Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

Hibon Chacko

Drama Romance

4  

Hibon Chacko

Drama Romance

നിശബ്ദത (ഭാഗം-9)

നിശബ്ദത (ഭാഗം-9)

4 mins
312


"എനിക്കിന്ന് സംസാരിക്കുവാനൊരു മൂഡില്ല."

രാത്രി കോൾ എടുത്തപാടെ ബിലീന റൂബനോട് പറഞ്ഞു.

"നീ ഇങ്ങനെ ഫെഡ്-അപ് ആകാതെ..."

അവൻ ധൈര്യം സംഭരിച്ചെന്നപോലെ മറുപടിയായി പറഞ്ഞു.


"ഇന്നുണ്ടായത് എന്താണെന്നറിയാമോ...?"

ദേഷ്യഭാവത്തിൽ അവൾ ചോദിച്ചു.

"എന്നെയും വിളിപ്പിച്ചിരുന്നു സ്റ്റാഫ്‌ റൂമിൽ.അവരെല്ലാം അറിഞ്ഞതു കൊണ്ട് അങ്ങനൊക്കെ പറഞ്ഞതാ നമ്മളോട്... അവരിതെത്ര കണ്ടിരിക്കുന്നു!"


സമാധാനപരമായുള്ള അവന്റെ മറുപടിയ്ക്ക് അവൾ മൗനം ഭജിച്ചതേയുള്ളൂ.

"സംഭവിച്ചത് സംഭവിച്ചു. ഇനി മുന്നോട്ടുള്ളത് നോക്കുക...നമ്മളറിഞ്ഞോ ആരെങ്കിലും നമ്മളെ ഇങ്ങനെ വാച്ച് ചെയ്യുന്നുണ്ടെന്ന്?"

ഉടനെ വന്നു അവളുടെ മറുപടി;

"ഇനി അറിയുവാനാരുമില്ല, ഒന്നുമില്ല. കോളേജിലേക്ക് പോകുവാൻ തന്നെ പേടിയാകുവാ. എങ്ങനെ എല്ലാവരെയും ഫേസ് ചെയ്യും!?"


 ഇത്രയും പറഞ്ഞൊന്നു നിർത്തിയപ്പോഴേക്കും, അവൻ എന്തോ പറയുവാൻ തുടങ്ങിയതും അവൾ ശബ്ദത്തിൽ തുടർന്നു;

"ഡിപ്പാർട്മെന്റിൽ നിന്നും വന്ന എന്റെ കോലവും അവസ്ഥയും കണ്ടായിരുന്നല്ലോ! ക്‌ളാസിൽ എല്ലാത്തിനുമറിയാം. ആരുമൊന്നും 

ചോദിച്ചുമില്ല പറഞ്ഞുമില്ല... ജീവിതത്തിലിനി ഇത്തരം

നാണക്കേടുണ്ടാവാനില്ല!"

ഒന്നുകൂടി പറഞ്ഞു ഒരുനിമിഷം നിർത്തിയശേഷം അവൾ ദയനീയത കലർന്ന ദേഷ്യഭാവത്തോടെ പറഞ്ഞു;

"ഞാനിനി എന്ത് ചെയ്യും....!?"


അവൻ മറുപടിയായി ഒന്നും പറഞ്ഞില്ല. അല്പസമയം കൂടി നിശബ്ദതയ്ക്കു വിട്ടുനൽകിയ ശേഷം അവൾ പറഞ്ഞു;

"ഇനി ഒരു പരിപാടിയും പഴയപോലെ വേണ്ട. മര്യാദക്ക് പോയാൽ മതി."

മറുപടിയായി അവൻ പറഞ്ഞു;

"മതി, ഈ ഇയർ തീരുവാൻ ഇനി അധിക സമയമില്ല."

ഉടനെ അവൾ കയറിപ്പറഞ്ഞു, ദേഷ്യം കരയ്‌ക്കെത്തിച്ചമട്ടിൽ;

"ആ..."


