ഓർമ്മകൾ
ഓർമ്മകൾ


പ്രിയ ഡയറി,
ഇന്ന് 12 ആം തിയതി. വെറുതെ ഇരുന്നു സമയം പോവാത്തതിനാൽ ഞാൻ മൊബൈൽ എടുത്തു നോക്കി കൊണ്ടിരുന്നു. ഒരുപാട് നേരം നോക്കിയപ്പോൾ അതും എനിക്ക് മടുത്തു. അപ്പോഴാണ് എൻറെ സുഹൃത്ത് എന്നോട് പറയുന്നത് നിൻറെ സുഹൃത്തിൻറെ കല്യാണ നിശ്‌ചയം കഴിഞ്ഞു എന്ന് തോന്നുന്നു എന്ന്. അപ്പോഴാണ് ഞാൻ ആ പഴയ ഓർമ്മകളെ കുറിച്ച് ചിന്തിച്ചത്. എനിക്ക് ഒരു കാലത്തു എല്ലാമായിരുന്ന ഒരാൾ. എനിക്ക് എല്ലാത്തിനും എൻറെ കൂടെ ഉണ്ടായിരുന്ന ഒരാൾ. പക്ഷെ ഇപ്പോൾ അവന് ഞാൻ ആരുമല്ല. പുതിയത് കിട്ടുമ്പോൾ പഴയതു മറക്കുന്നവരുണ്ട്. പക്ഷെ അവൻ അവൻറെ ജീവിതത്തിൽ എന്നെ എന്നന്നേക്കുമായി മറക്കും എന്ന് ഞാൻ ഓർത്തില്ല. അവൻ ഇപ്പോഴും പറയും ഞാൻ എന്നും നിൻറെ പ്രിയ സുഹൃത്തും, വഴികാട്ടിയും ആയിരിക്കും എന്ന്. പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് എപ്പോഴും എന്നെ വേദനിപ്പിക്കുന്ന ഒരാളായിട്ടു മാത്രമാണ്.
എൻറെ എല്ലാ സങ്കടത്തിലും കൂടെ ഉണ്ടാവും എന്ന് വിചാരിച്ചവൻ ഒടുവിൽ എന്നെ തനിച്ചാക്കിയിട്ടു പോയി. അവൻ ഒരുപാടു ഉയരത്തിലാണ്. അവനെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്, പക്ഷെ അവരാരും എനിക്ക് സമമാവില്ല എന്ന് അവൻ മനസിലാക്കുന്ന നാൾ വരും. ഇതൊക്കെ അവൻറെ മറുപടികൾ മൊബൈലിൽ വായിച്ചപ്പോൾ ഓർത്തുപോയതാണ്. അവൻ അവസാനമായി എന്നോട് പറഞ്ഞത് നമ്മുടെ ചിന്തകൾ വ്യത്യസ്തമാണ്. അതിനാൽ നമുക്കിടയിൽ ശത്രുതയെ ഉണ്ടാവൂ. അതിനേക്കാൾ നല്ലതു നമ്മൾ സംസാരിക്കാതെ ഇരിക്കുന്നത് തന്നെയാണ് എന്ന്. പിന്നീട് ഞാൻ അവനോടു സംസാരിച്ചിട്ടില്ല. എല്ലാം അവൻ മറന്നു എന്ന് എനിക്കറിയാം പക്ഷെ എനിക്ക് അതൊന്നും എളുപ്പം മറക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും കഴിയുന്നില്ല.