എന്നും നിൻ ചാരെ
എന്നും നിൻ ചാരെ
കേരളത്തിലെ പ്രമുഖ വ്യവസായിയായ ജി. ഋഷിരാജ് മേനോൻന്റെ വീടിന്റെ ഭീമകാരമായ ഗേറ്റിനു മുൻപിൽ എത്തിയതും തന്മയക്ക് എന്തെന്നില്ലാത്ത പേടി തോന്നി. അവൾ തന്റെ ഹാൻഡ്‌ബാഗിൽ നിന്നും മൊബൈൽഫോൺ എടുത്ത് തനിക്ക് വന്ന മെയിൽ ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തി.
പതിയെ അവൾ തന്റെ സ്യുട്ട് കേസും കൈയിൽ എടുത്ത് ഗേറ്റിനെ ലക്ഷ്യമാക്കി നടന്നു. അവളെ കണ്ടതും സെക്യൂരിറ്റി എന്താ കാര്യം എന്ന് ചോദിച്ചു. അവൾ തന്റെ ഫോൺ അയാൾക്ക് നേരെ നീട്ടി.
"കുട്ടി ഇവിടെ വെയിറ്റ് ചെയ്യൂ. ഞാൻ മേഡത്തിനോട് വിളിച്ചു ചോദിക്കട്ടെ. "
അയാൾ പറഞ്ഞതിന് അവൾ തലയാട്ടി...
അൽപ്പസമയത്തിനു ശേഷം അയാൾ വന്നിട്ട് പറഞ്ഞു.
"മേഡം വരാൻ പറഞ്ഞു. അകത്തേക്ക് വന്നോളൂ..."
അയാളുടെ മറുപടി കിട്ടിയതും തന്റെ സ്യുട്ട്കേസും എടുത്ത് അവൾ ആ ഗേറ്റ് കടന്ന് അകത്തേക്ക് കയറി.
നടപ്പാതയുടെ ഇരുവശവും പലവിധത്തിലുള്ള പൂച്ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നടപ്പാതയുടെ ഇടത് വശത്ത് നിന്ന് കുറച്ച് മാറിയിട്ടാണ് സ്വിമ്മിംഗ് പൂൾ. സ്വിമ്മിംഗ് പൂളിന് ഫ്രണ്ടിലായി നിരത്തിയിട്ടിരിക്കുന്ന ചെയ്‌സ് ലൗങ്‌സ്. സ്വിമ്മിംഗ് പൂളിന്റെ ഇടതുവശത്തു അല്പം നീങ്ങി അഞ്ചു ചെറിയ ഹട്ട്. ഓരോന്നിനും അടിയിലായി ഇട്ടിരിക്കുന്ന റൗണ്ട് ടേബിളും അതിനു ചുറ്റും നാല് കസേരകളും വെച്ചിട്ടുണ്ട്.
നടപ്പാതയുടെ വലത് വശത്തു നിന്നും മറ്റൊരു വഴി ,അത് നേരെ ചെന്നവസാനിക്കുന്നത് കാറുകൾ ഇട്ടിരിക്കുന്ന നീണ്ട ഒരു പോർച്ചിലേക്കാണ്... ഏതാണ്ട് 7 കാറുകൾ കിടക്കുന്നുണ്ട്.
"ഇത് വല്ല കാർ ഷോറൂം അങ്ങാനും ആണോ!"
അവൾ തന്റെ ആത്മഗതം പറഞ്ഞുക്കൊണ്ട് വീടിനെ ലക്ഷ്യമാക്കി നടന്നു.
ആ വലിയ വീടിനു മുൻപിൽ എത്തിയതും അവൾക്ക് എന്തിന്നില്ലാത്ത ഒരു പേടി തോന്നി അതിന്റെ ഫലമെന്നോണം അവളുടെ കൈകൾക്ക് ചെറിയ വിറയൽ അനുഭവപ്പെട്ടു. അവൾ കാളിങ് ബെൽ അമർത്തി.