 കുറച്ചുനിമിഷങ്ങൾ വീണ്ടും ഇരുവരും നിശബ്ദമായി. ശേഷം അവൾ പറഞ്ഞു;

"എനിക്കിനിയിന്ന് സംസാരിക്കുവാൻ മൂഡില്ല. സംസാരിക്കാനേയിരുന്നതല്ല...വെക്കുവാ, ഞാൻ പിന്നെ മിണ്ടാം."

ഇത്രയും പറഞ്ഞു അവൾ കോൾ കട്ട് ചെയ്ത് പതിവു പോലെ ബെഡിലേക്ക് മാറ്റിയിട്ട ശേഷം തിരിഞ്ഞു കിടന്നു;


'ഇനി എങ്ങനെ അഭിമാനത്തോടെ എല്ലാവരുടെയും മുഖത്തു നോക്കും! നഷ്ടമായവ മനസ്സിനെ വിടാതെ പിന്തുടർന്നു പിടിക്കുകയാ... കൊത്തിവലിക്കുകയായിരുന്നു.'

അവളുടെ കണ്ണുകൾ നിറഞ്ഞു നിന്നു, ഇത്രയും ചിന്തിച്ചപ്പോഴേക്കും.

'മുന്നോട്ടൊരു വിശ്വാസം റൂബൻ ആയിരുന്നു. എന്നാലത് ഇപ്പൊ നഷ്ടമായിരിക്കുന്നു. എന്നെന്നേക്കുമായി... ഇനി എങ്ങനെ മുന്നോട്ട് പോകും!?'


അവളുടെ മനസ്സിലേക്ക് ചിന്തകൾ ഓടിയെത്തി ഇങ്ങനെ. കുറച്ചു സമയത്തേക്കെന്ന പോലെ അന്ധകാരവൃതമായ റൂമിൽ അവൾ ചലനമറ്റങ് കിടന്നു. വീണ്ടും അല്പസമയം കടന്നു പോയതോടെ അവൾ തിരിഞ്ഞു, ബെഡിൽ മലർക്കെ കിടന്നു, കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ട്-ചെറിയൊരു ഉണർവ് ലഭിച്ചതു പോലെ. അപ്പോഴേക്കും പതിവുപോലെയെന്നവണ്ണം അവളുടെ ഫോണിലേക്ക് ടെക്സ്റ്റ് മെസ്സേജ് വന്ന അലാറം മുഴങ്ങി. അവൾ മെല്ലെ തന്റെ ഫോൺ പരതിയെടുത്തു. ശേഷം, സാവധാനം അതിന്റെ സ്ക്രീനിലേക്ക് നോക്കി.


22 


ബിലീനയും അനുപമയും വൈകുന്നേരം കോളേജില്നിന്നും ബസിറങ്ങി വീടുകളിലേക്ക് നടക്കുകയായിരുന്നു. പതിവു പോലെ ഡെറിൻ ബുള്ളറ്റിൽ പിറകെയെത്തി. വണ്ടി ഒതുക്കിവെച്ചശേഷം, അവനെ കണ്ടുകൊണ്ട് നടത്തം അവസാനിപ്പിച്ച് കാത്തുനിൽക്കുന്ന അവരുടെ അടുത്തേക്ക് അവൻ നടന്നുചെന്നു.


"ഇന്നലെ രാത്രി ടെക്സ്റ്റ് ചെയ്തിരുന്നല്ലോ...എന്താ പറയാനുള്ളത്!?"

അടുത്തെത്തിയതോടെ അവൻ ബിലീനയോട് ചോദിച്ചു.

അവൾ ചുറ്റുമൊന്ന് നോക്കിയശേഷം പറഞ്ഞു;

"ഇനി നിങ്ങളെന്റെ പിറകെ നടക്കേണ്ട. എനിക്ക് നിങ്ങളെ താല്പര്യമില്ല.

ഇനി ശല്യം ചെയ്യരുത്. ഇതാ പറയാനുള്ളത് എനിക്ക്!"


ഗൗരവം കലർത്തിയുള്ള അവളുടെ മറുപടി കേട്ട് മ്ലാനമായ മുഖത്തോടെ അവൻ ചോദിച്ചുപോയി;

"ഇതാണോ കാര്യം! ഞാൻ വിചാരിച്ചു, ഇഷ്ടമാണെന്നെങ്ങാൻ പറയുമെന്ന്..."

