STORYMIRROR

Athira nandan

Romance

3  

Athira nandan

Romance

എന്നും നിൻ ചാരെ 2

എന്നും നിൻ ചാരെ 2

3 mins
213

"ദേവ്.."


അല്പസമയം ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. ഒരേസമയം തന്മയയുടെ മുഖത്തു ആശ്ചര്യവും കുറബോധവും ആയിരുന്നു.ആദിയെന്തോ ആലോചിച്ചതിനുശേഷം തന്റെ കണ്ണുകൾ പിൻവലിച്ചു അമ്മയോടായി പറഞ്ഞു."അമ്മ കുമാറിനോട് കാറിൽ നിന്ന് സാധങ്ങൾ ഒക്കെ എടുക്കാൻ പറയണം. ഞാൻ ഒന്ന് കുളിക്കട്ടെ..ആ പിന്നെ ഇതാരാ ഈ സ്ത്രീ?? അത് കേട്ടതും തന്മയ ഞെട്ടി ആദിയെ നോക്കി.പകരം പുച്ഛം നിറഞ്ഞ നോട്ടമായിരുന്നു തിരികെ കിട്ടിയത്.


"ആദി... ഇതാണ് തന്മയ. നിധിമോളെ നോക്കനായി വന്നതാ..ഞാൻ അന്ന് പറഞ്ഞില്ലേ നിധിമോളെ നോക്കാനായി ഒരാളെ നോക്കാൻ ഞാൻ മീനയോട് പറഞ്ഞിട്ടുണ്ടെന്ന് ...തനു ഇതാണ് ആദി.."അമ്മ പറഞ്ഞു കഴിഞ്ഞപ്പോൾ ആദി പറഞ്ഞു.


"ആ മനസിലായി.. മോളെ നോക്കാൻ വന്ന ആയയാണല്ലേ... ഓക്കെ.. "


ആദിയെ കണ്ടതും നിധിമോൾ അമ്മയുടെ കൈയിൽ നിന്നും"അത്ത... അത്ത.... "എന്ന് വിളിച്ചു ആദിയുടെ ദേഹത്തേക്ക് ചാടാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതുകണ്ടതും ആദി മോളെ എടുത്തിട്ട് കവിളിൽ ചുംബിച്ചുക്കൊണ്ട് ചോദിച്ചു."അച്ഛ മോളു.... ചക്കരകുട്ടി.... അപ്പം കഴിച്ചിട്ട് വായോട്ടാ.. അച്ഛ അപ്പഴേക്കും പോയി കുളിച്ചു വരാലോ....." അത് പറഞ്ഞു ആദി,മോളെ അമ്മയുടെ കയ്യിൽകൊടുത്തു തന്മയയെ നോക്കാതെ മുകളിലേക്ക് പോയി.


അതു കണ്ടതും അവൾ മനസ്സിൽ പറഞ്ഞു."ഹും.. തനിക്ക് എന്നെ അറിയില്ലാലേ Mr.ദേവ്....ജാഡ തെണ്ടി..കാണിച്ച് തരാം ഞാൻ... അങ്ങേരുടെ ഒരു ആയ"'കാര്യം ഞാൻ മോളെ നോക്കാൻ വന്നത് ആണെങ്കിലും ആ ആയ എന്നുള്ള പറച്ചിൽ അങ്ങോട്ട് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല അതും ആ ദേവ്.. അമ്മ പോലും പറഞ്ഞില്ല ഇത്രയും നേരമായിട്ടും ആയ എന്ന്....'


"തനു... എന്താ കാര്യമായിട്ടൊരു ആലോചന....."അമ്മയുടെ ശബ്ദം ആയിരുന്നു ചിന്തകളിൽ നിന്നും ഉണർത്തിയത്..


"അമ്മ എന്തെങ്കിലും പറഞ്ഞോ?? ""ആ... നല്ല ആളാ..ഇവിടെയൊന്നും അല്ലലെ മനസ്സ്..."ഞാൻ ഒരു ചമ്മിയ ചിരി അങ്ങ് ഇട്ട് കൊടുത്തിട്ട് മോളെ വാങ്ങി.. മോൾക്ക് കഴിക്കാൻ എടുക്കാനായി കിച്ചണിലേക്ക് പോയി. ഞാൻ ചെന്നപ്പോഴേക്കും കുമാർ മോൾക്കുള്ള കുറുക്ക് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അത് കൊടുത്ത് കഴിഞ്ഞ് ഫ്ലാസ്കിൽ പാലും മോൾടെ പൊടികളും കുമാറിനോട് മുറിയിൽ കൊണ്ട് വരാൻ പറഞ്ഞു ഞാൻ മോളെയും കൊണ്ട് മുറിയിലേക്ക് പോയി.


ഒരുപാട് നേരം മോളുമായി കളിച് ചിരിച്ചപ്പോൾ അസ്വസ്തമായ മനസ്സിന് ആശ്വാസമായിരുന്നു. മോളുറങ്ങിയപ്പോൾ പതിയെ ബെഡിൽ കിടത്തി വീഴാതിരിക്കാൻ തടയും വെച്ച് ഞാൻ എന്റെ ഫോൺ എടുത്ത് നോക്കി.70 മിസ്സ്ഡ് കാൾസ്..."50 മിസ്സ്ഡ് കാൾസ് ഫ്രം ജീവൻ...10 മിസ്സ്ഡ് കാൾസ് ചേച്ചി. 10 മിസ്സ്ഡ് കാൾസ് അമ്മായി "


അവൾ തന്റെ ഫോൺ റിങ്ങിൽ ഇട്ട്... മനസ്സിൽ എന്തോ കണക്ക് കൂട്ടി .. ചില്ലുവാതിൽ തുറന്ന് ബാൽക്കണിയിൽ പോയി നിന്ന്.തണുത്ത തെന്നലിന്റെ സ്പർശനം ഏറ്റുവാങ്ങിക്കൊണ്ടവൾ ആ ബാൽക്കണിയിൽ നില്കുമ്പോഴായിരുന്നു ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ അത് മാറ്റാരുമല്ല ജീവൻ തന്നെ.."ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ കാര്യം..." അരിച്ചു കേറിയ ദേഷ്യം കടിച്ചമർത്തി അവൾ കാൾ അറ്റൻഡ് ചെയ്തു.