അൽപനേരം കഴിഞ്ഞു വാതിൽ തുറന്നു ഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ കടന്നു വന്നു. വെളുത്തു അല്പം തടിച്ചിട്ടാണ്. നെറ്റിയിൽ ചെറിയ ചുമന്ന പൊട്ടുണ്ട്. കണ്ണിൽ കണ്മഷിയും എഴുതിയിട്ടുണ്ട്. ഷോൾഡറിനു താഴെ വരെ നീളമുള്ള മുടി അലസമായി അഴിച്ചിട്ടട്ടുണ്ട്.
"ഞാൻ കരുതി അല്പം പ്രായം ഉള്ള ആൾ ആവും എന്നാ, ഇതിപ്പോ വളരെ ചെറുപ്പം ആണലോ??"
ചെറിയ ചിരിയോടെ ആയിരുന്നു ആ സ്ത്രീ അത് പറഞ്ഞത്.അവൾ ചെറിയ പുഞ്ചിരി നൽകി ആ സ്ത്രീക്ക്.
"എന്താ പേര്?? കുട്ടികളെ ഒക്കെ നോക്കി ശീലമുണ്ടോ കുട്ടിക്ക്??"
നേരിയ സംശത്തോടെ നോക്കിയാണ് അവർ അത് ചോദിച്ചത്.
"തന്മയ... ഞാനാണ് ചേച്ചിയുടെ മക്കളെ ഒക്കെ നോക്കിയത്. അതുക്കൊണ്ട് കുറച്ച് പരിചയമുണ്ട്."
അവൾ ആ സ്ത്രീയെ നോക്കി പറഞ്ഞു.
"അകത്തേക്ക് വരു... എന്റെ പേര് ശ്രീവിദ്യ... അദേഹത്തിന്റെ ഭാര്യയാണ്. എനിക്ക് രണ്ട് മക്കളാണ്, രണ്ടും ആണ്. മൂത്തവൻ ആദർശ് ദേവ് ഋഷിരാജ് ഞങ്ങളുടെ തന്നെ ബിസ്സിനെസ്സ് നോക്കി നടത്തുന്നു. ഇളയവൻ ആകാശ് ദേവ് ഋഷിരാജ് ഡിഗ്രി ക്ക് പഠിക്കുന്നു. ആദിയുടെ മകൾ ആണ് ദേവനിധി. നിധി മോളെ നോക്കണ്ടതാണ് തന്മയയുടെ ജോലി ."
അത്രയും പറഞ്ഞ് അവർ എന്നെ നോക്കി പുഞ്ചിരിച്ചു. വീണ്ടും അവർ പറഞ്ഞു തുടങ്ങി.
"ആ തന്മയ... തനിക്ക് എന്നെ അമ്മയെന്നോ ആന്റി എന്നോ എന്ത് വേണമെങ്കിലും വിളിക്കാം... മോൾക്ക് ഒന്നര വയസ്സ് ആയിട്ടൊള്ളു... ചെറിയ വാശി കാരിയാണ്, മീന പറഞ്ഞിരുന്നോ അത്?"
"മം..." അമ്മയെന്നു വിളിക്കാം എന്ന് തീരുമാനിച്ചു ഞാൻ മൂളി...
"കുമാർ..."
ഹാളിൽ നിന്നും ആ സ്ത്രീ നീട്ടി വിളിച്ചു. അല്പസമയത്തിനുള്ളിൽ അവിടേക്ക് ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന ആൾ വന്നു.
"എന്താ മേഡം വിളിച്ചത്?"
വളരെ വിനയത്തോടെ കൂടി അയാൾ ചോദിച്ചു.
"കുമാർ, ഇത് തന്മയ... നിധി മോളെ നോക്കാൻ വന്നത് ആണ്. മുകളിൽ ആദിയുടെ റൂമിനു അപ്പുറത്തെ റൂം തന്മയക്ക് കൊടുക്ക്..."