മറുപടിയായവൾ പറഞ്ഞു;

"ഞാൻ തമാശ പറഞ്ഞതല്ല. എനിക്ക് എന്റെ ഭാവി നോക്കണം... എന്റെ വീട്ടുകാരെയും കുടുംബത്തെയുമൊക്കെ നോക്കണം.."


ഉടനെ അവൻ മറുപടി പറഞ്ഞു;

"ഈ പറഞ്ഞതൊക്കെ എനിക്കുമുണ്ട്. നീയെന്താ ഇങ്ങനെ സംസാരിക്കുന്നത്...? നിനക്കെന്താ പറ്റിയത്..! പറ...."

കാത്തുവെച്ചിരുന്നെന്നപോലെ അവൾ മറുപടി നൽകി;

"എന്നെപ്പോലെ നിങ്ങളും ഭാവിയും കുടുംബവുമൊക്കെ നോക്കുക.

എന്തിനാ വെറുതെയിങ്ങനെ...?"

ഡെറിന്റെ മുഖത്തു ദേഷ്യം ഇരച്ചുകേറുന്നത് അവരിരുവരും നോക്കിനിന്നു കണ്ടു.


"പബ്ലിക്കായിപ്പോയി...ഇല്ലേൽ ഞാൻ നിനക്ക് നല്ല മറുപടി തന്നേനെ..."

അവൻ ദൃഢതയോടെ പറഞ്ഞു.

ഇതുകേട്ട് അവൾ തലകുനിച്ച് നിന്നു. അനുപമയ്‌ക്ക് അവളെനോക്കി നിന്നുകൊടുക്കുവാനേ കഴിഞ്ഞുള്ളു. കുറച്ചുസമയത്തേക്ക് അവർ മൂവരും അങ്ങനെ തന്നെ വഴിയിൽ നിശബ്ദരായി നിന്നു. നാട്ടുകാരും മറ്റും, അവരെ നോക്കിയും മറ്റും കടന്നുപോയിക്കൊണ്ടിരുന്നു.


അല്പമൊന്നയഞ്ഞു അവൻ പറഞ്ഞു;

"ഞാനിപ്പോൾ എന്താ പറയേണ്ടത്..!?"

മറുപടിയായി അവൾ നടന്നുതുടങ്ങിക്കൊണ്ട് പറഞ്ഞു;

"എനിക്ക് പറയാനുള്ളതും ചെയ്യാനുള്ളതും എല്ലാം ഞാൻ പറഞ്ഞു, ചെയ്തു. ഇനി സ്വയം തീരുമാനിക്കാം... ഭാവി വേണോ, അതോ..."


മറ്റൊന്നിനും നിൽക്കാതെ, എന്തോ പറയുവാൻ തുനിഞ്ഞത് വിഴുങ്ങിക്കൊണ്ട് അവൻ തിരികെ തന്റെ ബുള്ളറ്റിനടുത്തേക്ക് നടന്നു.

"ഇത്തിരി കൂടിപ്പോയെടീ..."

അനുപമ അവളോട് പറഞ്ഞു.

"ഇത്രയുംനാളും പിറകെ നടന്നിട്ട് ഇങ്ങനൊരു ചെറിയ റീസൺവെച്ചു

പോകുവാണേൽ പോകട്ടെ... ഇതിൽക്കൂടുതൽ ഞാനെന്തു ചെയ്യാനാ,

നിനക്കറിയില്ലേ...!?"

മറുപടിയായി ദൃഢതയോടെ ബിലീന അവളോട് പറഞ്ഞു.

"ഹൂം...ഓക്കേ. ഇട്ടേച്ചൊന്നും പോകുകേല മച്ചാൻ. നിന്നോട് സ്നേഹമുണ്ട്..."


അനുപമയുടെ മറുപടിക്ക് തിരികെ, മൗനവും മ്ലാനവുമായ തന്റെ മുഖം മാത്രമായിരുന്നു ബിലീനയ്ക്ക് നല്കുവാനുണ്ടായിരുന്നത്. അനുപമ യാത്രപറഞ്ഞു പിരിഞ്ഞശേഷം ബിലീന തനിയെ തന്റെ വീട് ലക്ഷ്യമാക്കി നടന്നുതുടങ്ങി.


