചോദിച്ചു പോയതാ ..."

ഏട്ടന് ഒരു കുലുക്കവുമില്ല ... ഞാൻ വെറുതെ ഒന്ന് തോണ്ടി നോക്കി ...


"അല്ലേലും നീ എന്നാ എന്റെ റൊമാൻസ് മുഴവനാക്കാൻ സമ്മതിച്ചിട്ടുള്ളത്...? അപ്പൊ വരും ഓരോ കോനിഷ്ട്ട് ചോദ്യം ആയിട്ട് ... ഹും നീ കിടന്ന് ഉറങ്ങിക്കോ ... ആ വരട്ടെ ... നിന്റെ ഫോൺ എവിടെയാ ??"

"ടേബിളിൽ ഉണ്ട്."


"ടപ്പേ ...!"

ഓർക്കാപ്പുറത്ത്‌ ആയിരുന്നു ആ ഫോൺ എറിഞ്ഞു പൊട്ടിച്ചത് ... 

ഇത് എന്ത് കഥ എന്ന് കരുതി ഞാൻ മുഖത്ത് നോക്കിയപ്പോൾ പറയാ ...

"ഇനി ഗൂഗിൾ ഇല്ലാത്ത ഫോൺ മതി ... അതുണ്ടെങ്കിൽ അല്ലേ സ്വയം ഡോക്ടർ ആവൊള്ളൂ ..."


എനിക്കിതിന്റെ വല്ല ആവിശ്യവും ഉണ്ടായിരുന്നോ?!


ഒന്നും വേണ്ടായിരുന്നു ... മിണ്ടാതെ ഒരു ഭാഗത്തു കിടന്നാ മതിയായിരുന്നു ... ഇതിപ്പോ കൈയിലിരുന്ന ഫോണും പോയി ... ഏട്ടന്റെ റൊമാന്സും പോയി ... ശോ ഒരു സ്വപനത്തിന്റെ എഫ്ഫെക്റ്റേ!!!


Rate this content
Log in

Similar malayalam story from Comedy