കുമാർ എന്റെ സ്യുട്ട്കേസു കൈയിൽ എടുത്ത് അയാൾക്ക് പുറകെ വരാൻ പറഞ്ഞു.
ഞാൻ കുമാറിനെ അനുഗമിച്ച് നടന്നു. സ്റ്റെപ്സ് കയറി ആദ്യം എത്തിയത് വിശാലമായ ഹാളിലേക്ക് ആയിരുന്നു. ഹാളിന്റെ ഒരു കോർണിറിൽ ആയി മുകളിലേക്ക് വീണ്ടും സ്റ്റെപ്സ് ... ആദ്യത്തെ നിലയിൽ നാല് റൂമുകൾ ആണുള്ളത്... ഇതിൽ ഒന്നാവും എന്റെ മുറി എന്ന എന്റെ കണക്കുക്കൂട്ടലുകൾ എല്ലാം തെറ്റിച്ചു കുമാർ വീണ്ടും സ്റ്റെപ്സ് കയറാൻ തുടങ്ങി.
"ശോ... ഇവർക്ക് ഈ അടിയിലെ റൂം തന്നാൽ എന്താ? സ്റ്റെപ്സ് കയറി മനുഷ്യന്റെ നടുവ് ഒടിയും!"
മനസ്സിൽ സ്റ്റെപ്സിനെ പ്രാകിക്കൊണ്ട് ഞാൻ കുമാറിന് പുറകെ നടന്നു.
രണ്ടാമത്തെ നിലയിൽ രണ്ടാമത്തെ മുറിയായിരുന്നു എനിക്ക് തന്നത്. കുമാർ ഡോർ തുറന്ന് സ്യുട്ട്കേസ് കട്ടിലിനു അരികിൽ വെച്ച്.
മുറിയിൽ കയറിയ ഞാൻ ചെറുതായി ഒന്ന് അമ്പരന്നു. നല്ല വലിയ റൂമായിരുന്നു. ഏകദേശം നടുവിലായി കട്ടിൽ ഇട്ടട്ടുണ്ട്. കട്ടിലിനു ഇടത് വശത്തായി അല്പം നീങ്ങി സോഫ കട്ടിലിന്റെ, വലതുവശം ചേർന്ന് ബെഡ്ടേബിൾ ഉണ്ട്.
"മേഡം..." കർട്ടൻ മാറ്റി ഗ്ലാസ് ഡോർ തുറന്നിട്ട് പറഞ്ഞു, "ഇത് ബാൽക്കണി. മേഡം കുളിച്ചു താഴേക്ക് വരൂ... ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുക്കാം..."
" ചേട്ടാ... എന്നെ മേഡം എന്നൊന്നും വിളിക്കണ്ട. തനു അല്ലെങ്കിൽ തന്മയ എന്ന് വിളിച്ചാ മതി... "
"ഓക്കേ... എന്നാൽ ഞാൻ പോവട്ടെ... കഴിക്കാൻ വരൂ കുളിച്ചിട്ട്... "
മറുപടിയായി ഞാൻ പുഞ്ചിരിച്ചു.
കുമാർ പോയതും ഞാൻ ബാൽക്കണിയിൽ പോയി നിന്നു... ഇളം തെന്നൽ പതിയെ തഴുകുമ്പോൾ തന്റെ മനസിനും വല്ലാതെ ആശ്വാസം തോന്നി...
എന്തുക്കൊണ്ടും ആരെയും പേടിക്കാതെ കഴിയാൻ പറ്റിയ സ്ഥലത്ത് തന്നെ എത്തിപ്പെട്ട ആശ്വാസമമായിരുന്നു മനസ്സ് മുഴുവൻ.
ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ക്യൂഷൻ റോക്കിങ് ചെയറിൽ ഇരുന്നുക്കൊണ്ട് അവൾ ഒരു നിമിഷം കണ്ണടച്ചു കഴിഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്തു..