23 


"നല്ല ടേസ്റ്റ് ഉണ്ടല്ലേ! ഇവിടുത്തെ ബെസ്റ് ബേക്കറിയാ ഇത്..."

ഷേക്ക് ടേസ്റ്റ് ചെയ്തുകൊണ്ട് റൂബൻ പറഞ്ഞു.

എതിരെയിരുന്നിരുന്ന ബിലീന മറുപടിയായി പറഞ്ഞു;

"ഊം... ശരിയാ."

കുറച്ചുഭാഗം കുടിച്ചശേഷം അവൻ തുടർന്നു;

"ഇനിയിപ്പോൾ സ്വസ്ഥമായി. തേർഡ് ഇയറും കഴിഞ്ഞു... എക്‌സാമും.

ആരെയും പേടിക്കേണ്ട..."

മറുപടിയായി അവളൊന്ന് മൂളിയതേയുള്ളൂ.


"എല്ലാം അഹങ്കാരികളായിരുന്നു കേട്ടോ ക്‌ളാസ്സിലെ... അല്ലെ..!"

നെറ്റിചുളിച്ചു കൊണ്ട് അവൻ പറഞ്ഞു. അപ്പോൾ അവൾ മറുപടി നൽകി;

"ആവോ...എന്തായാലും എല്ലാം കഴിഞ്ഞു. ഹോ... ഓർക്കാനേ വയ്യ!"

ഒരു സിപ്പിനുശേഷം അവൻ ചോദിച്ചു;

"നിനക്ക് വേഗം തിരിച്ചു വീട്ടിൽ കേറണം എന്നുറപ്പാണോ..?"


അപ്പോൾ ഷേക്ക് കുടിച്ചിറക്കിക്കൊണ്ട് അവൾ പറഞ്ഞു;

"ആം...വേണം. നേരത്തെ വരണമെന്നാ പറഞ്ഞിരിക്കുന്നത്... വീട്ടിൽ...

കുറച്ചുപേർ വരും... റിലേറ്റിവ്‌സ്."

ഉടനെ അവൻ മറുപടി പറഞ്ഞു;

"ഓക്കേ. ഞാൻ ഡ്രോപ്പ് ചെയ്യാം. പതിവുപോലെ..."

മറുപടിയായി അവൾ താല്പര്യമില്ലായ്‌മകണക്കെ മെല്ലെ ഷേക്കിലേക്ക് നോക്കി തലയാട്ടിയതേയുള്ളൂ.


"എന്തെങ്കിലും ഇനിയും ഓർഡർ ചെയ്യട്ടെ?"

റൂബന്റെ ഈ ചോദ്യത്തിന് മറുപടിയായി 'വേണ്ട' എന്ന അർത്ഥത്തിൽ അവൾ മുഖഭാവം പ്രകടമാക്കി.

"പക്ഷെ ഒരു കാര്യമുണ്ട്... എന്നും കാണാമായിരുന്നു നിന്നെ... ക്‌ളാസ്സിലായിരുന്നേൽ..."

അവൻ പെട്ടെന്ന് പറഞ്ഞു. മറുപടിയായി അവളൊന്ന് മന്ദഹസിച്ചു.


"എന്താ ഒരു വൈക്ലബ്യം..?!"

അവൻ അവളുടെ മുഖഭാവം കണ്ട് നെറ്റിചുളിച്ച് ചോദിച്ചു. പിന്നെ തുടർന്നു;

"...എടീ ചിയർ അപ്പ്‌... എന്നും നൈറ്റ് കോളിംഗ് ഉണ്ട്... പിന്നെ ഇങ്ങനെ പറ്റുമ്പോഴെല്ലാം കാണാം. തൽക്കാലം ഇത്രയുംവെച്ച് അഡ്ജസ്റ്റ് ചെയ്യ്... വിഷമിക്കാതെ..."