"ഹലോ... തനു....."

"നീയെന്തിനാ എന്നെ വിളിക്കുന്നത്.. നിനക്ക് ഇത്രയൊന്നും ചെയ്തത് മതിയായില്ലേ???.. "


" തനു... കൂൾ... നീ വിചാരിക്കുന്നപോലെ ഞാൻ അറിഞ്ഞുകൊണ്ടല്ല..... "ജീവനെ മുഴുവനാക്കാൻ സമ്മതിക്കാതെ തനു പറഞ്ഞുതുടങ്ങി..

"യൂ.... (അവൾ പല്ലുകടിച്ചുകൊണ്ട് വിളിച്ചു ).നീ ഇനി എന്ത് നുണപറയാനാ തുടങ്ങുന്നത്.. നിന്നെ പറ്റി ഞാൻ അറിഞ്ഞടാ എല്ലാം.. ഇനി കൂടുതൽ നുണ പറഞ്ഞു കഷ്ടപ്പെടാൻ നിക്കണ്ട.. നീ പറയുന്ന നുണകൾ വിശ്വസിക്കുന്ന തനു അങ്ങ് അന്ത കാലത്ത്..ഇനിയും നിന്നെ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടിയല്ല...പിന്നെ താനിട്ട് തന്ന എൻഗേജ്മെന്റ് റിംഗ് തന്റെ കൈയിൽ തിരിച്ചു ഏല്പിച്ചു തന്നെയാ ഞാൻ ഇറങ്ങിയത്,സൊ ഇനി അതിന്റെ അധികാരം പറഞ്ഞു വരാം എന്ന് മനസ്സിലുണ്ടെങ്കിൽ പൊന്നുമോൻ അത് അങ്ങ് കളഞ്ഞേക്ക്...മേലാൽ ഇനി എന്നെ വിളിക്കാനോ അന്വേഷിക്കാനോ വന്നേക്കരുത്."ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞുക്കൊണ്ടവൾ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി തിരിഞ്ഞപ്പോൾ ആയിരുന്നു പുറകിൽ നിൽക്കുന്ന ദേവിനെ കാണുന്നത്.


"ഈശ്വര.... ഇങ്ങേരിത് ഇപ്പോൾ വന്നു... വല്ലതും കേട്ടാവോ എന്തോ " (അവൾ മനസ്സിൽ പറഞ്ഞു.)"Mr.ആദർശ് ദേവ് നു ഒരാളുടെ റൂമിൽ കയറുമ്പോൾ നോക്ക് ചെയ്യണം എന്നറിയില്ലേ??"


"തുറന്നിട്ട വാതിലുകൾ ഞാൻ മുട്ടാറില്ല"

പുച്ഛം വിതറി ആദി അത് പറഞ്ഞപ്പോൾ ഞാനും തിരികെ പുച്ഛം വാരി വിതറി."ഇപ്പോ എന്തിനാവോ ഇങ്ങോട്ട് വന്നത്..വന്ന കാര്യം പറഞ്ഞിട്ട് പോയാലും സർ....."


"തനു കഴിച്ചില്ലെന്നു അമ്മ പറഞ്ഞു. അതുക്കൊണ്ട് ഞാനിങ്ങു എടുത്ത് കൊണ്ട് വന്നതാണ്."

ദേവ് പറഞ്ഞപ്പോളാണ് തനിക്കുള്ള ആഹാരം ദേവ് ടേബിളിൽ വെച്ചത് കണ്ടത്..


"തനു അല്ല മിസ്റ്റർ.. ആയ..."ഞാൻ ആദിയെ തിരുത്തി...


"ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും കേട്ടോ ഡി..."


"അങ്ങനെ തനിക്ക് തോന്നുമ്പോൾ തോന്നുന്നത് വിളിക്കാൻ അല്ല ഞാൻ ഇവിടെ നിക്കുന്നത്."


"ഡി താൻ എന്നോ...."


"എന്താ തനിക്ക് ചെവിക്ക് വല്ല പ്രശ്നം ഉണ്ടോ... എന്തായാലും വന്നത് അല്ലെ ഞാൻ ഫ്രഷ് ആയിട്ട് വരുന്നത് വരെ ഇവിടെ ഇരിക്ക്.."

അതും പറഞ്ഞു കബോർഡിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ഫ്രഷാവൻ പോവുമ്പോളാണ് പിറകിൽ നിന്ന് ദേവ് പറഞ്ഞത്."തന്റെ വിശ്വസ്ഥൻ കം ഫിയാൻസി ആയിരുന്നോ ഫോണിൽ..."


അത് കേട്ടതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി...


"എന്താ പറഞ്ഞത് ദേവ്..."


(തുടരും......)



Rate this content
Log in

Similar malayalam story from Romance