നിർത്താതെയുള്ള ഫോണിന്റെ റിങ് ആയിരുന്നു അവളെ ചിന്തകളിൽ നിന്നുണർത്തിയത്. അകത്തേക്ക് കയറി ബാഗിൽ നിന്നും ഫോൺ എടുത്തപ്പോഴേക്കും മിസ്സ്ഡ് കോൾ ആയി. ലോക്ക് തുറന്നു നോക്കിയപ്പോൾ:
' 3 missed calls from jeevan '
അതു കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. തന്റെ ഫോൺ സൈലന്റ് ആക്കി ബെഡിലേക്ക് വലിച്ചു എറിഞ്ഞിട്ട്, തന്റെ ബാഗിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് കുളിക്കാൻ കയറി.
കുളി കഴിഞ്ഞ് നേരെ താഴേക്ക് പോയി. ഹാളിൽ അമ്മ നിധി മോളെ കൊഞ്ചിക്കുവായിരുന്നു.
"ആ മോൾ എഴുന്നേറ്റോ?? "
"ഇപ്പോൾ എഴുന്നേറ്റത്തെയുള്ളൂ... മോൾ കഴിച്ചിട്ട് വായോ."
അവിടെ നിന്നും ഡൈനിങ് ഹാളിൽ എത്തിയപ്പോൾ കുമാർ എനിക്ക് കഴിക്കാനായി ആഹാരം എടുത്ത് വെച്ചിരുന്നു. എന്തൊക്കെയോ പെട്ടന്ന് കഴിച്ചെന്നു വരുത്തി വേഗം നിധി മോൾടെ അടുത്തേക്ക് പോയി.
നിധി മോളെ എന്റെ കൈയിൽ തന്നു അമ്മ ഷോപ്പിംഗ് ചെയ്യാനായി പോയി. പെട്ടന്ന് തന്നെ നിധിമോൾ എന്നോട് ഇണങ്ങി. നല്ല സുന്ദരി മോൾ. നിധി മോളെ കളിപ്പിച്ചും കൊഞ്ചിച്ചും സമയം പോയി... ഒരുപക്ഷെ അസ്വസ്ഥമായ എന്റെ മനസിനെ ഓക്കേ ആക്കാൻ എന്റെ നിധിമോൾക്ക് കഴിഞ്ഞിരുന്നു.
സമയം വൈകുന്നേരം ആയപ്പോൾ ആണ് അമ്മ വന്നത്.
"ആ തനുമോളെ... നിധി മോൾ വാശിയൊന്നും കാട്ടിയില്ലല്ലോ?? "
"ഇല്ല അമ്മേ... എന്നോട് പെട്ടന്ന് ഇണങ്ങി..."
അമ്മ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നിട്ട് നിധി മോളെ എന്റെ കൈയിൽ നിന്നും വാങ്ങി കൊഞ്ചിക്കാൻ തുടങ്ങി...
"നിധി മോളെ... മോൾടെ അച്ഛ വന്നിട്ടുണ്ടല്ലോ ചക്കരെ... ഉമ്മ... "
അമ്മ അത് പറഞ്ഞതും നിധിമോൾടെ അച്ഛനെ കാണാൻ ഞാൻ ഡോറിന്റെ അടുത്തേക്ക് നോക്കി... പക്ഷെ ആരെയും കണ്ടില്ല..
"തനു... ഞാൻ ഷോപ്പിങ് കഴിഞ്ഞ് ആദിയുടെ അടുത്ത് കയറി അതാണ് ലേറ്റ് ആയത്. "
അത് പറഞ്ഞതും ഡോർ കടന്നു Mr ആദർശ് ദേവ് ഋഷിരാജ് കടന്ന് വന്നത് കണ്ടതും തന്മയ ഞെട്ടി. അവളെ കണ്ടതും ആദിയുടെ മുഖത്തും ഞെട്ടൽ വ്യക്തമായിരുന്നു.
അറിയാതെ അവൾ പതുക്കെ അവന്റെ പേര് പറഞ്ഞു:
"ദേവ്..."
(തുടരും....)