വളരെ വിഷമത്തോടെയൊരു പുഞ്ചിരി അവൾ അവനു സമ്മാനിച്ചു, മറുപടിയായി. ശേഷം, ഷേക്ക് ഫിനീഷ്‌ചെയ്‌ത്‌ അവന്റെ ഗ്ലാസിനൊപ്പം വെച്ചശേഷം തന്റെ ഹാൻഡ്ബാഗും കെട്ടിപ്പിടിച്ചു അവൾ ഇരുന്നു.

"...എപ്പോഴും ഞാൻ പറയാറുള്ളതാ... എന്നെ നിന്നെക്കാൾ നന്നായി ആരും

മനസ്സിലാക്കിയിട്ടില്ല ബില്ലീ. ആ ഒറ്റ കാരണത്തിലാ ഞാൻ ഇത്രയും നിന്നോട് അടുത്തതും... നമ്മളിത്രയും ആയതും..."


ഒന്ന് നിർത്തിയശേഷം അവൻ അവളുടെ മുഖത്തു തന്നെ നോക്കി പറഞ്ഞു;

"...ഐ നീഡ് യൂ..."

ഇത്രയും പറഞ്ഞു അവൻ വേഗം എഴുന്നേറ്റപ്പോഴേക്കും മറുപടിയായി അവൾ പറഞ്ഞുപോയി;

"അതെനിക്കറിയാം."


 ശേഷം അവളും എഴുന്നേറ്റു. ഉടൻ വെയ്റ്റർ എത്തി ബില്ലുമായി. അവൻ ധൃതിയിൽ പേയ്‌മെന്റ് നടത്തിയശേഷം അവളെ നോക്കി പുറത്തേക്ക്‌ നടന്നു, തന്റെ കാർ ലക്ഷ്യമാക്കി. പിറകെയായി ഫ്ലോറിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ട് ബിലീനയും നടന്നു. പുറത്തിറങ്ങിയതും, വെയിലിന്റെ കാഠിന്യം അവർക്കനുഭവപ്പെട്ടു തുടങ്ങി. ഒരു ഭാഗത്തു നിന്നും, വൈകുന്നേരത്തേക്കെന്ന പോലെ മഴക്കാറ് ഉദിച്ചുയരുന്നുണ്ടായിരുന്നു.


24 


കോൾ റിങ് ചെയ്യുന്നത് കേട്ടുകൊണ്ട് ഫോൺ ചെവിയിൽവെച്ച് ബിലീന കാത്തിരുന്നു, അങ്ങേത്തലയ്ക്കൽ കോൾ എടുക്കുവാൻ.

"ഹലോ..."

അങ്ങേത്തലയ്ക്കൽ നിന്നും ഡെറിന്റെ ശബ്ദം മുഴങ്ങിയതോടെ തന്റെ അടുത്തിരുന്നിരുന്ന അനുപമയെ ഒന്ന് നോക്കിയശേഷം ബിലീന പറഞ്ഞു;

"ആ... ഹലോ.. എന്തെടുക്കുവാ!?"


ഉടനെ വന്നു മറുപടി;

"ഞാനന്ന് പറഞ്ഞതിപ്പോൾ നന്നായില്ലേ.."

ഉടനെ അവൻ ഇടയ്ക്കുകയറി- ഈ സമയം അനുപമ, ബിലീനയുടെ റൂമിനടുത്തേക്ക് ജെസ്സിയോ മറ്റോ വരുന്നുണ്ടോയെന്ന് ശ്രദ്ധിച്ചിരുന്നു;

"...എന്ത്...എന്താ...?"


അവന്റെയീ ചോദ്യം അവസാനിക്കുന്നതിനു മുന്പേ അവൾ തുടർന്നു;

"...ഞാനന്ന് പറഞ്ഞില്ലായിരുന്നോ സ്വന്തം ഭാവി നോക്കാൻ. ഇപ്പോളത് നന്നായെന്ന് തോന്നുന്നില്ലേ...? മാസങ്ങളായി എന്നോട് ബന്ധമൊന്നും 

ഇല്ലാതെവന്നപ്പോൾ എല്ലാം റെഡിയായില്ലേ...?"

ഉടനെ വന്നു അവന്റെ മറുപടി;

"എന്ത് റെഡിയായെന്ന്... ഞാനിപ്പോൾ, ഈ നിമിഷം വരെ പഴയ പോലെ തന്നെയാ... നിനക്ക് ഞാൻ വരുന്നതും കാണുന്നതും... അങ്ങനെയൊക്കെ താൽപര്യമില്ലെങ്കിൽ... പിന്നെ ഞാനായിട്ടെന്തിനാ എന്നുവെച്ചാ 

അനങ്ങാതിരിക്കുന്നത്!"


ധൃതിയിലൊരു നിമിഷം ഇടവേളയെടുത്ത്‌ അവൾ പറഞ്ഞു;

"ആ...എന്തായാലും... നന്നായല്ലോ. സന്തോഷമുണ്ടല്ലോ നിങ്ങൾ സംസാരിക്കുമ്പോൾ..."

ഉടനെ, ശാന്തസ്വരത്തിലവൻ മറുപടി നൽകി;

"നീ മിടുക്കിയാടീ..."

അവന്റെ മറുപടി തീർന്നയുടൻ അവൾ പറഞ്ഞു;

"ഞാൻ ബാംഗ്ലൂർക്ക് പോവുകയാ. ഇനി രണ്ടുവർഷം കഴിഞ്ഞേ വീട്ടിലേക്കാണേലും വരൂ. ഇനിയും എന്നെയാലോചിച്ച് സമയം 

കളഞ്ഞേക്കരുത് എന്നുപറയുവാൻ വിളിച്ചതാ. കുറേ നാളു പിറകെ നടന്നതല്ലേ...ആ ഒരു സ്പിരിട്ടു കൊണ്ട് വിളിച്ചതാ."


മറുപടി കേട്ടശേഷം അവൻ ചോദിച്ചു;

"അതെന്താ, രണ്ടുവർഷം കഴിഞ്ഞേയുള്ളൂ എന്ന് ഇപ്പോഴേ തീരുമാനിച്ചത്!?"

മറുപടിയായി അവൾ പറഞ്ഞു;

"ഇവിടെ നിന്നിട്ടെന്തിനാ...? അവിടെ പപ്പയുടെ പെങ്ങളുണ്ട്... ആവശ്യം വന്നാൽ. പിന്നെ ഇവിടുന്ന് ഇടയ്ക്ക് അവിടേക്കൊക്കെ പോക്കുവരവുള്ളതാ."

മറുപടി അവസാനിപ്പിച്ചതോടെ, അനുപമ തന്നെ നോക്കുന്നത് അവൾ ശ്രദ്ധിച്ചു. അപ്പോഴേക്കും അവൻ പറഞ്ഞു;

"ഓഹോ... നല്ലത്!എനിക്കൊന്നും പറയാനില്ല.."


'ശരി' എന്നു മാത്രം പറഞ്ഞയുടൻ അവൾ കോൾ കട്ട് ചെയ്തു. ശേഷം അവൾ അനുപമയോടായി പറഞ്ഞു;

"എന്തൊക്കെയോ പറയുവാൻ ഞാൻ മിസ് ചെയ്തല്ലോ..!?"

ഇതു പറഞ്ഞവൾ ചിന്തിച്ചിരിക്കെ അനുപമ പറഞ്ഞു;

"എനിക്കൊന്നും തോന്നുന്നില്ല. എല്ലാം ഓക്കെയാ... ഏറ്റ മട്ടാണെന്നാ എനിക്ക് തോന്നുന്നത്. നീ വെറുതെ ടെൻഷനടിക്കാൻ നിൽക്കേണ്ട."


 'അങ്ങനെ വിശ്വസിക്കാം' എന്നമട്ടിലുള്ള മുഖഭാവവുമായി റൂമിലെ ബെഡ്‌ഡിൽ നിന്നും അവളിറങ്ങി ഹാളിലേക്ക് നടന്നു, പിറകെ അനുപമയും. വൈകുന്നേരം ശീലമുള്ള ചായ കുടിച്ചുകൊണ്ട് ലൂക്കോസ് അവിടെ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു.


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama